ബൈ​ക്ക് വേ​ണ്ട പെ​ട്രോ​ള്‍ മ​തി…! പെ​ട്രോ​ള്‍ മോ​ഷ്ടാ​ക്ക​ളെ കൊ​ണ്ട് തോ​റ്റു; നാ​ട്ട​കാ​രെ വ​ട്ടം ക​റ​ക്കി തി​രു​ട​ന്‍​മാ​ര്‍ വി​ല​സു​ന്നു

കോ​ഴി​ക്കോ​ട്: സ്വ​ന്തം വീ​ട്ടി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി​യി​ട്ടാ​ല്‍ ബൈ​ക്ക് അ​വി​ടെ ത​ന്നെ​യു​ണ്ടാ​കും. പ​ക്ഷെ പെ​ട്രോ​ള്‍ ഉ​ണ്ടാ​കി​ല്ല… പെ​ട്രോ​ളി​ന് വി​ല​കൂ​ടി​യ കാ​ല​ത്ത് നാ​ട്ട​കാ​രെ വ​ട്ടം ക​റ​ക്കി തി​രു​ട​ന്‍​മാ​ര്‍ വി​ല​സു​ന്നു.​ ​കൊ​ടു​​വ​ള്ളി നെ​ടു​മ​ല​യി​ലെ ക​രൂ​ഞ്ഞി മ​ല​ഭാ​ഗ​ത്തെ ആ​റോ​ളം വീ​ടു​ക​ളി​ലെ ബൈ​ക്കു​ക​ളി​ല്‍​നി​ന്നു​മാ​ണ് പെ​ട്രോ​ള്‍ മോ​ഷ്ടി​ച്ച​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ക​രൂ​ഞ്ഞി​യി​ലെ വി.​കെ.​വി​പി​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നും പെ​ട്രോ​ള്‍ മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​പി​ന്‍റെ വീ​ട്ടി​ലെ ബൈ​ക്കി​ന്‍റെ താ​ക്കോ​ലും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. പ​ല​രും രാ​വി​ലെ ബൈ​ക്കു​ക​ള്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്ത​പ്പോ​ഴാ​ണ് പെ​ട്രോ​ള്‍ ഇ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ മ​റ്റു വീ​ടു​ക​ളി​ലു​ള്ള​വ​രും സ​മാ​ന​മാ​യ പ​രാ​തി​യു​മാ​യെ​ത്തി​യ​പ്പോ​ഴാ​ണ് സി​സി​ടി​വി പ​രി​ശോ​ധി​ച്ച​ത്. ര​ണ്ടുപേ​ർ പ​തു​ങ്ങി​യെ​ത്തി വീ​ട് നി​രീ​ക്ഷി​ച്ച ശേ​ഷം പെ​ട്രോ​ള്‍ മോ​ഷ്ടി​ക്കു​ന്ന​താ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

Read More

ഷ​ഹാ​ന​യു​ടെ മ​ര​ണം: സ​ജ്ജാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും; വാ​ട​കവീ​ട്ടി​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: ന​ടി​യും മോ​ഡ​ലു​മാ​യ ഷ​ഹാ​ന തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട പ​റ​മ്പി​ല്‍ ബ​സാ​റി​ലെ വാ​ട​ക വീ​ട്ടി​ല്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം ഇ​ന്ന് ശാ​ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ഷ​ഹാ​ന​യു​ടെ ഭ​ര്‍​ത്താ​വ് സ​ജ്ജാ​ദ് മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രി​യാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ക​ട​ലാ​സു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് കി​ട്ടി​യി​രു​ന്നു​വെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന് കി​ട്ടി​യി​രു​ന്നി​ല്ല. വീ​ട്ടി​ന​ക​ത്ത് മ​യ​ക്കു​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണഭാ​ഗ​മാ​യി സ​ജ്ജാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​തി​നു​ള്ള അ​പേ​ക്ഷ കോ​ട​തി​യി​ല്‍ അ​ടു​ത്ത​ദി​വ​സം സ​മ​ര്‍​പ്പി​ക്കും. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തി​നു സ​ജ്ജാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​വ​ശ്യം.​ ഫു​ഡ് ഡെ​ലി​വ​റി​യു​ടെ മ​റ​വി​ല്‍ ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് ക​രു​തു​ന്ന​ത്. സ്ഥി​രം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണ് സ​ജ്ജാ​ദ്. സ​ജ്ജാ​ദി​ന്‍റെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്വേ​ഷ​ണം…

