കാസര്‍ഗോഡ്: ആന്ധ്രയില്‍ നിന്നു പിക്കപ്പ് വാനില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന 107 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം (36), പെര്‍ള അമെയ്ക്കള സ്വദേശി ഷെരീഫ് (52) എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതോടെ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 12 ഓടെ പെര്‍ള ചെക്ക്പോസ്റ്റിന് സമീപത്തായി നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിക്കപ്പ് വാനിന്റെ സീറ്റിന്റെ ചാരിയിരിക്കുന്ന ഭാഗത്തിന് പുറകുഭാഗം പൂര്‍ണമായും വെല്‍ഡ് ചെയ്ത് ഒരു രഹസ്യഅറയുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.രണ്ടുകിലോഗ്രാം തൂക്കം വരുന്ന 51 പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ രണ്ടുപേരും ഡ്രൈവര്‍മാരാണ്. ഏറെ നാളായി കഞ്ചാവ് കടത്താറുണ്ടെന്നാണ് സൂചന. കാസര്‍ഗോട്ടെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
Read MoreCategory: Kozhikode
സത്യനാഥിന്റെ കൊലപാതകം; അന്വേഷണത്തിനു പതി നാലംഗ പ്രത്യേകസംഘം; പ്രതിക്കു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നു പരിശോധിക്കും
കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകത്തില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ കുറ്റമറ്റ അന്വേഷണത്തിനായി കോഴിക്കോട് റൂറല്‍ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാരയുടെ മേല്‍നോട്ടത്തില്‍ 14 അംഗ പ്രതേക അന്വേഷണസംഘത്തെ നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് പുതിയ ടീമിനെ നിയമിച്ചത്. രണ്ട് ഡിവൈഎസ്പി മാര്‍, ഒരു ഇന്‍സ്പെക്ടര്‍, അഞ്ച് സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ അടങ്ങിയതാണ് സംഘം. പേരാമ്പ്ര ഡിവൈഎസ്പി ബിജു കെ.എം, വടകര ഡിവൈഎസ്പി സജേഷ് വാഴവളപ്പില്‍, കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്. മെല്ബിന് ജോസ്. എന്നിവരാണ് സംഘത്തെ നയിക്കുക. അന്വേഷണ പുരോഗതികള്‍ ദിവസവും നേരിട്ട് പരിശോധിക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് അറിയിച്ചു. അതേസമയം, സത്യനാഥന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പുറത്തോല് അഭിലാഷിനെ കോടതി 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലില്‍…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാം സീറ്റിനായി നിലപാടു കടുപ്പിച്ച് ലീഗ്; രാജ്യസഭാ സീറ്റിനും ആവശ്യം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംസീറ്റിനുവേണ്ടിയുള്ള നിലപാടു കടുപ്പിച്ച് മുസ് ലിംലീഗ്. മൂന്നാം സീറ്റ് മാത്രമല്ല നേരത്തെ വിട്ടുകൊടുത്ത രാജ്യസഭാ സീറ്റ് തിരിച്ചുവേണമെന്ന് ആവശ്യപ്പെടാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, മൂന്നാമതൊരു സീറ്റ് നല്കാന് തയാറല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഒരു സീറ്റ് കൂടി ലീഗിനു നല്കിയാല് സാമുദായിക സമവാക്യം പ്രശ്നമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഈ നിലപാട് കഴിഞ്ഞ ദിവസം മലപ്പുറത്തുചേര്‍ന്ന നേതൃയോഗം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ സിപിഐക്കു ലഭിക്കുന്ന പരിഗണന ചൂണ്ടിക്കാട്ടിയാണ് യുഡിഎഫില്‍ ലീഗിനു കുടുതല്‍ പരിഗണന വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഒറ്റയ്ക്കു നിന്നാല്‍ ജയിക്കാത്ത സിപിഐക്ക് നാലു സീറ്റ് ഇടതുമുന്നണി കൊടുക്കുമ്പോള്‍ ഒറ്റയ്ക്കുനിന്നു ജയിക്കാന്‍ ശേഷിയുള്ള ലീഗിന് രണ്ടു സീറ്റാണ് യുഡിഎഫ് നല്‍കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് യോഗ തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ദുബായില്‍ പോവുകകയാണ്. 26നു…
