കോഴിക്കോട്: പ്രവേശനോത്സവമൊക്കെ ഗംഭീരം തന്നെ… പക്ഷെ, വിദ്യാഭ്യാസവകുപ്പിന് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലേ എന്നു ചോദിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. നഗരത്തില്‍ അവിടവിടെ സ്ഥാപിച്ച പ്രവേശനോത്സവ ബോര്‍ഡുകളിലൊന്നും “ഭ’ എന്ന അക്ഷരം ഇല്ല. സര്‍വശിക്ഷാ അഭിയാന്, വിദ്യാഭ്യാസവകുപ്പ് എന്നീ വാക്കുകളിലെ “ഭ’ യാണ് അപ്രത്യക്ഷമായിരിക്കുന്നത്. തിരക്കിട്ട് ബോര്‍ഡുകള്‍ തയാറാക്കിയതുകൊണ്ടാണോ എന്നറിയില്ല, വലിയ അക്ഷരപിശക് കടന്നുകൂടിയതോടെ സ്കൂള്‍ പടികടന്നെത്തിയ കുരുന്നുകള്ക്കിടയിലും അധ്യാപകരുള്‍പ്പെടെയുള്ളവര്‍ നാണം കെട്ടു. ഒന്നാം ക്ലാസ് മുതല്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന ഉത്തരവിറക്കിയ സര്‍ക്കാരാണ് മലയാളത്തെ വികലമാക്കിയത്. ജില്ലയിലെ മുക്കിലും മൂലയിലും സ്ഥാപിച്ച ഇത്രയധികം പരസ്യബോര്‍ഡുകളില്‍ തെറ്റ് വന്നതോടെ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അധികൃതര്‍. പ്രവേശനോത്സവമായതിനാല്‍ തന്നെ എടുത്തുമാറ്റാനും വയ്യാത്ത അവസ്ഥയായി. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കായിരുന്നത്രെ സ്വാഗത ബോർഡുകൾ തയാറാക്കുന്നതിന്റെ ചുമതല.
Read MoreCategory: Kozhikode
ശരിക്കും ശരിയാക്കി..! അധ്യായന വർഷം മങ്കട മണ്ഡലത്തിലെ എട്ട് സർക്കാർ സ്കൂളുകൾക്ക് എംഎൽഎ ഫണ്ടിൽനിന്നു ബസുകൾ നൽകി ടി.എ അഹമ്മദ് കബീർ എംഎൽഎ
മങ്കട: എം.എൽ.എ.ഫണ്ടിൽ നിന്ന് ബസുകൾ വിതരണം ചെയ്തു. മങ്കട മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മാർക്കബിൾ മങ്കടയുടെഭാഗമായാണ് മണ്ഡലത്തിലെ എട്ട് സർക്കാർ സ്കൂളുകൾക്ക് ബസുകൾഅനുവദിച്ചത്. ടി.എ അഹമ്മദ് കബീർ എം.എൽ.എയുടെ 2015-16 സാന്പത്തിക വർഷത്തെആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി ഉപയോഗിച്ചത്. ജി.യു.പി.എസ് പനങ്ങാങ്ങര, ജി.യു.പി.എസ് മങ്കട പള്ളിപ്പുറം,ജി.എച്ച്.എസ് ചേരിയം, ജി.എച്ച്.എസ്.എസ് മങ്കട, ജി.എച്ച്.എസ്.എസ്മക്കരപ്പറന്പ്, ജി.എച്ച്.എസ്. കടുങ്ങപുരം, ജി.എച്ച്.എസ് മങ്കട പള്ളിപ്പുറം,ജി.എച്ച്.എസ് പാങ്ങ് എന്നീ സ്കൂളുകൾക്കാണ് ബസുകൾ വിതരണം ചെയ്തത്. കൂട്ടിലങ്ങാടിയിൽനിന്നും രാവിലെ ഒന്‍പതിന് വാഹനങ്ങൾ ഘോഷയാത്രയായി വള്ളിക്കാപറ്റ, മങ്കട, തിരൂർക്കാട്, അങ്ങാടിപ്പുറം, കൊളത്തൂർ, പടപ്പറന്പ്, കടുങ്ങപുരം, 38 രാമപുരം വഴി ഘോഷയാത്രയായി സ്കൂളിലെത്തിയപ്പേങറ്റ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് വർണ്ണാഭമായ സ്വീകരണമൊരുക്കി. പി.കെ കുഞ്ഞാലിക്കുട്ടി ബസുകളുടെ വിതരണോദ്ഘാടനവും താക്കോൽദാനവും നിർവ്വഹിച്ചു. ടി.എ അഹമ്മദ് കബീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി…