Read More

ഈ മരത്തില്‍ എത്ര മൃഗങ്ങളുണ്ട് ? കണ്ടുപിടിക്കാമോ ? ഒ​റ്റ​മ​ര​ത്തി​ൽ 59 മൃ​ഗ​ങ്ങ​ളെ തീ​ർ​ത്ത് പാ​പ്പ​ച്ച​ൻ

ക​ൽ​പ്പ​റ്റ: എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലെ കാ​ർ​ഷി​ക​മേ​ള​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കൗ​തു​കം പ​ക​രു​ക​യാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യ മ​ര​ശി​ൽ​പം. ഈ​ട്ടി മ​ര​ത്തി​ന്‍റെ കു​റ്റി​യി​ൽ തീ​ർ​ത്ത ഒ​റ്റ ശി​ൽ​പ്പ​ത്തി​ൽ 59 മൃ​ഗ​ങ്ങ​ളെ സൂ​ഷ്മ​മാ​യി കാ​ണാം. ഈ​സാ മു​ഹ​മ്മ​ദ് എ​ന്ന പാ​പ്പ​ച്ച​നാ​ണ് ഈ ​അ​സാ​ധാ​ര​ണ മ​ര​ശി​ൽ​പത്തി​ന് ജീ​വ​ൻ ന​ല്കി​യ​ത്. അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​യാ​യ അ​ജി​തോ​മ​സാ​ണ് സ​ഹോ​ദ​ര​ന്‍റെ വീ​ട് നി​ർ​മ്മി​ക്കാ​നാ​യി മ​ണ്ണ് നീ​ക്കി​യ​പ്പോ​ൾ കി​ട്ടി​യ വ​ലി​യ മ​ര​ക്കു​റ്റി ശി​ൽ​പമു​ണ്ടാ​ക്കാ​ൻ ഈ​സാ മു​ഹ​മ്മ​ദി​ന് കൈ​മാ​റി​യ​ത്. ശി​ൽ​പ്പ​മു​ണ്ടാ​ക്കി ക​ഴി​ഞ്ഞ​പ്പോ​ൾ വ്യ​ത്യ​സ്ഥ വ്യാ​ഖ്യാ​ന​ങ്ങ​ളാ​ണ് ശി​ൽപത്തി​ന് കൈ​വ​ന്ന​ത്. നോ​ഹ​യു​ടെ പേ​ട​കം തു​റ​ന്ന​പ്പോ​ൾ പു​റ​ത്തേ​ക്ക് വ​ന്ന മൃ​ഗ​ങ്ങ​ൾ, വ​സു​ധൈ​വ കു​ടും​ബ​കം, അ​ങ്ങ​നെ വ്യ​ത്യ​സ്ഥ​മാ​യ പ്ര​മേ​യ​ങ്ങ​ളാ​ണ് ശി​ൽ​പി ശി​ൽ​പത്തി​ന് ന​ൽ​കി​യ​ത്. ക​ഴു​ക​ൻ, ചെ​ന്പോ​ത്ത്, വേ​ഴാ​ന്പ​ൽ, കു​ര​ങ്ങ്, പോ​ത്ത് അ​ങ്ങ​നെ പോ​കു​ന്നു മ​ര​ശി​ൽ​പത്തി​ലെ ജീ​വി​ക​ളു​ടെ നി​ര. ശി​ൽ​പത്തെ സൂ​ക്ഷി​ച്ച് നി​രീ​ക്ഷി​ച്ചാ​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ മ​ര​ത്തി​ൽ ഉ​ളി കൊ​ണ്ട് കൊ​ത്തി​യെ​ടു​ത്ത​താ​ണ് ഈ ​രൂ​പ​ങ്ങ​ളെ​ല്ലാം.

