തൃക്കരിപ്പൂർ: മദ്യപിച്ച് ദേശീയ പാതയിലൂടെ രോഗിയുമായി ആംബുലൻസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് ചേരിപ്പാടി മഞ്ഞളാംപാറയിലെ ടി. ജയനെ (37) ആണ് ചന്തേര എസ്ഐ എൻ. വിപിൻ ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തത്. മംഗളൂരു ഭാഗത്തു നിന്ന് രോഗിയുമായി കോഴിക്കോടേക്കു പോകുന്നതിനിടയിൽ നീലേശ്വരത്തും ചെറുവത്തൂരിലും രണ്ടിടങ്ങളിൽ നിയന്ത്രണം വിട്ട് ആംബുലൻസ് ഇടിച്ചു. നാട്ടുകാർ കാലിക്കടവ് ടൗണിലെത്തിയപ്പോൾ വാഹനം നിർത്തി മറ്റൊരു ആംബുലൻസിൽ രോഗിയെ കയറ്റി അയക്കുകയുമായിരുന്നു. പുലർച്ചെ 2.30 ഓടെ ചന്തേര പോലീസ് സ്ഥലത്തെത്തി മദ്യപാന പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ആംബുലൻസ് ചന്തേര പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ചെറുവത്തൂരിലെയും കാലിക്കടവിലെയും നാട്ടുകാരുടെ ഇടപെടലാണ് വൻ ദുരന്തമൊഴിവാക്കാൻ കഴിഞ്ഞത്.
Read MoreCategory: Edition News
ബസുകൾക്കിടയിൽപ്പെട്ട് യുവാക്കളുടെ മരണം; വിതുമ്പി ചൂർണിക്കര ഗ്രാമം
ആലുവ: പുലരും മുമ്പേ പെട്രോൾ പമ്പിലെ ജോലിക്കായി ബൈക്കിൽ പോയ സഹപ്രവർത്തകർ അപകടത്തിൽ പെട്ട മരിച്ചെന്ന വാർത്ത ചൂർണിക്കര ഗ്രാമത്തിന് ആഘാതമായി. വെറും ഒന്നര കിലോമീറ്റർ അകലത്തിൽ മാത്രമുള്ള സുഹൃത്തുകളുടെ മരണം വിശ്വസിക്കാനാവാതെ പുലർച്ചെ തന്നെ നാട്ടുകാർ വീടുകളിലേക്കെത്തി. ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കിടങ്ങേത്ത് വീട്ടിൽ സിറാജിന്റെ മകൻ മുഹമ്മദ്സജാദും (22), മുട്ടം പരുത്തിക്കോട് റോഡിൽ പുത്തൻചിറവീട്ടിൽ പീറ്ററിന്റെ മകൻ റോബിന്റെ (30)യും വീടുകളിൽ ആളുകൾ നിറഞ്ഞു.ഇന്നലെ രാവിലെ ആറിന് ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിലായിരുന്നു അപകടം. എളംകുളത്തെ പെട്രോള് പന്പിൽ ജോലി ചെയ്യുന്ന ഇരുവരും ബൈക്കില് വൈറ്റില ഭാഗത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. എട്ട് വർഷത്തോളമായി കടവന്ത്രക്ക് സമീപത്തെ ഐഒസി നേരിട്ട് നടത്തുന്ന പെട്രോൾ പമ്പിൽ സൂപ്പർവൈസറാണ് റോബിൻ. ഒരുവർഷം മുമ്പാണ് സജാദ് ഇവിടെ സൂപ്പർവൈസറായെത്തുന്നത്. ഇതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. ദിവസവും ആറ് മുതൽ രണ്ട്…
Read Moreഅക്ഷയതൃതീയ: ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 21 ലക്ഷത്തിന്റെ ലോക്കറ്റുകൾ
ഗുരുവായൂർ: ബലരാമ ജയന്തിയായ അക്ഷയ തൃതീയ ദിനത്തിൽ ഉച്ചവരെ ഗുരുവായൂർ ക്ഷേത്രത്തിൽ 21 ലക്ഷത്തിന്റെ സ്വർണ ലോക്കറ്റുകൾ ഭക്തർ വാങ്ങി. ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത രണ്ട്, മൂന്ന്, അഞ്ച്, പത്ത് ഗ്രാം വീതം തൂക്കമുള്ള ലോക്കറ്റുകളാണ് ഭക്തർ വാങ്ങിയത്. രാത്രി ഒൻപത് വരെ കൗണ്ടർ വഴി ലോക്കറ്റുകൾ നൽകി. അക്ഷയ തൃതീയയുടെ ഭാഗമായി ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് രാവിലെ ഗുരുവായൂർ ശശിമാരാരുടെയും വൈകീട്ട് കോട്ടപ്പടി സന്തോഷ് മാരാരുടെയും നേതൃത്വത്തിൽ മേളം അകമ്പടിയായി. വിശേഷാൽ പ്രസാദഊട്ടും ഉണ്ടായിരുന്നു. ആയിരങ്ങളാണ് പ്രസാദ ഊട്ടിൽ പങ്കെടുത്തത്. തിരക്ക് കാരണം ഉച്ചപൂജ കഴിഞ്ഞ് നടയടക്കാൻ വൈകി. ദർശനം വേഗത്തിലാക്കാൻ ദക്തരെ കൊടിമരം വഴി നേരിട്ടു കടത്തിവിട്ടു.
Read Moreവന്ദേഭാരത് എക്സ്പ്രസിന് തിങ്കൾ മുതൽ സമയമാറ്റം; തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള മംഗളൂരു സർവീസിനാണ് സമയമാറ്റം
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് (20632) തിങ്കൾ മുതൽ നേരിയ രീതിയിൽ സമയമാറ്റം. എതിർദിശയിലെ സർവീസിന്റെ സമയ ക്രമത്തിൽ മാറ്റം ഇല്ല. എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിലാണ് സമയമാറ്റം ഉള്ളത്. എറണാകുളം ജംഗ്ഷനിൽ ഈ വണ്ടി വൈകുന്നേരം 6.35 ന് എത്തി 6.38-നാണ് പുറപ്പെട്ടിരുന്നത്. തിങ്കൾ മുതൽ 6.42 ന് എത്തി 6.45 നായിരിക്കും പുറപ്പെടുക. തൃശൂരിൽ രാത്രി 7.56 ന് എത്തി 7.58 നും ഷൊർണൂർ ജംഗ്ഷനിൽ 8.30 ന് എത്തി 8.32 നും തിരൂരിൽ 9-02 ന് എത്തി 9.04 നും പുറപ്പെടും.കോഴിക്കോട് 9.32 ന് എത്തി 9.34 നും കണ്ണൂരിൽ 10.36 ന് എത്തി 10.38 നും കാസർഗോഡ് 11.46 ന് എത്തി 11.48 നും…
Read Moreഡ്രൈവർ-മേയർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താതെ പോലീസ്; ചോദ്യം ചെയ്യലിൽ തുമ്പുകിട്ടിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്ക കേസിലെ മെമ്മറി കാർഡ് കണ്ടെത്താതെ ഇരുട്ടിൽതപ്പി പോലീസ്. ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും തന്പാനൂർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തെങ്കിലും മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ചോദ്യം ചെയ്യലിന് വീണ്ടും വിളിക്കുന്പോൾ ഹാജരാകണമെന്ന ഉപാധിയോടെ ഇന്നലെ രാത്രിയിലാണ് മൂന്ന് പേരെയും വിട്ടയച്ചത്. കണ്ടക്ടർ സുബിനും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവും പറഞ്ഞ കാര്യങ്ങളിലെ വ്യക്തത ഉറപ്പാക്കാൻ വൈകുന്നേരത്തോടെ യദുവിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ ചോദ്യം ചെയ്യലിൽ മെമ്മറി കാർഡിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് കണ്ടക്ടർ സുബിൻ മൊഴി നൽകിയത്. തന്പാനൂർ ഡിപ്പോയിൽ എത്തിച്ച ബസിൽ നിന്നു മെമ്മറി കാർഡ് നഷ്ടമായതിൽ തനിക്ക് യാതൊന്നും അറിയില്ലെന്നാണ് സ്റ്റേഷൻ മാസ്റ്ററും മൊഴി നൽകിയത്. ഇന്നലെ രാവിലെ ആറോടെയാണ് കണ്ടക്ടർ…
Read Moreകണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇന്നും 2 സർവീസുകൾ റദ്ദാക്കി; പൂർണമായും പുനഃരാരംഭിക്കാൻ രണ്ടുദിനംകൂടി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇന്നു വിദേശത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാന സർവീസുകൾ റദ്ദാക്കി. പുലർച്ചെ ദമാമിലേക്കും രാവിലെ 9.20 ന് അബുദാബിയിലേക്കും പോകണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകളാണ് റദ്ദാക്കിയത്. രണ്ടു ദിവസങ്ങളായി നടത്തിയ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പൂർണമായും പുനഃരാരംഭിക്കാനായില്ല. തിങ്കളാഴ്ചയോടെ മാത്രമേ വിമാന സർവീസ് പതിവുപോലെയാകുകയുള്ളുവെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു. സമരം അവസാനിച്ച ശേഷം വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എട്ട് സർവീസുകൾ റദ്ദാക്കിയിരുന്നു. ദുബായ്, അബുദാബി, ഷാർജ, ദമാം, മസ്ക്കറ്റ്, റിയാദ്, റാസൽഖൈമ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. അഞ്ചിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള സർവീസും റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഷാർജയിലേക്കും രാത്രി എട്ടിന് ദുബായിലേക്കുമുള്ള സർവീസുകളാണ് നടത്തിയത്. പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കാലതാമസവും സാങ്കേതിക തടസങ്ങളുമാണ് സർവീസുകളെ ബാധിച്ചത്.…
Read Moreആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിനുനേരേ കാട്ടാനയുടെ ആക്രമണം
ഇരിട്ടി: വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചറുടെ വാഹനത്തിനുനേരേ കാട്ടാനയുടെ ആക്രമണം. ആറളം ഫാം ആറാം ബ്ലോക്കിൽ വച്ചായിരുന്നു ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിലും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിനു നേരേ കാട്ടാനയും കുട്ടിയും പാഞ്ഞടുത്തത്. ഇന്നലെയായിരുന്നു സംഭവം. ഫാമിൽനിന്ന് ആനകളെ തുരത്തുന്ന ജോലിക്കിടയിലായിരുന്നു ആനയുടെ ആക്രമണം. ആനയും കുട്ടിയും ജീപ്പിനുനേരേ പാഞ്ഞടുത്തെങ്കിലും ജീപ്പ് പുറകോട്ടെടുത്ത് ശബ്ദം ഉണ്ടാക്കി ആനയെ തുരത്തുകയായിരുന്നു. കുട്ടി കൂടെയുള്ളതുകൊണ്ടാണ് ആന കൂടുതൽ അക്രമാസക്തമാകുന്നത്. പുനരധിവാസ മേഖലയിൽനിന്ന് ആനയെ തുരത്തുന്നത് ഇന്നും തുടരുകയാണ്. ബ്ലോക്ക് 13 ലെ ഓടക്കാട് മേഖലകളിലാണ് രാവിലെ തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ബ്ലോക്ക് 10 ലും 13 ലും വിവിധ സ്ഥലങ്ങളിൽ ആന ഇറങ്ങിയിരുന്നു. ആർആർടി സംഘം എത്തി ബ്ലോക്ക് 10 ലെ കേളപ്പന്റെ വീടിന് സമീപത്തുനിന്നും 13 ൽ മാധവിയുടെ വീടിന് സമീപത്തുനിന്നും കോട്ടപ്പാറ വാസുവിന്റെ വീടിന് സമീപത്തുനിന്നും രാത്രിയിൽ…
Read Moreചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളിയുടെ മരിച്ച സംഭവം; കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യവകുപ്പ് വിശദീകരണം തേടി. അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ ജില്ലാ ആശുപത്രിയിലെത്തിച്ചയാളെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ചനിലയിൽ പിന്നീടു കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹിമാചൽപ്രദേശ് സ്വദേശിയാണെന്ന് സംശയിക്കുന്നു. ജില്ലാ ആശുപത്രിയിൽനിന്നു ചികിത്സ നൽകാതെ പറഞ്ഞുവിട്ടതാണെന്നാണ് ആരോപണം. ഇന്നലെ രാവിലെ പഴയ ബസ്സ്റ്റാൻഡ് പരിസരത്താണ് കാലിന് പഴുപ്പ് ബാധിച്ചനിലയിൽ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ കണ്ടെത്തിയത്. സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർസ്റ്റേഷനിലുള്ളവർ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വൈകുന്നേരം അഞ്ചോടെയാണ് യുവാവിനെ ആശുപത്രി ബസ് സ്റ്റാൻഡിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ റഫർ ചെയ്യുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ആരോരുമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച അവശനിലയിലായ യുവാവിന് ചികിത്സയോ ആവശ്യമായ കരുതലോ…