Read Moreവിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പിഡീപ്പിച്ച യുവാവ് അറസ്റ്റിൽ; സമാനകേസിൽ സൗദിയിൽവെച്ചും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്
മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ മഞ്ചേരി സിഐ അറസ്റ്റ് ചെയ്ത പ്രതിയെ ജില്ലാ സെഷൻസ് ജഡ്ജി എസ്.എസ് വാസൻ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മലപ്പുറം കോഡൂർ കരീപ്പറന്പ് ലക്ഷം വീട് കോളനിയിലെ മച്ചിങ്ങൽ ഹാരിസി (37)നെയാണ് റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 29നാണ് കേസിനാസ്പദമായ സംഭവം. ഒരാഴ്ച മുന്‍പ് മലപ്പുറത്തെ ഹോട്ടലിൽ വച്ച് പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകുകയും ഫോണ്‍ നന്പർ വാങ്ങുകയുമായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിനു ഫോണിൽ വിളിച്ചു വരുത്തി ഓട്ടോറിക്ഷയിൽ മലപ്പുറത്തെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ബസിൽ തിരികെ മഞ്ചേരിയിലെത്തി പെണ്‍കുട്ടി വീട്ടുകാരോടു വിവരം പറയുകയും തുടർന്നു കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. നേരത്തെ സൗദിയിൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി നാലു വർഷം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മഞ്ചേരി സിഐ എൻ.ബി ഷൈജുവിന്റെ…
Read Moreകടുത്ത നടപടി നേരിടേണ്ടി വരും..! ബസ് ജീവനക്കാർ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയാൽ പെർമിറ്റടക്ക മുള്ള റദ്ദാക്കൽ നടപടി നേരിടേണ്ടി വരുമെന്ന് ആർടിഒ
മലപ്പുറം: വിദ്യാർഥികളോടു അപമര്യാദയായി പെരുമാറിയാൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ കെ.എം. ഷാജി അറിയിച്ചു. മറ്റുയാത്രക്കാരിൽ നിന്നു വിഭിന്നമായി കുട്ടികളെ ബസിൽ കയറ്റുന്നതിനു വരി നിർത്തുകയോ സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുകയോ ചെയ്യരുത്. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും സ്റ്റോപ്പിൽ നിർത്താതിരിക്കുകയോ കുട്ടികളിൽ നിന്നു അനുവദിക്കപ്പെട്ടിട്ടുള്ള കണ്സഷൻ തുകയിൽ കൂടുതൽ ഈടാക്കുകയോ ചെയ്താൽ അത്തരം ബസുകളുടെ രജിസ്ട്രേഷൻ നന്പർ, തിയതി, സമയം, സ്ഥലം എന്നിവ സഹിതം സ്കൂൾ ഹെഡ്മാസ്റ്റർ മുഖേന പരാതി ആർടിഒ, ജോയിന്റ് ആർടിഒയ്ക്ക് നൽകണം. കുറ്റം ചെയ്യുന്ന ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദുചെയ്യൽ, ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യൽ തുടങ്ങി ശക്തമായ നടപടികളാണ് സ്വീകരിക്കുകയെന്ന് ആർടിഒ അറിയിച്ചു.
