പരിയാരം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ രണ്ടിന് പരിയാരം ഔഷധി കേന്ദ്രം സൗജന്യമായി വിതരണം ചെയ്യുന്നത് ഒരു ലക്ഷം ഔഷധച്ചെടികൾ. 23 ഇനം ഔഷധച്ചെടികളാണ് ഇതിനായി നഴ്സറിയില്‍ വളര്‍ത്തിയെടുക്കുന്നത്. ഇത്തവണ വേനല്‍ കടുത്തതോടെ മൂന്ന് ഗ്രീന്‍ ഹൗസുകള്‍ക്കുള്ളില്‍ 24 മണിക്കൂറും സ്പ്രിംഗ്ളര്‍ വഴി ജലസേചനം നടത്തിയാണ് ചെടികൾ പരിപാലിക്കുന്നത്. വിവിധ സ്കൂളുകള്‍ക്കും സംഘടനകള്‍ക്കുമാണ് ഇവിടെനിന്നും തൈകള്‍ വിതരണം ചെയ്യുന്നത്. എല്ലാവര്‍ഷവും ഇവിടെനിന്നും ഔഷധസസ്യത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യാറുണ്ടെങ്കിലും ഇത്രയേറെ ഇനങ്ങള്‍ ഒന്നിച്ച് വളര്‍ത്തിയെടുക്കുന്നത് ആദ്യമായിട്ടാണെന്ന് നഴ്സറിയുടെ ചുമതലയുള്ള പ്ലാന്റ് കണ്‍സള്‍ട്ടന്റ് പി.കെ.ശിവശങ്കരന് പറഞ്ഞു. ഇത്തവണ അപൂര്‍വങ്ങളായ ലക്ഷ്മിതരു, ഏകനായകം, നീലഅമരി, മുറികൂടി, ചിറ്റരത്ത എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഇവ കൂടാതെ കുമുദ്, കരിങ്ങാലി, താന്നി, ഉങ്ങ്, കൂവളം, വേപ്പ്, നീര്‍മരുത്, കണിക്കൊന്ന, നെല്ലി, പുളി, രക്തചന്ദനം, പേര, നിലനാരകം, നന്നാറി, പനിക്കൂര്‍ക്ക, രാമച്ചം, എരിക്ക്, കറിവേപ്പില എന്നിവയും…
Read MoreCategory: Kozhikode
പേടിക്കേണ്ട ഞങ്ങളുണ്ട്..! സ്ത്രീ സുരക്ഷയ്ക്കായി ഷി ലോഡ്ജ് ഒരുങ്ങുന്നു; കോഴിക്കോട് കോർപറേഷനാണ് സ്ത്രീ സുരക്ഷയ്ക്കായി ഷി ലോഡ്ജ് നിർമിക്കുന്നത്
കോഴിക്കോട്: സമൂഹത്തിൽ സ് ത്രീ സുരക്ഷിതത്വം ചർച്ചചെയ്യപെടുന്പോൾ കോഴിക്കോട് കോർപറേഷന് സ്ത്രീ സുരക്ഷയ് ക്കായി ഷി ലോഡ്ജ് നിർമിക്കുന്നു. ഔദ്യോഗികാവശ്യത്തിനും മറ്റുമായി നിരവധി സ്ത്രീകളാണ് ദിനം പ്രതി നഗരത്തിലെത്തുന്നത്. എന്നാൽ ഇവർക്ക് സുരക്ഷിതമായി താമസിക്കുന്നതിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തത ഒരു പ്രധാന പ്രശ്നമായി ഇപ്പോഴും അവശേഷിക്കുകയാണ്. ഈ അവസരത്തിൽ സ്ത്രീ സുരക്ഷയെ മുൻ നിർത്തി കോർപറേഷന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് സമീപം ഷി ലോഡ്ജ് ആരംഭിക്കുന്നത്. ഇതിനാവശ്യമായ സ്ഥലപരിശോധനകൾ പൂർത്തിയായി. ഷി ലോഡ്ജിന്റെ പൂർണ നയന്ത്രണം വനികതകൾക്കായിരിക്കും. ലോഡ്ജിന്റെ പ്രാരംഭ പ്രവർത്തനത്തിനായി 50 ലക്ഷം രൂപ കോർപറേഷൻ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ടൗൺ പോലീസ് സ്റ്റേഷന് സമീപത്ത് ഉണ്ടായിരുന്ന ടൗൺ എൽപി സ്കൂളിന്റെ 28 സെന്റ് സ്ഥലത്താണ് ലോഡ്ജ് നിർമ്മിക്കുന്നത്. സ്കൂളിന്റെ പെളിഞ്ഞ കെട്ടിടത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. കെട്ടിടത്തിന്റെ കല്ലുകളും മരങ്ങളും ലേലം ചെയ്യാനാണ് കോർപറേഷൻ തീരുമാനം. ലേല…
Read Moreമധ്യസ്ഥനും കുടുങ്ങി! മിനി ഊട്ടിയില്‍ ഡോക്യുമെന്ററി ഷൂട്ടിംഗിനായി എത്തിയ വിദ്യാര്‍ഥിനികളെ കയ്യില്‍ കയറി പിടിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
കൊണ്ടോട്ടി: കാലിക്കട്ട് സർവകലാശാലയിലെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.നെടിയിരുപ്പ് എൻഎച്ച് കോളനി ബ്രാഞ്ച് സെക്രട്ടറി ഷാജി(42), എൻഎച്ച് കോളനി സ്വദേശികളായ രവി(45), ഷൈജു(34) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം. ഇംഗ്ലീഷ് പിജി വിദ്യാർഥിനികളായ മൂന്നു പേർ നെടിയിരുപ്പ് എൻഎച്ച് കോളനിക്ക് സമീപത്തെ മിനി ഊട്ടിയിൽ ഡോക്യുമെന്ററി ഷൂട്ടിംഗിനായി എത്തിയതായിരുന്നു. ഇരുചക്ര വാഹനത്തിൽ എത്തിയ രവിയും ഷൈജുവും ഇവരോട് മോശമായി പെരുമാറിയെന്നാണ് പരാതി. വിദ്യാർഥിനികളുടെ കയ്യിൽ കയറിപിടിച്ചതായും മൊബൈലിൽ ഫോട്ടോ എടുത്തതായും പരാതിയിൽ പറയുന്നു. അസഭ്യം പറയുകയും തടഞ്ഞു നിർത്തുകയും ചെയ്തു. പ്രശ്നത്തിനിടെ ഒത്തുതീർപ്പിനെത്തിയഷാജിയും ഇവർക്കൊപ്പം ചേരുകയായിരുന്നുവെന്നാണ് വിദ്യാർഥിനികളുടെ പരാതി.
Read Moreഞങ്ങളിങ്ങനെ എല്ലാം ഓസിനാ..! എംഎസ്എഫ് സ്ഥാപിച്ച പറവകളുടെ തണ്ണീർകുടത്തിന് ചുവപ്പടിച്ചു എസ്എഫ്ഐ എന്നെഴുതിയതായി പരാതി
പിലിക്കോട്: പറവകൾക്കായി എംഎസ്എഫ് സ്ഥാപിച്ച തണ്ണീർകുടത്തിൽ ചുവന്ന ചായം തേച്ച് എസ്എഫ്ഐ എന്നെഴുതിയതായി പരാതി. തൃക്കരിപ്പൂർ ഗവ.പോളി ടെക്നിക് കോളജിൽ എംഎസ്എഫ് നേതൃത്വത്തിലാണ് പൊള്ളുന്ന വേനൽ ചൂടിൽ പറവകൾക്ക് ആശ്രയമായി തണ്ണീർകുടമൊരുക്കിയത്. കഴിഞ്ഞ വർഷം എംഎസ്എഫ് യൂണിറ്റ് സ്ഥാപിച്ച തണ്ണീർ കുടം കോളജ് ക്യന്പസിനകത്ത് തകർത്തത് വിവാദമുണ്ടാക്കിയിരുന്നു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. ബാവ ഉദ്ഘാടനം ചെയ്തു അരമക്കൂറിനകമാണ് തണ്ണീർകുടത്തിന്റെ പുറം ഭാഗത്ത് ചുവന്ന ചായം പൂശി എസ്എഫ്ഐ എഴുതിയതായി പരാതി ഉയർന്നത്.
