കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് പുതുക്കി നല്കി. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ഈടാക്കിയാണ് കൂടരഞ്ഞി പഞ്ചായത്തിന്റെ നടപടി. റവന്യു റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫീസില്‍ അടച്ചു. പാര്ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018 ലാണ് പാര്‍ക്ക് അടച്ചത്. അതിന് മുമ്പ് രണ്ട് വര്‍ഷത്തോളം പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ കോടതിയെ അറിയിച്ചതനുസരിച്ചാണെങ്കില്‍ അത്രയും കാലം പാര്‍ക്ക് പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെയെന്ന് വ്യക്തമായികഴിഞ്ഞു. ലൈസന്‍സിന് അപേക്ഷിച്ചു, അപേക്ഷയില്‍ പിഴവ് കണ്ടെത്തി, ഇതോടെ തിരുത്തി അപേക്ഷ നല്കാന് നിര്‍ദേശിച്ചു എന്നാണ് പഞ്ചായത്ത് അധികൃതര്‍ കോടതിയെ അറിയിച്ചത്.
Read MoreCategory: Kozhikode
“ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി” കോഴിക്കോട് എന്‍ഐടിയില്‍ എസ്എഫ്ഐ ബാനര്‍
കോഴിക്കോട്: ഗോഡ്സേയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എന്‍ഐടി പ്രഫ.ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോഴിക്കോട് എന്‍ഐടിയില്‍ ബാനറുമായി എസ്എഫ്ഐ. ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’ എന്നാണ് ബാനറിലുള്ളത്.എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് ബാനര്‍.ഷൈജ ആണ്ടവനെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് സ്റ്റുഡന്റ് അഫയേഴ്സ് കൗണ്‍സിലും എന്‍ഐടി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. “ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്ന കുറിപ്പോടെ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന് കമന്റ ചെയ്തത്.
Read Moreഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കഞ്ചാവ്; അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസിയെ ചതിച്ച് സുഹൃത്ത്
മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയ കുപ്പിയിൽ കഞ്ചാവ്. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. എടവണ്ണപ്പാറയിലാണ് സംഭവം. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഓമാനൂർ സ്വദേശി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഇത് ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞിരുന്നത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. പിന്നാലെ വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്. ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഷമീം അറസ്റ്റിലായത്.
Read Moreപാലത്തിനു മുകളിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; ഡ്രൈവർ ഉൾപ്പെടെ 9 പേർക്ക് പരിക്ക്
പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി പാലത്തിനു മുകളിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തുനിന്നു പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ആണ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. ഗ്യാസ് ചോർച്ച ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇന്നു പുലർച്ച 1.30 ഓടെയായിരുന്നു അപകടം. ടാങ്കർ ലോറി ആദ്യം ടെമ്പോ ട്രാവലറിലാണ് ഇടിച്ചത്. പിന്നീട് കണ്ണൂരിൽനിന്നു പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറിലും എയർപോർട്ടിൽനിന്നു വരിക യായിരുന്ന മറ്റൊരകു കാറിലും ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ ടാങ്കർ ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാറിനെ (40 ) പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്ക് പറ്റി. ഇവരെ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.…