Read Moreബ്രിട്ടീഷ് അധിനിവേശത്തിന്റെ സ്മാരകങ്ങളിലൊന്നായ മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഏതു നിമഷവും നിലം പൊത്താം. ജീവൻ പണയംവച്ച് ജീവനക്കാർ
മാനന്തവാടി: ബ്രിട്ടീഷ് അധിനിവേശത്തിന്റെ സ്മാരകങ്ങളിലൊന്നായ മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ ജീർണിച്ച് ഏത് നിമിഷവും നിലംപൊത്തും. 1865 ൽ ആണ് ജില്ലാ ആശുപത്രി കുന്നിൽ പഴശി കുടീരത്തിനോട് ചേർന്ന് കെട്ടിടം നിർമിച്ചത്. ബ്രീട്ടീഷുകാർ ഇന്ത്യ വിട്ടതോടെ സർക്കാർ ഏറ്റെടുത്ത കെട്ടിടം രജിസ്ട്രാർ ഓഫീസായി പ്രവർത്തിച്ച് വരികയാണ്. ഇത്രയും കാലത്തിനിടെ തനിമ നഷ്ടപ്പെടാതെ രണ്ട് തവണ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. നിലം ടൈൽസ് പാകുക മാത്രമാണ് മോടികൂട്ടലായി നടന്നത്. പുരാവസ്തു വകുപ്പ് കെട്ടിടം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ മേൽക്കൂരയിലെ പട്ടിക ചിതലരിച്ച് ഓടുകൾ ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലമാകുന്നതോടെ കെട്ടിടം ചോർന്നൊലിച്ച് വർഷങ്ങൾ പഴക്കമുള്ള രേഖകൾ നശിക്കാനിടയാക്കിയേക്കും. പ്രതിമാസം മുന്നൂറോളം ആധാരങ്ങൾ മാത്രം ഇവിടെ നടക്കുന്നുണ്ട്. എട്ട് ജീവനക്കാരാണ് ഓഫീസിൽ ജോലി ചെയ്യുന്നത്. ഇവർ ജീവൻ പണയം വച്ചാണ്…
Read Moreഇ ലേലം തുടങ്ങിയതോടെ നിലമ്പൂര്‍ തേക്ക് വില കൂപ്പുകുത്തി: മില്ലുകളിൽ മരം കെട്ടിക്കിടക്കുന്നു; ഇനിയും വ്യാപാരികൾ വിട്ടുനിന്നാൽ വില ഇനിയുമിടിയാൻ സാധ്യത
നിലമ്പൂര്‍: സാന്പത്തിക മാന്ദ്യം രൂക്ഷമായതും ഇ ലേലം തുടങ്ങിയതും കാരണം നിലന്പൂർ തേക്കുകളുടെ വില കൂപ്പുകുത്തി. മില്ലുകളിൽ മരം കെട്ടിക്കിടക്കുന്നു. 1990കളിലെ വിലയാണ് നിലവിൽ ലഭിക്കുന്നതെന്ന് ഡിപ്പോകളിലെ രേഖകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. മാസത്തിൽ ഒരുതവണ എന്ന ക്രമത്തിലാണ് മുൻപ് വനംവകുപ്പിന്റെ അംഗീകൃത തടി ഡിപ്പോകളിൽ തേക്ക് ഉൾപ്പെടെയുള്ള മരങ്ങളുടെ ലേലം നടന്നിരുന്നത്. എന്നാൽ ഇ ലേലം വന്നതോടെ മാസത്തിൽ ഏഴു ലേലം വരെയാണ് നടക്കുന്നത്. മുൻപ് പ്രധാനമായും വ്യാപാരികളാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. അതിനാൽതന്നെ വാശിയോടെയുള്ള ലേലമാണ് നടന്നിരുന്നത്. സർക്കാർ നിശ്ചിത തുകയിൽനിന്നും ഇരട്ടിയിലേറെ വിലക്ക് വരെ തേക്കുകൾ ലേലം ചെയ്തിരുന്നു. ഇ ലേലം വന്നതോടെ വീട്ടാവശ്യത്തിന് ഉൾപ്പെടെയുള്ളവർ ഡിപ്പോകളിൽ നേരിട്ടെത്തി ലേലത്തിൽ പങ്കെടുത്ത് തുടങ്ങിയതോടെ വ്യാപാരികൾ വിളിച്ചെടുത്ത മരങ്ങൾ അവർ സർക്കാരിന് നൽകിയ തുകക്കുപോലും വിൽക്കാൻ കഴിയാതെ മില്ലുകളിലും മറ്റും കെട്ടിക്കിടക്കുകയാണ്. ഇതോടെ വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കുന്നതും…
Read Moreഇങ്ങനെയെങ്കിലും ഉപകാരമാകട്ടെയെന്ന്..! റോഡ് നന്നാക്കാതെയുള്ള നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ച് റോഡിൽ വാഴനട്ട് പ്രതിഷേധിച്ച് നാട്ടുകാർ