Read Moreഅന്വേഷണം ആർക്കുവേണ്ടിയെന്ന്..! ഹക്കീം വധക്കേസിൽ ഇതുവരെ സിബിഐയ്ക്ക് ഒരു തെളിവും കണ്ടെത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ഫ്ളക്സ്ബോർഡ്
പയ്യന്നൂര്‍:ഹക്കീം വധക്കേസ് അന്വേഷണം നടത്തുന്ന സിബിഐക്കെതിരെ പയ്യന്നൂരില്‍ ഫ്ളക്സ് പ്രചാരണം. മനുഷ്യാവകാശവേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഫ്ളക്സ് പ്രചാരണം നടത്തിയിട്ടുള്ളത്.ഹക്കീം വധം സിബിഐ അന്വേഷണം ആര്‍ക്കുവേണ്ടി, സിബിഐക്കെതിരേ പ്രതിഷേധം ശക്തിപ്പെടുത്തുക എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന് ബസ് സ്റ്റോപ്പിന് സമീപം മൂന്നിടങ്ങളിലായാണ് ഫ്ളക്സ് ബാനറുകളുള്ളത്. മാസങ്ങളോളം നീണ്ടുനിന്ന സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്ക്കുമൊടുവിലാണ് 2015 സെപ്റ്റംബര്‍ ഒമ്പതിന് ഹക്കീം വധാന്വേഷണം സിബിഐയെ ഏല്പിച്ചത്. ദുരൂഹത നിറഞ്ഞ ഹക്കീം വധത്തിലെ കുറ്റവാളികളെ ഒന്നര വര്‍ഷത്തോളമായിട്ടും പിടികൂടാത്തത് കുറെ നാളുകളായി നാട്ടുകാരില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് തുമ്പുണ്ടാക്കാനാതെ നീണ്ടുപോകുന്ന ഹക്കീം വധക്കേസന്വേഷണം നടത്തുന്ന സിബിഐക്കെതിരെയുള്ള പ്രചാരണം സ്ഥാനം പിടിച്ചിരിക്കുന്നത്.2014 ഫെബ്രുവരി 10ന് രാവിലെയാണ് തെക്കേ മമ്പലത്തെ താമസക്കാരനും കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനുമായ ഹക്കീമിന്റെ മൃതദേഹം ജുമാ മസ്ജിദ് വളപ്പില്‍ കത്തി തീരാറായ നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍…
Read Moreപഠനം കൂവിപ്പായും തീവണ്ടിയിൽ..! കാരശേരിയി ലെ അംഗൻവാടികൾ ഇനി തീവണ്ടി മാതൃകയിൽ; സംസ്ഥാനത്ത് ആദ്യമായണ് ഇത്തരമൊരു ആംഗൻവാടി
മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ അംഗൻവാടികൾ ഇനി തീവണ്ടി മാതൃകയിൽ. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജപ്പാനിൽ വിദ്യാഭ്യാസ വിചക്ഷണനായ ടോട്ടോച്ചാൻ വിഭാവനം ചെയ്ത പുതിയ രീതിയാണ് കാരശേരിയിലും പരീക്ഷിക്കുന്നത്.സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ആംഗൻവാടികളും ടോട്ടോച്ചാൻ മാതൃകയിലാക്കുന്നത്. കാരശേരിയിലെ കളിവണ്ടി എന്ന പേരിൽ മുഴുവൻ അംഗൻവാടികളും തീവണ്ടി മോഡലിൽ പെയിന്റ് ചെയ്താണ് കൂടുതൽ ആകർഷകമാക്കിയത്. കുട്ടികളുടെ മനസിലുള്ള ചിത്രങ്ങൾ ഉൾഭാഗത്ത് വരച്ച് ആകർഷകമാക്കി മനസിലേക്ക് വേഗത്തിൽ പ്രവേശിക്കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ വി.കെ.വിനോദ് പറഞ്ഞു. പുറമെ നിന്ന് നോക്കുന്ന ആർക്കും ഇതൊരു തീവണ്ടിയാണന്ന് തന്നെ തോന്നുന്ന രീതിയിലാണ് നിർമാണം. പഞ്ചായത്തിലെ ആകെയുള്ള 28 അംഗൻവാടികളിൽ സ്വന്തമായി കെട്ടിടമുള്ള 24 അംഗൻവാടികളും ഇപ്പോൾ തീവണ്ടിയായി മാറിക്കഴിഞ്ഞു. ബാക്കി നാല് ആംഗൻവാടികൾക്ക് കെട്ടിടം ഒരുങ്ങുന്ന മുറയ്ക്ക് അവയും ‘തീവണ്ടി’യാക്കി മാറ്റപ്പെടും.
Read Moreനീ പോ മോനേ ..! എ.കെ. ബാലൻ സംസ്കാരശൂന്യനായ സാംസ്കാരിക മന്ത്രി: ദളിതരെയും ആദിവാസികളെയും പരിഹസിച്ച ബാലൻ വകുപ്പ് ഒഴിയണമെന്ന് യുവമോർച്ച
കോഴിക്കോട്: കേരളത്തിന്റെ സാംസ്കാരിക വകുപ്പ് ഭരിക്കുന്നത് സംസ്കാരശൂന്യനായ മന്ത്രിയെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു. സാംസ്കാരിക മന്ത്രിയെന്ന നിലയിൽ തുടരാൻ ബാലന് അർഹതയില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. നേരത്തെയും കേരളത്തിലെ ദളിതരെയും ആദിവാസികളെയും പരിഹസിച്ച ബാലൻ വകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരനെ തീവ്രവാദിയെന്ന് മുദ്രകുത്തുന്നവർക്ക് എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നും പ്രകാശ് ബാബു ചോദിക്കുന്നു. അസഹിഷ്ണുതയുടെ ഏറ്റവും ഉത്തമ ഉദാഹരണമാണ് മന്ത്രി എ.കെ. ബാലൻ എന്നും പ്രകാശ് ബാബു കുറ്റപ്പെടുത്തി.
