മുക്കം: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ സംഭവത്തില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്ന് ഒളിവില്‍ . കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ പന്ത്രണ്ട് പവന് മുക്കുപണ്ടം പണയംവച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസില്‍ ബാബു പൊലുകുന്നിനെതിരെ മുക്കം പോലീസ് കേസെടുത്തിട്ടുണ്ട്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖ മാനേജര്‍ രശ്മി എസ്.രഘു നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ബാബു പൊലുകുന്നത്തിന് പുറമെ കൊടിയത്തൂര്‍ സ്വദേശികളായ മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി, വിഷ്ണു കയ്യൂണുമ്മല്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വഞ്ചന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് (ഐ.പി.സി 420) എടുത്തിട്ടുള്ളത്. കഴിഞ്ഞദിവസം പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ കൊടിയത്തൂര്‍ സ്വദേശികളായ മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍ , വിഷ്ണു കയ്യൂണുമ്മല്‍…
Read MoreCategory: Kozhikode
വേങ്ങരയില്‍ വന്‍ ലഹരിമരുന്നുവേട്ട; ബംഗളുരുവില്‍നിന്ന് കേരളത്തിലേക്ക് കടത്തിയത് ഒന്നരക്കോടിഎംഡിഎംഎ
മലപ്പുറം: വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും വേങ്ങര പോലീസും ചേര്‍ന്ന് പിടികൂടിയത്. കാറില്‍ കടത്തികൊണ്ടുവരികയായിരുന്നു. ഇവരുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചു.രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ക്രിസ്റ്റല്‍ രൂപത്തിലുള്ള ക്രിസ്റ്റല്‍ എംഡിഎംഎ യാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.മഞ്ഞക്കവറില്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു ഇത്. സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാണെന്നും ഇതിനായി വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വേങ്ങരയില്‍ നിന്നും വീണ്ടും മാരക ലഹരി മരുന്ന് പിടികൂടുന്നത്. 21 വയസില്‍ താഴെയുള്ള രണ്ടായിരത്തോളം പേരാണ് രണ്ടു വര്‍ഷത്തിനിടെ മയക്കുമരുന്നുമായി പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Moreപോലീസിനെ കണ്ട് ഓടിയ പോക്സോ കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ ! അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
കോഴിക്കോട്∙ കസ്റ്റഡിയിൽ എടുക്കാനെത്തിയ പോലീസിനെ കണ്ട് ഓടിയ പോക്സോ കേസ് പ്രതി മരിച്ചു. ചെറുവണ്ണൂർ കമാന പാലത്തിനു സമീപം നാരാണത്ത് വീട്ടിൽ ജിഷ്ണു (26) ആണു മരിച്ചത്. കൽപറ്റ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുപ്രകാരം രാത്രി 10-നു നല്ലളം എസ്ഐ കെ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണത്തിന് എത്തിയതായിരുന്നു. വഴിയിൽ വച്ച് ഇയാളെ കണ്ടു പോലീസ് തിരക്കിയപ്പോൾ രാഹുൽ എന്നാണ് പേര് പറഞ്ഞത്. ഇതോടെ വീട്ടിലേക്ക് ജിഷ്ണുവിനെ തിരഞ്ഞു പോയ പോലീസ് തിരിച്ചു വരുമ്പോൾ ഒരാൾ ഓടിപ്പോകുന്നതായി വിവരം കിട്ടി. സംശയം തോന്നി പിന്തുടർന്നു പോയപ്പോൾ വീടിനു സമീപത്തെ മതിലിനടുത്ത് വീണു കിടക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ നല്ലളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു. അതേസമയം യുവാവിനെ പോലീസ് വീട്ടില്‍…
