മാനന്തവാടി: പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനായ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ(55) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചെറിയമല ജംഗ്ഷനിൽ വച്ചാണ് കാട്ടാന ഇന്ന് രാവിലെ പോളിനെ ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ പോൾ കാട്ടാനയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടർന്ന് പിന്നാലെയെത്തിയ ആന വീണുകിടന്ന പോളിന്റെ നെഞ്ചിൽ ചവിട്ടി. ആനയുടെ ചവിട്ടിൽ പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. പോളിന്റെ നിലവിളി കേട്ട് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഥലത്തെത്തി ആനയെ ഒച്ചവെച്ച് ഓടിച്ചത്. തുടർന്ന് പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നാലെ അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി…
Read MoreCategory: Kozhikode
എംഡിഎംഎയുമായി സ്കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ; കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ
വയനാട്: വൈത്തിരിയില്‍ ലഹരിമരുന്നായ എംഡിഎംഎയുമായി സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍. പുല്‍പ്പള്ളിയിലെ സ്വകാര്യസ്കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജാണ് പിടിയിലായത്. 26 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. വാഹനവും വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. പിന്നാലെ നടത്തിയ ദേഹ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.
Read More‘ബേലൂര്‍ മഖ്ന ദൗത്യം’ആറാം ദിനത്തില്‍; ആന മാനിവയല്‍ വനത്തില്‍
മാനന്തവാടി: ചാലിഗദ്ദയിലെ കര്‍ഷകനായ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ച് പിടിച്ച് മുത്തങ്ങയിലെ കൊട്ടിലില്‍ കയറ്റാന്‍ വനദൗത്യസേനയുടെ ശ്രമം തുടരുന്നു. ദൗത്യത്തിന്റെ ആറാം ദിവസമായ ഇന്നു രാവിലെ കാട്ടിക്കുളത്തിനടുത്തുള്ള മാനിവയല്‍ വനത്തിലാണ് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ദൗത്യസേനയിലെ മയക്കുവെടി വിദഗ്ധരും വെറ്ററിനറി ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ടീം ഈ ഭാഗത്തേക്കു തിരിച്ചിട്ടുണ്ട്. കാട്ടിക്കുളം-പനവല്ലി റോഡ് മുറിച്ചുകടന്നാണ് ആന മാനിവയല്‍ വനത്തില്‍ പ്രവേശിച്ചത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ കെ.ജെ. മാര്ട്ടിന് ലോവല്‍, സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന കരീം, വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് പി. ദിനേശ്കുമാര്‍, ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ എ.പി. ഇംത്യാസ്, സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് ഡി. ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യസംഘത്തിന്റ പ്രവര്‍ത്തനം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മയക്കുവെടി പ്രയോഗിക്കാവുന്ന വിധം വനത്തില്‍ ബേലൂര്‍ മോഴയെ ഒത്തുകിട്ടിയിരുന്നു. ഈ സമയം കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു…
Read Moreമയക്കുവെടിവച്ച് പിടികൂടി, കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവ ചത്തു; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കൊട്ടിയൂർ: കൊട്ടിയൂർ പന്നിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവ ചത്തു. മയക്കുവെടിവച്ച് പിടികൂടിയശേഷം കൂട്ടിലാക്കി തൃശൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് എത്തിയപ്പോഴാണ് കടുവ ചത്തത്. ഏഴു വയസ് പ്രായമുള്ള ആൺ കടുവയാണിത്. വയനാട് പൂക്കോടുള്ള വെറ്ററിനറി കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. കടുവ ചത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു. ഇന്നലെ രാത്രി ഒൻപതോടെയാണ് കടുവയെ കൊട്ടിയൂരിൽനിന്നു തൃശൂരിലേക്ക് കൊണ്ടുപോയത്. കൊട്ടിയൂർ പന്നിയാംമലയിൽ ഇന്നലെ പുലർച്ചെയാണ് കന്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടി വച്ച് കണ്ടപുനത്തുള്ള വനം വകുപ്പ് ഓഫീസിലെത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ കടുവയക്ക് കാര്യമായ പരിക്കില്ലെന്ന കണ്ടെത്തിയ സാഹചര്യത്തിൽ കടുവയെ സമീപത്ത വനത്തിൽ വിടാനായിരുന്നു തീരുമാനം. ഇതിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട്…
