കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് കേരളത്തെതന്നെയാണെന്നു കെ. മുരളീധരന് എംപി. മുഖ്യമന്ത്രി പിണറായിയെതന്നെയാണ് വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസിലാകും. പറഞ്ഞത് ഇ.പി. ജയരാജന് മനസിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇപിക്ക്. പറഞ്ഞത് പിണറായിക്കെന്നതുപോലെ മോദിക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിൽ കോൺഗ്രസ് പങ്കെടുക്കാത്തത് ഇടത് സമ്മർദം കാരണമെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന നത്തോലി പറയുന്നത് കേട്ട് തിമിംഗലം തീരുമാനം എടുത്തെന്ന് പറയുന്നതുപോലെയാണെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിന്റെ തീരുമാനം ഉചിതമായ സമയത്തുതന്നെയാണ്. പിണറായി വിജയന്റെ മുസ് ലിം ലീഗ് അനുകൂല പ്രസംഗം കേള്‍ക്കുമ്പോള്‍ സിഎച്ചിന്റെ പ്രതികരണം ഇന്നും പ്രസക്തമാണ്. വിശ്വാസിയെ ഒരിക്കലേ പാമ്പുകടിക്കൂ എന്നായിരുന്നു സിഎച്ച് പണ്ട് പ്രതികരിച്ചതെന്നും മുരളീധരന് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
Read MoreCategory: Kozhikode
‘സമസ്തയുടെ പണ്ഡിതരെ പ്രയാസപ്പെടുത്തിയാൽ അവരുടെ കൈവെട്ടും’; കൊലവിളി പ്രസംഗവുമായി എസ്കെഎസ്എസ്എഫ് നേതാവ്
കോഴിക്കോട്: കൊലവിളി പ്രസംഗവുമായി എസ്കെഎസ്എസ്എഫ് നേതാവ്. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടണമെന്ന ആഹ്വാനവുമായാണ് എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂർ രംഗത്തെത്തിയത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ക്ക് ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്ത കേരള ജം ഇയ്യത്ത് ഉല് ഉലമയോടു മാത്രമാണ്. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിന്റെ ഉസ്താദുമാരെ, അതിന്റെ സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്കെഎസ്എസ്എഫിന്റെ പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകുമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. മലപ്പുറത്ത് മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയിലാണ് വിവാദ പ്രസംഗം. മലപ്പുറം ടൗൺഹാളിനു മുന്നിൽ വച്ചായായിരുന്നു വിവാദപരാമര്‍ശം. ഈ പറഞ്ഞതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ലെന്നും സത്താർ വക്തമാക്കി. ഇത് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമക്ക്…
Read Moreകരിപ്പൂരിൽ സ്വർണം കടത്തിയ യാത്രക്കാരനും മൂന്നു സുഹൃത്തുക്കളും പിടിയിൽ; വിമാനത്താവളത്തിനു പുറത്തു നിരീക്ഷണം ശക്തമാക്കി പോലീസ്
കോഴിക്കോട്: കരിപ്പൂരിൽ സ്വർണക്കടത്ത് കൂടിയ സാഹചര്യത്തിൽ വിമാനത്താവളത്തിനു പുറത്തും പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതേത്തുടർന്നു റിയാദിൽനിന്നു പാന്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യാത്രക്കാരനും മൂന്നു സുഹൃത്തുക്കളും പോലീസിന്റെ പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തെത്തിയ കോഴിക്കോട് സ്വദേശി ജബ്ബാറിനെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. ജബ്ബാറിനെ സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളായ റിയാസ്, അനീസ്, ഫൈജാസ് എന്നിവരും പോലീസിന്റെ പിടിയിലായി. ജബ്ബാർ ധരിച്ചിരുന്ന ജീൻസിന്റെ ഉൾവശത്ത് സ്വർണം തേച്ച് പിടിപ്പിച്ചായിരുന്നു കടത്ത്. 750 ഗ്രാം സ്വർണമെങ്കിലും വേർതിരിക്കാനാകുമെന്നു പോലീസ്പറഞ്ഞു. ഒരാഴ്ചക്കിടെ വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് പിടിക്കുന്ന മൂന്നാമത്തെ കേസാണ് ഇത്. സ്വർണം കോടതിയിൽ നല്കിയ ശേഷം വിശദമായ റിപ്പോർട്ട് പൊലീസ് കസ്റ്റസിന് കൈമാറും. അതിനിടെ വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച രണ്ടുകോടി വിലവരുന്ന സ്വർണക്കട്ടികൾ ഇന്നലെ കസ്റ്റംസ് പിടികൂടി. ദുബായിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ സ്വർണം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read Moreഅവധിദിനത്തില്‍ സ്കൂളിലേക്ക് വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമം; പ്രിൻസിപ്പലിനെതിരേ പരാതിയുമായി അധ്യാപിക
കോഴിക്കോട്: അവധിദിനത്തില്‍ അധ്യാപികയെ സ്കൂളിലേക്കു വിളിച്ചുവരുത്തി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് നഗരത്തിലെ പ്രമുഖ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെതിരേയാണ് വനിതാ പോലീസ് സ്റ്റേഷനില്‍ അധ്യാപിക പരാതി നല്‍കിയത്. ഗസ്റ്റ് ലക്ചററായ അധ്യാപിക അവിവാഹിതയാണ്. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മന്നം ജയന്തി അവധി ദിവസമായ രണ്ടിന് അധ്യാപികയെ ഫോണിൽ വിളിച്ച് സ്കൂളിലേക്കു വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാൽ അധ്യാപിക സ്കൂളിൽ പോയില്ല. വൈസ് പ്രിൻസിപ്പനോട് ചോദിച്ചപ്പോൾ ആരും വരില്ലന്ന മറുപടി ലഭിച്ചതിനാലാണ് അധ്യാപിക പോകാതിരുന്നത്. ഇതിൽ ക്ഷുഭിതനായ പ്രിൻസിപ്പൽ മൊബൈൽഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് പരാതി. അധ്യാപികയുടെ മൊഴിയിൽ കേസ് എടുക്കുകയും ചെയ്തു. പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരി ക്കാനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. പ്രിൻസിപ്പൽ ഇൻ ചാർജ് ആയ അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്തേക്കും.
Read Moreമലപ്പുറത്തെ കസ്റ്റഡി കൊലപാതകം; കേന്ദ്ര ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും
മലപ്പുറം: പോലീസ് കസ്റ്റഡിയിലിരിക്കേ താമിർ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐയുടെ അന്വേഷണം തുടരുന്നു. താമിർ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയിൽ എത്തി കേന്ദ്ര ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മൻസൂർ, തിരൂരങ്ങാടി സ്വദേശി കെ.ടി. മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലാകും പരിശോധന. ഇന്ന് ഉച്ചയ്ക്കുശേഷം താനൂർ ദേവധാർ പാലത്തിനു താഴെ എത്തിയും ഫോറൻസിക് സംഘം ശാസ്ത്രീയ വിവരശേഖരണം നടത്തും. കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഹൈദരാബാദിൽനിന്നുള്ള മൂന്നംഗസംഘമാണ് പരിശോധന നടത്തുന്നത്. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലിരിക്കേ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. മയക്കുമുരന്ന് കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. താമിര്‍ ജിഫ്രിക്ക് മര്‍ദന മേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ ബന്ധുക്കളാണ് പരാതി നല്‍കിയത്.
Read Moreസുരേഷ് ഗോപിക്കെതിരായ കേസില്‍ കുറ്റപത്രം വൈകും
കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതു വൈകും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കുറ്റപത്രം പരമാവധി വൈകിപ്പിക്കാനാണ് പോലീസ് നീക്കം. തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിഷയം അതുവരെ ലൈവാക്കി നിര്‍ത്താന്‍ പോലീസില്‍ സമ്മര്‍ദമുണ്ടെന്നാണ് സൂചന. കൂടുതല്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ട് സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കുര്‍ ജാമ്യത്തിന് സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ തീരുമാനമായിട്ടില്ല. സുരേഷ് ഗോപിക്കെതിരേയുള്ള കേസില്‍ പോലീസ് അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ നടക്കാവ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. മാധ്യമ പ്രവര്‍ത്തക നല്കിയ പരാതിയില്‍ അന്ന് 354 എ, ഉപവകുപ്പുകളായി 1,4 എന്നിവയാണ് ചുമത്തിയിരുന്നത്. മൊഴിയെടുത്തശേഷം ആറു മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് പോലീസ് വിവരങ്ങള്‍…
Read Moreരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസിന് ആശ്വാസമായി സമസ്തയുടെ പ്രതികരണം
