കോഴിക്കോട്: റിട്ടയർ ചെയ്ത ജീവനക്കാർ ആധാരം തയ്യാറാക്കിയാൽ അവരുടെ പെൻഷൻ നിർത്തലാക്കുമെന്നുള്ള രജിസ്ട്രേഷൻ മന്ത്രി സുധാകരന്റെ പ്രസ്താവന പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.ഷാഹുൽഹമീദ്, ജനറൽ സെക്രട്ടറി എൻ.കൃഷ്ണൻ നായർ എന്നിവർ ആരോപിച്ചു. ന്യായാധിപന്മാർ, ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ ഉൾപ്പെടെ റിട്ടയർ ചെയ്തവർ അവരുടെ ദീർഘകാല സർവീസിലൂടെ കിട്ടിയ അറിവ് സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ പ്രയോജനപ്പെടുത്തുന്നതുപോലെ മാത്രമെ രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തവർ ആധാരമെഴുത്ത് മേഖലയിൽ പ്രവർത്തിച്ചുകൊണ്ട് ചെയ്യുന്നുള്ളൂ. ഇതുമൂലം പൊതുജനങ്ങൾക്ക് കിട്ടുന്ന സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങളിൽ വിറളിപൂണ്ട് തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന് ആശങ്കയുള്ളവർ വിളിച്ചുകൂട്ടുന്ന യോഗങ്ങളിൽ കയ്യടി കിട്ടുവാനുള്ള പ്രസ്താവനയായി മാത്രമെ ഇതിനെ കാണുവാൻ കഴിയുകയുള്ളൂവെന്നും അവർ പറഞ്ഞു. സ്വന്തമായി ആധാരം തയ്യാറാക്കാൻ പൊതുജനങ്ങൾക്ക് അനുമതി നല്‍കണമെന്ന് വളരെ മുന്‍പ് തന്നെ ആവശ്യപ്പെടുകയും സർക്കാരിന്റെ നടപടിയെ…
Read MoreCategory: Kozhikode
കൊള്ളക്കാരുടെ സംരക്ഷകരായി സർക്കാർ..! ജിഷ്ണുവിന്റെ മാതാപിതാക്കളെ സമരത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് കേരളം പൊറുക്കില്ലെന്ന് കെ.കെ. രമ
നാദാപുരം: തൃശൂർ പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദാരുണ മരണം നടന്ന് ഒരു മാസം പിന്നിടുന്പോൾ വേദനയിൽ കഴിയുന്ന മാതാപിതാക്കളെ നീതി തേടി സമരത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് കേരളം പൊറുക്കില്ലെന്ന് ആർഎംപിഐ സംസ്ഥാന സെക്രേ ട്ടറിയേറ്റ് മെംബർ കെ.കെ.രമ. ജിഷ്ണുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഒരാളെ പോലും അറസ്റ്റ് ചെയ്യാതിരിക്കുന്നത് തീർച്ചയായും സംശയാസ്പദവും പ്രതിഷേധാർഹവുമാണ്. കേരളത്തിന്റെ മന:സാക്ഷിയെ പിടിച്ചുലച്ച ഈ മരണത്തിൽ തകർന്നു കിടക്കുന്ന ജിഷ്ണുവിന്റെ മാതാപിതാക്കളെ കണ്ടാശ്വസിപ്പിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല എന്നത് തീർച്ചയായും വേദനാജനകമാണ്. ഇതുസംബന്ധിച്ച് ജിഷ്ണുവിന്റെ മാതാവിനോട് കുടുംബത്തിന് സർക്കാർ നൽകിയ ധനസഹായത്തിന്റെ കണക്ക് പറഞ്ഞ് പ്രതികരിച്ചത് കുടുംബത്തെ അവഹേളിച്ചതാണ്. ജിഷ്ണുവിന്റെ അമ്മ പറഞ്ഞത് പോലെ മകന്റെ മരണത്തിന് പകരം വേണ്ടത് പണമല്ല നീതിയാണ്. കൊലയാളികൾക്ക് മാതൃക പരമായ ശിക്ഷ കുടുംബം ആഗ്രഹിക്കുന്പോൾ സ്വാശ്രയ വിദ്യാഭ്യാസ…