Read Moreപെൺകുട്ടിയുടെ മൃതദേഹം പുഴയിൽ നഗ്നയായ നിലയിൽ; മലപ്പുറത്തെ 17കാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: മലപ്പുറം എടവണ്ണപ്പാറയില്‍ പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന് അറസ്റ്റില്‍. വാഴക്കാട് പോലീസാണ് കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലിയെ ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തു വകിയാണ്. ഇയാള്‍ക്കെതിരേ നേരത്തെയും കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രി എട്ടുമണിയോടെ ചാലിയാറില്‍ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു ചെരിപ്പ് മാത്രമാണ് മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയത്. സ്കൂളിലെ കൗണ്‍സിലിംഗില്‍ പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. സ്കൂള്‍ അധികൃതര്‍ കോഴിക്കോട് ശിശുക്ഷേമ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പരാതി വാഴക്കാട് പോലീസിന് കൈമാറി. പെണ്‍കുട്ടി സംസാരിക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ലാഞ്ഞതിനാല്‍ മൊഴിയെടുക്കല്‍ മാറ്റി. ഊര്‍ക്കടവിലെ ഇയാളുടെ വീട്ടില്‍വച്ചുള്ള കരാട്ടെ പരിശീലനത്തില്‍ വിവിധ ബാച്ചുകളിലായി മുപ്പതോളം കുട്ടികളുണ്ട്. പത്താം ക്ലാസില്‍ മികച്ച മാര്‍ക്കോടെ…
Read Moreബത്തേരിയില്‍ സര്‍വകക്ഷി യോഗം തുടങ്ങി; യുഡിഎഫ് ബഹിഷ്കരിച്ചു
കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാഴചയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ബത്തേരിയില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. മന്ത്രിമാരുടെ സംഘമല്ല മുഖ്യമന്ത്രിയാണ് വരേണ്ടതെന്ന് ടി. സിദ്ദീഖ് എംഎല്‍എയും ഐ.സി. ബാലകൃഷ്ണൻ എംഎല്‍എയും യോഗത്തില്‍ പറഞ്ഞു. വനം മന്ത്രിക്കു ഒറ്റയ്ക്കുവരാന്‍ പേടിച്ച് മറ്റുരണ്ടുമന്ത്രിമാരുടെ എസ്കോര്‍ട്ടോടു കൂടിയാണ് മന്ത്രി ശശീന്ദ്രന് എത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചര്‍ച്ചയല്ല നടപടിയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. ചര്‍ച്ച നടത്തി കബളിപ്പിക്കാനാണ് ശ്രമം. ശശീന്ദ്രന് വയനാട്ടില്‍ എത്താത്തതില്‍ കടുത്ത പ്രതിഷേധം അവതരിപ്പിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത്. ബത്തേരിയില്‍ ആരംഭിച്ച സര്‍വകക്ഷി യോഗത്തില്‍ റവന്യൂ മന്ത്രി കെ. രാജന്, തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്, വനം മന്ത്രി എ.കെ. ശശീന്ദ്രന് എന്നിവരാണ് പങ്കെടുക്കുന്നത്. മരിച്ചവരുടെ കുടുംബത്തിനു പ്രഖ്യാപിച്ച ധനസഹായം വര്‍ധിപ്പിക്കുന്ന കാര്യത്തിലും വന്യമൃഗശല്യം തടയുന്നതിനുള്ള പാക്കേജിന്റെ കാര്യത്തിലും ഇന്ന് പ്രഖ്യാപനം ഉണ്ടാകുെമന്നാണ് സുചന.…
Read Moreകാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ വീടുകളിലെത്തി ഗവര്‍ണര്‍; സാധ്യമായതെല്ലാം ചെയ്യും
കോഴിക്കോട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെയും പാക്കത്ത് പോളിന്റെയും വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ന് രാവിലെയാണ് ആദ്യം അജീഷിന്റെ വീട്ടിലും തുടര്‍ന്ന് പോളിന്റെ വീട്ടിലും ഗവര്‍ണര്‍ എത്തിയത്. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പിന്നീട് നാട്ടുകാരിൽനിന്നും പരാതിയും സ്വീകരിച്ചു. നേരത്തേ വരണമെന്നു വിചാരിച്ചതാണ്. പക്ഷേ സ്ഥലത്തില്ലായിരുന്നുവെന്ന് അജീഷിന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായാണ് ഗവർണർ വയനാട്ടിൽ എത്തിയത്. മാനന്തവാടി ബിഷപ്സ് ഹൗസില്‍ ബിഷപ് മാർ ജോസ് പൊരുന്നേടവുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. കർഷക സംഘടനാ പ്രതിനിധികളെയും ഗവർണർ കാണും. വൈകിട്ടോടെ വിമാനമാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും.ഇന്നലെ രാത്രിയോടെയാണ് ഗവർണർ വയനാട്ടിലെത്തിയത്.