Read More

യാ​ക്കൂ​ബ് അ​റി​ഞ്ഞി​ല്ല; ഒ​രു​മാ​സം ആ​ൽ​ബി പൊ​ട്ട​ക്കി​ണ​റ്റി​ലാ​യി​രു​ന്നു! കി​ഴി​ശ്ശേ​രി വീ​ട്ടി​ൽ ഇ​ന്ന​ലെ ആ​ൽ​ബി​യാ​യി​രു​ന്നു താ​രം…

പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​രു മാ​സ​ത്തെ കാ​ത്തി​രി​പ്പി​നും അ​ന്വേ​ഷ​ണ​ത്തി​നു​മൊ​ടു​വി​ൽ ആ​ൽ​ബി വീ​ണ്ടും യാ​ക്കൂ​ബി​ന് സ്വ​ന്തം. ക​ക്കൂ​ത്ത് റോ​ഡി​ലെ കി​ഴി​ശ്ശേ​രി വീ​ട്ടി​ൽ ഇ​ന്ന​ലെ ആ​ൽ​ബി​യാ​യി​രു​ന്നു താ​രം. യാ​ക്കൂ​ബി​ന്‍റെ വ​ള​ർ​ത്തു​പൂ​ച്ച​യാ​ണ് പേ​ർ​ഷ്യ​ൻ ക്യാ​റ്റ് ഇ​ന​ത്തി​ൽ പെ​ട്ട ആ​ൽ​ബി. വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന യാ​ക്കൂ​ബി​നും ഭാ​ര്യ ന​ജ്മ​യ്ക്കും ആ​ൽ​ബി​യാ​ണ് കൂ​ട്ട്. ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളും വി​ദേ​ശ​ത്താ​ണ്. മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് കു​റ്റി​പ്പു​റം സ്വ​ദേ​ശി​യി​ൽ നി​ന്ന് ആ​ൽ​ബി​യെ ല​ഭി​ച്ച​ത്. ദി​വ​സ​വും രാ​വി​ലെ പു​റ​ത്തു​പോ​യി പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച് തി​രി​ച്ചു വ​രു​ന്ന​താ​യി​രു​ന്നു ആ​ൽ​ബി​യു​ടെ രീ​തി. ഒ​രു മാ​സം മു​ൻ​പൊ​രു നാ​ൾ പു​റ​ത്തു പോ​യ ആ​ൽ​ബി തി​രി​ച്ചെ​ത്തി​യി​ല്ല. യാ​ക്കൂ​ബ് അ​ന്വേ​ഷി​ക്കാ​വു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചു. നാ​ട്ടു​കാ​രും യാ​ക്കൂ​ബി​ന് വേ​ണ്ടി അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​മീ​പ​ത്തെ പൊ​ട്ട​ക്കി​ണ​റ്റി​ൽ നി​ന്ന് പൂ​ച്ച​യു​ടെ ശ​ബ്ദം കേ​ൾ​ക്കു​ന്ന​താ​യി ഒ​രാ​ൾ എ​ത്തി അ​റി​യി​ച്ച​ത്. യാ​ക്കൂ​ബ് കി​ണ​റി​ന​ടു​ത്തെ​ത്തി നീ​ട്ടി​വി​ളി​ച്ച​തോ​ടെ ആ​ൽ​ബി കി​ണ​റ്റി​നു​ള്ളി​ൽ നി​ന്ന് വി​ളി​കേ​ട്ടു. ആ​ൽ​ബി​യെ…

