പുറംകടലിൽ മുങ്ങിയ ക​പ്പ​ലി​ൽ നി​ന്നു​ള്ള  ക​ണ്ടെ​യ്ന​റു​ക​ൾ കൊ​ല്ലം തീരത്തടിഞ്ഞത് ഒമ്പതെണ്ണം; ക​ണ്ടെ​യ്ന​റു​ക​ൾ ആ​ല​പ്പു​ഴ തീ​ര​ത്തും

എ​സ്.​ആ​ര്‍. സു​ധീ​ര്‍ കു​മാ​ര്‍കൊ​ല്ലം: പു​റം​ക​ട​ലി​ല്‍ മു​ങ്ങി​യ എം​എ​സി എ​ല്‍​സ-മൂ​ന്ന് എ​ന്ന ക​പ്പ​ലി​ലെ ഒ​ന്പ​തു ക​ണ്ടെ​യ്‌​ന​റു​ക​ള്‍ കൊ​ല്ലം തീ​ര​ത്ത് ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി ചെ​റി​യ​ഴീ​ക്ക​ലാ​ണ് ആ​ദ്യ ക​ണ്ടെ​യ്‌​ന​ര്‍ തീ​ര​ത്ത​ടി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ ക​ണ്ടെ​യ്‌​ന​ര്‍ ക​ട​ല്‍ ഭി​ത്തി​യി​ല്‍ ഇ​ടി​ച്ചു​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​ഴി​ഞ്ഞ ക​ണ്ടെ​യ്‌​ന​റാ​ണ് ഇ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്ടെ​യ്‌​ന​റി​ന്‍റെ ഒ​രു വ​ശം തു​റ​ന്ന നി​ല​യി​ലാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് അ​ടു​ത്താ​ണ് ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞ​ത്. സ​മീ​പ​ത്തെ അ​ഞ്ച് വീ​ട്ടു​കാ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. കൊ​ല്ലം ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കി​ര​ണ്‍ നാ​രാ​യ​ണ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. മ​റ്റൊ​രു ക​ണ്ടെ​യ്‌​ന​ര്‍ തീ​ര​ത്ത് അ​ടി​ഞ്ഞ​ത് ശ​ക്തി​കു​ള​ങ്ങ​ര മ​ദാ​മ്മ​തോ​പ്പി​ലാ​ണ്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഇ​ത് തീ​ര​ത്ത് എ​ത്തി​യ​ത്. ഇ​തും കാ​ലി​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു. നീ​ണ്ട​ക​ര പ​രി​മ​ണം ഭാ​ഗ​ത്ത് മൂ​ന്ന് ക​ണ്ടെ​യ്‌​ന​റു​ക​ള്‍ ഒ​ഴു​കി ന​ട​ക്കു​ന്ന​താ​യി കോ​സ്റ്റ് ഗാ​ര്‍​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം – ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​യാ​യ വ​ലി​യ​ഴീ​ക്ക​ല്‍ ഭാ​ഗ​ത്തും…

Read More

‌ക​ണ്ണൂ​രി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം; പ​ഴ​ശി അ​ണ​ക്കെ​ട്ടി​ലെ 13 ഷ​ട്ട​റു​ക​ൾ തു​റ​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി  അ​ധി​കൃ​ത​ർ

ക​ണ്ണൂ​ർ: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​റ്റി​ലും മ​ഴ​യി​ലും ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​രം പൊ​ട്ടി​വീ​ണ് വീ​ടു​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശം സം​ഭ​വി​ച്ചു. ക​ന​ത്ത കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ​തി​നാ​ൽ വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ജി​ല്ല ഇ​ന്ന​ലെ ഇ​രു​ട്ടി​ലാ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നെത്തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ചാ​ർ​ജു​ക​ൾ തീ​ർ​ന്ന് ഓ​ഫാ​യി.​ രാ​ത്രി​യി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ചേ​ലോ​റ​യി​ൽ മരങ്ങൾ കടപുഴകിവീ​ണു. ത​ല​ശേ​രി​യി​ൽ നാ​ലാം മൈ​ലി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത‌​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ച് മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും മ​റ്റും ത​ക​ർ​ന്നു വീ​ണു. വ​ലി​യ​ന്നൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. എ​ള​യാ​വൂ​രി​ൽ വീ​ടി​ന്‍റെ മേ​ൽ​കൂ​ര ത​ക​ർ​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ല​ട​ക്കം നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ദി​സ​ങ്ങ​ളാ​യു​ള്ള മ​ഴ​യി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.​പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, മു​നീ​ശ്വ​ര​ൻ കോ​വി​ൽ,…

