പെരുവ: മദ്യലഹരിയിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ ഫയർഫോഴ്സ് എത്തി താഴെയിറക്കി. വൈകുന്നേരം ആറരയോടെയാണ് സംഭവം. പെരുവ കുന്നപ്പള്ളി ആലയ്ക്കൽ കുഞ്ഞുകുഞ്ഞ് (56) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. മദ്യലഹരിയിൽ ഇയാൾ വീട്ടുമുറ്റത്തുളള ചെടികളും മരങ്ങളും വെട്ടിനശിപ്പിച്ചു. തുടർന്ന് വീടിനുളളിലെ ഫർണിച്ചറുകൾ തകർത്ത ശേഷം വീടിന് മുകളിൽ കയറി ആത്മഹത്യാഭീഷണി നടത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി ഇയാളെ വലയെറിഞ്ഞു കുടുക്കിൽപെടുത്തി താഴെയിറക്കുകയായിരുന്നു.
Read MoreCategory: Kozhikode
കൗതുകകരമായ വിഷുദിനക്കാഴ്ച..! മേട സംക്രമദിനത്തിലെ വിഷുപ്പുലരിയെ വരവേൽക്കാൻ പണ്ടാട്ടി പെരുമയുമായ് കൊരയങ്ങാട് തെരു ഉണർന്നു
കൊയിലാണ്ടി: മേട സംക്രമദിനത്തിലെ വിഷുപ്പുലരിയെ വരവേൽക്കാൻ പണ്ടാട്ടി ചമയവുമായ് ഇത്തവണയും കൊരയങ്ങാട് തെരു ഉണരുന്നു.കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആഘോഷിച്ച് വരുന്ന കൗതുകകരമായ വിഷുദിനക്കാഴ്ചയാണ് പണ്ടാട്ടി വരവ്. ഉത്തരകേരളത്തിലെ പത്മശാലിയ തെരുവുകളിൽ പലയിടങ്ങളിലും പൗരാണിക കാലം മുതൽ പിന്തുടർന്നുവരുന്ന ആചാരപരമായ ആഘോഷം കൂടിയാണിത്. പ്രാദേശിക ഭേദമനുസരിച്ച് ചപ്പകെട്ട്, ചോയികെട്ട്, യോഗി പുറപ്പാട് എന്നിങ്ങനെയും പണ്ടാട്ടി വരവ് അറിയപ്പെടുന്നു. പണ്ടാട്ടി ആഘോഷത്തിനുപിന്നിൽ ശിവപാർവ്വതി സംഗമത്തിന്റെ ദിവ്യാനുഭവമാണ് തെളിയുന്നത്. വിഷു ദിനത്തിൽ ഭക്തരുടെ ക്ഷേമാന്വേഷണത്തിനായി ശിവപാർവ്വതിമാർ വേഷം മാറി വീടുകൾ തോറും സന്നിഹിതരാവുന്നുവെന്നാണ് സങ്കൽപം.ശിവൻ, പാർവ്വതി, സഹായി എന്നിങ്ങനെയാണ് വേഷപ്പകർച്ച. തണ്ടോടു കൂടിയ ഉണങ്ങിയ വാഴച്ചപ്പയാണ് ശിവപാർവ്വതിമാരുടെ വേഷം. ശിരസ്സിൽ വാഴ ഇല കൊണ്ടുള്ള കിരീടം ചൂടും. വെള്ളരിക്ക വട്ടത്തിൽ മുറിച്ചെടുത്ത് കാതിൽ ആഭരണമണിയും. ചകിരിത്തുന്പ് കൊണ്ട് മേൽമീശ വെയ്ക്കും.വേഷപ്രഛന്നരായി ക്ഷേത്രാങ്കണത്തിൽനിന്നും ആരവങ്ങളോടെ വീടുകളിലേക്കുള്ള…
Read Moreപാഠം ഒന്ന്, കൃഷി..! പഠനത്തിൽ മാത്രമല്ല കാർഷിക പ്രവർത്തിയിലും എ പ്ലാസ് നേടാമെന്ന് തെളിയിച്ച് അസീൽ മുഹമ്മദ്; എല്ലാ പിന്തുണയുമായി വീട്ടുകാരും
