ആ​ര്‍​എ​സ്എ​സ് പ്രവർത്തകന്‍റെ വാ​ഹ​നം ക​ത്തി​ച്ച കേ​സ്; പ്രോസിക്യൂഷൻ പരാജയം, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വെ​റു​തെ വി​ട്ടു

പ​യ്യ​ന്നൂ​ര്‍: ആ​ര്‍​എ​സ്എ​സ് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കി​ന്‍റെ വാ​ഹ​നം ക​ത്തി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കോ​ട​തി വെ​റു​തെ വി​ട്ടു. പ്രോ​സി​ക്യൂ​ഷ​ന്‍റെ തെ​ളി​വു​ക​ള്‍ അ​പ​ര്യാ​പ്ത​മെ​ന്ന് ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ക​രി​വെ​ള്ളൂ​ര്‍ പെ​ര​ള​ത്തെ പി.​വി. ര​മേ​ശ​നെ കോ​ട​തി വെ​റു​തെ വി​ട്ട​ത്. ആ​ര്‍​എ​സ്എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് ആ​യി​രു​ന്ന പേ​ര​ളം ചീ​റ്റ​യി​ലെ എം.​വി. സ​ത്യ​ന്‍റെ വീ​ട്ടു​പ​റ​മ്പി​ല്‍ രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ടി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട അം​ബാ​സി​ഡ​ര്‍ കാ​ര്‍ ര​മേ​ശ​നും മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് ക​ത്തി​ച്ചു​വെ​ന്നും ഇ​തി​നു​ശേ​ഷം ഇ​വ​ര്‍ ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ര​മേ​ശ​നാ​ണ് കാ​ര്‍ ക​ത്തി​ച്ച​തെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു പ്രോ​സീ​ക്യൂ​ഷ​ന്‍ നി​ര്‍​ത്തി​യ തെ​ളി​വു​ക​ള്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് മെംബറു​മാ​യ ര​മേ​ശ​നെ പ്ര​തി ചേ​ര്‍​ത്ത​തെ​ന്നു​മു​ള്ള പ്ര​തി​ഭാ​ഗം വാ​ദം സ്വീ​ക​രി​ച്ച് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് പ്ര​തി​യെ വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. ടി.​വി. വി​നീ​ഷ് ഹാ​ജ​രാ​യി.

Read More

‘ചു​റ്റി​ലേ​ക്കും ത​ല​യു​യ​ര്‍​ത്തി നോ​ക്കു​ക,എ​ന്താ​വ​ശ്യ​ത്തി​നും ഞ​ങ്ങ​ള്‍ കൂ​ടെ​യു​ണ്ട് ’; വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശം​സ നേ​ര്‍​ന്ന് “പോ​ലീ​സ് മാ​മ​ന്മാ​ര്‍’

കൊ​ച്ചി: മ​ധ്യ​വേ​ന​ല​വ​ധി​ക്കു ശേ​ഷം സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ള്‍ ഇ​ന്ന് തു​റ​ന്ന​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശം​സ​ക​ളു​മാ​യി കേ​ര​ള പോ​ലീ​സ്. ഒ​പ്പം ചു​റ്റി​ലു​മു​ള്ള ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ട്. “ചു​റ്റി​ലേ​ക്കും ത​ല​യു​യ​ര്‍​ത്തി നോ​ക്കു​ക, എ​ന്താ​വ​ശ്യ​ത്തി​നും ഞ​ങ്ങ​ള്‍ കൂ​ടെ​യു​ണ്ട്’ എ​ന്ന ഉ​റ​പ്പാ​ണ് പോ​ലീ​സ് മാ​മ​ന്മാ​ര്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും 112 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കാം. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ആ​വ​ശ്യ​ത്തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ത്ര വാ​യ​ന ശീ​ല​മാ​ക്കു​ക. സോ​ഷ്യ​ല്‍ മീ​ഡി​യ​യ്ക്ക് അ​ടി​മ​പ്പെ​ടാ​തി​രി​ക്കു​ക. റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ വ​ല​തു​വ​ശം ചേ​ര്‍​ന്ന് ന​ട​ക്കു​ക. സീ​ബ്ര ലൈ​നി​ല്‍ മാ​ത്രം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക. അ​പ​രി​ചി​ത​രു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​കു​ക​യോ, അ​വ​ര്‍ ന​ല്‍​കു​ന്ന ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ക്കു​ക​യോ ചെ​യ്യ​രു​ത്. ഒ​രു​ത​ര​ത്തി​ലു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്ക​രു​ത്. ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ അ​ധ്യാ​പ​ക​രെ​യോ പോ​ലീ​സി​നെ​യോ അ​റി​യി​ക്കു​ക. ആ​രി​ല്‍​നി​ന്നെ​ങ്കി​ലും മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ അ​ധ്യാ​പ​ക​രെ അ​റി​യി​ക്കു​ക. – എ​ന്നി​ങ്ങ​നെ പോ​ലീ​സ് മു​ന്ന​റി​യി​പ്പ്.