Read More

വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​അ​ഫാ​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം; തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത് ജ​യി​ലി​ലെ ശു​ചി​മു​റി​യി​ൽ

തി​രു​വ​ന​ന്ത​പു​രം : വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി അ​ഫാ​ന്‍റെ ആരോഗ്യനി​ല ഗു​രു​ത​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ശു​ചിമു​റി​യി​ല്‍ തൂ​ങ്ങിമ​രി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ഫാ​നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​യാ​ള്‍ വെന്‍റി​ലേ​റ്റ​റി​ലാ​ണ്. 48 മ​ണി​ക്കൂ​ര്‍ സ​മ​യം ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യി പ​റ​യാ​ന്‍ സാ​ധി​ക്കു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രേ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​യു​ടെ ത​ല​ച്ചോ​റി​ലും ഹൃ​ദ​യ​ത്തി​ലും ക​ഴു​ത്തി​ലെ ഞ​ര​മ്പു​ക​ളി​ലും ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​യാ​ള്‍ ജ​യി​ലി​ലെ ശു​ചി​മു​റി​യി​ല്‍ മു​ണ്ട് ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങിമ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. അ​ഞ്ചുപേ​രെ കൊ​ലപ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ അ​ഫാ​ന്‍ ഇ​ത് ര​ണ്ടാംത​വ​ണ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഒ​രു​കൊ​ല കേ​സി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ കൊ​ടു​ത്തി​രു​ന്നു. മ​റ്റു കൊ​ലക്കേ​സു​ക​ളി​ലെ കു​റ്റ​പ​ത്രം വൈ​കാ​തെ ന​ല്‍​കാ​ന്‍ പോ​ലീ​സ് ന​ട​പ​ടി തു​ട​രു​ക​യാ​ണ്.

Read More

ബ​സ്  ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​പ്പോ​ൾ ചെ​ളി​വെ​ള്ളം തെ​റി​ച്ചു; കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ത്ത് യു​വാ​ക്ക​ൾ; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ഹ​രി​പ്പാ​ട്: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സിന്‍റെ ചി​ല്ല് ത​ക​ർ​ത്ത് സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഷ​ബീ​ർ അ​ൻ​സാ​ർ എ​ന്നി​വ​രെ​യാ​ണ് ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ റോടെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​പ്പാ​ട് വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തൃ​ശൂ​രി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സു​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​പ്പോ​ൾ ചെ​ളി​വെ​ള്ളം ബൈ​ക്ക് യാ​ത്രി​ക​രാ​യ ബ​ഷീ​റി​ന്‍റെയും അ​ൻ​സാ​റി​ന്‍റെയും ദേ​ഹ​ത്തേ​ക്ക് തെ​റി​ച്ചു. ഇ​തി​നെത്തു ട​ർ​ന്ന് ഇ​വ​ർ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ക​ല്ലെ​ടു​ത്ത് ഗ്ലാ​സി​ൽ എ​റി​യു​ക​യും ചെ​യ്തു. ബ​സിന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നു. ചി​ല്ലു കൊ​ണ്ട് ബ​സ് ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​ന് കാ​ലി​നു നി​സാ​ര പ​രിക്കുപ​റ്റി. സം​ഭ​വ​സ്ഥ​ല​ത്തെത്തി​യ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബ​സ് യാ​ത്ര​ക്കാ​രെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റിവി​ട്ടു.

Read More

മാ​വേ​ലി​ക്ക​ര​യി​ല്‍ വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം: അ​ഞ്ചു വ​യ​സു​കാ​ര​നു പ​രി​ക്ക്; സ​മീ​പ വീ​ടു​ക​ളും നാ​യ​യു​ടെ ആ​ക്ര​മ​ണം

മാ​വേ​ലി​ക്ക​ര: താ​ലൂ​ക്കി​ല്‍ വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് അ​ഞ്ചു വ​യ​സു​കാ​ര​നെ നാ​യ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വ​ഴു​വാ​ടി പു​ത്ത​ന്‍​ക​ളി​ക്ക​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ​യും രേ​വ​തി​യു​ടെ​യും മ​ക​ന്‍ ദേ​വ​കൃ​ഷ് ണ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഞാ​യ​ര്‍ പ​ക​ല്‍ 12നാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ വ​ഴി​യി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന നാ​യ മു​റ്റ​ത്തേ​ക്ക് ക​യ​റി​വ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തും കൈ​യ്ക്കും പി​ന്‍​ഭാ​ഗ​ത്തും ക​ടി​യേ​റ്റ കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് വീ​ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​മ്മ ഓ​ടി​യെ​ത്തി നാ​യ​യെ ഓ​ടി​ച്ചു​വി​ട്ട് കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ കു​ട്ടി​യെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സതേ​ടി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ടി​ന് സ​മീ​പ​മു​ള്ള മ​റ്റൊ​രു വീ​ട്ടി​ല്‍ ഒ​രു യു​വ​തി​ക്ക് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് നാ​യ കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. യു​വ​തി​ക്ക് ക​ടി​യേ​റ്റി​ല്ലെ​ങ്കി​ലും നാ​യ​യു​ടെ വാ​യി​ല്‍ നി​ന്നും ചോ​ര തെ​റി​ച്ച് ഇ​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ വീ​ണ​താ​യി പ​റ​യു​ന്നു. ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കു​ട്ടി​യെ…