Read Moreതുടർച്ചയായ രണ്ടാം ദിനവും മോഷണം! പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 11 പവനോളം സ്വർണം മോഷ്ടിച്ചു; മോഷണം തുടര്‍ക്കഥയായതോടെ ജനങ്ങള്‍ ഭീതിയില്‍
പുൽപ്പള്ളി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 11 പവനോളം സ്വർണം മോഷ്ടിച്ചു. പുൽപ്പള്ളി താന്നിത്തെരുവ് പഴശിരാജ കോളജിനടുത്ത് തെക്കേവിളയിൽ ബാബു കുര്യന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മോഷണം നടന്നത്. ബാബുവും കുടുംബവും രാവിലെ പത്തോടെ പുൽപ്പള്ളി ടൗണിൽ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പിൻഭാഗത്തുള്ള ജനലിന്റെ കന്പി നീക്കം ചെയ്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയത്. ബാബുവിന്റെ ഭാര്യ ഉച്ചയ്ക്ക് 12 ഓടെ മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാര തുറന്ന് സ്വർണം മോഷ്ടിക്കുകയും വീടിനുള്ളിലെ വസ്ത്രങ്ങൾ വാരി വിതറിയ നിലയിലുമായിരുന്നു. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അപചരിതരായ നാലുപേർ മോഷണം നടന്ന വീടിന് സമീപത്ത് കൂടി നടന്ന് പോകുന്നത് കണ്ടെത്തിയതോടെ അവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്,…
Read Moreആർടി ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യ; കാരണക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം; നോട്ട് മാലചാർത്തി പ്രതിഷേധം
ചെന്നലോട്: മാനന്തവാടി സബ് ആർടി ഓഫീസിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്തതിലെ ദുരൂഹത പോലീസ് നിസംഗത വെടിഞ്ഞു കുറ്റമറ്റ രീതിയിൽ അന്വേഷിച്ചു കാരണക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കെസിവൈഎം ചെന്നലോട് യൂണിറ്റ് ആവശ്യപ്പെട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ പീഡനം നേരിട്ട സിന്ധു ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കെസിവൈഎം അംഗങ്ങൾ നോട്ട് മാലചാർത്തി പ്രതിഷേധിച്ചു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും അഴിമതിക്ക് കൂട്ടു നിൽക്കാത്തതുമാണ് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാണ്. എന്നിട്ടും പോലീസ് കുറ്റക്കാരെ കണ്ടെത്താൻ വൈകുന്നത് നീതിനിഷേധമാണെന്ന് ജോണ്സണ് മുണ്ടിയങ്കൽ കുറ്റപ്പെടുത്തി. പ്രസിഡന്റ് സിബിയ അന്പലത്തിങ്കൽ, അബിൻ റോഷ്, ദിയ വിജീഷ്, അരുണ്‍, റിജോ തുടങ്ങിയവർ നേതൃത്വം നൽകി. സമഗ്ര അന്വേഷണം വേണം: കേരള എൻജിഒ അസോസിയേഷൻ മാനന്തവാടി: മാനന്തവാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ജീവനക്കാരിയായ സിന്ധുവിന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന്…
Read Moreകുറുക്കൻമൂലയിൽ മേയാൻവിട്ട പശുവിനെ കടുവ കൊന്നു; ചത്തപശുവിനെ വയലിൽ തന്നെ ഇട്ട് കടുവയേയും കാത്ത് വനപാലകർ