Read More

20 സീ​റ്റി​ലും ജ​യി​ക്കുമെന്ന് ഉറപ്പിച്ച് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ; സു​രേ​ഷ് ഗോ​പി​ക്ക്  അ​ഭി​ന​യ​മാ​ണു ന​ല്ല​തെന്ന് ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 20 സീ​റ്റി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വി​ജ​യി​ക്കി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി ​ജ​യി​ക്കി​ല്ല: ഇ.​പി. ജ​യ​രാ​ജ​ൻതി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി ​ജ​യി​ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ അ​ഭി​ന​യ​മാ​ണു ന​ല്ല​ത്. ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റും കി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സി​പി​എ​മ്മി​നെ​തി​രേ​യു​ള്ള അ​ജ​ണ്ട​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വോട്ടെണ്ണൽ: വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണിയശേഷം അന്തിമപ്രഖ്യാപനം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നായി സം​സ്ഥാ​ന​ത്തെ 20 കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​യി. നാളെയാണ് വോട്ടെണ്ണുക. നാളെ രാ​വി​ലെ എട്ടിന് ആ​ദ്യം എ​ണ്ണി തു​ട​ങ്ങു​ന്ന​ത് ത​പാ​ൽ ബാ​ല​റ്റു​ക​ളാ​ണ്. ത​പാ​ൽ വോ​ട്ട് എ​ണ്ണി​ത്തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങു​ക. വി​വി​പാ​റ്റ് മെ​ഷീ​നി​ലെ സ്ലി​പ്പു​ക​ൾ കൂടി എ​ണ്ണി​ത്തീ​ര്‌ത്തശേ​ഷ​മാ​വും അ​ന്തി​മ​ ഫലപ്ര​ഖ്യാ​പ​നം. കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, നി​രീ​ക്ഷ​ക​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം. കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്ക് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും നി​ർ​ദി​ഷ്ട ടേ​ബി​ൾ ന​ന്പ​റും വ്യ​ക്ത​മാ​ക്കു​ന്ന ബാ​ഡ്ജ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ന​ൽ​കും. വോ​ട്ടെ​ണ്ണ​ൽ മു​റി​യ്ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ നി​രീ​ക്ഷ​ക​നൊ​ഴി​കെ​യു​ള്ള​വ​ർ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല. ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ​യും വോ​ട്ട് എ​ണ്ണാ​ൻ ഓ​രോ ഹാ​ൾ ഉ​ണ്ടാ​കും. ഓ​രോ ഹാ​ളി​ലും പ​ര​മാ​വ​ധി 14 മേ​ശ​ക​ളു​ണ്ട്. ഓ​രോ…