Read Moreഗോഡ്സേ പരാമര്‍ശം: എന്‍ഐടി അധ്യാപികയെ നാളെ ചോദ്യം ചെയ്തേക്കും; ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചു
മുക്കം: ഗോഡ്സെയെ അനുകൂലിച്ച് ഫേസ് ബുക്കിലിട്ട പോസ്റ്റിന് അനുകൂലമായി കമന്റിട്ടഎൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെതിരേ നടപടിയാരംഭിച്ച് പോലീസ്. അധ്യാപികയെ നാളെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കാമ്പസ് ഇന്നലെ മുതല്‍ തുറന്നെങ്കിലും പ്രതിഷേധം ഭയന്ന അധ്യാപിക എത്തിയിരുന്നില്ല. അധ്യാപികയുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്വന്തം അക്കൗണ്ടിൽ നിന്ന് തന്നെയാണ് കമന്റിട്ടത് എന്നുറപ്പിക്കാനാണ് ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്താൻ അധ്യാപികയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് എൻഐടി രജിസ്ട്രാർക്ക് നോട്ടീസ് നൽകിയ ശേഷമാണ് പോലീസ് മടങ്ങിയത്. ഷൈജ ആണ്ടവനെ ഉടനെ അറസ്റ്റ് ചെയ്യില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. എൻഐടിയിൽ നടക്കുന്ന സംഭവ വികാസങ്ങളുമായി കുറ്റക്കാർക്കെതിരേ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന് മാത്രമാണ് എൻഐടി അധികൃതർ നൽകുന്ന വിശദീകരണം. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദു മഹാസഭ പ്രവർത്തകനായ…
Read Moreമദ്യപരെ പിടിക്കാന്‍ “ചൂണ്ടയിട്ട്’സര്‍ക്കാര്‍; ബെവ്കോ നിലപാട് നിര്‍ണായകം
കോഴിക്കോട്: ഇത്തവണ നൈസായി മദ്യപരെ ഒഴിവാക്കിയെങ്കിലും സമീപഭാവിയില്‍തന്നെ കീശ കാലിയാക്കുമെന്ന മുന്നറിയിപ്പ് മദ്യപര്‍ക്ക് നല്കി സര്‍ക്കാര്‍. നിലവില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ട ആവശ്യമില്ല. മദ്യ വില്പനയിലൂടെ ബെവ്ക്കോയ്ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നു സര്‍ക്കാരിന് നല്കുന്ന ഒരു വിഹിതമായ ഗാലനേജ് ഫീസാണ് ഇപ്പോള്‍ അഞ്ചില്‍ നിന്നു പത്ത് രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത് പണികിട്ടിയത് ബെവ്കോയ്ക്കാണ്. എന്നാല്‍ ഇതുവഴിയുള്ള വരുമാനനഷ്ടം ചൂണ്ടിക്കാട്ടി മദ്യത്തിന് വിലവര്‍ധിപ്പിക്കാന്‍ ബെവ്കോ ശിപാര്‍ശ നല്കിയാല് അത് മദ്യത്തിന് വിലകുട്ടാന് സര്‍ക്കാരിനെ പ്രേരിപ്പിച്ചേക്കാം. അതായത് സാമ്പത്തിക പ്രതിസന്ധിയില്‍ ആശാന് ഇച്ഛിച്ചതും വൈദ്യന് കല്പിച്ചതും ഒന്നെന്ന രീതിയിലാകും കാര്യങ്ങള്‍. ഇതിലേക്കുള്ള കുറുക്കുവഴിയായാണ് ഗാനലേജ് ഫീസ് കൂട്ടല്‍ എന്നാണു കരുതപ്പെടുന്നത്. ബെവ്കോയുടെ 272 ഷോപ്പുകളിലും വെയര്‍ ഹൗസില്‍ നിന്നുമാണ് ഇപ്പോള്‍ വിറ്റുവരുമാനമുള്ളത്. പൂട്ടിപ്പോയ 60ലധികം ഷോപ്പുകള്‍ തുറക്കാനുള്ള നീക്കവും പല തടസങ്ങള്‍ കാരണം ബെവ്കോയ്ക്ക് നടന്നില്ല. ഇങ്ങനെ…
Read Moreആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ ‘വാഹനി’ൽ ഉള്‍പ്പെടുത്തണം; നിര്‍ദേശവുമായി എംവിഡി
കോഴിക്കോട്: വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ‘വാഹന്‍’ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം. അവസാന തീയതി ഫെബ്രുവരി 29 ആണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങള്‍ ആധാര്‍ ഒഥന്റിക്കേറ്റഡ്/ ഫെയ്സ്ലെസ് രീതിയില്‍ നല്കിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തണം. വാഹന ഉടമകള്‍ക്കുതന്നെ മൊബൈല്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുവേണ്ടി പരിവാഹന്‍ വെബ്സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ സ്വയം അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം വാഹന ഉടമകള്‍ക്ക് രജിസ്റ്ററിംഗ് അഥോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്ഡേഷന് പൂര്‍ത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ ഈ വര്‍ഷം ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്ഡേഷന് പൂര്‍ത്തീകരിക്കണം.
