ബൈ​ക്ക് വേ​ണ്ട പെ​ട്രോ​ള്‍ മ​തി…! പെ​ട്രോ​ള്‍ മോ​ഷ്ടാ​ക്ക​ളെ കൊ​ണ്ട് തോ​റ്റു; നാ​ട്ട​കാ​രെ വ​ട്ടം ക​റ​ക്കി തി​രു​ട​ന്‍​മാ​ര്‍ വി​ല​സു​ന്നു

കോ​ഴി​ക്കോ​ട്: സ്വ​ന്തം വീ​ട്ടി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി​യി​ട്ടാ​ല്‍ ബൈ​ക്ക് അ​വി​ടെ ത​ന്നെ​യു​ണ്ടാ​കും.

പ​ക്ഷെ പെ​ട്രോ​ള്‍ ഉ​ണ്ടാ​കി​ല്ല… പെ​ട്രോ​ളി​ന് വി​ല​കൂ​ടി​യ കാ​ല​ത്ത് നാ​ട്ട​കാ​രെ വ​ട്ടം ക​റ​ക്കി തി​രു​ട​ന്‍​മാ​ര്‍ വി​ല​സു​ന്നു.​

​കൊ​ടു​​വ​ള്ളി നെ​ടു​മ​ല​യി​ലെ ക​രൂ​ഞ്ഞി മ​ല​ഭാ​ഗ​ത്തെ ആ​റോ​ളം വീ​ടു​ക​ളി​ലെ ബൈ​ക്കു​ക​ളി​ല്‍​നി​ന്നു​മാ​ണ് പെ​ട്രോ​ള്‍ മോ​ഷ്ടി​ച്ച​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ക​രൂ​ഞ്ഞി​യി​ലെ വി.​കെ.​വി​പി​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നും പെ​ട്രോ​ള്‍ മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​പി​ന്‍റെ വീ​ട്ടി​ലെ ബൈ​ക്കി​ന്‍റെ താ​ക്കോ​ലും ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

പ​ല​രും രാ​വി​ലെ ബൈ​ക്കു​ക​ള്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്ത​പ്പോ​ഴാ​ണ് പെ​ട്രോ​ള്‍ ഇ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ മ​റ്റു വീ​ടു​ക​ളി​ലു​ള്ള​വ​രും സ​മാ​ന​മാ​യ പ​രാ​തി​യു​മാ​യെ​ത്തി​യ​പ്പോ​ഴാ​ണ് സി​സി​ടി​വി പ​രി​ശോ​ധി​ച്ച​ത്.

ര​ണ്ടുപേ​ർ പ​തു​ങ്ങി​യെ​ത്തി വീ​ട് നി​രീ​ക്ഷി​ച്ച ശേ​ഷം പെ​ട്രോ​ള്‍ മോ​ഷ്ടി​ക്കു​ന്ന​താ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

Related posts

Leave a Comment