കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരായ പോരാട്ടം നടത്തുന്നതിനിടയില്‍ കൊയിലാണ്ടിയില്‍ ലഹരി തലയ്ക്കുപിടിച്ച് യുവാവിന്റെ പരാക്രമം. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച്കൊണ്ട് സംസ്ഥാന വ്യാപകമായ കാമ്പയിൻ നടക്കുന്നതിനിടെയാണ് മദ്യലഹരിയിലായ യുവാവിന്റെ പരാക്രമം. കൊയിലാണ്ടി ടൗണ്‍ഹാളിലെ ഗെയിറ്റിന് മുന്‍വശത്തെ ഈ കാഴ്ച ആരെയും കണ്ണ് തുറപ്പിക്കുന്നതാണ്. മദ്യലഹരിയില്‍ ഒരു യുവാവ് എന്തൊക്കയോ പുലമ്പുന്നു. ചിലപ്പോള്‍ കരയും. അല്ലെങ്കല്‍ അട്ടഹസിച്ച് ചിരിക്കും. തലയടിച്ച് നിലത്ത് വീഴും. തലകൊണ്ട് ഗെയിറ്റിനെ ഇടിച്ച് പരാക്രമം കാണിക്കും. ഈ കാഴ്ചകണ്ട് ബസ് യാത്രക്കാരും നാട്ടുകാരും ഈ യുവാവിന് ചുറ്റും കൂടി നില്ക്കുന്നു. അവരില്‍ ചിലര്‍ എന്തൊക്കയെ ചോദിക്കാന്‍ ശ്രമിച്ചപ്പേള്‍ അവരെ അക്രമിക്കാന്‍ ഒരുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ച് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ട്പോയി. ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാനത്തെ യുവാവാണെന്ന് മാത്രമേ ഇയാളെക്കുറിച്ച് അറിവുള്ളൂ. കൊയിലാണ്ടിയില്‍ സമീപ…
Read MoreCategory: Kozhikode
ടൂറിസ്റ്റ് ബസുകള്‍ ‘ഒളിവില്‍’! പരിശോധന വര്‍ക്ക്ഷോപ്പുകളിലേക്കും; സടകുടഞ്ഞെഴുന്നേറ്റ് മോട്ടോര്‍ വാഹന വകുപ്പും പോലീസും
സ്വന്തം ലേഖകന്കോഴിക്കേറ്റ്: രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസുകള്‍ നടപടി ഭയന്ന് പുറത്തിറക്കാത്ത സാഹചര്യത്തില്‍ വര്ക്കുഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. വീടുകളിലും സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും നിര്‍ത്തിയിട്ട ബസുകള്‍ കണ്ടെത്താന്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെത്തി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് നടപടി കടുപ്പിച്ചപ്പോള്‍ മിക്ക ടൂറിസ്റ്റ് ബസുകളും റോഡില്‍ നിന്ന് ഉള്‍വലിഞ്ഞിരിക്കുകയാണ്. ബസുടമകൾ തിരക്കിൽ!വര്ക്ക്ഷോപ്പുകളിലെത്തി അധിക ഫിറ്റിംഗുകള്‍ അഴിച്ചു മാറ്റുന്ന തിരക്കിലാണ് ബസുടമകള്‍. പിഴയും മറ്റ് നടപടികളും വരുമെന്നതിനാല്‍ തത്കാലം സര്‍വീസ് നിര്‍ത്തിവച്ച ടൂറിസ്റ്റ് കമ്പനികളും ഉണ്ട്. വടക്കഞ്ചേരി അപകടത്തിനുശേഷം റോഡില്‍ നിറയെ പരിശോധനയാണ്. മോട്ടോര്‍ വാഹന വകുപ്പും പോലീസും സടകുടഞ്ഞെണിറ്റു. ടൂറിസ്റ്റ് ബസുകളെല്ലാം റോഡില്‍ തടഞ്ഞിട്ടു വിശദമായ പരിശോധനയാണ്. നിയമലംഘനം നടന്നവയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുന്നുണ്ട്. ഈ സാചര്യത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ റോഡിലിറക്കാതെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. നിറവും രൂപവും മാറ്റി!വടക്കഞ്ചേരി അപകടം ടൂറിസ്റ്റ്…
Read Moreആ ദളിത് യുവാവ് എവിടെ ? ഇന്നു വരും നാളെ വരും എന്ന് കരുതി ആ അമ്മ കാത്തിരിക്കുന്നു, കാലമേറെയായി…