Read Moreസംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ്: മുഖ്യപ്രതി ‘അന്യന്’ കളിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പണം തട്ടിയ കേസില്‍ കുഴങ്ങി പോലീസ്. കേസിൽ അറസ്റ്റിലായ ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷായെ ഡല്‍ഹിയിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തേ അറസ്റ്റിലായ സിദ്ദേഷ് ആനന്ദ് കർവേ, അമ്രിഷ് അശോക് പട്ടീൽ എന്നിവവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയെകുറിച്ച് വ്യത്യസ്ത വിവരങ്ങളാണ് പ്രതികള്‍ നല്‍കുന്നത്. ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്. മുഖ്യ ആസൂത്രകന്റെ പേര് പർവീൻ എന്നാണോ അതോ പ്രശാന്ത് എന്നാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. പർവീൻ എന്നയാളാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് സിദ്ദേഷ് ആനന്ദ് കർവേ, അമ്രിഷ് അശോക് പട്ടീൽ എന്നിവര്‍ പോലീസിനോട് പറയുന്നത്. എന്നാൽ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത സൈബർ കേസിൽ അറസ്റ്റിലായി ഡൽഹിയിലെ രോഹിണി ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷാ പറയുന്നത്…
Read Moreതിയറ്റർ രംഗത്തെ പ്രമുഖന് കെ.ഒ. ജോസഫ് തിയറ്ററിൽ കാൽവഴുതി വീണു മരിച്ചു
മുക്കം(കോഴിക്കോട്): തിയറ്റർ രംഗത്തെ പ്രമുഖനും സാംസ്കാരിക-സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് കിഴക്കരക്കാട്ട് (അഭിലാഷ് കുഞ്ഞേട്ടൻ -73) തൃശൂരിലെ തിയറ്ററിൽനിന്ന് കാൽവഴുതി വീണ് മരിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. എറണാകുളത്ത് തിയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ജോസഫ് മലപ്പുറം ചങ്ങരംകുളത്ത് സുഹൃത്തിന്റെ തിയറ്റര്‍ കെട്ടിടം കാണാനായി ഇറങ്ങിയിരുന്നു. ഇവര്‍ സംസാരിച്ച് കൊണ്ടിരിക്കെ പുറകിലേക്ക് നീങ്ങിയ ജോസഫ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് മുക്കത്ത് അഭിലാഷ് തീയറ്റർ സ്ഥാപിച്ചാണ് തിയറ്റർ രംഗത്ത് പ്രവേശിച്ചത്. ഇതുകൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷൻ മൾട്ടിപ്ലക്സ് തിയറ്റർ, റോസ് തീയറ്ററുകൾ എന്നിവയിലായി എട്ടോളം സ്ക്രീനുകൾ കെ.ഒ. ജോസഫിന്റെതാണ്. 3ഡി 4കെ, ഡോൾബി അറ്റ്മോസ് സിനിമകൾ പൂർണതയോടെ, ക്ലാരിറ്റി നഷ്ടമില്ലാതെ…
Read Moreഉന്നത പഠനം: ഗ്രാന്റും അലവൻസും ലഭിക്കാതെ ആദിവാസി-ദളിത് വിദ്യാർഥികൾ
കൽപ്പറ്റ: ബജറ്റിൽ വകയിരുത്തുന്ന ഗ്രാന്റും അലവൻസും ആദിവാസി-ദലിത് വിദ്യാർഥികൾക്കു കിട്ടാതായി. ഉന്നത പഠനം സാധ്യമാക്കുന്നതിനുള്ള ഗ്രാന്റ്- അലവൻസ് വിതരണമാണ് മുടങ്ങിയത്. ഗ്രാന്റും അലവൻസും ലഭിക്കാതെ നൂറിലേറെ വിദ്യാർഥികൾ ഈ വിദ്യാഭ്യാസ വർഷം കൊഴിഞ്ഞുപോയതായാണ് കണക്കാക്കുന്നത്. ഗവേഷണ വിദ്യാർഥികൾക്കുള്ള തുകയും സമയത്ത് നൽകുന്നില്ല. ഗവേഷണം മുടങ്ങിയ വിദ്യാർഥികൾ നിരവധിയാണ്. “പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്’ എന്ന പേരിൽ എല്ലാ സാന്പത്തികവർഷവും ബജറ്റിൽ വകയിരുത്തുന്ന തുകയിൽനിന്നാണ് ഗ്രാന്റ് നൽകേണ്ടത്. ഉന്നത പഠനത്തിന് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണവും കോഴ്സുകളുടെ ഫീസും മറ്റ് ചെലവുകളും കണക്കാക്കിയാണ് തുക വകയിരുത്തുന്നത്. ഒന്നര വർഷം മുതൽ രണ്ടു വർഷം വരെയായി പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ഗ്രാന്റും അലവൻസും നൽകുന്നില്ല. വിദ്യാർഥികൾക്ക് ലംപ്സം ഗ്രാന്റ്(വർഷാരംഭത്തിൽ), ഹോസ്റ്റൽ അലവൻസ്, പോക്കറ്റ് മണി(ഹോസ്റ്റലിൽ താമസിക്കുന്നവർക്ക്), പ്രതിമാസ അലവൻസ്(ഡേ സ്കോളേഴ്സിന്)എന്നിവയാണ് നേരിട്ട് ലഭിക്കേണ്ടത്. തുച്ഛമായ തുകയാണ് ഈ ഇനങ്ങളിൽ വിദ്യാർഥികൾക്കു നൽകാൻ സർക്കാർ…
Read More