Read Moreഅക്ഷയകേന്ദ്രത്തിലെ മെഷീൻ ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാർഡ് നിർമാണം; അന്വേഷണത്തിന് ഗൂഗിളിന്റെ സഹായം തേടി പോലീസ്
മലപ്പുറം: തിരൂരില്‍ അക്ഷയകേന്ദ്രത്തിലെ ആധാര്‍ മെഷീൻ ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയ കേസില്‍ ഗൂഗിളിന്റെ സഹായം തേടി പോലീസ്. അക്ഷയകേന്ദ്രത്തിലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച സോഫ്റ്റ് വെയറിലെ ലോഗിന്‍ വിവരങ്ങള്‍ക്കായി ഗൂഗിളിന് ഇ-മെയില്‍ അയച്ചു. വ്യാജ ആധാര്‍ നിര്‍മിച്ച സംഘം അക്ഷയകേന്ദ്രം അധികൃതരെ ബന്ധപ്പെട്ട മൊബൈല്‍നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.തിരൂര്‍ ആലിങ്ങല്‍ അക്ഷയകേന്ദ്രത്തിലെ ആധാര്‍ മെഷിനില്‍ നുഴഞ്ഞു കയറി വ്യാജമായി സൃഷ്ടിച്ചെടുത്തത് 38 ആധാര്‍ കാര്‍ഡുകളാണ്. വ്യാജ ആധാറുകള്‍ കണ്ടെത്തിയതാവട്ടെ യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയും. അക്ഷയകേന്ദ്രം അധികൃതരുടെ പരാതിയില്‍ ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് തിരൂര്‍ പോലീസ് കേസെടുത്തത്. പിന്നീട് കേസ് സൈബര്‍ ക്രൈം വിഭാഗത്തിനു കൈമാറി. അക്ഷയകേന്ദ്രം അധികൃതരെ തട്ടിപ്പ് സംഘം ബന്ധപ്പെട്ട മൊബൈല്‍ നമ്പറിന്റെ ഉടമയെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.സന്ദേശങ്ങള്‍ അയച്ച വാട്സാപ് നമ്പറിന്റെ…
Read Moreഒന്നാണ് നമ്മൾ; ക്ഷേത്രമഹോത്സവം ആഘോഷമാക്കി മദ്രസ കമ്മിറ്റി
കോഴിക്കോട്: വര്‍ഷങ്ങളുടെ സാഹോദര്യത്തിന്റേയും സഹകരണത്തിന്റേയും ചരിത്രം പറയാനേറെയുണ്ട് നെല്ലിക്കോട്ട് കാവിനും മുനവ്വിറുല് ഇസ്ലാം മദ്രസയ്ക്കും. ‘ശ്രീ നെല്ലിക്കോട്ട് കാവ് താലപ്പൊലി മഹോത്സവം 2024, ആശംസകളോടെ മുനവ്വിറുല് ഇസ്ലാം മദ്രസ കമ്മിറ്റി’- കഴിഞ്ഞ ദിവസം നടന്ന ക്ഷേത്രോത്സവത്തില്‍ നെല്ലിക്കോട്ട് കാവ് ആഘോഷ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും അത്രയേറെ അഭിമാനത്തോടെ നെഞ്ചില്‍ കുത്തിയ ബാഡ്ജിലെ വരികളാണിത്. രാമനാട്ടുകര – ഫാറൂഖ് കോളജ് റോഡില്‍ കൊശോരങ്ങാടി എന്ന പ്രദേശത്താണ് നെല്ലിക്കോട്ട് കാവും മുനവ്വിറുല് ഇസ്ലാം മദ്രസയും സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങളായി ഉത്സവത്തിന് ബാഡ്ജ് സ്പോണ്സര് ചെയ്യുന്ന പ്രാദേശിക ക്ലബ് ഇക്കൊല്ലം അസൗകര്യം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഷിനോദ് ഓട്ടുപാറ, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മദ്രസ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. ആവശ്യം കേട്ടപ്പോൾത്തന്നെ പൂർണമനസോടെ ഭാരവാഹികളായ ഉസ്മാന് പാഞ്ചാളയും, പി. കെ. മുഹമ്മദ് കോയയും മറ്റ് കമ്മിറ്റി അംഗങ്ങളും സമ്മതം…
Read Moreഅബുദാബിയിൽ മലയാളികളുടെ ഇരട്ടക്കൊല: അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു
കോഴിക്കോട്: നാലുവര്‍ഷം മുമ്പ് അബുദാബിയില്‍ നടന്ന മലയാളികളുടെ ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ മൈസൂരുവിലെ നാട്ടുവൈദ്യന് ഷാബ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് സിബിഐ കണ്ടെത്തി. അഞ്ചു പ്രതികളെയും കോഴിക്കോട് ജില്ലാ ജയിലില്‍ എത്തി സബിഐ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികള്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരും ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന് അഷ്റഫ്, നടുത്തൊടിക നിഷാദ്, കൂത്രാടന്‍ മുഹമ്മദ് അജ്മല്‍, വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷരിഫ്, പുളക്കുളങ്ങര ഷബീബ് റഹ്മാന് എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെയും മാനേജറായിരുന്ന ചാലക്കുടി സ്വദേശി ഡെന്സിയെയുമാണ് 2020 മാര്‍ച്ച് അഞ്ചിന് അബുദാബിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കുടുംബത്തിനുള്ള സംശയമാണ് പോലീസ് അന്വേഷണത്തിലേക്ക് എത്തിയത്. ഹാരിസിന്റെ മരണം കൈയുടെ ഞരമ്പ് മുറിച്ചായിരുന്നു എന്നതിനാല്‍ ഡെന്‍സിയെ കൊലപ്പെടുത്തി…
Read Moreമന്ത്രി പരാജയം; ശശീന്ദ്രനെ വനംവകുപ്പില്‍നിന്നു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുടെയും മറ്റു വന്യജീവികളുടെയും ആക്രമണത്തില്‍ ആളുകള്‍ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ വനംവകുപ്പില്‍നിന്നു മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുന്നു. കര്‍ഷകരുടെ രക്ഷയ്ക്കു നടപടിയെടുക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടുെവന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വയനാട്ടില്‍നിന്നുള്ള എംഎല്‍എയായ ടി. സിദ്ദീഖ് അടക്കമുള്ളവരും പ്രതിപക്ഷ േനതാവും ശശീന്ദ്രന്റെ രാജീ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശശീന്ദ്രന് വനം വകുപ്പു നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. വയനാട്ടില്‍ ഒരാഴ്ചയ്ക്കകം രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും മന്ത്രി വയനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. രണ്ടു കുടുംബത്തിന്റെ അത്താണികള്‍ പൊലിഞ്ഞിട്ടും അവരോട് ഐക്യദാര്‍ഡ്യം പ്രകടപ്പിക്കാന്‍ മന്ത്രി എന്ന നിലയ്ക്കു ശശീന്ദ്രനു കഴിയാത്തത് നാണേക്കടുണ്ടാക്കിയതായി ഇടതുമുന്നണി പ്രവര്‍ത്തകര്‍ പോലും പറയുന്ന സാഹചര്യമുണ്ടായി. എന്‍സിപിയിലും ശശീന്ദ്രനെതിരേ വികാരം ശക്തമാണ്. കാട്ടാനയെ തടയാന്‍ മന്ത്രിക്കു സാധ്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കമ്പിവേലികള്‍ കെട്ടിയും കിടങ്ങുകള്‍ കുഴിച്ചും കാട്ടാനകള്‍ ജനവാസ…
Read More