കോഴിക്കോട്: പോലീസിനെ വട്ടംചുറ്റിച്ച് സ്വിഫ്റ്റ് കാറിൽ നാലു യുവാക്കളുടെ പരക്കം പാച്ചിൽ. ട്രാഫിക് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ 57 എഫ് 6337 സ്വിഫ്റ്റ് കാർ ഒടുവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.ബീച്ച് ആശുപത്രിക്കുമുന്നിൽ നിന്നും കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി ബേപ്പൂരിൽ എത്തി. ഇതിനിടെ രണ്ടുസ്ഥലത്തുവച്ച് പോലീസ് കൈകാണിച്ചിട്ടും കാർ നിർത്താൻ തയാറായില്ല. വയർലെസിൽ വിരമറിയിച്ചതോടെ നഗരം പോലീസ് വളഞ്ഞു. ഇതിനിടെ അമിത വേഗതയിൽ എത്തിയ കാർ തട്ടി പോലീസ് ജീപ്പിന് കേടുപാടുപറ്റി. ബേപ്പൂരിലും പരിസരങ്ങളിലും മണിക്കൂറുകളോളം കറങ്ങിയ വാഹനം ഒടുവിൽ റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടെ എല്ലാ സ്റ്റേഷനുകളിലേക്കും പോലീസ് സന്ദേശം കൈമാറിയിരുന്നു. കൊടുവള്ളി രജിസ്ട്രേഷനിലുള്ള കാർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കള്ളക്കടത്തിനു ഉപയോഗിക്കുന്ന…
Read MoreCategory: Kozhikode
ശരിയായി പറഞ്ഞാൽ..! വര്‍ഗീയ ചേരിതിരിവുകള്‍ക്ക് ഭരണകൂടം നേതൃത്വം നല്കുന്നു; ഇതെല്ലാം സഹിക്കുന്ന ഒരു വിഭാഗമായി ഇന്ത്യക്കാര്‍ മാറിയെന്ന് ഡോ. ഖദീജ മുംതാസ്
തളിപ്പറമ്പ്: എല്ലാം സഹിക്കുന്ന ഒരു വിഭാഗമായി ഇന്ത്യക്കാര്‍ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ് ആധുനിക കാലത്ത് കണ്ടുകൊണ്ടിരിക്കുന്നതെന്നും അത് ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി വര്‍ഗീയമായ ചേരിതിരിവുകള്‍ക്ക് ഭരണകൂടം തന്നെ നേതൃത്വം നല്കുന്ന ആപൽക്കരമായ കാലഘട്ടമാണ് കടന്നുപോകുന്നതെന്നും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷ ഡോ.ഖദീജ മുംതാസ് പറഞ്ഞു. എന്‍.സി. മമ്മൂട്ടി സ്മാരക സമിതി തളിപ്പറമ്പ് ടൗണ്‍സ്ക്വയറില്‍ സംഘടിപ്പിച്ച എന്‍.സി. മമ്മൂട്ടി അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്മാരക സമിതി ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രമുഖ കവിയും നോവലിസ്റ്റുമായ മുണ്ട്യാടി ദാമോദരന്‍ ആദരപത്രവും 15,000 രൂപ കാഷ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു. മുണ്ട്യാടി ദാമോദരന്‍ അവാര്‍ഡ് തുക നിരസിച്ച് സ്മാരക സമിതിക്ക് തന്നെ തിരിച്ചു നല്കി. ടി.വി.ബാലന് ആമുഖ പ്രസംഗവും പി.കെ. ഗോപി അനുസ്മരണ പ്രഭാഷണവും നിര്‍വഹിച്ചു. സതീഷ്ബാബു ഇപ്റ്റ, പി.അജയകുമാര്‍, പി.സന്തോഷ്കുമാര്‍, ഇ.എം.സതീശന്, വി.ആയിഷാബീവി,…
Read Moreപണമുണ്ടാക്കാൻ പറ്റിയ ബിസിനസ്..! പരസ്യം നൽകി മാന്ത്രിക യന്ത്രങ്ങളുടെ പേരിൽ തട്ടിയെടുക്കുന്നത് കോടികൾ; തട്ടിപ്പിനിരയാകുന്നതിൽ ഏറെയും സ്ത്രീകൾ;
കുറ്റിപ്പുറം: മാന്ത്രിക യന്ത്രങ്ങളുടെ പേരിൽ സംസ്ഥാനത്ത് നിരവധി പേർ തട്ടിപ്പിന് ഇരയാകുന്നതായി വ്യാപകമായി പരാതി. ചാനലുകളിലും പത്രങ്ങളിലുമെല്ലാം പരസ്യം നൽകിയാണ് ഇവർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. മാന്ത്രിക ഏലസുകളും, യന്ത്രങ്ങളും എന്ന പേരിൽ 12500 രൂപ വില മതിക്കുന്ന മാന്ത്രിക ശക്തിയുള്ള ഉപകരണങ്ങൾ പരസ്യത്തിൽ കാണുന്ന നന്പറിലേക്ക് മിസ് കോൾ ചെയ്താൽ വെറും 3500 രൂപക്ക് വീട്ടിലെത്തിച്ച് കൊടുത്താണ് സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത്. നാണക്കേട് കൊണ്ടും അഭിമാന പ്രശ്നങ്ങൾ കൊണ്ടും ഇത്തരത്തിൽ തട്ടിപ്പിൽ അകപ്പെടുന്നവർ പരാതിപ്പെടാനോ മറ്റു നിയമ നടപടികളിലേക്കോ പോവാത്തത് ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് ഏറെ സഹായമാകുന്നുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ നിന്ന് പൂജിച്ച് കൊണ്ട് വരുന്ന യന്ത്രങ്ങൾ വാങ്ങിച്ച് നാൽപത് ദിവസം കച്ചവട സ്ഥാപനങ്ങളിലോ വീടുകളിലോ സൂക്ഷിച്ചാൽ മനസിൽ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമെന്നും അപ്രതീക്ഷിത ഭാഗ്യം കൈവരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.…
Read Moreഒറ്റയാൾ സമരവുമായി വാർഡ് മെമ്പർ സുജ..! പാറ ഗ്രാനൈറ്റ്സിന് നാട്ടുകാരുടെ പ്രതിഷേ ധത്തെ മറികടന്ന് പഞ്ചായത്ത് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് സമരം
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട ചേലൂ പാറ ഗ്രാനൈറ്റ്സിന് ഉയർന്ന ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് പ്രവർത്തനക്ഷമത വർധിപ്പിച്ച് നൽകാനുള്ള ഭരണസമിതി തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വാർഡ് മെന്പർ.ഏഴാം വാർഡ് മെന്പർ സുജ ടോമാണ് ഒറ്റയാൾ സമരവുമായി രംഗത്തിറങ്ങിയത്. നേരത്തെ നിരവധി തവണ നാടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് മെന്പറുടെ നിർദേശം മാനിച്ച് അജണ്ട പരിഗണിക്കുന്നത് ഭരണസമിതി മാറ്റി വെച്ചിരുന്നു.എന്നാൽ താൻ സുഖമില്ലാതെ ആശുപത്രിയിലായ ദിവസം നടന്ന യോഗത്തിൽ അജണ്ട ചർച്ച ചെയ്ത് കുറുക്കുവഴിയിലൂടെ അനുമതി നൽകുകയായിരുന്നു എന്ന് സുജ ടോം ആരോപിച്ചു. ഈ അജണ്ട ചർച്ചക്കടുക്കില്ലന്ന് പ്രസിഡന്റ വാക്കാൽ ഉറപ്പ് നൽകിയതായും അവർ അവകാശപ്പെട്ടു. നാട്ടുകാരുടെ എതിർപ്പ് മറികടന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ക്രഷറിന് എൻഒസി നൽകിയത്. എന്നാൽ ആറ് ,ഏഴ്, വാർഡ് ഗ്രാമസഭ പ്രമേയം പാസാക്കിയതുമൂലം പഞ്ചായത്ത് അനുമതി തടഞ്ഞു. ഇതിനെതിരെ കോടതിയിൽ നിന്ന് സ്റ്റേ…
Read Moreഅമ്മയാകാനുള്ള മോഹം..! അനുമതിയില്ലാതെ ഗർഭപാത്രം നീക്കം ചെയ്തെന്ന പരാതിയിൽ ആശുപത്രിക്കെതിരെ കേസ്; പരാതി വാസ്തവ വിരുദ്ധമെന്ന് ആശുപത്രി അധികൃതർ
വടകര: അനുമതിയില്ലാതെ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തെന്ന ഭർത്താവിന്റെ പരാതിയിൽ വടകര സീയം ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ചോറോട് മുട്ടുങ്ങൽ വെസ്റ്റിലെ ചാലിയോട്ട് റിയാസിന്റെ പരാതിയിേ·ലാണ് നടപടി. ഇദ്ദേഹത്തിന്റെ ഭാര്യ നിഷീന(28)യുടെ ഗർഭപാത്രം സമ്മതമില്ലാതെ നീക്കം ചെയ്തതായും അന്വേഷിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ട് റിയാസ് ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. ഇതു സംബന്ധിച്ച് കേസെടുത്ത വടകര പോലീസ് അന്വേഷണം ആരംഭിച്ചു.പ്രസവത്തിനു ശേഷം ബന്ധുക്കളെ കാര്യങ്ങൾ വിശദീകരിക്കാതെ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തെന്നാണ് പരാതി. സീയം ആശുപത്രിയിലെ ഡോ:ജീനാ ബാബുരാജിനെതിരെയാണ് പരാതി. പ്രസവ സമയത്തുണ്ടായ കൈപിഴയെ തുടർന്നാണ് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നതെന്നാണ് സംശയിക്കുന്നതെന്ന് ഭർത്താവ് റിയാസും നിഷീനയുടെ ബന്ധുക്കളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇക്കഴിഞ്ഞ ആറിനാണ് നിഷീനയുടെ പ്രസവം നടന്നത്. രക്തസ്രാവമുള്ളതായും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞതായി റിയാസ് പറഞ്ഞു. വെള്ളക്കടലാസിൽ ഒപ്പിടുവിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഗർഭപാത്രം നീക്കം ചെയ്തതാണെന്ന്…
