കു​ടി​വെ​ള്ളം മാ​ലി​ന്യം ക​ല​ർ​ന്ന​തോ? കാ​ക്ക​നാ​ട്ടെ ഡി​എ​ൽ​എ​ഫ്  ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്ക് ഛർ​ദി​യും വ​യ​റി​ള​ക്ക​വും;  350 പേ​ർ ചി​കി​ത്സ​തേ​ടി

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ടെ ഡി​എ​ല്‍​എ​ഫ് ഫ്‌​ളാ​റ്റി​ല്‍ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വു​മാ​യി 350 പേ​ര്‍ ചി​കി​ത്സ തേ​ടി. കു​ടി​വെ​ള്ള​ത്തി​ല്‍ നി​ന്നാ​ണ് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്ന് സം​ശ​യം. ജൂ​ണ്‍ ആ​ദ്യ​മാ​ണ് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ഇ​തു​വ​രെ ഫ്‌​ളാ​റ്റി​ല്‍ താ​മ​സ​ക്കാ​രാ​യ 340 പേ​ര്‍ ചി​കി​ത്സ തേ​ടി​യ​താ​യാ​ണ് വി​വ​രം. അ​ഞ്ച് വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഇ​രു​പ​തി​ല​ധി​കം കു​ട്ടി​ക​ള്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ആ​രോ​ഗ്യ വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി ജ​ല​ത്തി​ന്‍റെ വി​വി​ധ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളും ക്ലോ​റി​നേ​ഷ​ന്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും. പ​രി​ശോ​ധ​ന​യി​ല്‍ ഫ്‌​ളാ​റ്റി​ലെ ഒ​രാ​ളി​ല്‍ ഇ ​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു ത​ന്നെ​യാ​ണോ ഇ​ത്ര​യും പേ​ര്‍​ക്ക് അ​സു​ഖം വ​രാ​ന്‍ കാ​ര​ണ​മെ​ന്ന് ഇ​പ്പോ​ള്‍ വ്യ​ക്ത​മ​ല്ല. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം തു​ട​ങ്ങി. സംഭവത്തിൽ ജില്ലാ കളക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.15 ട​വ​റു​ക​ളി​ലാ​യി 1268 ഫ്ളാ​റ്റു​ക​ളി​ല്‍…

Read More

വയനാട്ടുകാരെ വിഡ്ഢികളാക്കി രാഹുൽ; കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ലം ഒ​ഴി​ഞ്ഞ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. രാ​ഹു​ൽ വ​യ​നാ​ട്ടു​കാ​രെ വി​ഡ്ഢി​ക​ളാ​ക്കി​യെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. രാ​ഹു​ലി​നെ പ​രി​ഹ​സി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. “ബൈ ​ബൈ, റ്റാ​റ്റ’ എ​ന്ന് രാ​ഹു​ല്‍ പ​റ​യു​ന്ന വീ​ഡി​യോ​യാ​ണ് സു​രേ​ന്ദ്ര​ന്‍ പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത് കെ. ​സു​രേ​ന്ദ്ര​നാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി എ​ന്ന​ത്തെ​യും പോ​ലെ നാ​ണ​മി​ല്ലാ​ത്ത രീ​തി ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും കു​ടും​ബാ​ധി​പ​ത്യം​ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി​യി​ല്‍ ഇ​പ്പോ​ഴു​മു​ള്ള​തെ​ന്നും ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ‍​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ക്‌​സി​ല്‍ കു​റി​ച്ചു. ക

Read More

വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ കാ​ണാ​ൻ രാ​ഹു​ലി​ന്‍റെ ‘കൈ’​പി​ടി​ച്ച് പ്രി​യ​ങ്ക​യെ​ത്തും

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​പു​ല​മാ​യ പ്ര​ചാ​ര​ണ​ത്തി​ന് പ്രി​യ​ങ്ക ഗാ​ന്ധി ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം അ​ടു​ത്ത മാ​സം ര​ണ്ടാം വാ​രം പ്രി​യ​ങ്ക വ​യ​നാ​ട്ടി​ലെ​ത്തും. വി​പു​ല​മാ​യ മ​ണ്ഡ​ല പ​ര്യ​ട​ന​വും റോ​ഡ്‌​ഷോ​യും ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. എ​ല്ലാ പ്ര​ധാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും വ​യ​നാ​ട്ടി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക. വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി എ​ടു​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യം. രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ അ​റി​യി​ക്കു​മെ​ന്നു ഡി​സി​സി നേ​തൃ​ത്വം അ​റി​യി​ച

