വ​ന്‍​ ക​ഞ്ചാ​വ് വേ​ട്ട; 107 കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ആ​ന്ധ്ര​യി​ല്‍ നി​ന്നു പി​ക്ക​പ്പ് വാ​നി​ല്‍ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്ന 107 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കു​മ്പ​ള ശാ​ന്തി​പ്പ​ള്ളം സ്വ​ദേ​ശി ഷ​ഹീ​ര്‍ റ​ഹീം (36), പെ​ര്‍​ള അ​മെ​യ്ക്ക​ള സ്വ​ദേ​ശി ഷെ​രീ​ഫ് (52) എ​ന്നി​വ​രെ​യാ​ണ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്റി ന​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് എ​ക്‌​സൈ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ പെ​ര്‍​ള ചെ​ക്ക്‌​പോ​സ്റ്റി​ന് സ​മീ​പ​ത്താ​യി ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

പി​ക്ക​പ്പ് വാ​നി​ന്‍റെ സീ​റ്റി​ന്‍റെ ചാ​രി​യി​രി​ക്കു​ന്ന ഭാ​ഗ​ത്തി​ന് പു​റ​കു​ഭാ​ഗം പൂ​ര്‍​ണ​മാ​യും വെ​ല്‍​ഡ് ചെ​യ്ത് ഒ​രു ര​ഹ​സ്യ​അ​റ​യു​ണ്ടാ​ക്കി അ​തി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.ര​ണ്ടു​കി​ലോ​ഗ്രാം‍ തൂ​ക്കം വ​രു​ന്ന 51 പാ​യ്ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രും ഡ്രൈ​വ​ര്‍​മാ​രാ​ണ്. ഏ​റെ നാ​ളാ​യി ക​ഞ്ചാ​വ് ക​ട​ത്താ​റു​ണ്ടെ​ന്നാ​ണ് സൂ​ച​ന. കാ​സ​ര്‍​ഗോ​ട്ടെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​ത്.

Related posts

Leave a Comment