മീനങ്ങാടി: തെരുവുനായയുടെ ആക്രമണത്തിൽ പുള്ളിമാൻ ചത്തു. ഒരു വയസ് പ്രായമുള്ള പുള്ളിമാനിനെയാണ് കൂട്ടമായെത്തിയ തെരുവ് നായകൾ ആക്രമിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ മീനങ്ങാടി ജൂബിലി ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് തെരുവ് നായകളുടെ ആക്രമണത്തിൽ പുള്ളി മാൻ ചത്തത്. സമീപത്തെ വീട്ടുകാർ തെരുവ് നായകളുടെ ശബ്ദം കേട്ടെങ്കിലും ആക്രമണം ഭയന്നു പുറത്തിറങ്ങിയില്ല. പിന്നീട് തെരുവ് നായകൾ ഭാഗികമായി തിന്നു തീർത്ത പുള്ളി മാനിന്റെ ജഡം കാണുകയും ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയുമായിരുന്നു. മേപ്പാടി റേഞ്ചിൽ മുട്ടിൽ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിൽ വാച്ചർമാരായ ബാബുരാജ്, പൈതൽ എന്നിവർ ചേർന്ന് നടപടികൾക്ക് ശേഷം പുള്ളി മാനിന്റെ ജഡം കുഴിച്ചിട്ടു. കാരാപ്പുഴ ഡാം സൈറ്റിൽ ഇത്തരം പുള്ളിമാനുകളുണ്ടെന്നും ഇവയിൽ കൂട്ടം തെറ്റി വന്ന മാനാകാം തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായതെന്നും ബീറ്റ് ഫോറസ്റ്റർ സന്തോഷ് പറഞ്ഞു.
Read MoreCategory: Kozhikode
പൊതുജനങ്ങൾ പോലീസുമായും പോലീസ് ജനങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ ജനമൈത്രി പോലീസ് സംവിധാനം മുതൽക്കൂട്ടാവുകയുള്ളുവെന്ന് മന്ത്രി
വടകര: പൊതുജനങ്ങൾ പോലീസുമായും പോലീസ് ജനങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ ജനമൈത്രി പോലീസ് സംവിധാനം സമൂഹത്തിന് മുതൽക്കൂട്ടാവുകയുള്ളുവെന്ന് ഗതഗാത മന്ത്രി എ.കെ.ശശീന്ദ്രൻ. കോഴിക്കോട് റൂറൽ ജില്ലയിലെ എല്ലാ സ്റ്റേഷനിലും ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം വടകരയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന രംഗത്ത് ശുഷ്കാന്തിയോടെ പ്രവർത്തിക്കേണ്ട പോലീസ് എല്ലാകാലവും വിമർശനത്തിന് വിധേയമാവുകയാണ്. എന്ത് സംഭവിച്ചാലും പ്രതി പോലീസാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പോലീസിനെ മർദ്ദന ഉപാധിയായി ബ്രിട്ടീഷുകാർ ഉപയോഗിച്ച അപരിഷ്കൃത രീതിയാണ് ഇപ്പോഴും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ സുഹൃത്തുക്കളും സഹായികളായും പോലീസിനെ മാറ്റാൻ കഴിയണം. എന്നാൽ മാത്രമെ പോലീസും ജനങ്ങളും തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കാൻ കഴിയൂ. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യത പോലീസിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സി.കെ.നാണു എംഎൽഎ അധ്യക്ഷത വഹിച്ചു. റൂറൽ എസ്പി എം.കെ.പുഷ്കരൻ, ഡിവൈഎസ്പി കെ.സുദർശൻ, ഇ.കെ.വിജയൻ എംഎൽഎ, നഗരസഭ…
Read Moreകുറ്റബോധം മരണത്തിലേക്ക് ..! മാനസിക വൈകല്യമുള്ള പെണ്കുട്ടിയെ ശല്യം ചെയ്ത കേസിലെ 85 കാരനായ പ്രതി തൂങ്ങിമരിച്ച നിലയിൽ