Read Moreനിങ്ങൾക്ക് ഉടൻ 50,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ, ഒരു മണിക്കൂറിനുള്ളിൽ തിരെ നൽകാം; പത്തനംതിട്ട കളക്ടറുടെ പേരിൽ വാട്ട്സ് ആപ്പ് നിർമിച്ച് തട്ടിപ്പിനു ശ്രമം
പത്തനംതിട്ട: ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ പേരിൽ വ്യാജ വാട്ട്സ് ആപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമം. പ്രേം കൃഷ്ണന്റെ ചിത്രം ഡിപിയാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. കളക്ടറുടെ പരാതിയിൽ പത്തനംതിട്ട പോലീസ് കേസെടുത്തു. എഡിഎമ്മും ജീവനക്കാരും കളക്ടറുടെ സുഹൃത്തുക്കളുമടക്കം നിരവധി പേർക്ക് സന്ദേശം ലഭിച്ചു. സംശയം തോന്നിയ ജീവനക്കാർ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കളക്ടർ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിൽനിന്നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ഹരിയാന സ്വദേശിയാണ് തട്ടിപ്പിന് ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ എസ്പി വി. അജിത്തി ന്റെ പേരിലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം നടന്നിരുന്നു. പണം ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാജന്റെ സന്ദേശം ഫോണുകളിലേക്ക് എത്തുന്നത്. ഞാൻ ഒരു നമ്പർ ഫോൺ പേ അയയ്ക്കുന്നു. നിങ്ങൾക്ക് ഉടൻ 50,000…
Read Moreപതിനെട്ടുകാരനെ കള്ളക്കേസിൽ കുടുക്കി മർദിച്ചു; എസ്ഐയെയും എസ്എച്ച്ഒയെയും സസ്പെൻഡ് ചെയ്തു; സ്റ്റേഷനകത്ത് നേരിട്ടത് ക്രൂരമർദനം
കട്ടപ്പന: യുവാൾക്കൾക്കെതിരേ കള്ളക്കേസെടുത്ത് മർദിച്ച കേസിൽ എസ്ഐയെയും സിപിഒ യും സസ്പെൻഡു ചെയ്തു.കട്ടപ്പന എസ്എച്ച്ഒ മനു ജോൺ, എസ്ഐ സുനേക് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 25നു രാത്രിയാണ് സംഭ വം.വാഹനപരിശോധനയ്ക്കിടെ ബൈക്കുകളിൽ എത്തിയ ആസിഫും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കളും ചേർന്ന് സിപിഒ മനു ജോണിനെ ഇടിച്ചു തെറിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. എന്നാൽ, കേസ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കട്ടപ്പന എസ്ഐ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ആസിഫിന്റെ മാതാവ് പരാതി നൽകി. കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്ത ആസിഫിനെ സ്റ്റേഷനിൽ എത്തിച്ച് അതിക്രൂരമായി മർദിച്ചെന്ന് വ്യക്തമാകുന്ന ആസിഫിന് ഒപ്പമുണ്ടായിരുന്ന പതിനേഴുകാരന്റെ ഫോൺ സംഭാഷണവും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇരട്ടയാറിൽ ബൈക്കിൽ സഞ്ചരിച്ചപ്പോൾ പിന്തുടർന്ന് വന്നാണ് പോലീസ് പിടികൂടിയതെന്നും ഭയന്ന് ബൈക്ക് ഉപേക്ഷിച്ചു ഓടിയപ്പോൾ പിന്നാലെ ഓടി വന്ന സിപിഒ മനു നിലത്തു വീണ് പരിക്കേൽക്കുകയായിരുന്നെന്നും…
Read More