കോഴിക്കോട്: ബാങ്ക് അവധി ദിനങ്ങളിൽ എടിഎം കൗണ്ടറുകളിൽ പണം ഇല്ലാതാകുന്നത് പതിവാകുന്നു. അവധി ദിനങ്ങൾക്ക് തലേ ദിവസം തന്നെ എടിഎം കൗണ്ടർ കാലിയാവുകയാണ്. അവധി ദിനങ്ങൾക്ക് മുന്‍പ് എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാറുണ്ടെന്ന് ബാങ്ക് അധികൃതർ പറയുന്പോഴും ഉപഭോക്താക്കൾ പണം ലഭിക്കാതെ വലയുകയാണ്. മാനാഞ്ചിറയിലെ എസ്ബിഐ മുഖ്യ ശാഖയോട് ചേർന്നുള്ള എടിഎം കൗണ്ടറിൽ അവധി ദിനങ്ങളിൽ പണമില്ലാതാകുന്നത് നഗരത്തിലെത്തുന്നവരെ വലിയ തോതിൽ പ്രയാസപ്പെടുത്തുന്നുണ്ട്. മാനാഞ്ചിറയിൽ ആറ് എടിഎം കൗണ്ടറാണ് പ്രവർത്തിക്കാറുള്ളത്. ഇവിടെ ഒരു കൗണ്ടറിൽ പോലും അവധി ദിവസങ്ങളിൽ പണമുണ്ടാവാറില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. രണ്ടാം ശനിയാഴ്ച്ചയ്ക്കും നാലാം ശനിയാഴ്ച്ചയ്ക്കും മുന്‍പുള്ള വെള്ളിയാഴ്ച്ചകളിൽ ഉച്ചയോടെ തന്നെ ഇവിടുത്തെ എടിഎം കൗണ്ടർ കാലിയാകുന്നതായി നാട്ടുകാർ പറയുന്നു. കൗണ്ടറിൽ പണം തീർന്നതിനെ തുടർന്ന് ഇവിടെ പണമില്ലെന്ന് ബോർഡ് സ്ഥാപിക്കുന്നതാണ് രീതി. കൗണ്ടറുകൾ സർവീസ് ചെയ്യുന്നതിനാലാണ് പണമില്ലാത്തതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ…
Read MoreCategory: Kozhikode
ഏപ്രിൽ 12..! കുഞ്ഞാലിക്കുട്ടിയെ മുൻനിർത്തി റിക്കാർഡ് ഭൂരിപക്ഷം നേടാൻ ലീഗ് : ജനകീയനെ തേടി എൽഡിഎഫ്; മുന്നേറ്റമുണ്ടാക്കാൻ ബിജെപിയും
മലപ്പുറം: ഏപ്രിൽ 12ന് നടക്കുന്ന മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പി.കെ.കുഞ്ഞാലിക്കുട്ടിയെ മുൻനിർത്തി സർവസന്നാഹങ്ങളുമായി ലീഗ് രംഗത്തിറങ്ങി. ഇനി 15 തീയതിയിലെ ലീഗിന്റെ ഒൗദ്യോഗികസ്ഥാനാർഥി പ്രഖ്യാപനം കൂടി കഴിഞ്ഞാൽ അങ്കത്തട്ട് ചൂട് പിടിക്കും. എല്ലാ എംഎൽഎമാരെയും രംഗത്തിറക്കി അവർക്കു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ നൽകി റെക്കോർഡ് ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് മുസ്ലിം ലീഗ് കച്ചമുറുക്കുന്നത്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പരിചയ സന്പന്നനായ ഒരാൾ വേണം പാർലമെന്റിലേക്ക് പോവേണ്ടതെന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമാണ് കുഞ്ഞാലിക്കുട്ടിക്ക് സാധ്യതയുള്ളത്. നിരവധി നേതാക്കളുടെ പേരുകൾ ഒരുവിഭാഗം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അഞ്ചു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസം പുറത്തുവരുകയും യുപിയിലും, ഉത്തരാഖണ്ഡിലും ഉണ്ടായ ബിജെപിയുടെ കുതിച്ചുകയറ്റം മുസ്്ലീം ലീഗ് ഏറെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. ഈ സാഹചര്യത്തിൽ പാർലമെന്റിൽ അംഗബലം നാമമാത്രമായ പാർട്ടിക്ക് കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു നേതാവിന്റെ സാനിധ്യം അനിവാര്യമാണെന്ന…
Read Moreഅധ്വാനിക്കാനുള്ള മനസ്! ആറു പേർ ചെയ്യുന്ന ജോലി ഒറ്റയ്ക്ക് ചെയ്യും ! കിണർ കുഴിക്കാൻ സുലൈമാൻ മാത്രം മതി
മുക്കം: അധ്വാനിക്കാനുള്ള മനസിനൊപ്പം അൽപ്പം ബുദ്ധി കൂടി ഉപയോഗിച്ചാൽ ഏത് ജോലിയും നിഷ്പ്രയാസം ചെയ്യാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊടിയത്തൂർ കാരാട്ട് സുലൈമാൻ. നാല് കപ്പികളും മൂന്ന് പ്ലാസ്റ്റിക് കയറുകളും നാല് മരക്കാലുകളും ഒരു പ്ലാസ്റ്റിക് കുട്ടയുമുപയോഗിച്ച് സ്വയം കിണർ കുഴിച്ചാണ് സുലൈമാൻ വ്യത്യസ്തനാവുന്നത്. സാധാരണ ഗതിയിൽ കിണർ കുഴിക്കുന്നതിന് ഒരേ സമയം ആറുപേരങ്കിലും വേണം. എന്നാൽ ഈ ആറു പേർ ചെയ്യുന്ന ജോലി സുലൈമാൻ ഒറ്റയ്ക്ക് ചെയ്യും. കിണറിന് മുകളിൽ രണ്ട് കാലിൽ ഉറപ്പിച്ചു നിർത്തിയ രണ്ട് കപ്പികളും അഞ്ച് മീറ്റർ മാറി രണ്ട് കാലിൽ ഉറപ്പിച്ചു നിർത്തിയ രണ്ട് കപ്പികളുമാണ് സുലൈമാന്റെ പ്രധാന ആയുധങ്ങൾ. ഈ കപ്പി കളിലൂടെ പ്രത്യേക രീതിയിൽ കയർ കോർത്ത് അറ്റത്ത് പ്ലാസ്റ്റിക് കുട്ട ഘടിപ്പിച്ചാണ് സുലൈമാൻ കിണർ കുഴിക്കുന്നത്. കിണറിൽ നിന്ന് മണ്ണ് കുട്ടയിൽ കോരിയിട്ട് ഇത് താഴെ നിന്ന് തന്നെ…
Read Moreസുന്ദരകാഴ്ചകളുമായി..! സാഹസികത ഇഷ്ടപ്പെടുന്നവർക്കായി കമ്പംമേട്..! കണ്ണൂർ ജില്ലയിൽ കർണാടക വനാതിർത്തി യിലാണ് മനോഹരമായ കാഴ്ചയുമായി കമ്പംമേട്
ഉത്തരകേരളത്തിന്റെ കിഴക്കൻ മലയോരത്തെ സാഹസിക വിനോദ സഞ്ചാര ഭൂപടത്തിൽ പ്രമുഖ സ്ഥാനത്തുള്ള പൈതൽ മലയ്ക്കും കാഞ്ഞിരക്കൊല്ലിക്കും പാലക്കയംതട്ടിനുമൊപ്പം കന്പംമേടും ഇടംപിടിക്കുന്നു. ഇവയിൽനിന്നെല്ലാം വ്യത്യസ്തമായ പ്രകൃതിഭംഗികളുടെ വിദൂര കാഴ്ചകളുള്ള കന്പംമേട് ഇതുവരെ അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഇവിടേക്ക് സുഗമമായ റോഡുകളോ വാഹന -യാത്രാ സൗകര്യമോ ഇല്ലാത്തതാണ് സഞ്ചാരികളുടെ അഭാവത്തിനു കാരണം. കണ്ണൂർ ജില്ലയിൽ പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിൽനിന്ന് ചിറ്റാരി വഴി 11 കിലോമീറ്റർ വനപാതയിലൂടെ സഞ്ചരിച്ചാൽ കന്പംമേടിലെത്താം. പയ്യാവൂരിലെ ശിവക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് മുന്‍പേ പ്രസിദ്ധമായിരുന്ന ഊട്ടുത്സവത്തിൽ പങ്കെടുക്കാൻ ഇന്നും കാളപ്പുറത്ത് അരിയുമായി കർണാടകയിലെ കുടകിൽനിന്നും ഭക്തജനങ്ങൾ എത്തിച്ചേരുന്നത് ഇതുവഴി കാൽനടയായി സഞ്ചരിച്ചാണ്. കർണാടക വനാതിർത്തിയുടെ ഭാഗമായ കന്പംമേട് പച്ചപുതച്ച കാടുകൾക്കിടയിൽ ഉയർന്നുനിൽക്കുന്ന പുൽമേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ മലഞ്ചെരിവുകളുടെ ദർശന ചാരുതയാൽ സന്പന്നമാണ്. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർ വീണ്ടും ഇവിടെയെത്താൻ കൊതിക്കും. ഇവിടെ കാട്ടിലൂടെയുള്ള യാത്രയ്ക്ക് ആദിവാസികളുടെയോ തദ്ദേശീയരായ കുടകരുടെയോ…
Read Moreഎന്തൊരുസ്വാദ് “വനത്തണലിലെ കാപ്പി’..! വയനാടൻ കാർഷിക മേഖലയുടെ നട്ടെല്ലായ കാപ്പി ബ്രാൻഡ് ചെയ്യാൻ പദ്ധതി: കാപ്പി കർഷകർ പ്രതീക്ഷയിൽ
കൽപ്പറ്റ: വയനാടൻ കാപ്പിക്ക് “വനത്തണലിലെ കാപ്പി’ എന്ന പേരിട്ട് ബ്രാൻഡ് ചെയ്യാൻ പദ്ധതി തയ്യാറാക്കുമെന്ന പ്രഖ്യാപനം കാപ്പി കർഷകർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഉൽപാദനത്തിലും വിസ്തൃതിയിലും കർണാടക കഴിഞ്ഞാൽ രണ്ടാമതുള്ള കേരളത്തിലെ 85839 ഹെക്ടർ കാപ്പിത്തോട്ടങ്ങളിൽ 80 ശതമാനവും വയനാട്ടിലാണ്. ശേഷിക്കുന്ന 20 ശതമാനത്തിൽ ആറ് ശതമാനം നെല്ലിയാന്പതി (പാലക്കാട്) 14 ശതമാനം ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ്. ഇന്ത്യയിലെ ഉൽപാദനത്തിന്റെ 20 ശതമാനവും (65000 മെട്രിക് ടണ്‍ ക്ലീൻ കോഫി) കേരളത്തിൽ നിന്നാണ്. കാപ്പിയോടുള്ള ആഭിമുഖ്യം കൂടുകയും കൃഷി വ്യാപിക്കുകയും ചെയ്തിട്ടും വയനാട്ടിലെ കർഷകർക്ക് അതിന്റെ ഗുണം കിട്ടാറില്ല. കുറഞ്ഞ വിലയ്ക്കു കാപ്പി വിറ്റ് കൂടിയ വിലയ്ക്ക് ബ്രാൻഡഡ് കാപ്പി വാങ്ങി കുടിക്കേണ്ട ഗതികേടിലാണ് വയനാട്ടുകാർ. വയനാടൻ കാർഷിക മേഖലയുടെ നട്ടെല്ലാണ് കാപ്പി കൃഷി. എന്നാൽ ഉൽപാദനച്ചെലവും കാലാവസ്ഥാ വ്യതിയാനവും കാരണം കർഷകർക്ക് ഇതിന്റെ മെച്ചം കിട്ടാറില്ല. തൊഴിലാളികൾക്ക്…
Read Moreഎക്സൈസ് സംഘത്തിനുനേരേ ആക്രമണം: ഇന്‍സ്പെക്ടറുടെ കൃത്രിമക്കാല്‍ വലിച്ചൂരി മര്‍ദിച്ചു; ആക്രമണം നടത്തിയത് സ്ത്രീകളടങ്ങുന്ന സംഘം
ഉപ്പള(കാസർഗോഡ്): വീട്ടിൽ സൂക്ഷിച്ച വിദേശമദ്യവും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്ത് മടങ്ങുന്നതിനിടെ എക്സൈസ് സംഘത്തിനുനേരേ ആക്രമണം. ബുധനാഴ്ച രാത്രി എട്ടോടെ ബേക്കൂർ സുഭാഷ് നഗറിലാണ് സംഭവം. സുഭാഷ് നഗറിലെ രാജേഷിന്റെ വീട്ടിൽ വിദേശമദ്യം സൂക്ഷിച്ചതായുള്ള രഹസ്യവിവരത്തെത്തുടർന്ന് എത്തിയതായിരുന്നു എക്സൈസ് സംഘം. വീടിന്റെ പല ഭാഗത്തായി സൂക്ഷിച്ച 12 ബോക്സ് വിദേശമദ്യം, 31 കുപ്പി മദ്യം, പത്തു കിലോ പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നതായി എക്സൈസ് സംഘം പറഞ്ഞു. ഇവ ജീപ്പിലേക്ക് കയറ്റുന്നതിനിടെയാണ് സ്ത്രീകളടങ്ങുന്ന സംഘമെത്തി ആക്രമണം നടത്തിയത്. പിടിച്ചെടുത്ത മദ്യം ജീപ്പിൽനിന്ന് തിരികെയെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഇവരെ എക്സൈസ് സംഘം പിന്തുടർന്നു. അപ്പോഴാണ് സംഘം ആക്രമണം നടത്തിയത്. കുന്പള എക്സൈസ് ഇൻസ്പെക്ടർ പി.ജെ.റോബിൻ ബാബുവിന്റെ കൃത്രിമക്കാൽ വലിച്ചൂരി സംഘം മർദിച്ചതായി പരാതിയുണ്ട്. ആക്രമണത്തിൽ എക്സൈസ് സിവിൽ ഓഫീസർമാരായ ടി.വി.റീന, എം.സജിത്, കെ.നൗഷാദ്, എ. ശ്രീകാന്ത്, ഡ്രൈവർ മൈക്കിൾ…
Read Moreവനിതകളുടെ പ്രശ്നങ്ങള്‍ ഒരു പ്രത്യേക ദിനത്തിൽ പ്രസംഗങ്ങളിലൂടെ പരിഹരിക്കാവുന്നതോ; നമുക്ക് വേണ്ടത് തരംതിരിച്ചുള്ള തുല്യതയല്ലെന്ന് ട്രാന്‍സ് ജെന്‍ഡര്‍ ശീതള്‍ ശ്യാം
പരിയാരം: തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ പിതാവിനോടോ, സഹോദങ്ങളോടൊപ്പമോ വന്നുപോകണമെന്ന രീതിയില്‍ ഭരണാധികാരികള്‍ തന്നെ ഉപദേശങ്ങള്‍ നല്കുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ ആരില്‍ നിന്നാണ് സംരക്ഷണം സ്വീകരിക്കേണ്ടതെന്ന് ട്രാന്‍സ് ജെന്‍ഡര്‍ ശീതള്‍ ശ്യാം. പരിയാരം മെഡിക്കല്‍ കോളജ് യൂണിയന് സംഘടിപ്പിച്ച സദാചാര പോലീസിംഗിനും അതിക്രമങ്ങള്‍ക്കുമെതിരേ മാനവികതയുടെ മറുപടി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. വനിതകളുടെ പ്രശ്നങ്ങള്‍ ഒരു പ്രത്യേക ദിനത്തില്‍ കുറേ പ്രസംഗങ്ങള്‍ നടത്തി പരിഹരിക്കപ്പെടേണ്ടവയല്ലെന്നും, തുല്യതയുക്ക് വേണ്ടി പറയുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും പുരുഷന് സ്ത്രീകളേക്കാള്‍ കൂടുതല്‍ തുല്യനായി മാറുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീ-പുരുഷൻ- ട്രാന്‍സ്ജെന്‍ഡന്‍ എന്നിങ്ങനെ തരംതിരിച്ചു നിര്ത്തിയിയുള്ള തുല്യതയല്ല നമുക്ക് വേണ്ടെതെന്നും അവര്‍ പറഞ്ഞു. യൂണിയന് ചെയര്മാന് ടി.