കൊയിലാണ്ടി: ഇന്നു വരും നാളെ വരും എന്ന് കരുതി കാത്തിരിപ്പ് തുടങ്ങീട്ട് കാലമേറെയായി, ഇതുവരെ അവന്റെ നിഴലാട്ടം പോലും കാണാനില്ല. അവനെ ഒരു നോക്ക് കണ്ടിട്ട് കണ്ണടഞ്ഞാൽ മതിയായിരുന്നു... എട്ട് വർഷം മുമ്പ് കാണാതായ മകനു വേണ്ടി വഴിക്കണ്ണുമായി കാത്തിരിപ്പ് തുടരുന്ന മീനാക്ഷി എന്ന വൃദ്ധ മാതാവിന്റെ തേങ്ങലാണിത്. മകന്റെ തിരിച്ചുവരവിന് വേണ്ടിയുള്ള പ്രാർഥന തുടരുമ്പോഴും പണി തീരാത്ത വീട്ടിൽ ഈ അമ്മക്ക് കൂട്ടിരിക്കാൻ ആകെയുള്ളത് മാനസികമായി താളം തെറ്റിയ മൂത്തമകനും വിവാഹിതയായ മകളും മാത്രം. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് പുളിഞ്ഞോളിത്താഴ കുനി മീനാക്ഷിയുടേയും ഹരിദാസന്റെയും മകൻ ബിജു (ബിജോയ് -30) എന്ന ദളിത് യുവാവിന്റെ തിരോധാനമാണ് ഉത്തരമില്ലാത്ത ചോദ്യ ചിഹ്നമായി മാറുന്നത്. പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുണ്ടായിരുന്ന ബിജു കൂലിവേലയും കോൺക്രീറ്റ് പണിയും ചെയ്ത് ദരിദ്രകുടുംബത്തിന് താങ്ങായിരുന്നു. നാട്ടിലെ ആഘോഷങ്ങളിലും കായിക വിനോദങ്ങളിലും സജീവമായിരുന്നു ബിജു.ഇതിനിടെ…
Read Moreആ ഫോൺ സംഭാഷണം സുരേന്ദ്രന്റേത് തന്നെ; ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്താനിരിക്കേ ബിജെപി സംസ്ഥാന അധ്യക്ഷൻ കോഴക്കുരുക്കിൽ
സ്വന്തം ലേഖകന്‍ കോഴിക്കോട്:എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് ബിജെപി കോഴ നല്കിയ കേസില്‍ തെളിവായ ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റേതുതന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബിജെപിയില്‍ വീണ്ടും പടയൊരുക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വലിയ തോല്‍വി ഏറ്റുവാങ്ങുകയും സംഘടനാതലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാന അധ്യക്ഷനെ പ്രതിക്കൂട്ടിലാക്കി കുറ്റപത്രം ഒരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി .കെ.ജാനുവിന് ബിജെപി നേതാക്കള്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. 10 ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ സുരേന്ദ്രന് നേരിട്ടും 25 ലക്ഷം രൂപ ബത്തേരി മണിമല ഹോംസ്റ്റേയില്‍ ബിജെപി നേതാവ് പ്രശാന്ത് മലവയലും നല്‍കിയെന്നായിരുന്നു പരാതി. കേസില്‍ സുരേന്ദ്രനും ജാനുവും ഒന്നും രണ്ടും പ്രശാന്ത്…
Read Moreകണ്ണില്ലാത്ത ക്രൂരത; വീട്ടുജോലിക്ക് നിര്‍ത്തിയ 13 കാരിക്ക് ക്രൂരമര്‍ദനം; ഡോക്ടര്‍ക്കും ഭാര്യയ്ക്കും ഇടക്കാല ജാമ്യം
കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടുജോലിക്കു നിർത്തിയ പതിമൂന്നുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ഭാര്യയ്ക്കും ഇടക്കാല ജാമ്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അലിഗഡ് സ്വദേശിയുമായ ഡോ: മിർസ മുഹമ്മദ് ഖാന്, ഭാര്യ റുഹാന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് പുലര്‍ച്ചെ മജിസ്ട്രേറ്റിമുന്നില് ഹാജരാക്കിയിരുന്നു. ചെറിയ കുട്ടി വീട്ടിലുണ്ടെന്ന വാദം പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ഇവരോട് ഇന്ന് കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മര്‍ദനമേറ്റ ബീഹാർ സ്വദേശിനിയായ പെൺകുട്ടിയെ തിരികേ ബന്ധുക്കള്‍ക്കു കൈമാറാനുള്ള ശ്രമവും പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടത്തുന്നുണ്ട്. കുട്ടിക്ക് അമ്മയില്ല. ഉത്തരേന്ത്യയിലുള്ള ബന്ധുക്കളാണ് ഡോക്ടറുടെ വീട്ടില്‍ എത്തിച്ചത്.നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടിൽ ജോലിക്കായി നിർത്തിയിരിക്കുകയായിരുന്നു. ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെൽറ്റ് കൊണ്ട് അടിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതുകണ്ട അയൽവാസികളാണ് വിവരം ചൈൽഡ് ലൈൻപ്രവർത്തകരെ അറിയിച്ചത്.…