Read More

റി​ഫ​യു​ടെ ക​ഴു​ത്തി​നു ചു​റ്റും മു​റി​പ്പാ​ടു​ക​ളും പൊ​ട്ട​ലും;വിഷാംശം ഉണ്ടോയെന്നറിയാൻ രാസപരിശോധന;മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: ദു​ബാ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​യി​ല്‍ കാ​ണ​പ്പെ​ട്ട കോ​ഴി​ക്കോ​ട് കാ​ക്കൂ​രി​ലെ റി​ഫ മെ​ഹ്‌​നു​വി​ന്‍റെ ക​ഴു​ത്തി​ല്‍ മു​റി​പ്പാ​ടു​ക​ളും പൊ​ട്ട​ലും ഉ​ണ്ടെ​ന്ന് സൂ​ച​ന.​ മൃ​ത​ദേ​ഹം ക​ബ​ര്‍​സ്ഥാ​നി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം ഇ​ന്ന് പോ​ലീ​സി​നു കൈ​മാ​റും. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ഴു​ത്തി​ല്‍ പ​രി​ക്കു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. ആ​ന്ത​രി​കാ​വ​യ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന ഇ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ക്കും. ശ​രീ​ര​ത്തി​ന​ക​ത്ത് വി​ഷാം​ശ​മു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് രാ​സ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കഴുത്തിലെ മുറിവും പൊട്ടലുംറി​ഫ​യു​ടെ ക​ഴു​ത്തി​ല്‍ മു​റി​വേ​റ്റ​താ​യി ദു​ബാ​യ് പോ​ലീ​സി​ന്‍റെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴു​ത്തി​ല്‍ പൊ​ട്ട​ലു​ള്ള​താ​യും ഇ​തി​ല്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ.​ ലി​സ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ ദു​ബാ​യ് പോ​ലീ​സി​ന്‍റെ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​നു സ്ഥി​രീ​ക​ര​ണം ന​ല്‍​കു​ന്ന​താ​ണ്. മൃ​ത​ദേ​ഹം ദു​ബാ​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യാ​തെ നാ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന്…

Read More

വ്ലോഗ​റും ആ​ല്‍​ബം ന​ടി​യു​മാ​യ റി​ഫ മെ​ഹ്നുവി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം നാ​ളെ; റി​ഫ​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്ന നി​ല​പാ​ടിൽ തന്നെ  ര​ക്ഷി​താ​ക്ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: വ്ലോഗ​റും ആ​ല്‍​ബം ന​ടി​യു​മാ​യ റി​ഫ മെ​ഹ്നുവിന്‍റെ മു​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് നാ​ളെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും. കാ​ക്കൂ​ര്‍ പാ​വ​ണ്ടൂ​ര്‍ ജു​മാ​മ​സ്ജി​ദ് കബ​ര്‍​സ്ഥാ​നി​ല്‍ കബ​റ​ട​ക്കി​യി​ട്ടു​ള്ള മൃ​ത​ദേ​ഹ​മാ​ണ് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന​ത്. പോ​സ്റ്റ​മോ​ര്‍​ട്ട​ത്തി​നു ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം അ​നു​മ​തി ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍​ഡി​ഒ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.​ദു​ബാ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട റി​ഫ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്താ​തെ​യാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത് ക​ബ​റ​ട​ക്കി​യ​ത്. ത​ഹ​സി​ല്‍​ദാ​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​ക. ത​ഹ​സി​ല്‍​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന​ത്. റി​ഫ​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ര​ക്ഷി​താ​ക്ക​ള്‍.​ റി​ഫ​യു​ടെ ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​റ​സ്റ്റി​ലേ​ക്ക് പോ​ലീ​സ് നീ​ങ്ങി​യി​ട്ടി​ല്ല. പോ​സ്റ്റ്മോ​ര്‍​ട്ടം ക​ഴി​ഞ്ഞ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യ​ല​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക.​മ​ര​ണ​ത്തി​ല്‍ ദൂ​രു​ഹ​ത​യു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സം നീ​ണ്ട…

Read More

മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷിക്കപ്പെട്ട നി​ല‌​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​മ​നാ​ട്ടു​ക​ര നീ​ലി​ത്തോ​ട് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. കു​ഞ്ഞി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Read More

