ദുരൂഹതയില്ല; തോ​മ​സി​ന്‍റെ മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

കോ​ഴി​ക്കോ​ട്: തോ​ട്ടു​മു​ക്കം സ്വ​ദേ​ശി തോ​മ​സി​ന്‍റെ മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. തോ​മ​സി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ല്ല​റി​യി​ൽനി​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്. ന​വം​ബ​ർ നാ​ലി​നാ​ണ് തോ​മ​സ് അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.മ​രി​ക്കു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് സു​ഹൃ​ത്തു​ക്ക​ളും തോ​മ​സു​മാ​യി സം​ഘ​ർ​ഷം ഉ​ണ്ടാ​യ​താ​യി തോ​മ​സി​ന്‍റെ മ​ര​ണ​ശേ​ഷ​മാ​ണ് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ഇ​തി​ൽ സം​ശ​യം​തോ​ന്നി​യ വീ​ട്ടു​കാ​ർ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​രീ​ക്കോ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി.​ ഈ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​വം​ബ​ർ നാ​ലി​ന് സം​സ്ക​രി​ച്ച തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം ന​വം​ബ​ർ 20ന് ​പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ രാ​സ​പ​രി​ശോ​ധ​നയ്​ക്കും അ​യ​ച്ചി​രു​ന്നു. ശ​രീ​ര​വേ​ദ​ന​യെ തു​ട​ർ​ന്ന് അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നെ​ടു​ത്ത എ​ക്സ്റേ​യി​ൽ തോ​ളെ​ല്ലി​ൽ പൊ​ട്ട​ലു​ള്ള​താ​യി ക​ണ്ട് എ​ല്ല് വി​ഭാ​ഗം ഡോ​ക്ട​റെ കാ​ണാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്ന് പു​ല​ർ​ച്ച​യോ​ടെ തോ​മ​സി​ന്‍റെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More

അ​യ്യ​ൻ​കു​ന്നിലെ ഏ​റ്റുമു​ട്ട​ലി​ല്‍ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ട​താ​യി പോ​സ്റ്റ​ർ; പകരം വീട്ടുമെന്നു ഭീഷണി; പ്ര​തി​ക​രി​ക്കാ​തെ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ർ അ​യ്യ​ൻ​കു​ന്ന് ഞെ​ട്ടി​ത്തോ​ട്ടി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​വും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടെ​ന്ന് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ. ന​വം​ബ​ർ 13ന് ​രാ​വി​ലെ 9:50 നാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ക​വി​ത (ല​ക്ഷ്മി) എ​ന്ന മാ​വോ​യി​സ്റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് തി​രു​നെ​ല്ലി​യി​ൽ പ​തി​ച്ച പോ​സ്റ്റ​റി​ൽ മാ​വോ​യി​സ്റ്റു​ക​ൾ പ​റ​യു​ന്നു.പ​ശ്ചി​മ​ഘ​ട്ട പ്ര​ത്യേ​ക മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ​ള​ത്ത് ക​വി​ത കൊ​ല്ല​പ്പെ​ട്ട​തി​ന് പ​ക​രം​വീ​ട്ടു​മെ​ന്നും പോ​സ്റ്റ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. തി​രു​നെ​ല്ലി​യി​ലെ ഗു​ണ്ടി​ക പ​റ​മ്പ് കോ​ള​നി​യി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി വൈ​കി ആ​റ് പേ​രു​ടെ സം​ഘ​മാ​ണ് ഗു​ണ്ടി​ക പ​റ​മ്പ് കോ​ള​നി​യി​ൽ എ​ത്തി​യ​ത്. ഞെ​ട്ടി​ത്തോ​ട് ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ചി​ല​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു​വെ​ന്ന് അ​ന്ന് ത​ന്നെ ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ പോ​സ്റ്റ​ര്‍ പ​തി​ച്ച​തോ​ടെ​യാ​ണ് ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടു​വെ​ന്ന വി​വ​രം പു​റംലോ​കം അ​റി​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​വ​രു​ത്താ​ന്‍ പോ​ലീ​സോ ത​ണ്ട​ര്‍ ബോ​ള്‍​ട്ടോ ത​യാ​റാ​യി​ടരുന്നില്ല. ചു​റ്റും…