കുറുക്കൻമൂല: ബേഗൂർ റേഞ്ചിന് കീഴിലെ തൃശിലേരി സെക്ഷനിലെ കുറുക്കൻമൂല കൊതംന്പറ്റ കോളനിയിലെ ബാബുവിന്റെ ഒന്നരവയസ് പ്രായമുള്ള പശുവിനെ കടുവ കൊന്നു. വനമേഖലയോട് ചേർന്ന വയൽ പ്രദേശത്തായിരുന്നു പശുവിനെ മേയാൻ വിട്ടിരുന്നത്. ഈ വനമേഖലയിൽ കടുവയുടെ സാന്നിധ്യം മുന്‍പും സ്ഥിരീകരിച്ചതാണെന്ന് വനപാലകർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ കടുവയുടെ ആക്രമണം ഉണ്ടായിട്ടും പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ വീഴ്ച വരുത്തിയതായി കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ആരോപിച്ചു. എന്നാൽ കടുവ പശുവിന്റെ ജഡം രാത്രിയെത്തി കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനാലാണ് ജഡം വയലിൽതന്നെ സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് വനപാലകർ പറഞ്ഞത്. കഴിഞ്ഞ നവംബറിൽ നാട്ടിലിറങ്ങിയ കടുവ ഒരു മാസത്തോളം പ്രദേശത്ത് ഭീതി പരത്തിയിരുന്നു. 17 വളർത്തു മൃഗങ്ങളെയാണ് അന്ന് കടുവ കൊന്ന് ഭക്ഷിച്ചത്. ഇതിനെ മയക്കുവെടിവച്ച് പിടിക്കാനുള്ള നീക്കം വിജയിച്ചിരുന്നില്ല. കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കടുവ പിന്നീട്…
Read Moreകോളജ് വിട്ടാല്‍ പിന്നെ കാമ്പസിനു പുറത്ത് ആരും ചുറ്റിത്തിരിയേണ്ട..! വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സദാചാരന്മാര്
കോഴിക്കോട്: കോളജ് വിട്ടാല്‍ പിന്നെ കാമ്പസിനു പുറത്ത് ചുറ്റിത്തിരിയേണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സദാചാരന്മാര് രംഗത്ത്. കോഴിക്കോട്ടെ ഫറൂഖ് കോളജിനു മുന്‍പിലാണ് മുന്നറിയിപ്പുമായി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വൈകുന്നേരം അഞ്ചിനു ശേഷം വിദ്യാര്‍ഥികള്‍ ചുറ്റിതിരിയുകയോ സംസാരിച്ചുനില്ക്കുകയോ ചെയ്താല്‍ പിടിവീഴുമെന്നാണ് മുന്നറിയിപ്പ്. ഫറൂഖ് കോളജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലുള്ളതാണ് ഫ്ളെക്സ് ബോര്‍ഡുകള്‍. കോളജിന്റെ പ്രധാന ഗേറ്റിനു സമീപത്തായി മൂന്ന് ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെരുമാറുന്നതായും അക്രമത്തില്‍ ഏര്‍പ്പെടുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാലാണ് ഇടപെടുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിനാല്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ കോളജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഇടപെടുമെന്നാണ് മുന്നറിയിപ്പ്. ഇത് സദാചാര ഗുണ്ടായിസമല്ലെന്നും കുടുംബവും കുട്ടികളുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണെന്നും ബോര്‍ഡിലുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദേശവും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
Read Moreസീനിയര്‍ വിദ്യാർഥികളോട് ബഹുമാനമില്ലെന്ന്..! മലപ്പുറത്ത് ബിരുദ വിദ്യാർഥിക്ക് റാഗിംഗ്; സീനിയേഴ്സിനെതിരെ കേസ്