Read Moreകാവിമതി ചുവപ്പ്മുണ്ട് വേണ്ട..! ചുവപ്പുമുണ്ട് ധരിച്ച ദളിത് യുവാക്കളെ ആർഎസ്എസുകാർ മുണ്ടുരിഞ്ഞ് നഗ്നരാക്കി റോഡിലൂടെ നടത്തിച്ചെന്ന് പരാതി
തലശേരി: ദേശീയപാതയില്‍ തലായിയില്‍ ദളിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. ടെമ്പിള്‍ഗേറ്റ് അടിയേരി ഹൗസില്‍ എ. ശ്രീജേഷ് (36), നങ്ങാറത്ത്പീടിക ശിവദത്തില്‍ ടി.കെ. വികാസ് (37) എന്നിവരേയാണ് ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഉച്ചയ്ക്ക് 12ന് ബൈക്കില്‍ ചുവപ്പു മുണ്ടുടുത്ത് യാത്രചെയ്യുമ്പോഴാണ് ദളിതരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായ കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെ ഉടുമുണ്ടഴിച്ചു മര്‍ദിച്ച് നടുറോഡിലൂടെ നടത്തിയത്. മര്‍ദനദൃശ്യം നവമാധ്യമങ്ങളിലൂടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിച്ചതോടെയാണ് ദളിത് മര്‍ദനത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. കുട്ടിമാക്കൂലില്നിന്ന് ബൈക്കില്‍ മാഹിയിലെ ബന്ധുവീട്ടിലേക്ക് യാത്രചെയ്യുമ്പോഴാണ് ദളിത് യുവാക്കള്‍ മര്‍ദനത്തിനിരയായത്. മുപ്പതോളം വരുന്ന ആര്‍എസ്എസ് സംഘം വാഹനം വളഞ്ഞ് പുറത്തേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. ഉടുമുണ്ടു പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിയുകയും ചെയ്തു. ഉടുമുണ്ടില്ലാതെയാണ് ഇവരെ റോഡിലൂടെ അര്‍ധനഗ്നരാക്കി നടത്തിച്ചത്. മുണ്ട് ചോദിച്ചപ്പോള്‍…
Read Moreഞങ്ങള്‍ വന്നോട്ടെ..! ഏകീകൃത സിലബസ് വന്നാൽ സർക്കാർ – അണ്‍എയ്ഡഡ് അന്തരം ഇല്ലാതാക്കാൻ കഴിയുമെന്ന് രമേശ് ചെന്നിത്തല
മലപ്പുറം: പൊതുവിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ കേന്ദ്ര സർക്കാരും ചുവപ്പാക്കാൻ സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നിയമന നിരോധനമാണിപ്പോൾ. രാജ്യത്ത് ഏകീകൃത സിലബസ് വന്നാൽ സർക്കാർ – അണ്‍എയ്ഡഡ് അന്തരം ഇല്ലാതാക്കാൻ കഴിയും. കുട്ടികൾ സർക്കാർ സ്കൂളുകളിലെത്തും. സർക്കാർ ഹൈസ്കൂളിൽ പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയെ പിണറായി സർക്കാർ മൂന്നിയൂർ സ്കൂളിലെ അധ്യാപകനായിരുന്ന അനീഷ് മാസ്റ്ററുടെ ആത്മഹത്യയെ തുടർന്നു പിതാവ് നല്കിയ പരാതിക്കു കടലാസിന്റെ വില പോലും നല്‍കിയില്ല. കേരളത്തിന്റെ വിദ്യാഭ്യാസം സംബന്ധിച്ചു സർക്കാരിനു കാഴ്ചപ്പാടില്ല. പൊതുജനതാത്പര്യത്തിനും വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരേ…