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിന് ആശ്വാസമായി സമസ്തയുടെ പ്രതികരണം. രാഷ്ട്രീയ കക്ഷികളുടെ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും പങ്കെടുക്കുന്ന കാര്യം ഓരോ പാർട്ടിയും തീരുമാനിക്കട്ടെ എന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടതോടെ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ സമ്മര്ദത്തില്പ്പെട്ടുഴലുന്ന കോൺഗ്രസിന് പിടിവള്ളിയായി. സമസ്ത മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് കോൺഗ്രസിന്റെ പ്രതിഷ്ഠാ ചടങ്ങിലെ പങ്കാളിത്തം വിവാദമാക്കിയത്. എന്നാൽ ഈ മുഖപ്രസംഗത്തെ തള്ളിയാണ് സമസ്ത അധ്യക്ഷൻ പ്രതികരിച്ചത്. സമസ്തയുടെ നിലപാട് ലീഗിനും കോൺഗ്രസിനും ഒരേ പോലെ ആശ്വാസകരമായി. മുസ്ലിം സംഘടനകൾക്കിടയിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നുള്ള വികാരമാണ് പൊതുവെയുള്ളത്. ലീഗും ഇതേ നിലപാടാണ് കോൺഗ്രസിനെ അറിയിച്ചത്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Read Moreസംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പ് നാളെ കൊല്ലത്തേക്ക്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കോഴിക്കോടന്‍ മണ്ണില്‍ നിന്നു സ്വര്‍ണ കപ്പ് നാളെയാത്ര തുടങ്ങും. കഴിഞ്ഞ തവണ ആതിഥേയത്വം വഹിക്കുകയും കപ്പടിക്കുകയും ചെയ്ത കോഴിക്കോട് ഇത്തവണയും പ്രതീക്ഷയിലാണ്. കലോത്സവ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഘോഷയാത്രയായി ഇത്തവണത്തെ ആതിഥേയ ജില്ലയായ കൊല്ലത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ എട്ടിന് കോഴിക്കോട് ഗവ. മോഡൽ എച്ച്എസ്എസ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് അന്നേ ദിവസം തൊടുപുഴയിൽ അവസാനിക്കും. മൂന്നിന് വീണ്ടും ഘോഷയാത്ര തുടങ്ങി അന്നു തന്നെ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചേരും. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ നാളെ രാവിലെ ട്രഷറിയിൽ നിന്നു സ്വർണക്കപ്പ് ഏറ്റുവാങ്ങും. മുൻ വർഷം നടന്ന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ചെയർമാനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് സ്വർണക്കപ്പ് കൈമാറിക്കൊണ്ട് ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും. കോഴിക്കോട് നിന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന സ്വർണക്കപ്പ്…
Read Moreപുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
കോഴിക്കോട്: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ബാലുശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്ഹാൻ (17) ആണ് മരിച്ചത്. പുതുവര്ഷപ്പുലരിയില് 1.10-ഓടെ ഗാന്ധിറോഡ് മേല്‍പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്കൂട്ടറും ട്രെയിനിന്റെ എൻജിനില്‍ കുടുങ്ങി. നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിൻ നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്കൂട്ടറില്‍നിന്ന് ട്രെയിന്‍ വരുന്നത് കണ്ട് ചാടി രക്ഷപ്പെടുകയായിരുന്നു. കസബ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് ജംഷീറാണ് ആദിലിന്റെ പിതാവ്.
Read Moreഹൈറിച്ചിന് ഹൈക്കോടതിയില്‍നിന്ന് വീണ്ടും തിരിച്ചടി
കണ്ണൂര്‍: ബഡ്സ് ആക്ട് പ്രകാരമുള്ള നിയമ നടപടികള്‍ നേരിടുന്ന തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ചിന് വീണ്ടും ഹൈക്കോടതിയില്‍നിന്നു തിരിച്ചടി. ഹൈറിച്ചിനെതിരേയുള്ള ഹൈക്കോടതി ഉത്തരവിലെ പ്രധാന നിബന്ധനകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരിച്ചടിയുണ്ടായത്. കഴിഞ്ഞ 22ന് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിക്കെതിരേയും ഡയറക്ടര്‍മാരായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീനാ പ്രതാപന് എന്നിവര്‍ക്കെതിരേയും ഹൈക്കോടതി വിധി പ്രസ്ഥാവിച്ചിരുന്നു. ബഡ്സ് ആക്ട് പ്രകാരം മരവിപ്പിച്ച അക്കൗണ്ടുകളില്‍നിന്ന് പത്ത് ദിവസത്തേക്ക് മാത്രമായി ഡയറക്ടര്‍മാരുടെ നിത്യനിദാന ചെലവുകള്‍ക്കുള്ള പണം പിന്‍വലിക്കാമെന്നും കമ്പനിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി അക്കൗണ്ടുകള്‍ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ടായിരുന്നു. ഈ നിബന്ധനകള്‍ നീക്കണമെന്ന ആവശ്യവുമായി അവധിക്കാല ബഞ്ചില്‍ നല്കിയ ഹര്‍ജിയിലാണ് തിരിച്ചടിയുണ്ടായത്. ഹൈക്കോടതിയുടെ വിധിയില്‍ പറഞ്ഞതുപോലെ മാത്രമേ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന 29ന് പുറപ്പെടുവിച്ച വിധിയാണ് ഇവര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ ആദ്യത്തെ കോടതിവിധി തങ്ങള്‍ക്കനുകൂലമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് കമ്പനിയുടെ വക്താക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.…
Read More