Read Moreഇതാണോ സ്വയം പുകഴ്ത്തൽ..! ഡിവൈഎഫ് ഐ യുവാക്കളുടെ പ്രശ്നങ്ങളിൽ മാത്രമല്ല, മറിച്ച് മികച്ച ജീവകാരുണ്യ- പരിസ്ഥിതി സംഘടനകൂടിയാണെന്ന് എം. സ്വരാജ്
തളിപ്പറമ്പ്: ഏറ്റവും വലിയ യുവജന സംഘടനയായ ഡിവൈഎഫ്ഐ യുവാക്കളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടുളള പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്കുന്ന സംഘടന മാത്രമല്ല ഏറ്റവും മികച്ച ജീവകാരുണ്യ- പരിസ്ഥിതി സംഘടന കൂടിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ ഏഴോം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടുവം മുതലപ്പാറ ദീന സേവന സഭയുടെ സെന്റ് ജോസഫ് അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഏറ്റവും വലിയ രക്തദാന സേനയും ഡിവൈഎഫ്ഐയുടെ കീഴിലാണെന്ന് സ്വരാജ് കൂട്ടിച്ചേര്‍ത്തു. സ്നേഹസ്പര്‍ശം എന്ന പേരില്‍ നടന്ന പരിപാടിയില്‍ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം ഭക്ഷണവും വിളമ്പി നല്‍കിയാണ് സ്വരാജ് തിരിച്ചു പോയത്. ഉച്ചഭക്ഷണത്തിനു ശേഷം നിരവധി കലാകാരന്മാര് പങ്കെടുത്ത കരോക്കെ ഗാനമേളയും അരങ്ങേറി. പി.വി സമീഷ് അധ്യക്ഷത വഹിച്ചു. എം ഷാജിര്‍, …
Read Moreയുഡിഎഫിന്റേത് ഗ്രാൻഡ് പെർഫോമൻസ്: സാക്ഷര കേരളത്തിൽ ബിജെപിക്ക് പ്രസക്തിയില്ലെന്ന് മലപ്പുറം വിജയത്തിലൂടെ തെളിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഉപതരെഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ഗ്രാൻഡ് പെർഫോമൻസാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിജയ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പ് കാണിച്ചുതന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ മണ്ഡലങ്ങളിലെ വോട്ടുകളെല്ലാം യുഡിഎഫ് തിരിച്ചുപിടിച്ചു. മികച്ച വിജയം നൽകിയ വോട്ടർമാരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ സംഭവിച്ചത്. സാക്ഷര കേരളത്തിൽ ബിജെപിക്ക് പ്രസക്തിയില്ലെന്ന് മലപ്പുറം വിജയത്തിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്. ബിജെപിയെ ജനം തള്ളിക്കളഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40,000 വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായിരിക്കുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Read Moreപണമില്ലാതെ എടിഎമ്മുകൾ; പ്രമുഖ ബാങ്കുകളുടെ ഉൾപ്പെടെ എല്ലാ എടിഎമ്മുകളും പ്രവർത്തിക്കാതായിട്ട് ആഴ്ചകൾ; ജനങ്ങൾ ദുരിതത്തിൽ
കൽപ്പറ്റ: എടിഎമ്മുകളിൽ പണമില്ലാതായതോടെ ജനം ദുരിതത്തിൽ. ജില്ലയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ജനം ഒരുപോലെ ബുദ്ധിമുട്ടുകയാണ്. കൽപ്പറ്റ ടൗണിൽ സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക് എടിഎമ്മുകളടക്കം പ്രവർത്തിക്കാതായിട്ട് ആഴ്ചകളേറെയായി. പലയിടത്തും എടിഎമ്മുകൾ അടച്ചിട്ടിരിക്കുന്ന അവസ്ഥയാണ്. പണം പിൻവലിക്കുന്നതിനും അപ്രഖ്യാപിത നിയന്ത്രണങ്ങളായതോടെ ജനജീവിതം വീണ്ടും ദുസഹമാവുകയാണ്. പ്രമുഖ ബാങ്കുകളുടെ എടിഎമ്മുകൾ കാലിയായത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും ഈ ഘട്ടത്തിൽ ന്യൂജൻ ബാങ്കുകൾ അടക്കമുള്ളവയിൽനിന്ന് പണം ലഭിച്ചിരുന്നത് ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ മുഴുവൻ എടിഎമ്മുകളിലും പണമില്ലാതായതോടെ അടിയന്തര ആവശ്യങ്ങൾക്കടക്കം ജനം നെട്ടോട്ടമോടുകയാണ്. ജില്ലയിലെ ബാങ്കുകൾക്ക് ആവശ്യമായ തുക റിസർവ് ബാങ്ക് വിതരണം ചെയ്യാത്തതാണ് കടുത്ത പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാൻ യത്നിച്ചുകൊണ്ടിരിക്കുന്നതിനിടെ പണത്തിന്റെ വരവ് നിലച്ചത് മറ്റൊരു നോട്ട് നിരോധനത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. വ്യാപാര മേഖലയിലടക്കം ഇതിന്റെ പ്രത്യാഘാതങ്ങൾ ശക്തമാണ്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കിടയിലെത്തിയ പ്രതിസന്ധി അവസാനിക്കുന്നതിന്റെ…
Read Moreഅവനെന്റെ കൂടെപ്പിറപ്പ്..! സഹോദരൻ ശ്രീജിത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ
കോഴിക്കോട്: മുഖ്യമന്ത്രിയെ കാണാൻ ശനിയാഴ്ച എത്തില്ലെന്ന് മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിലൂടെ ജിഷ്ണുവിന്റെ കുടുംബം എന്തു നേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്നും സഹോദരൻ ശ്രീജിത്തിനെതിരായ ആരോപണങ്ങളിലും ദുഖമുണ്ടായെന്നും മഹിജ വ്യക്തമാക്കി. അതിനാൽ മുഖ്യമന്ത്രിയെ കാണാൻ പോകേണ്ടെന്നാണ് തീരുമാനമെന്ന് അവർ അറിയിച്ചു. ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. പോലീസ് ആസ്ഥാനത്തിന് മുൻപിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിജ കഴിഞ്ഞ ദിവസം സ്വന്തം നാടായ വടകരയിലേക്ക് പോയിരുന്നു. ശ്രീജിത്തിനെതിരേ മുഖ്യമന്ത്രി ഉന്നയിച്ച സംശയങ്ങളെല്ലാം മഹിജ നേരത്തെ തന്നെ തള്ളിയിരുന്നു.
Read Moreഒന്നു ശ്രദ്ധിച്ചാൽ മരണം ഒഴിവാക്കാം..! ജെല്ലിമിഠായി കഴിച്ച നാലുവയസുകാരന് മരിച്ചു; വയറിളക്കവും ശർദിയും തുടർന്ന് ആശുപത്രി യിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും ജെല്ലിമിഠായി വാങ്ങികഴിച്ച നാലുവയസുകാരന് മരിച്ചു. അമ്മ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍. കൊയിലാണ്ടി കാപ്പാട് പാലോട്ടി ജമാഅത്ത് പള്ളിക്കുസമീപം പാലോടയിൽ സുഹറാബിയുടെ മകന് യൂസഫലി(നാല്) ആണ് മരിച്ചത്. ഛർദിച്ച് അവശയായ സുഹറാബി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. 13ന് നഗരത്തില്‍ എത്തിയ ഇവര്‍ വൈകിട്ട് കടയില്‍ നിന്നും ജെല്ലിമിഠായിയുടെ പാക്കറ്റ് വാങ്ങികഴിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്എത്തിയതോടെ ശക്തമായ വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടു. ഇന്നലെ രാവിലെ ഛർദിച്ച് അവശനായ യൂസഫലിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും രാത്രിയോടെ കുട്ടി മരണപ്പെടുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ കസബപോലീസില് പരാതി നല്കി. കുട്ടിയുടെ പോസ്റ്റമാര്ട്ടത്തിനുശേഷം മാത്രമേ മരണകാരണത്തെ സംബ്നധിച്ച് കൂടുതല്‍ വ്യക്തതവരികയുള്ളു. ബന്ധുക്കളുടെ മൊഴി ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തി. ആശുപത്രിയില്‍ ചികില്‍യില്‍ കഴിയുന്ന സുഹറാബിയുടെ വയര്‍ കഴുകി സാമ്പിള്‍ പരിശോധിക്കും.അതേസമയം മിഠായി കഴിച്ചതിനുശഷമാണ് ഇരുവര്‍ക്കും…
Read More