Read More

വയനാട് സിസിയില്‍ വീണ്ടും കടുവ; കൂട് സ്ഥാപിച്ചു

ക​ല്‍​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷി​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ല്‍​പ്പെ​ട്ട വാ​കേ​രി സി​സി​യി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും ക​ടു​വ സാ​ന്നി​ധ്യം. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ന്‍ വ​ര്‍​ഗീ​സി​ന്‍റെ ആ​ടി​നെ ക​ടു​വ കൊ​ന്നു. കൂ​ട്ടി​ല്‍​നി​ന്നു ക​ര​ച്ചി​ല്‍ കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ര്‍ ആ​ടു​ക​ളി​ല്‍ ഒ​ന്ന് റോ​ഡി​ലേ​ക്ക് ഓ​ടു​ന്ന​താ​ണ് ക​ണ്ട​ത്. പ​ന്തി​കേ​ട് തോ​ന്നി​യ വീ​ട്ടു​കാ​ര്‍ പ​ന്തം ക​ത്തി​ച്ച് കൂ​ട്ടി​ല്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ടി​നെ ക​ടു​വ പി​ടി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​ര്‍ ക​ടു​വ​യെ പി​ടി​ക്കു​ന്ന​തി​ന് രാ​ത്രി​ത​ന്നെ വ​ര്‍​ഗീ​സി​ന്‍റെ വീ​ടി​ന​ടു​ത്ത് കൂ​ട് സ്ഥാ​പി​ച്ചു. ആ​ടി​ന്‍റെ ജ​ഡ​മാ​ണ് ഇ​ര​യാ​യി വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ടി​നെ തി​ന്നാ​ന്‍ ഇ​ന്നു രാ​ത്രി ക​ടു​വ വീ​ണ്ടും എ​ത്തു​മെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് വ​ന​പാ​ല​ക​ര്‍. വാ​കേ​രി സി​സി​യി​ല്‍ ഞാ​റ​ക്കാ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍റെ പ​ശു​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം ക​ടു​വ കൊ​ന്നി​രു​ന്നു. ക​ടു​വ സാ​ന്നി​ധ്യം സി​സി​യി​ലും സ​മീ​പ​ങ്ങ​ളി​ലു​മു​ള്ള​വ​രെ ഭീ​തി​യി​ലാ​ക്കി. ഭ​യ​ത്തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

Read More

ടൂ​റി​സ്റ്റ് ബ​സ് ചു​ര​ത്തി​ല്‍ കു​ടു​ങ്ങി ഗ​താ​ഗ​ത ത​ട​സം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സം. ടൂ​റി​സ്റ്റ് ബ​സ് യ​ന്ത്ര​ത്ത​ക​രാ​ര്‍ കാ​ര​ണം റോ​ഡി​ല്‍ കു​ടു​ങ്ങി​യ​താ​ണ് ഗ​താ​ഗ​ത ത​ട​സ​ത്തി​നും കു​രു​ക്കി​നും ഇടയാക്കിയത്. രാ​വി​ലെ ആ​റേ മു​ക്കാ​ലി​നാ​ണ് ചു​രം വ്യൂ​പോ​യി​ന്‍റി​ല്‍ ബ​സ് കു​ടു​ങ്ങി​യ​ത്. ക്രി​സ്മ​സ്, ന​വ​വ​ല്‍​സ​ര തി​ര​ക്കാ​യ​തി​നാ​ല്‍ ധാ​രാ​ളം വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ലു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും താ​മ​ര​ശേ​രി പോ​ലീ​സും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഒ​രു വ​ശ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ട് ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് ശ്ര​മം. ഉ​ച്ച​യോ​ടെ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ചു​ര​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സം പ​തി​വാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ചു​ര​ത്തി​ല്‍ ലോ​റി കു​ടു​ങ്ങി മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളാ​ണ് അ​ന്ന് യാ​ത്ര​ക്കാ​ര്‍ വ​ഴി​യി​ല്‍ കി​ട​ന്ന​ത്. ഇ​പ്പോ​ള്‍ വ​യ​നാ​ട്ടി​ല്‍ ടൂ​റി​സ്റ്റ് സീ​സ​ണ്‍ ആ​യ​തി​നാ​ല്‍ വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​പോ​ലും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് വ​യ​നാ​ട് ല​ക്ഷ്യ​മാ​ക്കി എ​ത്തു​ന്ന​ത്. വി​നോ​ദ യാ​ത്ര ക​ഴി​ഞ്ഞ് വ​യ​നാ​ട്ടി​ല്‍ നി​ന്ന് മ​ട​ങ്ങി​പോ​കു​ന്ന​വ​രും…