Read Moreഒരു നായയെ പിടിക്കാൻ 300 രൂപ; സംസ്ഥാനത്ത് തെരുവുനായകളെ പിടിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടത് കോടികള്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനു പിടികൂടാന്‍ നായപിടിത്തക്കാര്‍ക്ക് മാത്രം കൂലിയിനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടത് കോടികള്‍. 15 കോടിയില്‍ അധികം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. സംസ്ഥാനത്ത് അഞ്ചു ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഒരു നായയെ പിടിക്കാന്‍ 300 രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കേണ്ടത്. അഞ്ചു ലക്ഷം നായ്ക്കള്‍ക്ക് നായപിടിത്തക്കാര്‍ക്ക് കൂലിയിനത്തില്തന്നെ ഇത്രയും ഉയര്‍ന്ന തുക വരും. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും തെരുവുനായ്ക്കളുടെ കണക്കെടുപ്പ് നടന്നിട്ടില്ല. കോവിഡിനുമുമ്പാണ് കണക്കടുപ്പ് നടന്നത്. നാലുവര്‍ഷം കൊണ്ട് വന്‍വര്‍ധനവാണ് നായ്ക്കളുടെ എണ്ണത്തില്‍ ഉണ്ടായത്. മൂന്നുവര്‍ഷം മുമ്പ് കോഴിക്കോട് ജില്ലയില്‍ 30,000 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. അതിപ്പോള്‍ പെറ്റുപെരുകി ഒരു ലക്ഷത്തിലധികമായിരിക്കുമെന്നാണ് ഏകദേശ കണക്ക്. തെരുവുനായ്ക്കളുടെ എണ്ണം സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കണക്കൊന്നുമില്ല. ഓരോ ചെറിയ പ്രദേശത്തുപോലും പത്തും പതിനഞ്ചും നായ്ക്കളുടെ കൂട്ടമാണുള്ളത്. അതു പ്രായോഗികമല്ലഒരു നായ പിടിത്തക്കാരനു…
Read Moreഒരു പട്ടീം ഇങ്ങോട്ട് വരരുത്… തോക്കുമായി കുട്ടികൾക്ക് അകമ്പടിപോയ സമീറിനെതിരേ പോലീസ് കേസ്
ബേക്കല്‍: രാവിലെ മദ്രസയിലേക്ക് പോകുന്ന കുട്ടികളെ തെരുവുനായ്ക്കളില്‍ നിന്നു സംരക്ഷിക്കാന്‍ എയര്‍ഗണ്ണുമായി അകമ്പടി സേവിച്ച ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിന്റെ പേരില്‍ കേസ്. ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഐപിസി 153 പ്രകാരമാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കേസെടുത്തതില്‍ ദു:ഖമുണ്ടെന്നും താന്‍ ആരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സമീര്‍ പ്രതികരിച്ചു. ‘ഹിറ്റ്ലര്‍’ സിനിമയില്‍ സഹോദരിമാര്‍ക്ക് അകമ്പടിയായി മാധവന്‍കുട്ടി നടക്കുന്നതുപോലെ മദ്രസയിലേക്ക് പോകുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ സമീര്‍ തോക്കുമായി നെഞ്ചുവിരിച്ച് നടക്കുന്നതിന്റെ വീഡിയോ ഇന്നലെ വൈറലായിരുന്നു. മാധവന്കുട്ടിയില്നിന്നും വ്യത്യസ്തമായി കൈയില്‍ എയര്ഗണ്ണെടുത്തതാണ് കേസിന് വഴിവെച്ചത്. തന്റെ കുട്ടികളെ ആക്രമിക്കാന്‍ വരുന്ന തെരുവുപട്ടികളെ വെടിവച്ചുകൊല്ലുമെന്ന് സമീര്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇത് കുഴപ്പമാകുമെന്ന് മനസിലായതോടെ പട്ടികളെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പട്ടികള്‍ വന്നാല്‍ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച് ശബ്ദമുണ്ടാക്കി തുരത്താനാണ് ഉദ്ദേശിച്ചതെന്നും പിന്നീട് സമീര്‍ വിശദീകരിച്ചിരുന്നു. കഴിഞ്ഞദിവസം ഈ സ്ഥലത്ത് ആറുവയസുകാരനെ…