Read More

അ​തി​തീ​വ്ര മ​ഴ സാ​ധ്യ​ത; ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട്; വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള രാ​ത്രി​കാ​ല യാ​ത്ര​യ്ക്ക് നി​രോ​ധ​നം

കോ​​ട്ട​​യം: അ​​തി​​തീ​​വ്ര മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ജി​​ല്ല​​യി​​ല്‍ ഇ​​ന്ന് കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ് റെ​​ഡ് അ​​ല​​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു.24 മ​​ണി​​ക്കൂ​​റി​​ല്‍ 204.4 മി​​ല്ലീ​​മീ​​റ്റ​​റി​​ല​​ധി​​കം മ​​ഴ ല​​ഭി​​ക്കു​​ന്ന​​തി​​നെ​​യാ​​ണ് അ​​തി​​തീ​​വ്ര​ മ​​ഴ​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ നാ​​ളെ​​യും മ​​റ്റ​​ന്നാ​​​ളും ജി​​ല്ല​​യി​​ല്‍ യെ​ല്ലോ അ​​ല​​ര്‍​ട്ടും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. 24 മ​​ണി​​ക്കൂ​​റി​​ല്‍ 115.6 മു​​ത​​ല്‍ 204.4 മി​​ല്ലീ​​മീ​​റ്റ​​ര്‍ വ​​രെ മ​​ഴ ല​​ഭി​​ക്കു​​ന്ന​​തി​​നെ​​യാ​​ണ് അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. 24 മ​​ണി​​ക്കൂ​​റി​​ല്‍ 64.5 മു​​ത​​ല്‍ 115.5 മി​​ല്ലി​​മീ​​റ്റ​​ര്‍ വ​​രെ മ​​ഴ ല​​ഭി​​ക്കു​​ന്ന​​തി​​നെ​​യാ​​ണ് ശ​​ക്ത​​മാ​​യ മ​​ഴ എ​​ന്ന​​തു​​കൊ​​ണ്ട് അ​​ര്‍​ഥ​​മാ​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ​​യും ജി​​ല്ല​​യി​​ല്‍ പ​​ര​​ക്കെ മ​​ഴ പെ​​യ്തു. ഇ​​ട​​വി​​ട്ട സ​​മ​​യ​​ങ്ങ​​ളി​​ല്‍ ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ​​യാ​​ണ് പെ​​യ്ത​​ത്. മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ മ​​ഴ​​ക്കെ​​ടു​​തി​​ക​​ളും വെ​​ള്ള​​ക്കെ​​ട്ടും രൂ​​ക്ഷ​​മാ​​യി. താ​​ലൂ​​ക്ക് കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ക​​ണ്‍​ട്രോ​​ള്‍ റൂ​​മു​​ക​​ള്‍ തു​​റ​​ന്നി​​ട്ടു​​ണ്ട്. അ​​തി​​തീ​​വ്ര​​മ​​ഴ അ​​പ​​ക​​ട​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കും. കു​​റ​​ഞ്ഞ സ​​മ​​യം കൊ​​ണ്ട് വ​​ലി​​യ മ​​ഴ​​യു​​ണ്ടാ​​കു​​ന്ന രീ​​തി​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​തു മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലും മി​​ന്ന​​ല്‍ പ്ര​​ള​​യ​​ങ്ങ​​ളും സൃ​​ഷ്ടി​​ച്ചേ​​ക്കാം.…

Read More

കോ​ള​ജി​ല്‍ അ​ഡ്മി​ഷ​ന്‍ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പ്ര​തി പ​ല​രി​ൽ നി​ന്നാ​യി ത​ട്ടി​യെ​ടു​ത്ത​ത് ര​ണ്ട് കോ​ടി രൂ​പ