വടകര: മാനസിക വെല്ലുവിളിയുള്ള 12 വയസുകാരിയെ ശല്യം ചെയ്ത കേസിൽ പ്രതിയായ അയൽവാസി ആത്മഹത്യ ചെയ്ത നിലയിൽ. ചോറോട് ഈസ്റ്റ് മണിയാറത്തുമുക്ക് നടുക്കണ്ടി കുഞ്ഞിരാമനാണ് (85) മരിച്ചത്. ഇയാളെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ പത്തിനാണ് കുഞ്ഞിരാമനെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം വടകര പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി രണ്ടാഴ്ചത്തേക്കു റിമാന്റ് ചെയ്ത ശേഷം ജയിലിലായിരുന്ന കുഞ്ഞിരാമൻ ഇന്നലെ ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയതായിരുന്നു. ഇന്നു വെളുപ്പിനാണ് തൂങ്ങിമരിച്ചതായി കണ്ടെത്തുന്നത്. പെണ്കുട്ടിയെ മാസങ്ങളായി ശല്യം ചെയ്യുന്നുവെന്നു കാണിച്ചു ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
Read Moreനിങ്ങളെ വലിയ രോഗിയാക്കും..! ലഹരി ഉപയോഗത്തിൽ കേരളം രണ്ടാമത്: മാതാപിതാ ക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്ന് ഋഷിരാജ് സിംഗ്
നിലമ്പൂര്: ലഹരി ഉപയോഗത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കേരളമാണെന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. എക്സൈസ് പോലീസ് ഡിപ്പാർട്ട്മെന്റുകളും ജില്ലാ ട്രോമാ കെയറും സംയുക്തമായി ചാലിയാർ പഞ്ചായത്തിലെ പെരുവന്പാടം കോളനിയിൽ സംഘടിപ്പിച്ച ലഹരി വിമുക്തി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബ് കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനത്തേക്ക് കേരളം എത്തിക്കഴിഞ്ഞു. കുട്ടികളിൽ ലഹരി ഉപയോഗം വ്യാപകമായി വർധിച്ചിട്ടുണ്ട്. എട്ടു വയസിന് മുകളിലുള്ള കുട്ടികൾ ലഹരി ഉപയോഗത്തിലേക്കെത്തുന്നത് ആശങ്കാജനകമാണ്. തമാശയിൽ തുടങ്ങുന്ന ലഹരി ഉപയോഗം ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുകയാണ്. രക്ഷിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണം. കുട്ടികളോട് കാര്യങ്ങൾ ചോദിച്ചറിയാൻ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ ശക്തമായ നിലപാട് എക്സൈസ് വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോളനി മൂപ്പൻ വലിയ നായ്ക്കൻ അധ്യക്ഷനായിരുന്നു. കോളനിയിൽ മദ്യപാനം നിർത്തിയവരെയും കോളനിയിൽ നിന്നും…
Read Moreഫ്ളക്സ് മാറ്റി കസേരയും പോയി..!മുഖം നോ ക്കാതെ സംഘർഷ പ്രദേശത്തെ ഫ്ളക്സ് മാറ്റി; വീണ്ടും സ്ഥാപിച്ച പാർട്ടിക്കാർക്കെതി രെ കേസെടുത്ത എസ്ഐയ്ക്ക് സ്ഥലംമാറ്റം