Read More

വി​ല​കൂ​ടി​യ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രാ​യ പ്ര​തി​ക​ൾ സ്ഥ​ല​ത്തെ സ്ഥി​രം പ്ര​ശ്ന​ക്കാ​ർ

കൊ​ല്ലം: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. പാ​രി​പ്പ​ള്ളി, വ​ർ​ക്ക​ല മേ​ഖ​ല​യി​ൽ ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത വി​ൽ​പ്പ​ന​ക്കാ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. പ്ര​തി​ക​ളാ​യ വി​ഷ്ണ​വും അ​നീ​ഷും പ്ര​ദേ​ശ​ത്തെ സ്ഥി​രം പ്ര​ശ്ന​ക്കാ​ർ. ആ​ന്ധ്ര​യി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. എ​ച്ച് ആ​ർ 26 ബി​ക്യു 8090 എ​ന്ന ന​മ്പ​റു​ള്ള ഷ​വ​ർ​ലെ ക്രൂ​യി​സ് കാ​റി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി കൊ​ണ്ട് വ​ന്ന​ത്. ഒ​ന്നാം പ്ര​തി വി​ഷ്ണു 100 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് വി​ശാ​ഖ​പ​ട്ട​ണം ജ​യി​ലി​ൽ ഏ​ഴ് മാ​സ​ത്തോ​ളം ക​ഴി​ഞ്ഞ ശേ​ഷം ജാ​മ്യ​ത്തി​ൽ നി​ൽ​ക്ക​വേ​യാ​ണ് ഈ ​കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ര​ണ്ടാം പ്ര​തി അ​നീ​ഷ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട​യാ​ളു​മാ​ണ്. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജി.​കൃ​ഷ്ണ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ലം എ​ക്‌​സൈ​സ്…

Read More

ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സ്; വാക്കുതർക്കത്തിന്‍റെ പേരിൽ ബാബു ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്‍റെ അത്താണിയെ…

ക​ട്ട​പ്പ​ന: ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ ഇ​ന്നു സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ചു വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പു ന​ട​ത്തും. സു​വ​ർ​ണ​ഗി​രി​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. കാ​ഞ്ചി​യാ​ർ ക​ക്കാ​ട്ടു​ക​ട സ്വ​ദേ​ശി ക​ള​പ്പു​ര​യ്ക്ക​ൽ സു​ബി​ൻ ഫ്രാ​ൻ​സീ​സ് (35) ആ​ണു മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി സു​വ​ർ​ണ​ഗി​രി വെ​ൺ​മാ​ന്ത്ര ബാ​ബു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ സു​ബി​നെ കോ​ടാ​ലി​ കൊ​ണ്ടു ബാ​ബു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബാ​ബു​വി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ നേ​ര​ത്തേ പോ​ലീ​സി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​താ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബാ​ബു​വും കൊ​ല്ല​പ്പെ​ട്ട സു​ബി​നും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​താ​യി ബാ​ബു​വി​ന്‍റെ മാ​താ​വ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു ശേ​ഷം പ്ര​തി വീ​ടി​നു​ള്ളി​ൽ​നി​ന്നു കോ​ടാ​ലി എ​ടു​ത്ത് സു​ബി​നെ ദേ​ഹ​മാ​സ​ക​ലം വെ​ട്ടു​ക​യാ​യി​രു​ന്നു.ല​ഹ​രി​ക്ക​ടി​മ​യാ​യ ബാ​ബു ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം വീ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ​യും ബാ​ബു ആ​ക്ര​മി​ച്ചു.ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ…

Read More

കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ മി​നി​മം ചാ​ർ​ജ് 10 രൂ​പ​യാ​കും