മുക്കം: പഠനത്തിൽ മാത്രമല്ല പാഠ്യേതര രംഗത്തും എ പ്ലസ് നേടാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുട്ടി കർഷകൻ. കക്കാട് പാറമ്മൽ അസീൽ മുഹമ്മദ് എന്ന ഏഴാം ക്ലാസുകാരനാണ് കാർഷിക വൃത്തിയിൽ മികച്ച വിജയം കൈവരിച്ചത്. സ്കൂളിൽ അധ്യാപകരെന്ന പോലെ വീട്ടിൽ മുതിർന്നവരും രക്ഷിതാക്കളും മാർഗനിർദേശം നൽകി കൂടെക്കൂടിയപ്പോൾ ഈ കൊച്ചുമിടുക്കന്റെ കൃഷിയും പടർന്നുപന്തലിച്ചു. കൃഷിക്ക് ആവശ്യമായ വെളിച്ചം ലഭിക്കുന്ന സ്ഥലം ഇല്ലാത്തതിനാൽ പുതിയ വീട് നിർമ്മിക്കാൻ കെട്ടിയ തറയും വീട്ടുമുറ്റവുമൊക്കെയാണ് കൃഷിയിടമാക്കിയത്. കക്കിരി, വെണ്ട, പയർ, ചീര, കുന്പളം, തക്കാളി, പാവയ്ക്ക എന്നിവയാണ് കൃഷി ചെയ്തത്. പ്രധാന ആകർഷകമായ കോവക്ക വീട്ടുമുറ്റത്ത് പന്തൽ പോലെ പടർന്നു പന്തലിച്ചു. മുഴുവൻ പച്ചക്കറിയിലും മികച്ച വിളവ് തന്നെ ലഭിച്ചു. വരുമാന മാർഗമല്ല, കൃഷിയിലെ സംതൃപ്തിയാണ് പ്രധാനമെന്ന് അസീൽ പറയുന്നു. മാസങ്ങളായി വീട്ടാവശ്യത്തിനുള്ള പച്ചക്കറി അസീലിന്റെ കൃഷിതോട്ടത്തിൽനിന്ന് ലഭിക്കുന്നു.പൂർണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.…
Read Moreസദാചാര ഗുണ്ടായിസവുമായി പോലീസ്..! “ഈ സമയത്ത് ഇവിടെ എത്തുന്നത് എന്തിനാണെന്നറിയാം; കടപ്പുറത്തെത്തിയ സുഹൃത്തു കൾക്കെതിരെ പോലീസിന്റെ ഗുണ്ടായിസം
സ്വന്തം ലേഖകന്‍ കോഴിക്കോട്: സദാചാര ഗുണ്ടായിസവുമായി വീണ്ടും പോലീസ് . കോഴിക്കോട് കടപ്പുറത്ത് രാത്രിയിലെത്തിയ ബാലുശേരി സ്വദേശികളായ സുഹൃത്തുക്കള്ക്കെതിരേയാണു പോലീസ് സേനയ്ക്ക് കളങ്കം സൃഷ്ടിക്കും വിധത്തില്‍ ചില സദാചാരവാദികള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ബീച്ച് പരിസരത്ത് പട്രോളിങിനെത്തിയ പോലീസുകാരാണ് യുവാക്കളോടു മോശമായ രീതിയില്‍ സംസാരിച്ചത്. വിദേശത്തുനിന്നു നാട്ടില്‍ അവധിക്കെത്തിയ സുഹൃത്തുക്കള്‍ കടപ്പുറത്തെത്തിയതായിരുന്നു. ഇരുവരേയും കണ്ടെതിനെ തുടര്‍ന്നു പോലീസ് റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിനരികിലേക്കു വിളിച്ചു. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യൽ. വിദേശത്തു നിന്നും വന്നതാണെന്ന കാര്യവും ഷോപ്പിങ് കഴിഞ്ഞ് ഏറെ വൈകിയെന്നും അതിനു ശേഷം ബീച്ചിലെത്തിയതാണെന്നും യുവാക്കള്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ ബീച്ചിലിരിക്കുന്നത് പോലീസ് വിലക്കുകയും മോശമായ രീതിയില്‍ യുവാക്കളോടു സംസാരിക്കുകയുമായിരുന്നു. “ഈ സമയത്ത് ഇവിടെ എത്തുന്നത് എന്തിനാണെന്നറിയാം’ എന്നായിരുന്നു വിരട്ടൽ. രാത്രിയില്‍ കാറിലെത്തിയ മറ്റൊരാളോടും സമാനമായ രീതിയില്‍ പോലീസ് പെരുമാറിയതായി യുവാക്കൾ പറയുന്നു. കടപ്പുറത്തിനടുത്തുള്ള…
Read Moreപ്രായം 74 പിന്നിടുമ്പോഴും തെങ്ങുകയറ്റം നിർത്താൻ അമ്മദിന് മനസില്ല; തെങ്ങു കയറ്റത്തി ലൂടെയാണ് താൻ എല്ലാം നേടിയതെന്ന് പറയുന്ന വ്യത്യസ്തനാം അമ്മദിനെ അറിയാം
സ്വന്തം ലേഖകൻ കോഴിക്കോട്: പ്രായം 74 പിന്നിടുമ്പോഴും തെങ്ങുകയറ്റം ജീവിതചര്യയാക്കി ഇവിടെയൊരു വയോധികൻ. കോഴിക്കോട് ജില്ലയിലെ പേരാന്പ്രയ്ക്കടുത്ത കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിഴക്കെമഠത്തിൽ കെ.എം.അമ്മദ് എന്ന തനി നാട്ടുന്പുറത്തുകാരൻ അങ്ങനെ പലതുകൊണ്ടും വ്യത്യസ്തനാകുന്നു. ഹൃദയത്തിനുണ്ടായ ബ്ലോക്ക് പ്രകൃതിചികിത്സ നടത്തി മാറ്റിയ ശേഷവും അമ്മദ്ക്കാ ദിവസവും ശരാശരി 30 തെങ്ങുകൾ കയറുന്നു. ഭക്ഷണ ക്രമീകരണവും, തെങ്ങുകയറ്റമെന്ന ദിനചര്യയും മൂലം ഇപ്പോൾ പൂർണ ആരോഗ്യവാനായ ഇദ്ദേഹം എത്ര ഉയരമുള്ള കൊന്നത്തെങ്ങിലും പാഞ്ഞുകയറും. ഗൾഫിൽ ലക്ഷങ്ങൾ ശന്പളം പറ്റുന്ന രണ്ട് ആൺമക്കൾ ഉണ്ടായിട്ടും തെങ്ങ്കയറ്റം ഉപേക്ഷിക്കാൻ ഇദ്ദേഹം തയാറല്ല. ഇരുപതാമത്തെ വയസിൽ തെങ്ങിൽ കയറി തുടങ്ങിയതാണ്. കിഴക്കൻ പേരാന്പ്രയിൽ ചായക്കച്ചവടം നടത്തിവരുന്പോഴാണ് വാശിക്ക് തെങ്ങുകയറ്റം ആരംഭിച്ചത്. ” ചെറുപ്പത്തിലെ വാപ്പ മരിച്ചതിനാൽ ആടെ ഞാൻ ചായക്കച്ചവടം നടത്തിവരുന്പോഴാണ് ഒരു വാശിക്ക് ഇപ്പണി തുടങ്ങിയത്. ഞാടെ കുടുംബത്തിന് 80 ഓളം തെങ്ങുകളുണ്ട്. സ്ഥിരമായി…
Read Moreമാലിന്യ സമരത്തിനെതിരേ ഫ്ളക്സ് ; 2013 ല്‍ മാലിന്യ പ്രശ്നമുണ്ടായപ്പോള്‍ ഫയൽ പൂഴ്ത്തിയവർ 4 വർഷം കഴിഞ്ഞപ്പോൾ ഫയൽ പൊക്കിയതിനെതിരേയാണ് ഫ്ളക്സ്
പയ്യന്നൂര്‍: രാമന്തളിയില്‍ നടക്കുന്ന നാവിക അക്കാദമി മാലിന്യ പ്ലാന്റ് സമരത്തിനെതിരേ ഫളക്സ് പ്രചാരണം. 