ബോ​ഗ​ൻ​വി​ല്ല പൂ​മ​രം! ബ​ത്തേ​രി​യു​ടെ ‘സൗ​ന്ദ​ര്യ​റാ​ണി’ നി​ലം​പ​തി​ച്ചു; മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ബോ​ഗ​ൻ​വി​ല്ല പൂ​മ​രം ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും നി​ലം​പ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ പൂ​ക്ക​ൾ നി​റ​ഞ്ഞു​നി​ന്ന് ഒ​രു വ​ലി​യ കു​ട​പോ​ലെ ടൗ​ണി​ലെ​ത്തു​ന്ന ആ​സ്വാ​ദ​ക​ർ​ക്ക് അ​പൂ​ർ​വ കാ​ഴ്ച​യാ​യി നി​ല​കൊ​ണ്ട പൂ​മ​ര​ത്തെ​യാ​ണ് കാ​റ്റ് മ​റി​ച്ചി​ട്ട​ത്. പൂ​മ​ര​ത്തി​ന് താ​ങ്ങാ​യി നി​ല​കൊ​ണ്ട ഇ​രു​ന്പ് പൈ​പ്പ് ഒ​ടി​ഞ്ഞു​വീ​ണ​തോ​ടെ​യാ​ണ് പൂ​മ​രം നി​ലം​പ​തി​ച്ച​ത്. ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ​ക്കും മ​റ്റും ത​ണ​ലേ​കാ​ൻ പൂ​മ​രം അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. ചെ​ടി​ക​ളാ​ലും പൂ​ക്ക​ളാ​ലും സൗ​ന്ദ​ര്യ​വ​ത്ക​രി​ക്ക​പ്പെ​ട്ട ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ​യാ​യി​രു​ന്നു ബോ​ഗ​ൻ​വി​ല്ല. ബ​ത്തേ​രി ന​ഗ​ര​ത്തി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കും കേ​ര​ള​ത്തി​ലേ​ക്കും യാ​ത്ര​ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ ഈ ​ബോ​ഗ​ൻ​വി​ല്ല​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​തും നി​ത്യ കാ​ഴ്ച​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യും ബ​ത്തേ​രി വി​ക​സ​ന കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ബോ​ഗ​ൻ​വി​ല്ല​യെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. എ​ന്നാ​ൽ ഇ​ല​ക​ളും പൂ​ക്ക​ളും പൂ​ർ​ണ​മാ​യും കൊ​ഴി​ഞ്ഞു. ഇ​നി അ​ധി​കം വൈ​കാ​തെ ത​ന്നെ പൂ​ർ​വ സ്ഥി​തി​യി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Read More

വേ​ങ്ങ​ര​യി​ല്‍ ചി​ക്ക​ന്‍ മ​ന്തി ക​ഴി​ച്ച എ​ട്ടു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ! ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു…

വേ​ങ്ങ​ര​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ചി​ക്ക​ന്‍ മ​ന്തി ക​ഴി​ച്ച എ​ട്ടു പേ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു. വേ​ങ്ങ​ര ഹൈ​സ്‌​കൂ​ള്‍ പ​രി​സ​ര​ത്തെ മ​ന്തി ഹൗ​സ് എ​ന്ന ഹോ​ട്ട​ലി​ലെ മ​ന്തി​യി​ലെ ഇ​റ​ച്ചി​യി​ല്‍ നി​ന്നാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് സം​ഭ​വം. വേ​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടി. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഷ​വ​ര്‍​മ്മ നി​ര്‍​മ്മാ​ണ​ത്തി​ന് ഏ​കീ​കൃ​ത മാ​ന​ദ​ണ്ഡം കൊ​ണ്ടു വ​രു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ല്‍ ഷ​വ​ര്‍​മ്മ ക​ഴി​ച്ച് പ​തി​ന​ഞ്ചു​കാ​രി​ക്ക് മ​ര​ണം സം​ഭ​വി​ച്ച വി​ഷ​യ​ത്തി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റോ​ട് ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ചൂ​ണ്ടാ​ക്കാ​ട്ടി. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ നി​ല…