വടകര: രാഷ്ട്രീയപാർട്ടികളുടെ ബോർഡുകൾ മാറ്റുന്പോൾ സിപിഎമ്മിനോട് കൂറു കാണിക്കാത്തതിന്റെ പേരിൽ വടകര എസ്ഐക്ക് സ്ഥലംമാറ്റം. നാലു മാസം മുന്പ് ചാർജെടുത്ത എസ്ഐ പി.കെ.ജിജീഷിനെ കോഴിക്കോട് ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. നേരത്തെ ചോന്പാല എസ്ഐ ആയിരുന്ന ജെ.ഇ.ജയനെ വടകരയിൽ നിയമിച്ചും ഉത്തരവായി. കഴിഞ്ഞ ദിവസം വള്ളിക്കാടുണ്ടായ സംഭവങ്ങളാണ് എസ്ഐ ജിജീഷിന്റെ സ്ഥലംമാറ്റത്തിൽ കലാശിച്ചത്. സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാ പാർട്ടികളുടെയും ബോർഡുകൾ നീക്കം ചെയ്യാൻ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ ബോർഡുകൾ മാറ്റുന്പോൾ എതിർപ്പ ഉയർന്നിരുന്നു. ഇത് വകവയ്ക്കാതെ ബോർഡുകൾ നീക്കം ചെയ്തതിന്റെ പേരിൽ പോലീസും പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായി. അടുത്ത ദിവസം സിപിഎം പ്രവർത്തകർ പ്രകടനമായെത്തി ബോർഡുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനിടയിൽ ആർഎംപിഐ പ്രവർത്തകരുമായി ഉരസിയതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെതിരെ ഇവർ തിരിഞ്ഞു. പോലീസ് വാഹനം തകർക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതോടെയാണ്…
Read Moreസദാചാര നാട്ടുകാർ..! മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കൾക്ക് ക്രൂരമർദനം; പോലീസെ ത്തിയിട്ടും യുവാക്കളെ വിട്ടുനാൽകാൻ നാട്ടുകാർ തയാറായില്ല
മുക്കം: മോഷ്ടാക്കളെ പിടിക്കാൻ നാട്ടുകാർ വിവിധ പ്രദേശങ്ങളിൽ സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതിനിടെ അക്രമം. രണ്ടുപേർക്ക് സദാചാര ഗുണ്ടാ അക്രമത്തിൽ ഗുരുതര പരിക്കേറ്റു. മലപ്പുറം എടവണ്ണപ്പാറ എടശേരിക്കടവിലുള്ളവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഇവർ സഞ്ചരിച്ച നീല മാരുതി ആൾടോ 800 കാറിന്റെ നന്പർ മോഷ്ടാക്കളുടെ വാഹന നന്പറാണന്ന് പറഞ്ഞ് കാറിന്റെ ഫോട്ടോയും നന്പറും രാത്രിയോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് കാറിന്റെ നന്പർ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാർ കാറ് തപ്പി റോഡിലിറങ്ങി.അതിനിടെ ഈ വിവരമറിഞ്ഞ യുവാക്കൾ ഇത് ചോദ്യം ചെയ്യാനായി എത്തിയതോടെ വാക്കുതർക്കമായി. മോഷ്ടാവിനെ അരീക്കോട് സ്റ്റേഷൻ പരിധിയിൽ പ്പെട്ട കല്ലായിയി വച്ച് പിടികൂടിയെന്ന പ്രചരണം ശക്തമായതോടെ ആളുകൾ കൂടി. നേരത്തെ പെരുന്പാവൂർ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മലയോര മേഖലയിലേതാണെന്ന് പറഞ്ഞ് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രത്തിലെ ഒരാളുമായി യുവാക്കളിലൊരാൾക്ക് മുഖ സാദൃശ്യമുണ്ടായതും…
