കായംകുളം : നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രിയും മറ്റും പോകുന്നതു കാണാൻ കടയുടെ മുന്നിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. കായംകുളം പത്തിയൂർ എരുവ ഒറകാരിശ്ശേരിൽ വീട്ടിൽ അബ്ദുൾ വഹാബിനെ മുൻവൈരാഗ്യം മൂലം ഇരുമ്പ് കമ്പിയും ചുറ്റികയും ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് റിമാൻഡിലായത്. കായംകുളം പത്തിയൂർ എരുവ പടിഞ്ഞാറ് അശ്വതി ഭവനത്തിൽ ഉണ്ണികൃഷ്ണൻ ( 27), പത്തിയൂർ എരുവ പടിഞ്ഞാറ് കൃഷ്ണാലയം വീട്ടിൽ വിഷ്ണു (26), പത്തിയൂർ എരുവ പടിഞ്ഞാറ് മുറിയിൽ ചേനാത്ത് വടക്കതിൽ ജിതിൻ (22) എന്നിവരെയാണ് ഇന്നലെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കായംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പിടികൂടാൻ കഴിഞ്ഞത്. ഈ കേസിൽ അന്തപ്പൻ എന്ന്…
Read MoreCategory: Edition News
എപിപി അനീഷ്യയുടെ ആത്മഹത്യ: രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു
കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു. സിപിഎം അനുകൂല സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും പ്രസ്താവനയുമായി രംഗത്ത് വന്നതോടെയാണ് സംഭവത്തിന് രാഷ്ട്രീയ മാനം കൈവന്നിട്ടുള്ളത്. അനീഷ്യയുടെ സഹപ്രവർത്തകനായ എപിപിയുടെയും മറ്റൊരു ഉദ്യോഗസ്ഥന്റെ മാനസിക പീഡനവും പരസ്യ അവഹേളനവും സഹിക്കാതെയാണ് താൻ മരിക്കുന്നതെന്ന അനീഷ്യയുടെ വെളിപ്പെടുത്തൽ ഇതിനകം പുറത്ത് വന്നിട്ടുള്ളതാണെന്ന് ലോയേഴ്സ് യൂണിയൻ പ്രസ്താവനയിൽ പറയുന്നു. ഇവരെ സസ്പെൻഡ് ചെയ്ത് നീതിപൂർവക അന്വേഷണം നടത്തണമെന്നാണ് യൂണിയന്റെ ആവശ്യം. അനീഷ്യയുടെ ഡയറി കുറിപ്പുകളും മരണ മൊഴിയുടെ രൂപത്തിൽ പരവൂർ മജിസ്ട്രേറ്റിന് അയച്ച വാട്സ് ആപ്പ് സന്ദേശവും ഇവരുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവുകളാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. വസ്തുത ഇതായിരിക്കെ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അനീഷ്യയെ കൊല്ലത്തെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തി എന്ന പ്രചാരണമുണ്ടായി. കൊല്ലത്തെ…
Read Moreപാമ്പാടിയിലെ മോഷണപരമ്പര; യുവതിയും സുഹൃത്തും അറസ്റ്റിൽ
കോട്ടയം: പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൂട്ടിക്കൽ ഏന്തയാർ മാത്തുമല മണൽപാറയിൽ വീട്ടിൽ ജോബിറ്റ് എന്നു വിളിക്കുന്ന എം.വി. അരുണ്‍ (31), കടയ്ക്കാവൂർ അഞ്ചുതെങ്ങ് കടപ്പുറം തെരുവത്ത് വീട്ടിൽ സോണിയ എന്നു വിളിക്കുന്ന സരോജ (36) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ആലം പള്ളിയിലെ മെഡിക്കൽ സ്റ്റോർ, ഹൈസ്കൂൾ, കോത്തല ഭാഗത്തുള്ള പലചരക്ക് കട, വെള്ളൂർ ഏഴാംമൈൽ ഭാഗത്തുള്ള നീതി മെഡിക്കൽ സ്റ്റോർ, സാനിറ്ററി കട, കൂരോപ്പടയിലുള്ള മെഡിക്കൽ സ്റ്റോർ, പലചരക്ക് കട എന്നിവിടങ്ങളിൽ ഷട്ടറിന്റെ താഴു പൊളിച്ച് അകത്തുകടന്നു പണവും മറ്റു സാധനങ്ങളുമാണു പ്രതികൾ മോഷ്ടിച്ചത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി, ഓട്ടോറിക്ഷ എന്നിവയുടെ ബാറ്ററികളും ഇതിനുപുറമേ വീടുപണി നടക്കുന്ന സ്ഥലങ്ങളിൽനിന്നു കമ്പി, ഇലക്ട്രിക് വയറുകൾ എന്നിങ്ങനെ നിരവധി മോഷണങ്ങളാണ് ഇവർ നടത്തിയത്. സമീപത്തുള്ള ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതി വിച്ഛേദിച്ചശേഷം…
Read Moreചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില; ഫെബ്രുവരി ഒന്ന് നിര്‍ണായകം
