കുറ്റബോധം മരണത്തിലേക്ക് ..! മാനസിക വൈകല്യമുള്ള പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത കേ​സി​ലെ 85 കാരനായ പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

hanging--lവ​ട​ക​ര: മാ​ന​സി​ക വെ​ല്ലു​വി​ളി​യു​ള്ള 12 വ​യ​സു​കാ​രി​യെ ശ​ല്യം ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ അ​യ​ൽ​വാ​സി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ. ചോ​റോ​ട് ഈ​സ്റ്റ് മ​ണി​യാ​റ​ത്തു​മു​ക്ക് ന​ടു​ക്ക​ണ്ടി കു​ഞ്ഞി​രാ​മ​നാ​ണ് (85) മ​രി​ച്ച​ത്. ഇ​യാ​ളെ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് കു​ഞ്ഞി​രാ​മ​നെ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ നി​യ​മ​പ്ര​കാ​രം വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു റി​മാ​ന്‍റ് ചെ​യ്ത ശേ​ഷം ജ​യി​ലി​ലാ​യി​രു​ന്ന കു​ഞ്ഞി​രാ​മ​ൻ ഇ​ന്ന​ലെ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

ഇ​ന്നു വെ​ളു​പ്പി​നാ​ണ് തൂ​ങ്ങി​മ​രി​ച്ച​താ​യി ക​ണ്ടെ​ത്തു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ മാ​സ​ങ്ങ​ളാ​യി ശ​ല്യം ചെ​യ്യു​ന്നു​വെ​ന്നു കാ​ണി​ച്ചു ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ  പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts