കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് ഒമ്പത് മുതല്‍ 11 വരെ വലിയ രീതിയിലുള്ള ഓണാഘോഷപരിപാടികളാണ് ഒരുങ്ങുന്നത്. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ ഒന്‍പതിന് വൈകിട്ട് 7.30ന് ഓണാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ വേദികളില്‍ ‘കോഴിക്കോടിന്റെ ഓണോത്സവം’ എന്ന പേരില്‍ കലാ-കായിക-സംഗീത-നാടക-സാഹിത്യ പരിപാടികള്‍ അരങ്ങേറും. മാനാഞ്ചിറ മൈതാനിയില്‍ വൈകിട്ട് 7.30 മുതല്‍ 9.30 വരെ മുടിയേറ്റ്, ഒപ്പന എന്നീ കലാപരിപാടികള്‍ അരങ്ങേറും. ടൗണ്‍ഹാളില്‍ വൈകീട്ട് 6.30 ന് ‘പച്ചമാങ്ങ’ നാടകം അരങ്ങേറും. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ വൈകിട്ട് 6 മണിക്ക് മട്ടന്നൂര്‍ ശങ്കരന് കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേര്‍ന്നൊരുക്കുന്ന ത്രികായ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍ ഷോയും രാത്രി…
Read MoreCategory: Kozhikode
രണ്ടിടങ്ങളിലായി രണ്ടു കുട്ടികള്‍! നാടിനു വേദനയായി കുട്ടികളുടെ മുങ്ങിമരണം
കല്‍പ്പറ്റ: രണ്ടിടങ്ങളിലായി രണ്ടു കുട്ടികള്‍ ഇന്നലെ മുങ്ങിമരിച്ചതു വയനാടിനു വേദനയായി. കോറോത്തും പനമരത്തുമായിരുന്നു കുഞ്ഞുങ്ങളുടെ അപകടമരണം. വടകര പുതുപ്പണം പാലയാടുനട ഗുരുമഹസില് ശരണ്‍ദാസ്-ലിബിന ദമ്പതികളുടെ മകന് സിദ്ധവ് ശരണ്‍(മൂന്ന്) ആണ് കോറോത്ത് വയനാട് വില്ലേജ് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചത്. ശരരണ്ദാസും കുടുംബവും അടങ്ങുന്ന സംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് റിസോര്‍ട്ടില്‍ എത്തിയത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുട്ടിയെ കാണാതായി. കുടുംബാംഗങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ സ്വിമ്മിംഗ്പൂളില്‍ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതികളുടെ ഏക മകള്‍ ഷഹദ ഫാത്തിമയാണ്(രണ്ടര) പനമരത്ത് മരിച്ചത്. ഞായറാഴ്ച അന്തരിച്ച പനമരം പുതിയപുരയില്‍ ഖാലിദിന്റെ വീടിനടുത്തുള്ള താമരക്കുളത്തിലാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. ഖാലിദിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹാഷിമും കുടുംബവും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. തെരച്ചലിലാണ് താമരക്കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; പ്രതികൾക്ക് വൻ കുഴൽപ്പണ ഇടപാടും; എന്‍ഫോഴ്സ്മെന്റും അന്വേഷണം തുടങ്ങി
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതികൾ വൻ കുഴൽപ്പണ ഇടപാടും നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേസിൽ റിമാൻഡിലായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ബേപ്പൂർ സ്വദേശി അബ്ദുൽഗഫൂര്‍, പൊറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സി ബ്രാഞ്ചിന് ലഭിച്ചത്. സാന്പത്തിക ഇടപാടുകൾ കേസിലെ മുഖ്യസൂത്രധാരൻ മൂരിയാട് സ്വദേശി പി.പി.ഷബീറിന്റെ പണമിടപാടുകള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങളും പ്രതികളിൽനിന്ന് ലഭിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വൻസാമ്പത്തിക ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം ആരംഭിച്ചു. കുഴൽപ്പണംവിവിധ രാജ്യങ്ങളില്‍നിന്നുള്ള പണം ദുബൈയിലെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും അത് കുഴല്‍പണമായി എത്തിച്ച് അവരുടെ ഇന്ത്യയിലെ ഏജന്റുകള്‍ക്ക് അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയുമാണ് ചെയ്തിരുന്നത്. ഇത്തരത്തില്‍ 2017-മുതല്‍ ഷബീറിന് പണം ലഭിച്ചതായാണ് വിവരം. ഈ പണം റിസോർട്ട് ഉൾപ്പെടെ വിവിധ മേഖലകളില്‍…
Read Moreഓണാഘോഷം കൊള്ളാം മക്കളെ… പക്ഷെ മൂന്നാം കണ്ണ് പിന്നാലെയുണ്ട് !