Read Moreകോഴിയിറച്ചി വില കുതിക്കുന്നു, കിലോയ്ക്ക് 210; ഒരാഴ്ചകൊണ്ട് 70 രൂപയുടെ വര്‍ധന
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. ഒരാഴ്ചകൊണ്ട് ഒരു കിലോയ്ക്ക് 70 രൂപയുടെ വര്‍ധനയാണ് ഇറച്ചിക്ക് ഉണ്ടായിട്ടുള്ളത്. ഇന്നലെ ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 210 രൂപയും ലഗോണിന് 190 രൂപയുമായിരുന്നു വില. ഈ നിലയില്‍ പോയാല്‍ റമദാന് സമയമാകുമ്പോഴേക്കും കോഴിയിറച്ചി വില 300 കടക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 140 രൂപയായിരുന്നു ബ്രോയിലറിനും ലഗോണിനും ഇറച്ചിവില. സ്റ്റോക്ക് ഇല്ലെന്ന കാരണം പറഞ്ഞാണ് വില വര്‍ധിപ്പിക്കുന്നത്. കേരളത്തില്‍ ചിക്കന്‍ ഫാമുകള്‍ കുറവായതനാല്‍ തമിഴ്നാട്ടിലെ ഫാമുകളാണ് വില നിശ്ചയിക്കുന്നത്. കൃത്രിമ ക്ഷാമമാണ് ഇപ്പോള്‍ ഇറച്ചിക്കെന്നാണ് കേരളത്തിലെ കച്ചവടക്കാര്‍ പറയുന്നത്. തമിഴനാട് ഫാമുകളാണ് കോഴി ഇവിടെ എത്തിക്കുന്നത്. തമിഴ്നാട് കമ്പനികള്‍ ഇപ്പോള്‍ കേരളത്തിലും ഫാമുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസമായി കോഴികളുടെ വരവ് കുറവാണ്. ഇത് വിലകൂട്ടാന്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന് സംസ്ഥാനത്തെ കച്ചവടക്കാര്‍ പറയുന്നു. സാധാരണ കോഴിമുട്ടയ്ക്ക് വില കൂടുന്ന ക്രിസ്മസ്-പുതുവര്‍ഷവുമായി…
Read Moreആലത്തൂരിലും കടുവയെത്തി; വീടിന് പുറത്തിറങ്ങാനാകാതെ ജനം; ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി വനംവകുപ്പ്
പുൽപ്പള്ളി: കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണമുണ്ടായ സുരഭിക്കവലയുടെ സമീപ പ്രദേശമായ ആലത്തൂരിലും കടുവയെത്തി. ആലത്തൂർ കൊളക്കാട്ടിക്കവല ഓലിക്കര ബിനോയിയുടെ കൃഷിയിടത്തിലാണ് ഇന്നലെ രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽനിന്നും അരക്കിലോമീറ്റർ മാറിയാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. കടുവയുടെ സാന്നിധ്യമുള്ള താന്നിത്തെരുവിലും സുരഭിക്കവലയിലും വനംവകുപ്പ് കൂട് സ്ഥാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കടുവയെ പിടികൂടാനായിട്ടില്ല. ഇതോടെ മയക്കുവെടിവച്ച് കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. മേഖലയിലെ പലയിടങ്ങളിലും കടുവയെ നാട്ടുകാർ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. കടുവയുടെ സാന്നിധ്യമുള്ള ജനവാസ മേഖലകളിൽ ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചിൽ നടത്തി കടുവയെ പിടികൂടുന്നതിനാവശ്യമായ അടിയന്തര നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സുരഭിക്കവല, താന്നിത്തെരുവ്, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി വനം വകുപ്പ്…
Read Moreപോക്സോ കേസില്‍ യുവാവിന് 49 വര്‍ഷം കഠിന തടവും 2.27 ലക്ഷം പിഴയും
കല്‍പ്പറ്റ: പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിന് വിവിധ വകുപ്പുകളില്‍ 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും. മുട്ടില്‍ പരിയാരം ആലംപാറ മുനീറിനെയാണ്(29) ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്.സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയത്.നഗ്ന ഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചു. പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതിനെത്തുടര്ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. ബബിത ഹാജരായി.