കെ.ശില്പ അധ്യക്ഷത വഹിച്ചു. എസ്എഫ് ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, മുഹമ്മദ് സിറാജ്, ടീ.വി.എം.ഷീമ, സി.പി.ഷിജു, ടി.ആതിര…
Read Moreആ പണി ഇവിടെ എടുക്കേണ്ട..! പട്ടാളത്തെയും പോലീസിനെയും കാവിവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നയം കേരളത്തിൽ നടപ്പാവില്ലെന്ന് ഡിവൈഎഫ്ഐ
സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്തെ പട്ടാളത്തെയും പോലീസിനെയും കാവിവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നയം കേരളത്തിൽ നടപ്പാവില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. മറ്റു സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തുന്ന അക്രമങ്ങൾക്ക് പോലീസ് കുടപിടിക്കുന്നത് പോലെ കേരളത്തിലും നടക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. പോലീസിനെ ശരിയായ ദിശയിൽ നയിക്കാനും നിയന്ത്രിക്കാനും കഴിയുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതുകൊണ്ടാണ് ഇന്നലെ മറൈൻ ഡ്രൈവിലുണ്ടായ ശിവസേനയുടെ അക്രമം നോക്കിനിന്നവർക്കെതിരെ ഉടൻ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങൾ നോക്കിനിൽക്കുന്ന പോലീസുകാർക്ക് ഇതൊരു പാഠമാണ്. എക്കാലത്തും പോലീസിന് അവരുടേതായ സ്വഭാവമാണുള്ളത്. ഈ കാലത്തെ പോലീസിനെ ജനകീയ പോലീസാക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് സർക്കാരിനുണ്ടെന്നും റിയാസ് പറയുന്നു. സൗഹൃദങ്ങൾ സദാചാരവിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. അനവനിലേക്ക് മാത്രമായി ഒതുങ്ങുന്ന കാലത്ത് സൗഹൃദ കൂട്ടായ്മയും സംവാദവും ഉയർന്നുവരേണ്ടത് ആവശ്യമാണ്. സൗഹൃദങ്ങൾക്കെതിരെ വാളെടുക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ട്. നിലവിൽ…
Read Moreഇങ്ങനെയും ചിലർ ഇവിടെയുണ്ട് ..! ലോക വനിതാദിനം ആഘോഷിക്കുമ്പോള്‍ അടച്ചുറപ്പില്ലാത്ത വീട്ടിൽ മകൾക്കുവേണ്ടി ഒരമ്മ ഉറങ്ങാതെ കാവലിരിക്കുന്നു
മുക്കം: ഇന്ന് ലോക വനിതാ ദിനം. ദിനാചരണങ്ങൾ മുറതെറ്റാതെ നടക്കുമ്പോഴും ഇവിടെ ഒരമ്മ ഉറങ്ങാതെ കാവലിരിക്കുകയാണ് തന്റെ മകൾക്കായി. കാരശേരി ഗ്രാമപഞ്ചായത്തിലെ പുതിയോത്ത് താഴത്ത് പാർവതിയാണ് വീടെന്ന് പറയാനാവാത്ത ഈ ഓലപ്പുരയ്ക്കുള്ളിൽ വർഷങ്ങളായി ഭീതിയോടെ കഴിയുന്നത്. വർഷങ്ങൾക്ക് മുന്‍പ് ഭർത്താവ് ഉപേക്ഷിച്ച പാർവതിക്ക് രണ്ട് മക്കളാണ്. 18 കാരൻ ബബിത്ത്, പ്ലസ് വണ്‍ വിദ്യാർത്ഥി അശ്വതി. നിരവധി രോഗങ്ങൾ അലട്ടുന്ന പാർവതി തന്നാലാവുന്ന ജോലി ചെയ്താണ് മക്കളെ പോറ്റിയതും അവരെ പഠിപ്പിച്ചതും. എന്നാൽ പണിക്ക് പോകാൻ വയ്യാതായതോടെ മൂത്ത മകൻ പഠിപ്പു നിർത്തി കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നു. ഈ 18കാരന്റെ ചുമലിലാണിപ്പോൾ ഈ കുടുംബത്തിന്റെ ചിലവും പെങ്ങളുടെ പഠനത്തിന്റെ ഉത്തരവാദിത്തവും. ഇവർ താമസിക്കുന്ന ഈ കൂരമാത്രം കണ്ടാൽ മതി ഈ കുടുംബത്തിന്റെ ദാരിദ്യം മനസിലാക്കാൻ. കുറച്ച് മണ്‍കട്ടകൾ അടുക്കിവച്ച് അതിന് മുകളിൽ ഓല കൊണ്ട് മേഞ്ഞ ഒറ്റമുറി…
Read Moreഎണ്ണാനും കൊണ്ടുവരാനും എളുപ്പം..! കുഴൽപ്പണ ഇടപാട് വീണ്ടും സജീവം; 2000 നോട്ടുകളാ യതോടെ എളുപ്പാമായെന്ന് പിടിയി ലായവർ; ലക്ഷങ്ങൾ പോക്കറ്റിൽ കൊണ്ടുവരാം
വടകര: നോട്ട് അസാധുവാക്കലിനെ തുടർന്ന് നിശ്ചലമായിരുന്ന കുഴൽപണ ഇടപാട് വീണ്ടും സജീവമായി. ജില്ലയിൽ വില്യാപ്പള്ളി, കൊടുവള്ളി എന്നിവിടങ്ങളിൽ കുഴൽപണ ഏജന്റുമാർ പഴയപ്രതാപത്തിലേക്ക് ഇടപാടുകൾ എത്തിക്കുകയാണ്. രണ്ടായിരം രൂപ നോട്ടുകൾ ഇറങ്ങിയത് ഇത്തരം സംഘങ്ങൾക്ക് ഇടപാട് നടത്താൻ സൗകര്യവുമായി. മുന്‍പ് ആയിരത്തിന്റെ നോട്ടുകളായിരുന്നു ആശ്രയം. ഇന്നലെ വൈകീട്ട് അഞ്ചുലക്ഷം രൂപയുടെ കുഴൽപണവുമായി കൊടുവള്ളി പടനിലം ചേനച്ചാംകണ്ടി അബ്ദുൾഗഫൂറിനെ (28) ഡിവൈഎസ്പി കെ.സുദർശനന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടി. രണ്ടായിരം രൂപയുടെ 250 നോട്ടുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. കൂത്തുപറന്പുവരെയുള്ളവർക്ക് നൽകുന്നതിനു വേണ്ടിയാണ് ഇയാൾ എത്തിയത്. കൊയിലാണ്ടി വരെ ബൈക്കിൽ വന്ന ശേഷം വാഹനം അവിടെ നിർത്തി ബസിൽ വടകരക്കു വരികയായിരുന്നു. അബ്ദുൾഗഫൂറിനെ നിരീക്ഷിച്ചുവന്ന സ്ക്വാഡ് വടകര സ്റ്റാന്റിൽ വെച്ച് പിടികൂടി. മുന്‍പൊക്കെ പണം കൊടുക്കേണ്ടവരുടെ പേരെഴുതിയ കടലാസായിരുന്നെങ്കിൽ ഇപ്പോൾ വാട്ട്സ്ആപ്പിലാണ് പേര് രേഖപ്പെടുത്തിയത്. അയ്യായിരം മുതൽ ഒരു ലക്ഷം രൂപ…
Read More