കൊ​ച്ചി: ബം​ഗളൂരു​വി​ലെ കോ​ള​ജി​ല്‍ അ​ഡ്മി​ഷ​ന്‍ ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി പ​ല​രി​ല്‍ നി​ന്നാ​യി ത​ട്ടി​യെ​ടു​ത്ത​ത് ഏ​ക​ദേ​ശം ര​ണ്ടു കോ​ടി രൂ​പ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം വ​ള​ഞ്ഞ​മ്പ​ല​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സ്‌​പേ​ര്‍​ട്ട് എ​ഡ്യു ടെ​ക്ക്, അ​ഡ്മി​ഷ​ന്‍ ഗൈ​ഡ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി മെ​ല്‍​ജോ തോ​മ​സി (33)നെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ലെ കോ​ള​ജി​ല്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ന​ഴ്‌​സിം​ഗ് എ​ന്നീ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​ഡ്മി​ഷ​ന്‍ ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

റേ​ഷ​ന്‍ ക​രാ​റു​കാ​ര്‍​ക്ക് 50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ധ​ന​വ​ക​പ്പ്; സ​മ​രം അ​വ​സാ​നി​ച്ചു

കോ​ഴി​ക്കോ​ട്: റേ​ഷ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വാ​തി​ല്‍​പ​ടി വി​ത​ര​ണം ന​ട​ത്തു​ന്ന ക​രാ​റു​കാ​ര്‍​ക്ക് കു​ടി​ശി​ക ന​ല്‍​കാ​ന്‍ 50 കോ​ടി രൂ​പ ധ​ന​വ​ക​പ്പ് അ​നു​വ​ദി​ച്ചു.​ ഇ​തോ​ടെ ക​ഴി​ഞ്ഞ 12 മു​ത​ല്‍ ന​ട​ത്തി വ​ന്ന സ​മ​ര​ത്തി​നു വി​രാ​മ​മാ​യി. വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഒ​രാ​ഴ്ച മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ധ​ന​കാ​ര്യ വ​കു​പ്പ് തു​ക അ​നു​വ​ദി​ച്ച​ത്. ക​രാ​റു​കാ​ര്‍​ക്ക് നാ​ല് മാ​സ​ത്തെ ക​രാ​ര്‍ തു​ക​യും ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ത​ര​ണം ചെ​യ്ത തു​ക​യി​ല്‍നി​ന്ന് പ്ര​തി​മാ​സം10 ശതമാനം ത​ട​ഞ്ഞു​വ​ച്ച​തും ഉ​ള്‍​പ്പെ​ടെ 90 കോ​ടി രൂ​പ ന​ല്‍​കാ​നു​ണ്ട്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് റേ​ഷ​ന്‍ വാ​തി​ല്‍​പ​ടി ക​രാ​റു​കാ​ര്‍ സ​മ​രം തു​ട​ങ്ങി​യ​ത്. സ​മ​ര​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം റേ​ഷ​ന്‍ ക​ട​ക​ളി​ലും റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ സ്റ്റോ​ക്ക് തീർന്നിരുന്നു. സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ അ​ഞ്ചാം ത​വ​ണ​യാ​ണ് ക​രാ​റു​കാ​രു​ടെ സ​മ​രം മൂ​ലം റേ​ഷ​ന്‍ മു​ട​ങ്ങു​ന്ന ദു​ര​വ​സ്ഥ​യ്ക്ക് ജ​ന​ങ്ങ​ള്‍ വി​ധേ​യ​മാ​കു​ന്ന​ത്. ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും ധ​ന​കാ​ര്യ മ​ന്ത്രി​യും ഭ​ക്ഷ്യ​മ​ന്ത്രി​യും ഇ​ട​പെ​ട​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ളാ റേ​ഷ​ന്‍…

Read More

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ ര​ണ്ടു റെ​യി​ല്‍​വേ സ്റ്റേഷ​നു​ക​ള്‍ നി​ർ​ത്തു​ന്നു; പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ​മാർ​