Read Moreരാത്രി മയക്കം വിട്ടപ്പോൾ വേദനമൂലം ആന ചിന്നംവിളിക്കാൻ തുടങ്ങി; വാഹനമിടിച്ച് കൊമ്പൊടിഞ്ഞ ആനയെ ഉടമ മലപ്പുറത്തേക്ക് കൊണ്ടുപോയി
ചാവക്കാട്: ലോറിയിടിച്ചു കൊന്പൊടിഞ്ഞ കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയെ ഉടമയുടെ നാടായ മലപ്പുറത്തേക്ക് ഇന്നലെ രാത്രി കൊണ്ടുപോയി. മൂവാറ്റുപുഴയിലേക്ക് എഴുന്നളളിപ്പിന് ലോറിയിൽ കൊണ്ടുപോകുന്നതിനിടയിൽ മുത്തകുന്ന് അണ്ടിപ്പിള്ളിക്കാവിൽ വച്ചാണ് എതിരെവന്ന ഗ്യാസ് കയറ്റിയ ലോറി ആനയുടെ ഇടത്തേ കൊമ്പിൽ ഇടിച്ചത്. ലോറി നിർത്താതെ പോയി ഇന്നലെ പുലർച്ചെയാണ് അപകടം. കൊമ്പ് പൂർണമായി മുറിഞ്ഞു വീണ കുട്ടികൃഷ്ണന്റെ (20) കൊമ്പ് ദ്വാരത്തിൻ നിന്ന് ശക്തമായി രക്തം വരാൻ തുടങ്ങിയതോടെ ആനയെ ഏക്കത്തിനെടുത്ത മണത്തലയിലേക്ക് കൊണ്ടുവന്നു ഡോ. പി.ബി. ഗിരിദാസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെത്തി ചികിത്സ നടത്തി. മുറിവിൽ നാല് തുന്നിക്കെട്ട് നടത്തി. കുത്തിവയ്പു നൽകി. പട്ട തിന്നാൻ കഴിയുന്നില്ലെങ്കിലും പുല്ലും ചോറും കഴിക്കുന്നുണ്ട്. രാത്രി മയക്കം വിട്ടപ്പോൾ വേദനമൂലം ആന ചിന്നംവിളിക്കാൻ തുടങ്ങി. ഇതേ തുടർന്ന് ആനയുടെ മലപ്പുറത്തേ ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മാസം ചികിത്സ നൽകേണ്ടി വരും. ഇന്നലെ…
Read Moreഅധ്യാപികയെ അപമാനിക്കാൻ ശ്രമം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി
കോഴിക്കോട്: സഹപ്രവർത്തകയായ അധ്യാപികയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിൻസിപ്പലിനെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റി. ഗസ്റ്റ് ലക്ചററും അവിവാഹിതയുമായ അധ്യാപികയുടെ പരാതിയിലാണ് നടക്കാവ് ഗവ. ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ കെ. ജല്യൂസിനെ സുൽത്താൻ ബത്തേരിയിലേക്ക് മാറ്റിയത്. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മന്നം ജയന്തി അവധി ദിവസമായ രണ്ടിന് അധ്യാപികയെ ഫോണിൽ വിളിച്ച് സ്കൂളിലേക്ക് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാൽ, സ്കൂളിൽ പോയില്ല. വൈസ് പ്രിൻസിപ്പനോട് ചോദിച്ചപ്പോൾ ആരും വരില്ലന്ന മറുപടി ലഭിച്ചതിനാലാണ് അധ്യാപിക പോകാതിരുന്നത്. ഇതിൽ ക്ഷുഭിതനായ പ്രിൻസിപ്പൽ മൊബൈൽഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് പരാതി. അധ്യാപിക സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകിയിരുന്നു. അധ്യാപികയുടെ മൊഴിയിൽ അന്ന് കേസെടുക്കുകയും ചെയ്തു.
Read Moreരണ്ടുവയസുകാരന് വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റു മരിച്ചു
കൊണ്ടോട്ടി: വീട്ടുമുറ്റത്തു പാമ്പുകടിയേറ്റ രണ്ടു വയസുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂതയിൽ സുഹൈൽ -ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉമറിനു പാമ്പുകടിയേറ്റത്. കൊണ്ടോട്ടി പുളിക്കലിലുള്ള മാതാവ് ജംഷിയയുടെ വീട്ടിൽവച്ചാണ് അപകടമുണ്ടായത്. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പാമ്പുകടിയേറ്റതായി സംശയം ഉയർന്നത്. ഉടൻതന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അര്‍ധരാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വീട്ടുകാർക്കു വിട്ടുകൊടുക്കും.
Read More