2013 ല്‍ മാലിന്യ പ്രശ്നമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് വിഷയം പൂഴ്ത്തിവയ്ക്കുകയും നാലുവർഷം കഴിഞ്ഞപ്പോൾ സമരത്തിനിറങ്ങിയതെന്തിനും ചോദിക്കുന്നതാണു ഫ്ലക്സ് ബോർഡ്. അന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയുമായിരുന്നു. അന്നു സമരം ചെയ്യാത്തതിന്റെ കാരണവും ഇതാണോയെന്നു ഫ്ലക്സ് ബോർഡിൽ ചോദിക്കുന്നു. ഹിന്ദു തീവ്രവാദികളേയും അവസരവാദികളേയും സമര പന്തലിലെത്തിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും സ്ഥാനമോഹികളുടെ ഗൂഡാലോചനകള്‍ നാടിനാപത്താകുന്നുവെന്നും ഫ്ലക്സിലുണ്ട്. രാമന്തളി സെന്‍ട്രലിലാണു രാമന്തളി സൈബര്‍ വിംഗ് എന്ന പേരിൽ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രി പയ്യന്നൂരില്‍ നടത്തിയ ചര്‍ച്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നു സി.കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനകീയ സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ജനാരോഗ്യസമിതി പ്രവര്‍ത്തകര്‍ സമരം ശക്തമായി തുടരുകയായിരുന്നു. ഇരുകൂട്ടരും നവ മാധ്യമങ്ങളിലൂടെ അവരവരുടെ നിലപാട് ന്യായീകരിക്കാനുള്ള…
Read Moreകുക്കർ വാങ്ങിയാൽ പോലീസ് പൊക്കും..! വ്യാജ മദ്യ വിൽപ്പന കൊഴുക്കുന്നു: വാറ്റ് നിരീക്ഷിക്കാൻ നിർദേശം; പ്രഷർ കുക്കർ വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ്
കുറ്റിപ്പുറം: മദ്യശാലകൾ പലതും പൂട്ടിയതോടെ ജില്ലയിൽ വ്യാജ മദ്യവിൽപനയും സജീവമായി. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകൾ കേന്ദ്രീകരിച്ചും ഒഴിഞ്ഞ കെട്ടിടങ്ങൾക്ക് മറവിലുമായി വ്യാജവാറ്റ് സംഘങ്ങളും വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ ഏറ്റവും തിരക്കേറിയ എടപ്പാളിലെയും പൊന്നാനിയിലെയും മദ്യശാലകൾ പൂട്ടിയതോടെയാണ് മദ്യ സേവകർ നെട്ടോട്ടം തുടങ്ങിയത്. സ്ഥിരമായി മദ്യപിക്കുന്നവർക്ക് മദ്യം ലഭിക്കാതെ വന്നതോടെ വലിയ വിലക്ക് വ്യാജമദ്യ വിൽപന നടത്തുന്ന സംഘങ്ങൾക്ക് ഇപ്പോൾ കൊയ്ത്ത് കാലമാണ്. ഈ അവസരം മുതലെടുത്താണ് മദ്യവിപണി കീഴടക്കാൻ ഒരു ഇടവേളക്ക് ശേഷം വ്യാജവാറ്റ് സംഘങ്ങൾ തയാറെടുക്കുന്നത്.ഇതിനിടെ വ്യാജ മദ്യവിൽപനയും വ്യാജവാറ്റും തടയുന്നതിനുള്ള പോലീസ്, എക്സൈസ് നിരീക്ഷണങ്ങൾ കർശനമാക്കിയിട്ടുണ്ട്, വ്യാജവാറ്റിനായി വലിയ കുക്കർ വില കൊടുത്ത് വാങ്ങുന്നവരുടെ വിവരങ്ങൾ പോലീസിന് കൈമാറാൻ കച്ചവടക്കാർക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. വിഷു അടുത്തതോടെ ജില്ലയിൽ വ്യാജൻ ഒഴുകുമെന്നാണ് സൂചന ,വിഷുവിന് ഏതാനും ദിവസം മാത്രം അവശേഷിക്കേ…