Read Moreപോലീസിന്റെ മൂന്നാം മുറ..! പോലീസ് ലോക്കപ്പിൽ കർഷകനു ക്രൂരമർദ്ദനം; അവശ നിലയിലായ റോജിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുൽപ്പള്ളി: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് അഡീഷണൽ എസ് ഐ പുഷ്പാംഗരനെ(50) കൈയേറ്റം ചെയ്തതിനു പോലീസ് കസ്റ്റഡിയിലെടുത്ത കർഷകന് ലോക്കപ്പിൽ ക്രൂരമർദനം. കുറ്റ്യാടി കാവിലുംപാറ ചാപ്പൻതോട്ടം ഓതറക്കുന്നേൽ റോയി തോമസിനെയാണ്(46) ലോക്കപ്പിൽ തല്ലിച്ചതച്ചത്. ഗുരുതരമായ പരിക്കേറ്റ റോയി ജില്ലാ ആശുപത്രിയിൽ ചികിത്സയിലണ്. അവശനിലയിലാണെന്നുകണ്ട് കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് റോയിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുള്ളൻകൊല്ലി പാടിച്ചിറയിലാണ് റോയിയുടെ ഭാര്യവീട്. റോയി കൈയേറ്റം ചെയ്ത എഎസ്ഐയും ജില്ലാ ആശുപത്രിയിൽ ചികിത്സ നേടിയിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് റോയിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനു ആധാരമായ സംഭവം. പാടിച്ചിറ ഇല്ലിച്ചുവട്ടിലെ ഭാര്യവീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു റോയി. ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് കൈകാണിച്ചെങ്കിലും റോയി ബൈക്ക് നിർത്തിയില്ല. പിന്തുടർന്ന പോലീസ് ഇല്ലിച്ചുവട്ടിലെ ഭാര്യവീട്ടിലെത്തിയപ്പോഴാണ് റോയി എഎസ്ഐയെ കൈയേറ്റം ചെയ്തത്. പോലീസ് ജീപ്പിലും ലോക്കപ്പിലും ക്രൂരമർദനമാണ് ഉണ്ടായതെന്ന് റോയി പറഞ്ഞു. പോലീസ് ബൈക്കിനു കൈകാണിച്ചത് കണ്ടില്ലെന്നും എഎസ്ഐയെ…
Read Moreപോലീസ് നിയന്ത്രണം കേന്ദ്രത്തിനോ? ബിജെപി പ്രവർത്തകന്റെ പീഡനക്കഥ മൂടിവച്ച് പോലീസ്: കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് എടുത്ത കേസാണ് മുക്കിയത്
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകന്റെ കേസ് ചേവായൂർ പോലീസ് മൂടിവയ്ക്കാൻ ശ്രമിച്ചത് വൻ വിവാദമാകുന്നു. പ്രതി ബിജെപി പ്രവർത്തകനായതിനാലാണ് കേസിന്റെ വിവിരങ്ങൾ പുറത്തുവിടാൻ ചേവായൂർ സ്റ്റേഷൻ അധികാരികൾ മടിച്ചതെന്ന് പോലീസ് സേനയിലുള്ളവർ തന്നെ സമ്മതിക്കുന്നു. രണ്ട് ദിവസം മുന്പാണ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ പിടിയലാകുന്നത്. വിദ്യാർഥിനിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ചേവായൂർ നെയ്തുക്കുളങ്ങര പുതിയോട്ടിൽ മോഹനൻ(51)നെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമമായ പോക്സോ പ്രകാരമാണ് കേസെടുത്തത്. എന്നാൽ സംഭവം ആരുമറിയാതെ ഒതുക്കാനാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച്ച മുതൽ പോലീസിനെ ബന്ധപ്പെട്ട മാധ്യമങ്ങളോട് ഒരു കേസും ഇവിടെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് സ്റ്റേഷൻ അധികാരികൾ പറഞ്ഞത്. എസ്ഐയെയും മറ്റും ഇന്ന് രാവിലെ ബന്ധപ്പെട്ടപ്പോൾ സിഐ…
Read Moreഅങ്ങനെ പാലായനം കേരളത്തിലും..! താനൂർ തീരദേശത്ത് സിപിഎം-മുസ്ലീം ലീഗ് സംഘർഷം പതിവാകുന്നു; പ്രാണരക്ഷാർഥം ജനങ്ങൾ പാലായനം ചെയ്യുന്നു