Read Moreസിപിഎം നേതാവിനെതിരേ സിപിഐ വനിതാ നേതാവിന്റെ പീഡനപരാതി! കേസെടുത്ത് പോലീസ്
കോഴിക്കോട് : കോഴിക്കോട്ട് സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവ് പോലീസില്‍ പീഡന പരാതി നൽകി. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ കെ.പി. ബിജുവിനെതിരെയാണ് പരാതി ലഭിച്ചത്. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കോഴിക്കോട് സ്വദേശി തന്നെയായ വനിതാ നേതാവിന്റെ പരാതി. പരാതി സ്വീകരിച്ച മേപ്പയൂർ പോലീസ് ഇയാൾക്കെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. ചെറുവണ്ണൂർ പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിജുവിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Read More15 കോടി നൽകാമെന്ന് പറഞ്ഞ് 32 ലക്ഷം കൈക്കലാക്കി മുങ്ങി; പിടികിട്ടാപുള്ളി ജോസഫിനെ കോഴിക്കോടെത്തിച്ചത് പോലീസിന്റെ തന്ത്രം
കോഴിക്കോട്: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ പോലീസ് പിടിയിൽ. എറണാകുളം സ്വദേശിയിക്ക് ബിസ്നസ് ആവശ്യത്തിന് 15 കോടി രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളിൽ നിന്ന് 32 ലക്ഷം രൂപ കൈപ്പറ്റി മുങ്ങിയ വട്ടമറ്റത്തിൽ വി.സി. ജോസഫ് (50) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. വർഷങ്ങളായി വിവിധ പേരുകളിൽ കേരളത്തിന് പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതിയെ തന്ത്രപരമായി കോഴിക്കോട് എത്തിച്ച് പിടികൂടുകയായിരുന്നു. നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, കെ. ശ്രീഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, പി. ലെനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ പല ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Read Moreവിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ! കണ്ടക്ടറെ പഞ്ഞിക്കിട്ടു; കണ്ടക്ടറെ രക്ഷിച്ചത് മുക്കത്തെ കയറ്റിറക്ക് തൊഴിലാളികള്‍
മുക്കം: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് വിദ്യാർഥിനിയുടെ സഹോദരന്റെ സുഹൃത്തുക്കളുടെ മർദനമേറ്റു. അരീക്കോട് – മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെയാണ് ജീപ്പിലെത്തിയ പത്തോളം പേർ മർദിച്ചത്. വൈകിട്ട് ആറരയോടെ മുക്കം ബസ് സ്റ്റാൻഡിലാണ് സംഭവം. കോഴിക്കോട്ടെ സ്വകാര്യ കോളേജിലെ ബികോം വിദ്യാർഥിനിയോടാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയത്. വിദ്യാർഥിനിക്ക് ബസിൽ സീറ്റു കിട്ടിയപ്പോൾ ഇരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ടിക്കറ്റെടുക്കാൻ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ അരീക്കോട് കൊണ്ടു പോയി ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിസമ്മതിച്ചതോടെ കണ്ടക്ടർ ബാഗ് വാങ്ങിവച്ചതായി വിദ്യാർഥിനി പറഞ്ഞു. ഇതോടെ വിദ്യാർഥിനി വിദേശത്തുള്ള സഹോദരനെ വിവരമറിയിച്ചു. സഹോദരൻ നാട്ടിലുള്ള സുഹൃത്തുക്കളെയും വിവരമറിയിച്ചു. ബസ് കെട്ടാങ്ങലിൽ എത്തിയിട്ടും കണ്ടക്ടർ ബാഗ് വിട്ടു നൽകാതായതോടെ വിദ്യാർഥിനി മുക്കം വരെ ബസിൽ യാത്ര തുടർന്നു. ബസ് മുക്കം സ്റ്റാൻഡിൽ എത്തുമ്പോഴേക്കും പത്തോളം പേർ ജീപ്പിൽ…
Read More