എം​ഡി​എം​എയുമായി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ പിടിയിൽ;​ കു​ടു​ങ്ങിയത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ

വ​യ​നാ​ട്: വൈ​ത്തി​രി​യി​ല്‍ ലഹരിമരുന്നായ എം​ഡി​എം​എ​യു​മാ​യി സ്വ​കാ​ര്യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി​ടി​യി​ല്‍. പു​ല്‍​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ​സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജ​യ​രാ​ജാ​ണ് പി​ടി​യി​ലാ​യ​ത്. 26 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

വാ​ഹ​ന​വും വൈ​ത്തി​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​യാ​ള്‍ പ​രി​ഭ്ര​മി​ച്ചു. പി​ന്നാ​ലെ നടത്തിയ ദേ​ഹ പ​രി​ശോ​ധ​നയിലാണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന.

Related posts

Leave a Comment