Read Moreകാഴ്ചയുടെ വിരുന്നൊരുക്കി ഇരിക്കൂര്‍ പുഴ; കടുത്ത വേനലിൽ പുഴവറ്റിയപ്പോൾ മറ്റൊരു പുഴയായി പൂക്കാലവും
ശ്രീകണ്ഠപുരം: വേനല്‍ കനത്തതോടെ സമൃദ്ധമായി ഒഴുകുന്നില്ലെങ്കിലും ഇരിക്കൂര്‍ പുഴയില്‍ ഇപ്പോള്‍ പൂക്കാലം. പുഴയുടെ നീരൊഴുക്കില്ലാത്ത ഭാഗങ്ങളില്‍ നിറയെ തൂവെള്ള പൂക്കള്‍ നിറഞ്ഞിരിക്കുകയാണ്.കല്ലും മണലും നിറഞ്ഞ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന് വളരുന്ന ആറ്റുവഞ്ചിച്ചെടികള്‍ക്കിടയിലാണ് പുല്‍ച്ചെടികള്‍ പൂത്തു നില്‍ക്കുന്നത്. സാക്കറം സ്പൊണ്ടേനിയം എന്ന വിഭാഗത്തില്‍പ്പെട്ട മൂന്ന് മീറ്ററോളം ഉയരമുള്ള ചെടികളുടെ അഗ്ര ഭാഗത്താണ് ഗോപുരം പോലുള്ള പൂവുകള്‍. ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഇവ തളിപ്പറന്പ് ഇരിട്ടി സംസ്ഥാന പാതയിലൂടെ പോകുന്നവര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. ഇരിക്കൂര്‍ പാലത്തില്‍ നിന്നും കണ്ണെത്താ ദൂരത്തോളം പൂക്കള്‍ കാണാം.
Read Moreചെലവ് കുറച്ച് പാവല്‍ കൃഷിയില്‍ പൊന്നു വിളയിച്ച് ജോണ്സണ്; എല്ലാ പിന്തുണയുമായി കുടുംബവും
ചെറുപുഴ: പാവല്‍ക്കൃഷിയില്‍ ഒരു മാതൃകാ കര്‍ഷകനാണ് തിരുമേനി മുതുവത്തെ വെളിയത്ത് ജോണ്സണ്. ചെറുപുഴ കൃഷിഭവന് പരിധിയിലെ പ്രദര്‍ശനത്തോട്ടമായി ജോണ്‍സണിന്റെ പാവല്‍ത്തോട്ടം തെരഞ്ഞെടുത്തിരിക്കുകയാണ്. പാട്ടത്തിനെടുത്ത 40 സെന്റ് സ്ഥലത്ത് പൊന്നുവിളയിക്കുകയാണ് ഈ യുവകര്ഷകന്. ഏറ്റവും ചെലവു കുറഞ്ഞ കൃഷിരീതിയാണ് ജോണ്സണ് നടത്തുന്നത്.40 സെന്റിലെ പാവല്‍ക്കൃഷിയും ഇയാളുടെ സ്വന്തം അധ്വാനത്തിന്റെ ഫലമാണ്. മറ്റൊരാളുടെ യാതൊരു സഹായവും ജോണ്സണ് തേടിയിട്ടില്ല. പന്തലിട്ടതു പോലും ഒറ്റയ്ക്ക്. പന്തലിന് കമ്പി ഉപയോഗിക്കുന്നതു ചെലവു കൂട്ടുമെന്നതിനാല്‍ കേര വള്ളിയാണ് ഉപയോഗിച്ചത്. മികച്ച ക്ഷീര കര്‍ഷകനുമാണ് ജോണ്സണ്. നാലു പശുക്കളുമുണ്ട്. ഇവയുടെ ചാണകമാണ് കൂടുതലും വളമായി ഉപയോഗിക്കുന്നത്. കൂടാതെ എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, കോഴിവളം എന്നിവയും ഉപയോഗിക്കുന്നുണ്ട്. കായീച്ചയ്ക്ക് ഫിറമോണ്‍ കെണിയുമാണ് തോട്ടത്തിലുള്ളത്. നേരിയ തോതില്‍ രാസവളവും ഉപയോഗിക്കുന്നതായി ജോണ്സണ് തുറന്നു പറയുന്നു.തോട്ടത്തില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ക്വിന്റല്‍ പാവയ്ക്ക വിളവെടുക്കുന്നുണ്ട്. കിലോയ്ക്ക് 32…
Read Moreകുടിവെള്ളക്ഷാമം രൂക്ഷമായി; വിലകൊടുത്ത് വെള്ളം മേടിക്കാൻ പണമില്ല; കോളനി സ്ത്രീകൾ സംഘടിച്ച് കിണർ കുഴിക്കുന്നു
കാളികാവ് : കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാഹനത്തിൽ എത്തിക്കുന്ന കുടിവെള്ളം പൂങ്ങോട് നാല് സെന്റ് കോളനിവാസികൾ വില കൊടുത്തു വാങ്ങി തുടങ്ങി. എണ്‍പതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കോളനിക്കാർക്ക് ഒരിറ്റ് വെള്ളം ലഭിക്കാൻ ദൂര ദിക്കുകളിൽ നിന്നു ഗുഡ്സ് വാഹനത്തിൽ കൊണ്ടുവരുന്ന വെള്ളം മാത്രമാണ് ആശ്രയം. വെള്ളം വില കൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നതോടെ വനിതകൾ സംഘടിച്ച് സ്വയം കിണർ കുഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കാൽനൂറ്റാണ്ടു മുന്‍പാണ് നാലു ഏക്കർ വരുന്ന കോളനിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് കുടിയിരുത്തിയത്. ഓരോ കുടുംബത്തിനും നാല് സെന്റ് വീതം ഭൂമി നൽകിയാണ് താമസിപ്പിച്ചത്. തുടക്കത്തിൽ ഇരുപതോളം കുടുംബങ്ങളായിരുന്നു കോളനിയിൽ താമസം തുടങ്ങിയത്. കുടിവെള്ളത്തിനായി കോളനിയിൽ ഒരു പഞ്ചായത്ത് കിണറുണ്ട്. ഈ കിണറിൽ പേരിനു അടിഭാഗത്ത് കുറച്ച് വെളളം മാത്രമാണുള്ളത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഒരു പദ്ധതി കൂടി…
Read Moreകുപ്പായം തുന്നി..! ലീഗിന് വിജയം അനാ യാസം, പക്ഷേ ആര്; കുപ്പായം തുന്നി അണി യറയിൽ ഒരുങ്ങി നിരവധി നേതാക്കളും
മഞ്ചേരി: ലോക്സഭാംഗം ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന മലപ്പുറം മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് മുസ്്ലിം ലീഗ് തുടക്കം കുറിക്കുന്നു. ഇതിന്റെ മുന്നോടിയായി മഞ്ചേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കണ്വെൻഷൻ ഫെബ്രുവരി 10ന് വൈകീട്ട് 6.30ന് മുനിസിപ്പൽ ടൗണ്‍ഹാളിൽ നടക്കും. നിയമസഭാ കക്ഷി ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് ശിഹാബ് തങ്ങൾ, കെ.പി.എ.മജീദ്, അഡ്വ.യു.എ.ലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഡ്വ.യു.എ.ലത്തീഫ്, അഡ്വ. കെ.എൻ.എ. ഖാദർ, അബ്ദുസ്സമദ് സമദാനി, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിങ്ങനെയാണ് അണികൾക്കിടയിൽ ഉയർന്ന് കേൾക്കുന്ന പേരുകൾ. എന്നാൽ ഇവരിൽ പലർക്കും ജനപിന്തുണ കുറവാണെന്ന് അണികൾക്കിടയിൽ തന്നെ മുറുമുറുപ്പുണ്ടെന്നതിനാൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ മുനവറലി ശിഹാബ് തങ്ങളോ മുസ്്ലിം ലീഗ് അഖിലേന്ത്യാ ട്രഷറർ പി.കെ.കുഞ്ഞാലിക്കുട്ടിയോ മത്സര രംഗത്തേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുൻ എംപി ഇബ്രാഹിം സുലൈമാൻ…