കൊ​ല്ലം: ജൂ​ലൈ ഒ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചി​ല എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ കൂ​ടി പാ​സ​ഞ്ച​റു​ക​ളാ​ക്കി മാ​റ്റും. ഇ​തോ​ടെ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ മി​നി​മം യാ​ത്രാ നി​ര​ക്ക് 10 രൂ​പ​യാ​യി കു​റ​യും. നി​ല​വി​ൽ 30 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പ് അ​നു​സ​രി​ച്ച് അ​വ​രു​ടെ പ​രി​ധി​യി​ലു​ള്ള 140 എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ജൂ​ലൈ ഒ​ന്നു​മു​ത​ൽ പാ​സ​ഞ്ച​റു​ക​ളാ​യി മാ​റും. കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 39 ട്രെ​യി​നു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച് ക​ഴി​ഞ്ഞു. കോ​വി​ഡി​ന് ശേ​ഷം ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാം​ര​ഭി​ച്ച​പ്പോ​ൾ പാ​സ​ഞ്ച​റു​ക​ൾ എ​ല്ലാം അ​ൺ റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ എ​ന്ന പേ​രി​ലാ​ണ് ഓ​ടി​യി​രു​ന്ന​ത്. വ​ണ്ടി​ക​ളു​ടെ ന​മ്പ​രു​ക​ളി​ലും മാ​റ്റം വ​രു​ത്തി. 200 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ താ​ഴെ​യു​ള്ള പാ​സ​ഞ്ച​റു​ക​ളു​ടെ ന​മ്പ​റു​ക​ൾ പൂ​ജ്യ​ത്തി​ൽ തു​ട​ങ്ങു​ന്ന രീ​തി​യി​ലാ​ണ് അ​ധി​കൃ​ത​ർ മാ​റ്റി​യ​ത്. മ​റ്റ് പാ​സ​ഞ്ച​റു​ക​ളു​ടെ ന​മ്പ​ർ ഒ​ന്നി​ൽ ആ​രം​ഭി​ക്കു​ന്ന…

Read More

ബസിൽ കുഴഞ്ഞുവീണ യു​വ​തി​ക്ക് ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക​രാ​യി; അഭിനന്ദിച്ച് നാട്ടുകാരും സംഘടനകളും

മാന്നാ​ര്‍: യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞുവീ​ണ യു​വ​തി​ക്കു ര​ക്ഷ​ക​രാ​യി സ്വ​കാ​ര്യബ​സ് ജീ​വ​ന​ക്കാ​ര്‍. മാ​വേ​ലി​ക്ക​ര​യി​ല്‍നി​ന്നും മാ​ന്നാ​റി​ലേ​ക്കു​ള്ള യാ​ത്രാമ​ധ്യേ സ്വ​കാ​ര്യബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞുവീ​ണ യു​വ​തി​ക്കാ​ണ് സ്വ​കാ​ര്യബ​സ് ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​ക​രാ​യി മാ​റി​യ​ത്. കാ​യം​കു​ളം -തി​രു​വ​ല്ല റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മു​ഴ​ങ്ങോ​ടി​യി​ല്‍ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ വി​ഷ്ണു, ര​ഞ്ജി​ത് എ​ന്നി​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെട​ലാ​ണ് പാ​ണ്ട​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. മാ​വേ​ലി​ക്ക​ര​യി​ല്‍​നി​ന്നു ബ​സി​ല്‍ ക​യ​റി​യ യു​വ​തി മാ​ന്നാ​ര്‍ കോ​യി​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു വീഴു​ക​യാ​യി​രു​ന്നു. ഇ​തുക​ണ്ട സ​ഹ​യാ​ത്ര​ക്കാ​ര്‍ സി​പി​ആ​ര്‍ ഉ​ള്‍​പ്പെടെ ന​ല്‍​കി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ങ്കി​ലും ബ​സ് ഡ്രൈ​വ​ര്‍ വി​ഷ്ണു ബ​സ് പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​ത് ക​ണ്ട​യു​ട​ന്‍ പ​രു​മ​ല ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രും ബ​സ് ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ച്ചു. യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞുവീ​ണ യു​വ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച ബ​സ് ജീ​വ​ന​ക്കാ​രു​ടെ…

Read More

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കാ​യി ത​യാ​റാ​യി​ക്കോ, ഞാ​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്യാ​ൻ പോ​കു​ക​യാ; കു​മ​ളി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ പോ​ലീ​സു​കാ​ര​ൻ  തൂ​ങ്ങി​മ​രി​ച്ചു