Read More

മ​ല്‍​സ്യ​ത്തി​ന്‍റെ രു​ചി​ക്ക് വ്യ​ത്യാ​സം തീ​രെ​യി​ല്ല! വെള്ളക്കെട്ടുകളില്‍ കൊതിപ്പിച്ച് കരിമീനും ചെമ്മീനും

ക​ണ്ണെ​ത്താ​ദൂ​ര​ത്തി​ല്‍ പ​ര​ന്നു​കി​ട​ക്കു​ന്ന പു​ഴ​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ള്‍ പ്ര​കൃ​തി​ക്കു മ​നോ​ഹ​രി​ത സ​മ്മാ​നി​ക്കു​ന്നു.​ ഇ​തി​ല്‍ നി​റ​യെ മ​ല്‍​സ്യ​ങ്ങ​ളാ​ണ്. ക​രി​മീ​നും ചെ​മ്മീ​നും ചെ​മ്പ​ല്ലി​യും കൊ​ളോ​നും. അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​മ്പ്യാ​ട്ടം​പു​റം ഭാ​ഗ​ത്ത് പ്ര​കൃ​തി​യൊ​രു​ക്കി​യ മ​ല്‍​സ്യ​പ്പാ​ട​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ വ​രു​മാ​ന മാ​ര്‍​ഗ​മാ​ണ്. ഓ​രു​ജ​ല മ​ല്‍​സ്യ​കൃ​ഷി​ക്ക് പു​ക​ള്‍​പെ​റ്റ​താ​ണ് ഈ ​മേ​ഖ​ല. പ്ര​കൃ​തി​ദ​ത്ത​മാ​യ വെ​ള്ള​ക്കെ​ട്ടു​ക​ളി​ല്‍ മ​ല്‍​സ്യം വ​ള​ര്‍​ത്തു​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളാ​ണ്. ആ​റ് ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്താ​യി ഏ​ഴ് മ​ല്‍​സ്യ​കൃ​ഷി ഫാ​മു​ക​ള്‍ ഇ​വി​ടെ​യു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ല്‍​സ്യ​കൃ​ഷി ന​ട​ത്തു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. കോ​ര​പ്പു​ഴ​യോ​ടു ചേ​ര്‍​ന്ന പ്ര​ദേ​ശ​മാ​ണ് മ​ല്‍​സ്യ​ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​ഗ്ര​ഹ​മാ​യി മാ​റി​യ​ത്. പു​ഴ​യി​ല്‍​നി​ന്ന് നേ​രി​ട്ട് വെ​ള്ളം ക​റ​യു​ന്ന സ്ഥ​ല​മാ​ണി​ത്. പു​ഴ​വെ​ള്ളം നേ​രി​ട്ട് എ​ത്തു​ന്ന​തി​നാ​ല്‍ മ​ല്‍​സ്യ​ത്തി​ന്‍റെ രു​ചി​ക്ക് വ്യ​ത്യാ​സം തീ​രെ​യി​ല്ലെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.​ ഓ​രു​ജ​ല മ​ല്‍​സ്യ​കൃ​ഷി​യും ശു​ദ്ധ​ജ​ല മ​ല്‍​സ്യ​കൃ​ഷി​യും ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍ ഇ​വി​ടെ​യു​ണ്ട്. മൂ​ന്നും നാ​ലും സെ​ന്‍റ് സ്ഥ​ല​ത്ത് ശു​ദ്ധ​ജ​ല മ​ല്‍​സ്യ​കൃ​ഷി ന​ട​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നു ക​ര്‍​ഷ​ക​രു​ണ്ട്. അ​ത്തോ​ളി​യി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ല്‍ ഓ​രു​ജ​ല മ​ല്‍​സ്യ കൃ​ഷി…

Read More