Read Moreകൃഷ്ണദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള സ്വാശ്രയ മാനേജ്മെന്റിന്റെ സമരം ചിലരുടെ മാത്രം താത്പര്യം; സമരം എടുത്തുചാട്ടമായി പ്പോയെന്ന് ഡോ. ഫസൽ ഗഫൂർ
കോഴിക്കോട്: നെഹ്റു കോളജ് ഗ്രൂപ്പ് ഉടമ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സ്വാശ്രയ കോളജ് ഇന്ന് അടച്ചിടുന്നത് ചിലരുടെ മാത്രം താത്പര്യമാണെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. സംഭവത്തക്കുറിച്ച് അസോസിയേഷൻ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ‘രാഷ്ട്ര ദീപിക’ യോട് പറഞ്ഞു. കൃഷ്ണദാസിനെതിരെ ഒരു കേസല്ല ഉള്ളത്. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്പോൾ സ്വാശ്രയ മാനേജ്മെന്റ് കുറച്ചു കൂടി ജാഗ്രത പുലർത്തേണ്ടതുണ്ട്. കുറച്ചുപേരുടെമാത്രം തീരുമാനത്തിനുവഴങ്ങി കോളജ് അടച്ചിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഫസൽ ഗഫൂർ പറയുന്നു. പ്രതിഷേധിക്കുന്നതിന് താൻ എതിരല്ല. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെക്കുറിച്ച് കൂടുതൽ പഠനം നടത്തിയതിനുശേഷമായിരുന്നു മാനേജ്മെന്റുകൾ നടപടി സ്വീകരിക്കേണ്ടിയിരുന്നത്. സംഭവത്തിലെ യാഥാർഥ്യം മനസിലാക്കാനുള്ള സാവകാശം പോലും കാണിക്കാതെ എടുത്തുചാടി സമരം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ വ്യക്തമായ പഠനം ആവശ്യമാണ്. ഇന്ന് കോടതി പരിഗണിക്കുന്ന കേസിൽ കൂടുതൽ വ്യക്തത വന്ന…
Read Moreകണ്ടാൽ അറിയിക്കണേ..! യുവതിയേയും മക്കളേയും കാണാതായ സംഭവം; കേസ് രജിസ്റ്റർ ചെയ്ത പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊയിലാണ്ടി: അമ്മയേയും രണ്ടു മക്കളേയും കാണാതായ സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂക്കാട് ഗൾഫ് റോഡിൽ റഹ്മത്ത് മൻസിൽ സഹോദരിയോടൊപ്പം താമസിച്ചു വരുന്ന സക്കീന (30) മക്കളായ സന(8), റിനു (5), എന്നിവരെയാണ് ഈ മാസം നാലു മുതൽ കാണാതായത്. അന്ന് രാവിലെ 8.30 ഓടെ ഗുണ്ടൽ പേട്ടയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് കുട്ടികളോടൊപ്പം പോയത്. ഇതിനുശേഷം ഇവർ തിരിച്ചെത്തിയിട്ടില്ല. തുടർന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ഇതേതുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ കൊയിലാണ്ടി പോലീസിലെ 9497980798 എന്ന നമ്പറിലോ 9497987 193 എന്ന നമ്പറിലൊ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Read Moreതോൽവി ഭയം അലട്ടുന്നതുകൊണ്ട്..! മാണിയെ ഉമ്മൻ ചാണ്ടി തിരിച്ചുവിളിക്കുന്നത് പുതുപ്പള്ളിയിലെ തോൽവി ഭയന്നെന്ന് കോടിയേരി ബാലകൃഷ്ണൻ
താനൂർ: യുഡിഎഫ് വിട്ട കെ.എം.മാണിയെ തിരിച്ചുവിളിച്ച ഉമ്മൻ ചാണ്ടിയുടെ വാക്കുകളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. മാണിയെ ഉമ്മൻ ചാണ്ടി തിരിച്ചുവിളിക്കുന്നത് പുതുപ്പള്ളിയിലെ തോൽവി ഭയന്നാണ്. മാണി യുഡിഎഫിൽ ഇല്ലെങ്കിൽ പുതുപ്പള്ളിയിൽ ജയിക്കാൻ കഴിയില്ലെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. ഇത് മുന്നിൽ കണ്ടാണ് ഉമ്മൻ ചാണ്ടിയുടെ ക്ഷണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read More