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തൊട്ടുക്കും ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. സ്കൂളുകളിലും കോളജുകളിലും ഓണക്കാലം ഉത്സവ പ്രതീതിയാണ് ഉണര്‍ത്തുന്നത്. എന്നാല്‍ ആഘോഷം മുന്‍കാലങ്ങളിലേതുപോലെ അതിരുവിടാതിരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്നാലെയുണ്ട്. മഫ്തിയിലും അല്ലാതെയും ഉദ്യോഗസ്ഥര്‍ പ്രമുഖ കോളജുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ഓണാഘോഷം അതിരുകടക്കാതിരിക്കാന്‍ എല്ലാ കാമ്പസുകളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങളിലെ കറക്കവും അമിത വേഗതയും കാമ്പസിനുള്ളിലെ ചീറിപായലുമെല്ലാം തത്സമയം പൊക്കും. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയോ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ വാഹന നിയമങ്ങള്‍ ചട്ടങ്ങള്‍, റോഡ് റഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷന് അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നിയമ വിരുദ്ധമായ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നില്ലെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. കുട്ടികളുടെ സുരക്ഷയെ കരുതി മാതാപിതാക്കളും ഇവരുടെ വാഹന ഉപയോഗം നിരീക്ഷിക്കണം. പൊതുജനങ്ങള്‍ക്ക്…
Read Moreബംഗാളില്‍ മൂന്നുപേരെ കൊന്ന കേസിലെ മുഖ്യപ്രതി കോഴിക്കോട്ട് അറസ്റ്റില്‍; പ്രതിക്ക് ഒളിത്താവളമൊരുക്കിയമൂന്ന് ബംഗാളി തൊഴിലാളികളും അറസ്റ്റില്‍
കോഴിക്കോട്: പശ്ചിമബംഗാളില്‍ മൂന്നുപേരെ കൊലപ്പെടുത്തി മുങ്ങിയ കേസിലെ ഒന്നാം പ്രതി കോഴിക്കോട്ട് അറസ്റ്റില്‍. കോഴിക്കോട്ട് ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് പന്നിയങ്കര പോലീസിന്റെ സഹായത്തോടെ പശ്ചിമ ബംഗാളില്‍ നിന്നെത്തിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാൾ 24 പര്‍ഗാന ജില്ലയിലെ ധര്മകലാ ദക്ഷിണ് സ്വദേശി രവികുല്‍ സര്‍ദാര്‍ (47) ആണ് അറസ്റ്റിലായ പ്രധാന പ്രതി. ബംഗാളിലെ കാനിംഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നുപേരെ കൊലചെയ്തശേഷം ഇയാള്‍ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. കാനിംഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അേന്വഷണം നടത്തിവരവെയാണ് ഇയാള്‍ േകാഴിേക്കാട്ട് ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് അവിടെ നിന്നുള്ള പോലീസ് സംഘം ഇന്നലെ കോഴിക്കോട്ട് എത്തി. മീഞ്ചന്തയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. രഹസ്യമായി താമസിച്ചുവരികയായിരുന്നു. പോലീസ് ഇവിടെ എത്തില്ലെന്ന ഉറപ്പിലായിരുന്നു താമസം. ബംഗാളില്‍…
Read Moreവടകര കസ്റ്റഡി മരണം; രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ക്രൈംബ്രാഞ്ച് അങ്ങനെ ചെയ്തതിന്റെ കാരണം അറിഞ്ഞാൽ…
കോഴിക്കോട്: വടകര പോലീസ് സ്റ്റേഷനില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ എസ്ഐ അടക്കം രണ്ടു പോ ലീസുകാര്‍ അറസ്റ്റില്‍. വടകര സ്റ്റേഷനിലെ എസ്ഐ നിജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രതീഷ് എന്നിവരെയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്നു രാവിലെ അറസ്റ്റ് ചെയ്ത്. ഇവര്‍ക്ക് മുന്‍കുര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. ജാമ്യം ലഭിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോൾഅറസ്റ്റിലായ രണ്ടുപേര്‍ അടക്കം നാലുപേരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.വടകര താഴെകോലോത്ത് പൊന്മേരി പറമ്പില്‍ സജീവന് (42) ആണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നത്. എഎസ്ഐ അരുണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഗിരിഷ് എന്നിവരാണ് സസ്പെന്‍ഷനിലായ മറ്റു രണ്ടുപേര്‍. പ്രതിചേര്‍ക്കപ്പെട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും ഇവരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതു പോലീസും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് അറസ്റ്റ്.…
Read Moreമുനിയപ്പ പെട്ടപ്പാ..! കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ സ്വര്‍ണക്കടത്തിൽ വിവരങ്ങള്‍ തേടി സിബിഐ