Read Moreവിഷുപ്പാച്ചിൽ ട്രഷറികളിലേക്ക്..! നോട്ടുക്ഷാമത്തിൽ പെൻഷൻ വിതരണം മുടങ്ങുന്നു; ക്ഷേമപെൻഷനുകൾ വീട്ടിലെത്തിക്കാൻ സർക്കാർ നെട്ടോട്ടമോടുന്നു
സ്വന്തം ലേഖകൻ കോഴിക്കോട്: മലയാളികളുടെ വിഷു ആഘോഷം പടികടന്നെത്താന ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്ക് നോട്ടുക്ഷാമംസമസ്തമേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ട്രഷറികളിൽ പണമില്ലാത്തതാണ് വലിയൊരുവിഭാഗം പെൻഷൻകാർക്കും തിരിച്ചടിയാകുന്നതെങ്കിൽ ക്ഷേമപെൻഷനുകൾ വീട്ടിലെത്തിക്കാൻ സർക്കാർ നെട്ടോട്ടമോടുകയാണ്. വിഷുവിനുമുൻപ് ക്ഷേമപെൻഷൻ വിടുകളിൽ എത്തിക്കാനാണ് ശ്രമം. എന്നാൽ ട്രഷറികളിൽ പണിമില്ലാത്തത് പെൻഷൻകാർക്ക് തിരിച്ചടിയാകുകയാണ്. കഴിഞ്ഞ ആഴ്ച മൂന്നുദിവസം മാത്രമാണ് സിവിൽസ്റ്റേഷനിലെ സബ് ട്രഷറിയിൽ നിന്നും പെൻഷൻ വിതരണം ചെയ്തത്. പലരും മണിക്കൂറുകളോം കാത്തുനിന്ന് ടോക്കണ്‍ കിട്ടാതെ മടങ്ങി.ബാങ്കുകളിൽ ആവശ്യത്തിന് പണമില്ലാത്തതിനെ തുടർന്ന് ട്രഷറികളുടെ പ്രവർത്തനം അവസാന പ്രവർത്തിദിവസമായ വെള്ളിയാഴ്ചയും തടസ്സപ്പെട്ടിരുന്നു. വ്യാഴാഴ്ച ഹർത്താൽ ആയതിനാൽ വെള്ളിയാഴ്ച പെൻഷൻ വാങ്ങാൻ ട്രഷറികളിൽ എത്തിയവർ പണമില്ലാത്തതിനാൽ നിരാശരായി മടങ്ങി. രണ്ടാം ശനി, ഞായർ ദിവസങ്ങൾ കൂടി അവധിയായതോടെ ഇന്ന് രാവിലെ മുതൽ തന്നെ ട്രഷറികളിൽ തിരക്കോടുതിരക്കാണ്. മാസാദ്യത്തിലെ ആദ്യ ആഴ്ച പിന്നിട്ടിട്ടും പെൻഷൻ പൂർണമായി വിതരണം ചെയ്യാൻ…
Read Moreമഞ്ചേരി മെഡിക്കൽ കോളജിൽ വീണ്ടും ടോയ്ലറ്റിൽ പ്രസവം; ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേ പരാതി
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേബർറൂം ടോയ്ലറ്റിൽ യുവതി പ്രസവിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണ് കുഴിമണ്ണ പാലക്കാട് പറങ്ങാട്ടു ചാലി അബ്ദുറഹിമാന്റെ ഭാര്യയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. രാത്രി പത്തോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ വിവരമറിയിച്ചുവെങ്കിലും അവർ ഇക്കാര്യം അവഗണിക്കുകയായിരുന്നുവെന്നു രോഗിയുടെ കൂടെയുള്ളവർ പറയുന്നു. യുവതി വസ്ത്രം മാറാനായി ബാത്ത്റൂമിൽ കയറിയ ഉടനെ ക്ലോസറ്റിനു സമീപം തറയിൽ പ്രസവിക്കുകയായിരുന്നു. മഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ ഭർത്താവ് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ പുല്ലൂർ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബർ മിനായി, ഫൈസൽ ചുങ്കത്ത്, ജയകുമാർ മാടങ്ങോട്, ഷംസുദീൻ അത്തിക്കുളം എന്നിവർ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി ചർച്ച നടത്തി. അന്വേഷണം നടത്തി ബുധനാഴ്ചയ്ക്കകം കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് സൂപ്രണ്ട് ഡോ. കെ.വി നന്ദകുമാർ ഉറപ്പു…
Read Moreഎനിക്ക് പേടിയാ…! സിസേറിയൻ നടത്തുമെന്ന ഭയം; പൂർണഗർഭിണിയായ ആദിവാസി സ്ത്രീ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചു; ഒടുവില്‍…
തോൽപ്പെട്ടി: പൂർണഗർഭിണിയായ ആദിവാസി സ്ത്രീ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതോടെ പ്രതിസന്ധിയിലായി പോലീസും നാട്ടുകാരും ആരോഗ്യ പ്രവർത്തകരും. തോൽപ്പെട്ടി വെള്ളറ കാട്ടുനായ്ക്ക കോളനിയിൽ പൂർണഗർഭിണി രക്തസമ്മർദ്ദമടക്കം ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ആശുപത്രിയിൽ പോയാൽ സിസേറിയൻ ചെയ്യുമെന്ന ഭയംമൂലമാണ് യുവതിയും വീട്ടുകാരും ആശുപത്രിയിലേക്ക് പോകാൻ വിസമ്മതിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ശ്രമിച്ചിട്ടും ഇവർ ആംബുലൻസിൽ കയറാൻ തയ്യാറായില്ല. യുവതിക്ക് മാസം തികഞ്ഞതറിഞ്ഞ് ആശവർക്കറും ട്രൈബൽ പ്രൊമോട്ടറും കോളനിയിലെത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവതിയും ബന്ധുക്കളും സഹകരിച്ചില്ല. തുടർന്ന് തിരുനെല്ലി പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവതിയും ബന്ധുക്കളും എതിർക്കുകയായിരുന്നു. പ്രസവ വേദനവരുന്പോൾ എന്താവേണ്ടതെന്ന് തങ്ങൾക്കറിയാമെന്ന നിലപാടായിരുന്നു യുവതിയുടെയും കുടുംബത്തിന്‍േറയും. പിന്നീട് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഷെറിൻ സ്ഥലത്തെത്തി യുവതിയെ പരിശോധിപ്പിച്ചപ്പോൾ രക്തസമ്മർദ്ദം വളരെയധികം കൂടിയതായും ഉടൻതന്നെ ആശുപത്രിയിലെത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് വീട്ടുകാരോട്…
Read More