Read More

സ്വിമ്മിംഗ് പൂൾ വീട്ടിൽ മതി, കാറിൽ വേണ്ട: സ​മ​നി​ല തെ​റ്റി കാ​ണി​ക്കു​ന്ന വേ​ല​ക​ള്‍​ക്ക് റീ​ച്ച് ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​രു​തെന്ന് ഗണേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ​ര്‍ സ​ഞ്ജു കാ​റി​ല്‍ സ്വി​മ്മി​ംഗ് പൂ​ള്‍ ഒ​രു​ക്കി​യ സം​ഭ​വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി.​ ഗ​ണേ​ഷ്കു​മാ​ർ. യൂ​ട്യൂ​ബ​റു​ടെ മു​ന്‍ വീ​ഡി​യോ​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം വി​ഡി​യോ​ക​ളു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ണ​മു​ള്ള​വ​ന്‍ കാ​റി​ല്‍ സ്വി​മ്മിംഗ് പൂ​ള്‍ പ​ണി​ത​ല്ല നീ​ന്തേ​ണ്ട​ത്. വീ​ട്ടി​ല്‍ സ്വി​മ്മിംഗ് പൂ​ള്‍ പ​ണി​യ​ണം. ഭ്രാ​ന്ത​ന്മാ​ര്‍ സ​മ​നി​ല തെ​റ്റി കാ​ണി​ക്കു​ന്ന വേ​ല​ക​ള്‍​ക്ക് റീ​ച്ച് ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​രു​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നെ വെ​ല്ലു​വി​ളി​ക്കേ​ണ്ടെ​ന്നും പ​ഴ​യ കാ​ല​മ​ല്ലെ​ന്നും മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. യൂ​ട്യൂ​ബ​ര്‍ സ​ഞ്ജു ടാ​റ്റ സ​ഫാ​രി കാ​റി​ന്‍റെ ന​ടു​വി​ലെ സീ​റ്റ് അ​ഴി​ച്ചു​മാ​റ്റി സ്വി​മ്മി​ംഗ് പൂ​ള്‍ ഉ​ണ്ടാ​ക്കി യാ​ത്ര ചെ​യ്ത​താ​ണ് വി​വാ​ദ​മാ​യ​ത്. കാ​ര്‍ പി​ടി​ച്ചെ​ടു​ത്ത് ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കു​ക​യും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​ഞ്ജു​വി​നും സു​ഹൃ​ത്ത് സൂ​ര്യ​നാ​രാ​യ​ണ​നുമെ​തി​രേ ന​ട​പ​ടി സ്വ​ക​രി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്.

Read More

ആ​റു ദി​വ​സ​മാ​യി ക​റ​ന്‍റി​ല്ല; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ കെ​എ​സ്ഇ​ബി അധികൃതർ; ഓഫീസ് ഉപരോധിച്ച് അംബുജാക്ഷി

തു​റ​വൂ​ർ: ആ​റു ദി​വ​സ​മാ​യി ക​റ​ന്‍റി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് അം​ബു​ജാ​ക്ഷി. അ​വ​രു​ടെ മ​ക​ൾ പൂ​ർ​ണ ഗ​ർ​ഭി​ണി​യു​മാ​ണ്. ഒ​രു കു​ഞ്ഞും പ്രാ​യ​മാ​യ ഈ ​അ​മ്മ​യും മാ​ത്ര​മു​ള്ള ഈ ​വീ​ട്ടി​ലെ മ​ക​ൻ ദൂ​രെ ജോ​ലി​ക്കു പോ​യി​രി​ക്കു​ന്നു. എ​ല്ലാ​ദി​വ​സ​വും കെ​എ​സ്ഇ​ബി​യി​ൽ വി​ളി​ക്കു​മെ​ങ്കി​ലും വ​രാം എ​ന്നു പ​റ​യു​മെ​ന്ന​ല്ലാ​തെ വ​രി​ല്ല. ഈ ​പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വാ​ർ​ഡ് മെ​ംബ​റെ ക​ണ്ടെ​ങ്കി​ലും കോ​ടം​തു​രു​ത്ത് മൂ​ന്നാം വാ​ർ​ഡ് മെ​ംബ​ർ ക​ണ്ണ​ൻ കെ. ​നാ​ഥ് ഓ​ഫി​സി​ൽ നേ​രി​ട്ടുചെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഹാ​ര​മി​ല്ല. തു​ട​ർ​ന്നാ​ണ് വാ​ർ​ഡ് മെ​മ്പ​റും അം​ബു​ജാ​ക്ഷി​യ​മ്മ​യും കൂ​ടി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.

Read More

ആ​ന്‍റ​പ്പ​ന്‍ അ​മ്പി​യാ​യം ഓ​ര്‍​മ​യാ​യി​ട്ട് ഇ​ന്ന് 11 വ​ര്‍​ഷം; ഹ​രി​ത​ചി​ന്ത​ക​ള്‍ പു​തു​ക്കി സു​ഹൃ​ത്തു​ക്ക​ള്‍ ഒ​ത്തു​ചേ​രും

