സിബിഐ വരും എല്ലാം ശരിയാകും..! ജി​ഷ്ണു​വിന്‍റേതാ​യി ഹാ​ജ​രാ​ക്കി​യ ക​ത്ത് വ്യാ​ജ​മാ​ണെ​ന്ന സെ​ൻ​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ കേ​സ് അ​ട്ടി​മ​റി​ച്ചെ​ന്ന് വ്യ​ക്ത​മാ​യി; ഇനി പ്രതീക്ഷ സിബിഐയില്ലെന്ന് കുടുംബം

jishnuനാ​ദാ​പു​രം: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ജി​ഷ്ണു പ്ര​ണോ​യി​യു​ടെ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നേ​ര​ത്തെ ത​ന്നെ ശ്ര​മം ന​ട​ന്നി​രു​ന്നു എ​ന്ന ത​ങ്ങ​ളു​ടെ ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ് മു​ൻ ഡി​ജി​പി സെ​ൻ​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലെ​ന്ന് ജി​ഷ്ണു​വി​ന്‍റെ പി​താ​വ് അ​ശോ​ക​ൻ പ​റ​ഞ്ഞു.​

ജി​ഷ്ണു​വി​ന്‍റെ​താ​യി ഹാ​ജ​രാ​ക്കി​യ ക​ത്ത് വ്യാ​ജ​മാ​ണെ​ന്നാ​ണ് സെ​ൻ​കു​മാ​ർ ഇ​ന്ന​ലെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ത്ത് ക​ണ്ടെ​ത്തി​യ അ​ന്നു ത​ന്നെ ഈ ​ക​ത്ത് ജി​ഷ്ണു​വി​ന്‍റെ​ത​ല്ലെ​ന്നും, അ​വ​ന്‍റെ ക​യ്യ​ക്ഷ​ര​മ​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.​ഇ​ത് ശ​രി വെ​ക്കു​ന്ന​താ​ണ് മു​ൻ ഡി​ജി​പി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.​കേ​സ​ന്വേ​ഷ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും കു​ടും​ബം പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന പ​രി​ഗ​ണി​ക്കാ​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ൽ കേ​ര​ളം മു​ഴു​വ​ൻ പൊ​ലീ​സി​നും സ​ർ​ക്കാ​രി​നു​മെ​തി​രെ തി​രി​ഞ്ഞ​ത് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.  കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​തി​നാ​ൽ നീ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ഷ്ണു​വി​ന്‍റെ കു​ടും​ബം

Related posts