മലപ്പുറം: മലപ്പുറത്ത് റാഗിംഗിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി രാഹുലിനാണ് പരിക്കേറ്റത്. സീനിയര്‍ വിദ്യാർഥികളോട് ബഹുമാനമില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് രാഹുല്‍ പറഞ്ഞു. രാഹുലിന്റെ കണ്ണിനാണ് പരിക്കേറ്റത്. മുഖത്തും ദേഹത്തുമെല്ലാം മര്‍ദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. റാഗിംഗ് നടത്തിയ സീനിയര്‍ വിദ്യാർഥികളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. റാഗ് ചെയ്ത സീനിയര്‍ വിദ്യാർഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
Read Moreകളിയും ചിരിയൂം നിറഞ്ഞ നാളുകള്‍… സഹപാഠിയുടെ ഓര്‍മയില്‍ നിറഞ്ഞ് ഹൈദരലി ശിഹാബ് തങ്ങള്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഒരേ ബഞ്ചിലിരുന്ന് മൂന്നു വര്‍ഷം പഠിച്ചതിന്റെ ഓര്‍മകള്‍ ഇരമ്പുകയാണ് കോഴിക്കോട് ഫ്രാന്‍സിസ് റോഡ് പൂന്തോപ്പില്‍ പി.വി.അബ്ദുള്ളക്കോയയുടെ മനസില്‍. കോഴിക്കോട് പരപ്പില്‍ എംഎം ഹൈസ്കൂളില്‍ ശിഹാബ് തങ്ങള്‍ക്കൊപ്പം ഒന്നിച്ചു പഠിച്ച നാളുകള്‍ അദ്ദേഹത്തിന്റെ മനസില്‍ നിറയുന്നു. 1965 ലെ എസ്എസ്എല്‍സി ബാച്ചിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അബ്ദുള്ളക്കോയയും സഹപാഠികളായിരുന്നത്. എട്ടുമുതല്‍ പത്തുവരെ ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്നായിരുന്നു പഠനം. കളിയും ചിരിയൂം നിറഞ്ഞ നാളുകള്‍. ഇന്നത്തെ പോലെ സ്കൂളുകളില്‍ അന്ന് വിദ്യാര്‍ഥി രാഷ്ട്രീയം അത്ര സജീവമായിരുന്നില്ല. യുപി സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷമാണ് ശിഹാബ് തങ്ങള്‍ എട്ടാം ക്ലാസില്‍ എംഎംഹൈസ്കൂളില് എത്തുന്നത്. ശിഹാബ് തങ്ങളുടെ പിതൃസഹോദരിയുടെ വീട് കോഴിക്കോട് മുഖദാറിലായിരുന്നു.അവിടെ താമസിച്ചാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പഠിച്ചിരുന്നത്. ഹൈസ്കൂള്‍ പഠനത്തിനുശേഷം അറബിക് ബിരുദ പഠനത്തിനുപോയി. സഹപാഠികളെന്ന നിലയില്‍ അവസാന…
Read Moreഗർഭം ധരിക്കാതെയിരിക്കാനുള്ള ശസ്ത്രക്രിയയിൽ വീഴ്ച; അഞ്ചു ലക്ഷവും ചെലവും നൽകാൻ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
മലപ്പുറം: ശസ്ത്രക്രിയയിലെ പിഴവു മൂലം രോഗിക്കുണ്ടായ പ്രയാസങ്ങൾക്കും ചെലവിനും ഗൈനക്കോളജിസ്റ്റ് നഷ്ടപരിഹാരവും ചികിത്സാ ചെലവും നൽകാൻ മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സയ്ക്ക് ചെലവായ 35,000 രൂപയും കോടതി ചെലവായ 10,000 രൂപയും ഒരു മാസത്തിനകം നൽകാനാണ് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ അംഗവുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. അല്ലാത്ത പക്ഷം സംഖ്യ നൽകുന്നതുവരെ 12 ശതമാനം പലിശ നൽകുന്നതിനും കമ്മീഷൻ ഉത്തരവിട്ടു.പാൻക്രിയാസിനു ശസ്ത്രക്രിയ നടത്തിയിരിക്കെ ഗർഭധാരണവും പ്രസവവും അപകടകരമാണെന്നു നിർദ്ദേശിച്ചതിനാൽ ഗർഭം ഒഴിവാക്കുന്നതിനും ഭാവിയിൽ ഗർഭം ധരിക്കാതെയിരിക്കാനുമുള്ള ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരി ഡോക്ടറെ സമീപിച്ചത്. വിജയകരമായി ശസ്ത്രക്രിയ നടത്തിയെന്നു ഡോക്ടർ അറിയിച്ചെങ്കിലും രണ്ടു മാസം കഴിഞ്ഞു വീണ്ടും പരിശോധിച്ചപ്പോൾ നേരത്തെയുണ്ടായിരുന്ന ഗർഭധാരണം ശസ്ത്രക്രിയയിലൂടെ അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
Read More