എ​ട​ത്വ: പ്ര​കൃ​തി​ക്കു​വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ച്ച ആ​ന്‍റ​പ്പ​ന്‍ അ​മ്പി​യാ​യം (39) ഓ​ര്‍​മ​യാ​യി​ട്ട് ഇ​ന്ന് 11 വ​ര്‍​ഷം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഒ​രു കു​ട​ക്കീഴി​ല്‍ അ​ണി​നി​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ അ​കാ​ല​ത്തി​ല്‍ പൊ​ലി​ഞ്ഞ ആ​ന്‍റ​പ്പ​ന്‍ അ​മ്പി​യാ​യ​ത്തി​ന്‍റെ ഹ​രി​ത ചി​ന്ത​ക​ള്‍​ക്ക് സ്മ​ര​ണ പു​തു​ക്കി സു​ഹൃ​ത്തു​ക്ക​ള്‍ മ​ഴ​മി​ത്ര​ത്തി​ല്‍ ഒ​ത്തു​ചേ​രും. കു​ട്ട​നാ​ട് നേ​ച്ച​ര്‍ സൊ​സൈ​റ്റി​യു​ടെ​യും ആ​ന്‍റ​പ്പ​ന്‍ അ​മ്പി​യാ​യം സ്മാ​ര​ക സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ല്ല​റ​യി​ലും മ​ഴ​മി​ത്ര​ത്തി​ലും പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ കു​ട്ട​നാ​ട് നേ​ച്ച​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ബി​ല്‍​ബി മാ​ത്യൂ ക​ണ്ട​ത്തി​ല്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്കും.മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ ക​വി സി​പി ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​ചാ​ര്യ അ​വാ​ര്‍​ഡ് നേ​ടി​യ ആ​ന്‍റ​പ്പ​ന്‍ അ​മ്പി​യാ​യം സ്മാ​ര​ക സ​മി​തി…

Read More

കോട്ടയത്തെ ഏ​​ഴു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​യും വോ​​ട്ടെ​​ണ്ണ​​ല്‍ ഏ​​ഴി​​ട​​ങ്ങ​​ളി​​ലാ​​യി ഒ​​രേ സ​​മ​​യം; സു​​ര​​ക്ഷ​യ്ക്ക് കേ​​ന്ദ്ര​​സേ​​ന​​യും; നാ​​ളെ മ​​ദ്യ​​നി​​രോ​​ധ​​നം

കോ​​ട്ട​​യം: നാ​​ളെ ന​​ട​​ക്കു​​ന്ന കോ​​ട്ട​​യം ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ വോ​​ട്ടെ​​ണ്ണ​​ലി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റും വ​​ര​​ണാ​​ധി​​കാ​​രി​​യു​​മാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്നേ​​ശ്വ​​രി വി​​ല​​യി​​രു​​ത്തി. നാ​​ട്ട​​ക​​ത്തെ കോ​​ട്ട​​യം ഗ​​വ​.​കോ​​ള​​ജി​​ലെ വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ത്തി​​ല്‍ ഏ​​ഴു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യാ​​ണ് വോ​​ട്ടെ​​ണ്ണ​​ലി​​ന് സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ നി​​യോ​​ഗി​​ച്ച പൊ​​തു​​നി​​രീ​​ക്ഷ​​ക​​ന്‍ മ​​ന്‍​വേ​​ഷ് സിം​​ഗ് സി​​ദ്ദു​​വും വോ​​ട്ടെ​​ണ്ണ​​ല്‍ നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി നി​​യോ​​ഗി​​ച്ച നി​​രീ​​ക്ഷ​​ക​​രാ​​യ ഹെ​​മി​​സ് നെ​​ഗി, ഐ. ​​അ​​മി​​ത് കു​​മാ​​ര്‍ എ​​ന്നി​​വ​​രും ജി​​ല്ല​​യി​​ലെ​​ത്തി.നാ​​ളെ രാ​​വി​​ലെ എ​​ട്ടി​​ന് വോ​​ട്ടെ​​ണ്ണ​​ല്‍ ആ​​രം​​ഭി​​ക്കും. രാ​​വി​​ലെ 7.30ന് ​​സ്ട്രോം​​ഗ് റൂം ​​തു​​റ​​ന്ന് ഇ​​ല​​ക്‌​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തി​​ക്കും. രാ​​വി​​ലെ എ​​ട്ടി​​ന് പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റു​​ക​​ള്‍ എ​​ണ്ണി​​ത്തു​​ട​​ങ്ങും. ഇ​​തേ​​സ​​മ​​യം ത​​ന്നെ ഇ​​ല​​ക്‌​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളി​​ലെ വോ​​ട്ടെ​​ണ്ണ​​ലും ആ​​രം​​ഭി​​ക്കും. ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന പി​​റ​​വം, പാ​​ലാ, ക​​ടു​​ത്തു​​രു​​ത്തി, വൈ​​ക്കം, ഏ​​റ്റു​​മാ​​നൂ​​ര്‍, കോ​​ട്ട​​യം, പു​​തു​​പ്പ​​ള്ളി എ​​ന്നീ ഏ​​ഴു​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​യും വോ​​ട്ടെ​​ണ്ണ​​ല്‍ ഏ​​ഴി​​ട​​ങ്ങ​​ളി​​ലാ​​യി ഒ​​രേ സ​​മ​​യം ന​​ട​​ക്കും. സു​​ര​​ക്ഷ​യ്ക്ക്…