Read More

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ; ത​ല​ശേ​രി​യി​ൽ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

ത​ല​ശേ​രി: അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ത​ല​ശേ​രി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലെ പ​വ​ലി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ടെ​റ​സി​ലെ അ​ട​പ്പി​ല്ലാ​ത്ത ജ​ല സം​ഭ​ര​ണി​യി​ൽ വീ​ണ് പാ​നൂ​ർ പാ​റാ​ട് പ​ടി​ഞ്ഞാ​റെ കു​ങ്ക​ച്ചി​ന്‍റ​വി​ട സു​നി​ൽ കു​മാ​ർ-​ച​ന്ദ്രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ജി​ൻ കു​മാ​ർ (25) മ​ര​ണ​മ​ട​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ജ​ല​സം​ഭ​ര​ണി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ല​ക്‌​ട്രീ​ഷ​നാ​യ സ​ജി​ൻ കു​മാ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ്പോ​ർ​ട്സ് കാ​ർ​ണി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ദീ​പാ​ല​ങ്കാ​ര​ത്തി​നു ക​യ​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​തെ​ന്ന് ക​രു​തു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ കെ​ട്ടി​ടം അ​ല​ങ്ക​രി​ക്കാ​ൻ സ​ജി​ൻ കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യി​രു​ന്നു. ടെ​റ​സി​നു മു​ക​ളി​ൽ ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രി​ക്കാം ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​ക്കു വേ​ണ്ടി ടെ​റ​സി​നു മു​ക​ളി​ൽ സ​ജീ​ക​രി​ച്ച ജ​ല സം​ഭ​ര​ണി​യി​ൽ വീ​ണ​ത്. ഏ​റെ വൈ​കി​യി​ട്ടും സ​ജി​ൻ കു​മാ​റി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ജ​ല…

Read More

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പി​ടി​ച്ച​ത് 11 കോ​ടി​യു​ടെ സ്വ​ര്‍​ണം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്ന് ഈ ​മാ​സ​ത്തെ ആ​ദ്യ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പി​ടി​കൂ​ടി​യ​ത് 11 കോ​ടി​യു​ടെ സ്വ​ര്‍​ണം. ക​രി​പ്പൂ​ര്‍, ക​ണ്ണൂ​ര്‍, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യേ​റെ സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്. 17 കി​ലോ സ്വ​ര്‍​ണ​മാ​ണ് വി​വി​ധ രൂ​പ​ത്തി​ല്‍ ഒ​ളി​പ്പി​ച്ചുവ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ടു​ത്ത​ത്. സ്വ​ര്‍​ണ​ത്തി​നു പു​റ​മേ 19 ഐ ​ഫോ​ണും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണ​മാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. 11 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഡ്രൈ ​ഫ്രൂ​ട്ട്‌​സ്, ഫേ​സ് ക്രീം, ​പാ​ദ​ര​ക്ഷ​ക​ള്‍, വാ​ക്വം ക്ലീ​ന​ര്‍ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് മി​ക്ക സം​ഭ​വ​ങ്ങ​ളി​ലും സ്വ​ര്‍​ണം ക​ട​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലും സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​ര്‍​ണ​ം മി​ശ്രി​ത​മാ​ക്കി​യും ഗു​ളി​ക രൂ​പ​ത്തി​ലാക്കി​യും ശ​രീ​ര​ത്തി​ലെ ര​ഹ​സ്യ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ചു​കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണ​വും പി​ടി​ച്ചെ​ടു​ത്തി​ല്‍​പെ​ടും. സ്വ​ര്‍​ണ ലാ​യി​നി​യി​ല്‍ മു​ക്കി​യ വ​സ്ത്ര​ങ്ങ​ളും ബെ​ഡ്ഷീ​റ്റും ക​സ്റ്റം​സ് ക​ണ്ടെ​ട​ു​ത്തി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചി​ല പ്ര​ത്യേ​ക സ്ഥ​ല​ത്ത് ഒ​ളി​പ്പി​ച്ചു​വ​ച്ച സ്വ​ര്‍​ണ​വും…