മുക്കം: പൊട്ടിപ്പൊളിഞ്ഞ് കാൽനട പോലും ദുർഘടമായ ചേന്നമംഗല്ലൂർ കടാന്പള്ളി ഹൈസ്കൂൾ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കടാന്പള്ളി റെസിഡന്റ്സ് അസോസിയേഷൻ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ ഹരീദ മോയിൻകുട്ടിടെ ഡിവിഷനിൽപപ്പട്ട പ്രദേശത്താണ് റോഡാകെ ചളിക്കുളമായത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളടക്കം ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ കാര്യമായ വികസന പ്രവർത്തങ്ങളൊന്നും ഡിവിഷനിൽ നടന്നിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്, ആകെയുള്ള രണ്ട് പ്രധാന റോഡുകളായ പുൽപറന്പ് ഹൈസ്കൂൾ റോഡും കാട്ടാന്പള്ളി ഹൈസ്കൂൾ റോഡും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇടക്കിടെ അപകടങ്ങളും ഉണ്ടാവാറുണ്ട്. റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരായ മുജീബ്, ഇഫ്തികാർ, ഷാനു, മനാസ്, അഷ്റഫ്, സാജിദ് എന്നിവർ നേതൃത്വം നൽകി.ു
Read Moreതങ്ങളുടെ വീട്ടിൽ വൈദ്യുതി എത്തിയില്ല..! സർക്കാരിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം തട്ടിപ്പ്; വൈദ്യുതി കിട്ടിയില്ലെന്ന പരാതിയുമായി നാലു കുടുംബങ്ങൾ
കോഴിക്കോട്: എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു എന്ന വിധത്തിൽ സർക്കാർ കൊട്ടിയാഘോഷിച്ച സന്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം തട്ടിപ്പെന്ന പരാതിയുമായി നാല് കുടംബങ്ങൾ രംഗത്ത്. പ്രഖ്യാപനം നടത്തിയ കോഴിക്കോട്ടു നിന്നു തന്നെ വഞ്ചിക്കപ്പെട്ട കുടുംബങ്ങൾ പരാതിയുമായെത്തി. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിൽ പദ്ധതിക്കു കീഴിൽ ഉൾപ്പെടാൻ അർഹതപ്പെട്ട നാലു കുടുബങ്ങളെയാണ് അന്യായമായ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയത്. ‘ വീട്ടിൽ വയറിംഗും അനുബന്ധ ജോലികളും പൂർത്തികരിക്കാൻ നിർദ്ദേശിച്ച കെ എസ് ഇ ബി അധികൃതർ സ്ഥലപരിശോധനക്കു ശേഷം കണക്ഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തായി വീട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ നിർദ്ദേശനുസരണം പണി നടത്തിയതിനു പുറമെ സ്ഥലപരിശോധനക്കു എത്തിച്ചതുൾപ്പെടെ ഓരോ കുടുംബങ്ങൾക്കും 30, 000 രൂപ ചിലവായതായതായി ഇവർ പരാതിപ്പെടുന്നു. എന്നാൽ പരാതിക്കാരുടെ വീടുകൾ താമസയോഗ്യമല്ലന്നും ഗോഡൗണ്‍ ആയി ഉപയോഗിക്കുതാണെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരെ ലിസ്റ്റിൽനിന്നും ഒഴുവാക്കുകയായിരുന്നു. സന്പൂർണ വൈദ്യുതീകരണം പ്രഖ്യാപനത്തിനിടയിലും അർഹതപ്പെട്ടവരെ അവഗണിക്കുന്ന നിലപാടാണ് …
Read Moreഷോക്കടിച്ച് പൊതുജനം..!സംസ്ഥാനത്തിന് അനുയോജ്യമായ വൈദ്യുത പദ്ധതികളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും രണ്ടു തട്ടില്‍