Read Moreകാൻസർ രോഗികൾക്കൊരു കൈതാങ്ങുമായി കുടുംബശ്രീമിഷൻ; “ജീവനം ഡ്രഗ് ബാങ്കു വഴി സൗജന്യമരുന്നു വിതരണം
സ്വന്തം ലേഖിക കോഴിക്കോട്: കാൻസർ രോഗികൾക്കൊരു കൈതാങ്ങുമായി കോഴിക്കോട് കുടുംബശ്രീമിഷൻ . കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയുടെ സമഗ്ര കാൻസർ പദ്ധതി ’ജീവനം’ വഴിയാണ് നഗരസഭ പരിധിയിലുള്ള രോഗികൾക്ക് കാൻസർ മരുന്നുകൾ സൗജന്യമായി നൽകുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകളിൽ അമിതമായി കണ്ടുവരുന്ന അണ്ഡാശയ- സ്തനാർബുദ കാൻസറിനാണ് ജീവനം ഡ്രഗ്ഗ് ബാങ്ക് എന്ന പദ്ധതി പ്രകാരം മരുന്നുകൾ വിതരണം ചെയ്യുന്നത്. പഴയ കോർപറേഷൻ കെട്ടിടത്തിലാണ് പ്രവർത്തനം. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയാണ് ഇത്തരമൊരു കാരുണ്യപ്രവർത്തനത്തിലേർപെടുന്നത്. ബിപിഎൽ കുടുംബാഗങ്ങൾക്കും, വരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്കുമാണ് പദ്ധതി പ്രകാരം മരുന്നുകൾ ലഭിക്കുക. മൂന്നു ഘട്ടങ്ങളിലായി നടത്തിയ പരിപാടിയുടെ മൂന്നാം ഘട്ടമാണ് നവംബറിൽ ആരംഭിച്ചത്. ആദ്യഘട്ടം 2011 ൽ കേന്ദ്ര പദ്ധതിയായ എസ്ജഐസ്ആർവൈ യുമായി സഹകരിച്ചായിരുന്നു ആരംഭിച്ചത്്. 2013-ൽ ആരംഭിച്ച രണ്ടാം ഘട്ടം നഗരസഭയുടെ ഫണ്ട് വിനിയോഗിച്ചാണ് നടത്തിയത്. എന്നാൽ മൂന്നാംഘട്ടത്തിന്റെ…
Read Moreവല്ലാത്തൊരിഷ്ടമായിപ്പോയ്..! മേഴ്സിഡസ് ബെൻസിന്കെ.എൽ-14 യു-2 എന്ന ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത് പത്തര ലക്ഷം രൂപയ്ക്ക്
കാസർഗോഡ്: മേഴ്സിഡസ് കാറിന് ഇഷ്ട നന്പർ ലേലം പോയത് പത്തരലക്ഷം രൂപയ്ക്ക്. ഇന്നലെ കാസർഗോഡ് ആർടി ഓഫീസിൽ നടന്ന ലേലത്തിലാണ് തായലങ്ങാടി സ്വദേശിയും ഗൾഫിൽ ബിസിനസുകാരുമായ സഹീർ അബ്ദുള്ള കെഎൽ 14 യു 2 എന്ന നന്പർ സ്വന്തമാക്കിയത്. 44 ലക്ഷം രൂപയുടെ മേഴ്സിഡസ് ബെൻസ് സിഎൽഎ കാറിനാണ് ഇത്രയും വലിയ തുകയ്ക്ക് നന്പർ സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിൽ വിദ്യാനഗർ സ്വദേശിയും മംഗളുരുവിൽ ബിസിനസുകാരുമായ അഹമ്മദ് അഷ്റഫ് തന്റെ ഹാർലി ഡേവിഡ്സണ് ബൈക്കിനായി 10,01,000 രൂപ വരെ ലേലത്തിൽ മുന്നേറിയെങ്കിലും ഒടുവിൽ സഹീർ തന്നെ നന്പർ കരസ്ഥമാക്കുകായിരുന്നു. ഭാര്യ ഹുസൈനത്ത് ഫർഹത്തിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെഎൽ 14 യു 1 എന്ന നന്പർ തളങ്കര കെകെപുറം സ്വദേശി ഷഖീഫുള്ള 1,01,500 രൂപയ്ക്ക് സ്വന്തമാക്കി.
Read More