ശരിയായി പറഞ്ഞാൽ..! വ​ര്‍​ഗീ​യ​ ചേ​രി​തി​രി​വു​ക​ള്‍​ക്ക് ഭ​ര​ണ​കൂ​ടം നേ​തൃ​ത്വം ന​ല്കുന്നു; ​ഇതെല്ലാം സ​ഹി​ക്കു​ന്ന ഒ​രു വി​ഭാ​ഗ​മാ​യി ഇ​ന്ത്യ​ക്കാ​ര്‍ മാ​റി​യെന്ന് ഡോ. ​ഖ​ദീ​ജ മും​താ​സ്

khadheeja-lത​ളി​പ്പ​റ​മ്പ്: എ​ല്ലാം സ​ഹി​ക്കു​ന്ന ഒ​രു വി​ഭാ​ഗ​മാ​യി ഇ​ന്ത്യ​ക്കാ​ര്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് ആ​ധു​നി​ക കാ​ല​ത്ത് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ത് ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​ര്‍​ഗീ​യ​മാ​യ ചേ​രി​തി​രി​വു​ക​ള്‍​ക്ക് ഭ​ര​ണ​കൂ​ടം ത​ന്നെ നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​പ​ൽ​ക്ക​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ ഡോ.​ഖ​ദീ​ജ മും​താ​സ് പ​റ​ഞ്ഞു.

എ​ന്‍.​സി. മ​മ്മൂ​ട്ടി സ്മാ​ര​ക സ​മി​തി ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍​സ്‌​ക്വ​യ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച  എ​ന്‍.​സി. മ​മ്മൂ​ട്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.  സ്മാ​ര​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  പ്ര​മു​ഖ ക​വി​യും നോ​വ​ലി​സ്റ്റു​മാ​യ മു​ണ്ട്യാ​ടി ദാ​മോ​ദ​ര​ന് ആ​ദ​ര​പ​ത്ര​വും 15,000 രൂ​പ കാ​ഷ് അ​വാ​ര്‍​ഡും ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ച്ചു.

മു​ണ്ട്യാ​ടി ദാ​മോ​ദ​ര​ന്‍ അ​വാ​ര്‍​ഡ് തു​ക നി​ര​സി​ച്ച് സ്മാ​ര​ക സ​മി​തി​ക്ക് ത​ന്നെ തി​രി​ച്ചു ന​ല്‍​കി. ടി.​വി.​ബാ​ല​ന്‍ ആ​മു​ഖ പ്ര​സം​ഗ​വും പി.​കെ. ഗോ​പി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ച്ചു. സ​തീ​ഷ്ബാ​ബു ഇ​പ്റ്റ, പി.​അ​ജ​യ​കു​മാ​ര്‍,  പി.​സ​ന്തോ​ഷ്‌​കു​മാ​ര്‍, ഇ.​എം.​സ​തീ​ശ​ന്‍, വി.​ആ​യി​ഷാ​ബീ​വി, എ.​ആ​ര്‍.​സി.​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ഗ​സ​ല്‍​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

 

Related posts