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​ക്കും തി​ക്കോ​ടി​ക്കും ഇ​ട​യി​ലു​ള്ള വെ​ള്ള​റ​ക്കാ​ട് റെ​യി​ല്‍​വേ ഹാ​ള്‍​ട്ട് സ്റ്റേ​ഷ​നും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ചി​റ​ക്ക​ല്‍ സ്‌​റ്റേ​ഷ​നും റെ​യി​ല്‍​വേ നി​ര്‍​ത്ത​ലാ​ക്കു​ന്നു. 26ന് ​സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​യ്ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ സീ​നി​യ​ര്‍ ക​മേ​ഴ്‌​സ്യ​ല്‍ മാ​നേ​ജ​രു​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. റെ​യി​ല്‍​വേ​യു​ടെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തെ​ത്തി. വെ​ള്ള​റ​ക്കാ​ട് വി​ഷ​യ​ത്തി​ല്‍ ഇ​ന്നു സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​ര്‍​ന്ന് ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യു​ന്നു​ണ്ട്.60 വ​ര്‍​ഷം മു​ന്‍​പ് കേ​ള​പ്പ​ജി മു​ന്‍​കൈ​യെ​ടു​ത്ത് സ്ഥാ​പി​ച്ച​താ​ണ് വെ​ള്ള​റ​ക്കാ​ട് സ്‌​റ്റേ​ഷ​ന്‍. മ​ല​ബാ​റി​ല്‍ ര​ണ്ടു സ്‌​റ്റേ​ഷ​നു​ക​ളാ​ണ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​ത്. വെ​ള്ള​റ​ക്കാ​ടി​നു പു​റ​മേ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ചി​റ​ക്ക​ല്‍ സ്‌​റ്റേ​ഷ​നും നി​ര്‍​ത്ത​ലാ​ക്കു​ന്നു​ണ്ട്. വെ​ള്ള​റ​ക്കാ​ട് സ്‌​റ്റേ​ഷ​നി​ല്‍ കോ​വി​ഡി​നു മു​മ്പ് എ​ട്ടു ട്രെ​യി​നു​ക​ള്‍​ക്ക് സ്‌​റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ക​ണ്ണൂ​ര്‍-​കോ​യ​മ്പ​ത്തൂ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍ -ക​ണ്ണൂ​ര്‍ ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​തോ​ടെ​യാ​ണ് വ​രു​മാ​നം കു​റ​ഞ്ഞ​ത്. പ്ര​തി​മാ​സം നൂ​റി​ല​ധി​കം സീ​സ​ണ്‍ ടി​ക്ക​റ്റു​ക​ള്‍ ഇ​വി​ടെ നി​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് നി​ര്‍​ത്തി​ലാ​ക്കി​യ ട്രെ​യി​നു​ക​ള്‍ പി​ന്നീ​ട് ആ​രം​ഭി​ച്ചി​ല്ല. ആ​ദ​ര്‍​ശ്…

Read More

ദീ​പ്തി​പ്ര​ഭ മ​രി​ച്ച​ത് ചൂ​ര​ക്ക​റി ക​ഴി​ച്ച​ല്ല; ബ്രെ​യി​ൻ ഹെ​മ​റേ​ജ് എ​ന്ന്  പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

കൊ​ല്ലം: സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി ദീ​പ്തി പ്ര​ഭ (45) മ​രി​ച്ച​ത് ചൂ​ര​ക്ക​റി ക​ഴി​ച്ച​ല്ലെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ബ്രെ​യി​ൻ ഹെ​മ​റേ​ജാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​താ​യി ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് പ​റ​ഞ്ഞു. ഛർ​ദി​യെ​ത്തു​ട​ർ​ന്നാ​ണ് കൊ​ല്ലം കാ​വ​നാ​ട് മ​ണി​യ​ത്ത് മു​ക്ക് മു​ള്ളി​ക്കാ​ട്ടി​ൽ (ദി​നേ​ശ്ഭ​വ​നം) ശ്യാം ​കു​മാ​റി​ന്‍റെ ഭാ​ര്യ ദീ​പ്തി​പ്ര​ഭ​യെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഛർ​ദി അ​നു​ഭ​വ​പ്പെ​ട്ട ഭ​ർ​ത്താ​വും മ​ക​നും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഭ​ക്ഷ്യ വി​ഷ​ബാ​ധ ആ​ണെ​ന്നാ​യി​രു​ന്നു സം​ശ​യം. ഫ്രി​ഡ്ജി​ൽ വ​ച്ച ചൂ​ര​മീ​ൻ ക​റി​വ​ച്ചു ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശ്യാം​കു​മാ​റി​നും മ​ക​ൻ അ​ർ​ജു​ൻ ശ്യാ​മി​നും ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ഛർ​ദി തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ദീ​പ്തി​പ്ര​ഭ പ​തി​വു പോ​ലെ ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ ബാ​ങ്കി​ൽ ജോ​ലി​ക്കു പോ​യി. വൈ​കു​ന്നേ​രം ഭ​ർ​ത്താ​വ് എ​ത്തി ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു തി​രി​കെ വീ​ട്ടി​ൽ വ​ന്ന​യു​ട​നെ ദീ​പ്തി​യും ഛർ​ദി​ച്ചു കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More