ഇ. അനീഷ് കോഴിക്കോട്: സംസ്ഥാനത്തിന് അനുയോജ്യമായ വൈദ്യുതി പദ്ധതികളെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുമായി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും. ഇന്നലെ നടന്ന രണ്ട് പരിപാടികളുമായി ബന്ധപ്പെട്ടാണ് രണ്ടുനയങ്ങള് മുഖ്യമന്ത്രി പിണറായിവിജയനും വൈദ്യുതി മന്ത്രി എം.എം. മണിയും വ്യക്തമാക്കിയത്. രാവിലെ നടന്ന കോഴിക്കോട് ജില്ലാപഞ്ചായത്തിനു കീഴിലെ 44 സ്കുളുകളില് സൗരോര്ജപാനല്സ്ഥാപിക്കാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ ജലവൈദ്യുത പദ്ധതികളാണ് സംസ്ഥാനത്തിന് ഏറെ അനുയോജ്യമെന്ന് മന്ത്രി എം.എം മണി വ്യക്തമാക്കി. സൗരോര്‍ജ പദ്ധതികള്‍ അധിക ബാധ്യത വരുത്തിവയ്ക്കുമെന്നും ഇതിനായി സ്ഥലം കണ്ടെത്തുക വിഷമകരമാണെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്തെ തന്നെ എറ്റവും മികച്ച സംരഭം എന്ന രീതിയില്‍ പരസ്യ പ്രചാരണവുമായി സൗരോര്‍ജ പദ്ധതി നടപടികള്‍ തുടങ്ങിയ ജില്ലാ പഞ്ചായത്ത് അധികൃതരെ വെട്ടിലാക്കി കൊണ്ടായിരുന്നു ചടങ്ങില്‍ വകുപ്പു മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. പ്രസംഗത്തിലുടനീളം മറ്റു വൈദ്യുതി പദ്ധതികളെ തള്ളി ആതിരപ്പിള്ളി പദ്ധതിയുടെ ആവശ്യകത അദ്ദേഹം ഊന്നിപറയുകയും ചെയ്തു.…
Read Moreമെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇന്ന് വിരമിക്കുന്നു ! പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കോളജിന് സ്വന്തം ശരീരം വാഗ്ദാനം ചെയ്ത് ഡോ. ശശിധരൻ
കോഴിക്കോട്: പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കോളജിന് മരണശേഷം സ്വന്തം ശരീരവും വാഗ്ദാനം ചെയ്ത് ഡോ. വി.പി. ശശിധരൻ ഇന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. 1976ലാണ് എംബിബിഎസ് പഠനത്തിനായി ഡോക്ടർ കോഴിക്കോടെത്തുന്നത്. പിന്നീട് ഇവിടെത്തന്നെ ട്യൂട്ടറായി സർവീസിൽ ചേർന്നു. 2005ൽ തിരുവനനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിതനായി. 2006ൽ കോഴിക്കോട്ടേക്ക് തന്നെവന്ന അദ്ദേഹം ഡെപ്യൂട്ടി സുപ്രണ്ടായി സേവനമനുഷ്ടിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലായി ജോലി ചെയ്തു. കഴിഞ്ഞവർഷം ജൂണിലാണ് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായി നിയമിതനായത്. രോഗികൾക്കായി നിരവധി സഹായ സാന്ത്വനപദ്ധതികളാണ് ഡോക്ടർ നടപ്പിലാക്കിയത്. സംഗീതത്തിൽ താത്പര്യമുള്ള ഡോക്ടർ പരീക്ഷണാടിസ്ഥാനത്തിൽ മ്യൂസിക് തൊറാപ്പി ചികിത്സയും നടപ്പിലാക്കി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ ഡോക്ടറുടെ ഭാര്യ മഞ്ചേരി മെഡിക്കൽ കോളജിലെ മനോരോഗ വിഭാഗം മേധാവിയാണ്. മകൾ അശ്വതി എംഡി വിദ്യാർഥിനിയാണ്. മകൻ അശ്വിൻ ഹൗസ്സർജനാണ്. നാളെ…
Read More