താനൂർ: താനൂർ തീരദേശത്ത് സിപിഎം-മുസ്ലീം ലീഗ് സംഘർഷം പതിവായതോടെ പ്രാണരക്ഷാർഥം ജനങ്ങൾ മറ്റിടങ്ങളിലേക്ക് പാലായനം ചെയ്യുന്നു. തുടർക്കഥയാകുന്ന തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ പോലീസും ഭരണകൂടവും ഇരുട്ടിൽതപ്പുകയാണ്. സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ നിരവധി വീടുകളും വാഹനങ്ങളുമാണ് തകർക്കുകയും കത്തിക്കുകയും ചെയ്തത്. ഞായറാഴ്ച രാത്രി പത്തിനാണ് അക്രമം പൊട്ടിപുറപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ പോലീസിനു നേരെ ശക്തമായ കല്ലേറുണ്ടായി. ആക്രമണത്തിൽ താനൂർ സിഐ, എസ്ഐ മറ്റു പോലീസുകാർക്കും പരിക്കേറ്റു. പോലീസിന്റെ ഇടപെടലിനെത്തുടർന്നു സംഘർഷം ശാന്തമായെങ്കിലും പിന്നീട് പുലർച്ചെ രണ്ടോടെ മുസ്ളീം ലീഗിന്റെയും സിപിഎം പ്രവർത്തകരുടെയും നിരവധി വീടുകൾ തകർക്കുകയും ഇരുപത്തിയഞ്ചോളം വാഹനങ്ങൾ അക്രമികൾ തീവച്ചും കല്ലെറിഞ്ഞും തകർക്കുകയും ചെയ്തു. അക്രമത്തിൽപ്പെട്ട് ഇരപത്തിയഞ്ചിലേറെ വീടുകളാണ് ഭാഗികമായി തകർന്നിട്ടുള്ളത്. കുഞ്ഞീന്റെപുരക്കൽ സൈനബയുടെ വീടിനുള്ളിലേക്കു പെട്രോൾ ബോംബ് എറിഞ്ഞു. ഇതോടെ വീടിനുള്ളിൽ തീപടർന്നു കട്ടിലും ഫർണീച്ചറുകളും തുണികളും കത്തി നശിച്ചു. രണ്ടു…
Read Moreഇരുവഴിഞ്ഞിപ്പുഴയോരത്ത്..! പുഴയെയും പ്രകൃതിയെയും പ്രണയിച്ച് ആനയാംകുന്ന് ജിഎൽപി സ്കൂൾ വിദ്യാർഥികൾ കാരശേരി മാഷിനൊപ്പം അല്പനേരം…
മുക്കം: സാഹിത്യ മേഖലയിലെ ഗുരുവിനൊപ്പം പ്രകൃതി സുന്ദരമായ പുഴയോരത്തിരുന്ന് പാട്ടും കളിയും കഥയും അഭിനയവുമൊക്കെയായി സംവദിച്ചപ്പോൾ പിഞ്ചു കുട്ടികൾക്ക് മറക്കാനാവാത്തആസ്വാദ്യവും അനുഭവവുമായി. കുട്ടികൾക്കൊപ്പം രക്ഷിതാക്കളെയും പങ്കാളികളാക്കി നടത്തിയ “നവതിക’ക്വിസിലൂടെ ശ്രദ്ധേയമായ ആനയാംകുന്ന് ഗവ. എൽപി സ്കൂൾ ഈ അധ്യയന വർഷത്തിൽ കാഴ്ചവച്ച ‘ഗുരു സംവാദം’ പരിപാടിയായിരുന്നു രംഗം. പ്രശസ്ത സാഹിത്യകാരൻ ഡോ.എം.എൻ. കാരശേരിയോടൊപ്പമായിരുന്നു നാലാം ക്ലാസ് വിദ്യാർഥികൾ പാട്ടും കളിയും അഭിനയവും എഴുത്തും പ്രസംഗവുമൊക്കെയായി രാവിലെ മുതൽ ഉച്ചവരെ സംവദിച്ചത്. കാരശേരി പഞ്ചായത്തിൽ ഇരുവഴിഞ്ഞിപ്പുഴയോരത്ത് വെയിലും നിഴലും ഇടകലർന്ന പ്രകൃതി സുന്ദരമായ മുളങ്കാടുകൾക്കിടയിൽ എസ്.കെ. പൊറ്റക്കാട് സ്മൃതി കേന്ദ്രത്തിന് ചാരത്തായിരുന്നു വേദി. ക്ലാസുകളേക്കാളും സെമിനാറുകളേക്കാളും ഫലപ്രദവും ആസ്വാദ്യവുമാണ് “ഗുരു സംവാദം’ പരിപാടിയെന്നും വിവിധ മേഖലകളിലെ ഗുരുക്കളോടൊന്നിച്ച് കുട്ടികൾ സംവദിക്കുന്ന രീതിയിൽ ഈ പദ്ധതി വ്യാപിപ്പിക്കണമെന്നും എം.എൻ. കാരശേരി അഭിപ്രായപ്പെട്ടു. ഗുരു സംവാദം മാതൃകാ പദ്ധതി മറ്റുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാൻ…
Read More