Read More

ന​വ​കേ​ര​ള സ​ദ​സ്: കോ​ഴി​ക്കോ​ട് ല​ഭി​ച്ചത് 45,897 പരാതി; പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗമെന്ന് ആക്ഷേപം

കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സ് വ​ൻ വി​ജ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ പ​രാ​തി പ​രി​ഹാ​ര​ത്തി​ന് ഒ​ച്ചി​ഴ​യും വേ​ഗം. കോ​ഴി​ക്കോ​ട് ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ ര​ണ്ട് ശ​ത​മാ​ന​ത്തി​നുപോ​ലും ഇ​തു​വ​രെ തീ​ര്‍​പ്പാ​യി​ട്ടി​ല്ല. 45,897 നി​വേ​ദ​ന​ങ്ങ​ളി​ല്‍ 733 എ​ണ്ണം മാ​ത്ര​മാ​ണ് നിലവിൽ പ​രി​ഹ​രി​ക്കാ​നാ​യ​ത്. പ​രാ​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​യ​ച്ചു എ​ന്ന മ​റു​പ​ടി​ക​ളും പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ന്ന ക​ണ​ക്കി​ല്‍​പ്പെ​ടു​ന്നു​ണ്ട് എന്നതിനാൽ പരിഹരിച്ചവയുടെ എണ്ണം ഇതിലും കുറയും. പെ​ട്ടെ​ന്ന് തീ​ര്‍​ക്കാ​വു​ന്ന പ​രാ​തി​ക​ളി​ല്‍ ര​ണ്ടാ​ഴ്ചയ്ക്ക​കം പ​രി​ഹാ​ര​മാ​കുമെന്നും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ണ്ട​വ​യി​ല്‍ നാ​ലാ​ഴ്ച പിടിക്കുമെന്നും സം​സ്ഥാ​ന ത​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കേ​ണ്ട​വ​യാ​ണെ​ങ്കി​ല്‍ പ​ര​മാ​വ​ധി 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​ര്‍​പ്പാ​ക്കുമെന്നുമായിരുന്നു ന​വ​കേ​ര​ള സ​ദ​സി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​വ​ര്‍​ക്കു​ നൽകിയ ഉ​റ​പ്പ്. കോഴിക്കോട് ജില്ലയിൽ ആ​കെ ല​ഭി​ച്ച​വ​യി​ല്‍ 15,649 പ​രാ​തി​ക​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ്ട​വ​യാ​ണ്. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ധി​കാ​ര​ത്തി​ല്‍ ഭ​ര​ണ മു​ന്ന​ണി​യാ​ണെ​ങ്കി​ലും പ​രി​ഹാ​ര​മാ​യ​ത് വെ​റും 36 എ​ണ്ണം മാ​ത്രം. 1637 എ​ണ്ണം സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​വ​യാ​ണ്. ഇ​വ​യൊ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.…

Read More

വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി യു​വാ​വി​നെ വെ​ട്ടി; പ്ര​തി ഒ​ളി​വി​ല്‍

കോ​ഴി​ക്കോ​ട്: വ​ള​യ​ത്ത് യു​വാ​വി​നെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. വ​ള​യം ചെ​ക്കേ​റ്റ സ്വ​ദേ​ശി നാ​റ​ക്കു​ന്നു​മ്മ​ൽ പ്ര​ശാ​ന്ത് (34) നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കു​നി​യി​ൽ ഗി​രീ​ഷ് എ​ന്ന​യാ​ളാ​ണ് പ്ര​ശാ​ന്തി​നെ വി​ളി​ച്ചിറക്കി വെ​ട്ടി​യ​ത്. ക​ത്തി​കൊ​ണ്ടു​ള്ള വെ​ട്ടി​ൽ ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​ശാ​ന്ത് നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ് വെ​ട്ടേ​റ്റ പ്ര​ശാ​ന്ത്. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗി​രീ​ഷ് ഒ​ളി​വി​ലാ​ണ്.