കു​മ​ളി: ഇ​ടു​ക്കി വ​ണ്ട​ന്മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആ​ല​പ്പു​ഴ സ്വ​ദേ​ശി എ.​ജി. ര​തീ​ഷി​നെ (40 )കു​മ​ളി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യ​ൽ ക​ണ്ടെ​ത്തി. സ​ഹ​പ്ര​വ​ർ​ത്ത​ക​നോ​ട് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​വു​ക​യാ​ണെ​ന്നും ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കാ​യി ത​യാ​റാ​യി​ക്കൊ​ള്ളാ​നും ഫോ​ണി​ൽ അ​റി​യി​ച്ച​ശേ​ഷ​മാ​ണു പോ​ലീ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു പ​റ​യു​ന്നു. ക​ഴി​ഞ്ഞ് കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​യാ​ള്‍ മെ​ഡി​ക്ക​ല്‍ ലീ​വി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഡ്യൂ​ട്ടി​ക്ക് പോ​കാ​നാ​യി വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യെ​ങ്കി​ലും സ്‌​റ്റേ​ഷ​നി​ലെ​ത്തി​യി​ല്ല. വീ​ട്ടു​കാ​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഇ​യാ​ളു​ടെ ഫോ​ണ്‍ ഓ​ഫാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ഇ​യാ​ളു​ടെ ഫോ​ണ്‍ ഓ​ണാ​കു​ക​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ താ​ന്‍ മ​രി​ക്കാ​ന്‍ പോ​കു​വാ​ണെ​ന്ന് പ​റ​ഞ്ഞ് ഫോ​ണ്‍ ക​ട്ട് ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വ​ത്രെ. കു​മ​ളി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. ഭാ​ര്യ: ശി​ല്‍​പ.  

Read More

കുവൈറ്റ് യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവം; കേരളത്തോട് ഇതു വേണ്ടായിരുന്നെന്ന് വീ​ണാ ജോ​ര്‍​ജ്

കൊ​ച്ചി: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു കു​വൈ​റ്റിലേ​ക്കു പോ​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​വ​സാ​ന നി​മി​ഷം അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ വി​മ​ര്‍​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കേ​ര​ള​ത്തോ​ട് ഇ​തു വേ​ണ്ടാ​യി​രു​ന്നെ​ന്നും വി​മാ​ന​ടി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ വ​ച്ചാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​തെ​ന്നും വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി 9.40നു​ള്ള വി​മാ​ന​ത്തി​ല്‍ പോ​കാ​ന്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും യാ​ത്ര​യ്ക്കു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ ഒ​ന്‍​പ​ത​ര​യോ​ടെ മ​ന്ത്രി ഗ​സ്റ്റ് ഹൗ​സി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. കു​വൈ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് ഏ​റ്റ​വു​മ​ധി​കം മ​രി​ച്ച​ത്. ഇ​ന്ത്യ​ക്കാ​രി​ല്‍ പ​കു​തി​യി​ലേ​റെ​യും മ​ര​ണ​പ്പെ​ട്ട​തു മ​ല​യാ​ളി​ക​ളാ​ണ്. പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രും ന​മ്മു​ടെ ആ​ളു​ക​ളാ​ണ്. അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​നു​മാ​ണു പ്ര​തി​നി​ധി​യെ അ​യ​യ്ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ആ​ദ്യ​മാ​യി​ട്ട​ല്ല​ല്ലോ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. ക​ണ്ണീ​രി​ന്‍റെ മു​ഖ​ത്ത്, ദുഃ​ഖ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തി​നാ​ണു സം​സ്ഥാ​നം പ്ര​തി​നി​ധി​യെ അ​യ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഒ​രു ദു​ര​ന്ത​ത്തി​ല്‍ കേ​ര​ള​ത്തോ​ട് ഇ​തു വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

Read More

യാത്രക്കാർക്ക് ഇനി ആശ്വാസക്കാലം; കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളി​ൽ അ​ധി​ക കോ​ച്ചു​ക​ൾ

കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളി​ൽ താ​ത്ക്കാ​ലി​ക​മാ​യി അ​ധി​ക കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. ഇ​ന്നു രാ​ത്രി 11.15 ന് ​ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്ന് മം​ഗ​ളു​രു സെ​ൻ​ട്ര​ലി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന എ​ക്സ്പ്ര​സി​ൽ (16159) ഒ​രു അ​ധി​ക സ്ലീ​പ്പ​ർ കോ​ച്ച് ഉ​ണ്ടാ​കും. 16160 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ – ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സി​ൽ നാ​ളെ ഒ​രു സ്ലീ​പ്പ​ർ കോ​ച്ച് അ​ധി​ക​മാ​യി ഉ​ണ്ടാ​കും.തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സു​ക​ളി​ൽ (12075/76) ഇ​ന്നു​മു​ത​ൽ 17 വ​രെ ഒ​രു അ​ധി​ക ചെ​യ​ർ കാ​റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 16603 മം​ഗ​ളു​രു -തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ൽ നാ​ളെ​യും 16604 തി​രു​വ​ന​ന്ത​പു​രം- മം​ഗ​ളു​രു മാ​വേ​ലി എ​ക്സ്പ്ര​സി​ൽ 16-നും ​അ​ധി​ക​മാ​യി ഒ​രു സ്ലീ​പ്പ​ർ കോ​ച്ചും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More