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്ത് സ്വര്‍ണവുമായി കസ്റ്റംസ് സൂപ്രണ്ട് പിടിയിലായ സംഭവത്തില്‍ വിവരങ്ങള്‍ തേടി സിബിഐ. സംഭവത്തില്‍ മലപ്പുറം എസ്പി നല്കിയ റിപ്പോര്ട്ടിന്മേല് സിബിഐ കൊച്ചി യൂണിറ്റ് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. സ്വര്‍ണക്കടത്തിലെ പങ്ക്, ഇയാളുടെ വീട്ടില്‍നിന്നു പിടിച്ചെടുത്ത രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രാഥമിക വിവര ശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം.18ന് പുലര്‍ച്ചെ ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തിക്കൊണ്ടുവന്ന 320 ഗ്രാം സ്വര്‍ണം ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പ 25000 രൂപ പ്രതിഫലത്തിന് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ച് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്തും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു 4,42,980 രൂപയും 500 യുഎഇ ദിര്‍ഹവും നാലോളം പാസ്പോര്‍ട്ടും മറ്റും പിടിച്ചെടുത്തിരുന്നു. കരിപ്പൂര്‍ പോലീസ് സിബിഐയ്ക്കും ഡിആര്‍ഐയ്ക്കും ഇതുസംബന്ധിച്ച അന്വേഷണ വിവരം കൈമാറിയിരുന്നു.…
Read Moreകുതിരവട്ടത്തുനിന്നു ചാടിപ്പോയ പ്രതി കര്‍ണാടകത്തില്‍ പിടിയില്‍;വിനീഷ് ജയിലിലായത് വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ കുത്തികൊലപ്പെടുത്തിയതിന്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കര്‍ണാടക പോലീസ് പിടികൂടി. ധര്മസ്ഥത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് നിന്നുപോയ പോലീസ് സംഘം ഇയാളെ ഏറ്റുവാങ്ങി ഇന്ന് വൈകിട്ടോടെ കോഴിക്കോട്ട് എത്തിക്കും. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) ഞായറാഴ്ച മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്. മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലല്‍ നിന്ന് ഇയാളെ കുതിരവട്ടത്ത് എത്തിച്ചിരുന്നത്. ഇവിടെ ചികിത്സയിലായിരുന്നു. 2021 ജൂണില്‍ ഏലംകുളം എളാട് കുഴന്തറ ചെമ്മാട്ടില്‍ സി.െക ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെയാണ് ഇയാള്‍ കുത്തി കൊലപ്പെടുത്തിയിരുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറിയാണ് കുത്തിക്കൊന്നത്. പ്രതിയെ അന്നുരാവിലെതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്നു ദൃശ്യ.…
Read Moreവയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തി! ഇരുപത്തിയേഴുകാരിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് ഏഴു കിലോയുള്ള മുഴ
പെരിന്തൽമണ്ണ: ഏഴു കിലോ ഭാരമുള്ള അണ്ഡാശയമുഴ നീക്കം ചെയ്തു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശിനിയായ ഇരുപത്തിയേഴുകാരിയുടെ അണ്ഡാശയത്തിൽ നിന്നാണ് വൻ മുഴ നീക്കം ചെയ്തത്. വയറുവേദനയെത്തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. സ്കാനിംഗിൽ മുഴ കണ്ടെത്തി. തുടർന്നു ആശുപത്രിയിലെ വന്ധ്യതാനിവാരണ, താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. റിയാസ് അലിയാണ് ഏഴു കിലോയുള്ള മുഴ നീക്കം ചെയ്തത്. രോഗി സുഖം പ്രാപിച്ചുവരുന്നു. ഇന്നു ആശുപത്രി വിടുമെന്നു അധികൃതർ അറിയിച്ചു. അനസ്്തേഷ്യ വിഭാഗം ഡോ. സൂര്യയും ശസത്രക്രിയയ്ക്കു നേതൃത്വം നൽകി.
Read Moreഅന്ത്യകർമ്മങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചുകഴിഞ്ഞപ്പോൾ ഡിഎൻഎ ഫലം എത്തി; അത് ദീപക്കല്ല; ഞങ്ങളുടെ മകനെ എവിടെയെന്ന ചോദ്യവുമായി കുടുംബം
കോഴിക്കോട്: അന്ത്യകർമങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചത് തന്റെ മകൻ അല്ലെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്റെ വീട്ടുകാർ. ജൂൺ ഏഴിനാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിനെ (36) കാണാതായത്. മകൻ തിരിച്ചുവരുന്നതു കാത്ത് നെഞ്ചുരുകി കാത്തിരിക്കുന്നതിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. ബന്ധുക്കൾ മൃതദേഹം ദീപക്കിന്റെതാണെന്ന അറിവോടെയാണ് ജൂലൈ 19-നു ചിതയൊരുക്കി സംസ്കരിച്ചത്. മകന്റെ വിയോഗത്തോടു പൊരുത്തപ്പെട്ട് വരുമ്പോഴാണു ഡിഎൻഎ പരിശോധനാഫലം വന്നതും മൃതദേഹം ആളുമാറി സംസ്കരിച്ചതാണെന്ന് തിരിച്ചറിയുന്നതും. ഇതാണു കുടുംബത്തെ വലച്ചത്.അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് 2021 മാർച്ചിലാണു നാട്ടിൽ തിരിച്ചെത്തിയത്. പിന്നീട് ഒരു തുണിക്കടയിൽ സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. വീസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കൈയിൽനിന്നു പണം വാങ്ങാൻ എന്നുപറഞ്ഞ്…
Read More