Read More

യു​വ​തി​യെ സ​ഹോ​ദ​ര​ൻ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യെ​ന്നു പ​രാ​തി

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ത​ല​പ്പു​ഴ​യി​ൽ 18 വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ​ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്ന പ​രാ​തി​യി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്.​ വ​ര​യാ​ൽ സ്വ​ദേ​ശി ബീ​ന​യാ​ണ് സ​ഹോ​ദ​രി ഷൈ​നി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ ത​ല​പ്പു​ഴ പോ​ലീ​സ്‌, ഷൈ​നി നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന​ടു​ത്ത് ഇ​ന്ന​ലെ മ​ണ്ണ് നീ​ക്കി​പ​രി​ശോ​ധി​ച്ചു. എ​ന്നാ​ല്‍ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​മ്മ​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഷൈ​നി​യെ 2005 ഏ​പ്രി​ല്‍ മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. ഈ ​സ​മ​യം വി​ദേ​ശ​ത്താ​യി​രു​ന്ന ബീ​ന അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ​ഹോ​ദ​രി വീ​ട്ടി​ല്‍ ഇ​ല്ലെ​ന്നു മ​ന​സി​ലാ​യ​ത്. ഹോം ​ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഷൈ​നി വി​ദേ​ശ​ത്തു​പോ​യെ​ന്നാ​ണ് അ​മ്മ​യും കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ചി​ല​രും ബീ​ന​യെ അ​റി​യി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം വീ​ട്ടു​കാ​രി​ല്‍ ചി​ല​രി​ല്‍​ നി​ന്നാ​ണ് ഷൈ​നി കൊ​ല​ചെ​യ്യ​പ്പെ​ട്ട​താ​യി സൂ​ച​ന ല​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ബീ​ന പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സ​ഹോ​ദ​ര​ൻ നി​ധീ​ഷി​നെ​തി​രെ​യാ​ണ് ബീ​ന​യു​ടെ പ​രാ​തി. എ​ന്നാ​ൽ ബീ​ന​യു​മാ​യി സ്വ​ത്തു ത​ർ​ക്ക​മു​ണ്ടെ​ന്നും…

Read More

കു​തി​ര​വ​ട്ട​ത്തെ ബാ​ര്‍​ബ​ര്‍ ത​സ്തി​ക നി​ര്‍​ത്ത​ലാ​ക്കി

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മ​നോ​രോ​ഗാ​ശു​പ​ത്രി​യി​ലെ ബാ​ര്‍​ബ​ര്‍ ത​സ്തി​ക സ​ര്‍​ക്കാ​ര്‍ നി​ര്‍​ത്ത​ലാ​ക്കി. പ​ല​ത​വ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ര്‍​ക്കാ​രിന്‍റെ ശ്ര​ദ്ധ​യി​ല്‍ ഇ​ക്കാ​ര്യം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഒ​രു​മാ​സ​മാ​യി ഇ​വി​ടെ ബാ​ര്‍​ബ​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ല. സ്വ​ന്ത​മാ​യി മു​ടി മു​റി​ക്കാ​നോ ഷേ​വ് ചെ​യ്യാേ​നാ ക​ഴി​യാ​ത്ത​വ​രാ​ണ് ഇ​വി​ടെ​യു​ള്ള രോ​ഗി​ക​ളി​ല്‍ അ​ധി​ക​വും. നി​ര്‍​ത്ത​ലാ​ക്കി​യ ത​സ്തി​ക പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മു​ഖേ​ന ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റെ അ​റി​യി​ച്ചി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. എന്നാൽ, ന​ട​പ​ടിയൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തി​ലും ന​വം​ബ​ര്‍ മാ​സ​ത്തി​ലും ഇ​തേ ആ​വ​ശ്യം വീ​ണ്ടും ഉ​ന്ന​യി​ച്ച് ക​ത്തു​ന​ല്‍​കി​യി​ട്ടും അ​ധി​കൃ​ത​ര്‍ തി​ര​ഞ്ഞുേ​നാ​ക്കി​യി​ട്ടി​ല്ല.

Read More