Read More

സ​പ്ലൈ​കോ​യു​ടെ പേ​രി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; പ്ര​തി​ക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം

കൊ​ച്ചി: സ​പ്ലൈ​കോ​യു​ടെ വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ച് ഏ​ഴ് കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര ഔ​ട്ട്‌​ലെ​റ്റി​ലെ മു​ന്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍​ക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ളം​കു​ളം സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന സ​തീ​ഷ് ച​ന്ദ്ര​ന്റെ(67) അ​റ​സ്റ്റ് ക​ട​വ​ന്ത്ര പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ള്‍ മു​ന്‍ മ​ന്ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സ​പ്ലൈ​കോ ബ്രാ​ന്‍​ഡ് പ്രൊ​ഡ​ക്ട്‌​സ് മാ​നേ​ജ​ര്‍ ജെ​യ്‌​സ​ണ്‍ ജേ​ക്ക​ബ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. സ​പ്ലൈ​കോ ര​ണ്ട് വ​ര്‍​ഷ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത ഇ ​മെ​യി​ല്‍ വി​ലാ​സം ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. 2017ല്‍ ​സ​ര്‍​വീ​സി​ല്‍നി​ന്ന് വി​ര​മി​ച്ച പ്ര​തി​ക്ക് ഈ ​കൃ​ത്യം ചെ​യ്യു​ന്ന​തി​ന് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രു​ടെ പ​ങ്കു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ക​ട​വ​ന്ത്ര ഔ​ട്ട്‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സ​പ്ലൈ​കോ​യു​ടെ…

Read More

മും​ബൈ​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പു​തി​യ ട്രെ​യി​നി​ന് ശിപാ​ർ​ശ

കൊ​ല്ലം: മും​ബൈ​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു പു​തി​യ ട്രെ​യി​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് ശിപാ​ർ​ശ. പ​ൻ​വേ​ൽ -കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് ഓ​ടി​ക്കു​ന്ന​തി​നാ​ണ് ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന ടൈം​ടേ​ബി​ൾ ക​മ്മി​റ്റി യോ​ഗം ശിപാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്. ഈ ​നി​ർ​ദേ​ശം റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ ജൂ​ലൈ​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന പു​തി​യ ടൈം​ടേ​ബി​ളി​ൽ ഈ ​വ​ണ്ടി​യെ ഉ​ൾ​പ്പെ​ടു​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.നി​ല​വി​ൽ ലോ​ക​മാ​ന്യ തി​ല​ക് -തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ് മും​ബൈ​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്ക് പ്ര​തി​ദി​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ഏ​ക വ​ണ്ടി. ഇ​തു​കൂ​ടാ​തെ ലോ​ക​മാ​ന്യ തി​ല​ക് – കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സും കേ​ര​ള​ത്തി​ലേ​ക്ക് ഓ​ടു​ന്നു​ണ്ട്. ഇ​ത് ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നും ടൈം​ടേ​ബി​ൾ ക​മ്മി​റ്റി ശിപാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. നേ​ര​ത്തേ മും​ബൈ സി​എ​സ്ടി-ക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ഓ​ടി​യി​രു​ന്ന ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സു​ക​ൾ (16381/16382) ഇ​പ്പോ​ൾ മും​ബൈ വ​രെ പോ​കു​ന്നി​ല്ല. പൂ​നെ…

Read More