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 2010 മുതല്‍ 2027 ഡോളര്‍ എന്ന നിലവാരത്തിലാണ് ചാഞ്ചാട്ടം. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,800 രൂപയും പവന് 160 രൂപ വര്‍ധിച്ച് 46,400 രൂപയിലും സ്വര്‍ണവില എത്തിനില്‍ക്കുന്നു. സ്വര്‍ണവിലയില്‍ 10 – 20 രൂപയുടെ വ്യത്യാസമാണ് പ്രതിഫലിക്കുന്നത്. രൂപയുടെ വിനിമയ നിരക്കിലും വലിയ വ്യത്യാസം പ്രകടമല്ല. പലിശ നിരക്ക് സംബന്ധിച്ച് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക തീരുമാനം ഫെബ്രുവരി ഒന്നിനാണ്. പണപ്പെരുപ്പം 3.4 ശതമാനത്തിലേക്ക് വീണ്ടും ഉയര്‍ന്നതുകൊണ്ട് ഇത് രണ്ടു ശതമാനത്തിന് അടുത്ത് എത്തുന്നത് വരെ ഈ നില തുടരാമെന്ന് ഫെഡ് നിലപാടെടുത്താല്‍ വിലയില്‍ വലിയ കുറവുണ്ടാകാനാണ് സാധ്യത. സാങ്കേതികമായി 2000 ഡോളര്‍ ആണ് സപ്പോര്‍ട്ട് വില. അത് ഭേദിച്ച് താഴോട്ട് വന്നാല്‍ 1980 1960 ഡോളര്‍ എന്നിങ്ങനെയുള്ള നിലവാരത്തിലേക്ക്…
Read Moreകൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹർജി തള്ളിയത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ഹൈദരാബാദ് ഫോറന്‍സിക്ക് ലാബില്‍ നിന്നും കേസിലെ ശാസ്ത്രീയ തെളിവുകള്‍ ഇനിയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ജോളിയുടെ ജാമ്യ ആവശ്യം. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവർ കൊല്ലപെട്ട കേസിലെ ഒന്നാം പ്രതിയാണ് ജോളി. …
Read Moreഎഐ തട്ടിപ്പ്: മുഖ്യപ്രതിയെക്കുറിച്ച് വ്യക്തമായ സൂചന
കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയെടുത്ത കേസിലെ പ്രതിയെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു.പോലീസ് പിടിയിലായ ഗുജറാത്ത് മെഹസേന സ്വദേശി കൗശല്‍ ഷായില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. കൗശല്‍ഷായെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. കാണാമറയത്തുള്ള ആള് കേസിലെ മുഖ്യ ആസൂത്രകനും വിവിധ സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതിയുമായ ആളാണെന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേരു സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇയാളുടെ പേര് പര്വീന് എന്നാണ് കേസില്‍ അറസ്റ്റിലായ സിദ്ദേഷ് ആനന്ദ് കര്‍വേ, അമ്രിഷ് അശോക് പട്ടീല്‍ എന്നിവര്‍ പോലീസിനു നല്കിയ മൊഴി. എന്നാല്‍ കൗശല്‍ ഷാ നല്കിയ മൊഴി ഇയാളുടെ പേര് പ്രശാന്ത് എന്നാണ്. ഇതാണ് അവ്യക്തതയ്ക്കു കാരണം. മൂന്നു പ്രതികളും പറയുന്ന ആള് ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.പ്രതിയെ തിരിച്ചറിയാനായി സൈബര്‍…
Read Moreഏക സിവില്‍ കോഡ്: സുരേഷ് ഗോപിക്ക് എതിരേ മുസ്ലിംലീഗ്
കോഴിക്കോട്: സുരേഷ് ഗോപിയുടെ ഏക സിവില്‍കോഡ് പരാമര്‍ശത്തിനെതിരേ മുസ് ലിംലീഗ്. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ബിജെപി നീക്കമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. തെരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യം. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണു നീക്കം. എന്നാല്‍ ജനങ്ങള്‍ ബിജെപിയുടെ വലയില്‍ വീഴില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏക സിവില്‍കോഡ് കൊണ്ടുവരുമെന്നാണ് ഇന്നലെ സുരേഷ് ഗോപി പറഞ്ഞത്. കെ-റെയില്‍ വരും കെട്ടോ എന്നു പറയുന്നതു പോലെയാകില്ല. ഏക സിവില്‍ കോഡ് വന്നിരിക്കും. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ല. അടുത്ത തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുര്രേന്ദന് നയിക്കുന്ന ബിജെപി പദയാത്രയ്ക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം വന്നത്. കരിപ്പൂരില്‍ ഹാജിമാര്‍ നേരിടുന്നതു കടുത്ത വിവേചനമാണെന്ന് പി.എം.എ. സലാം പറഞ്ഞു. ഉംറ…
Read Moreമൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ്: ശിക്ഷാ വിധി നാളെ
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാളെ എറണാകുളം സെഷൻസ് കോടതി ശിക്ഷ വിധിക്കും. ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. കേസില്‍ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ പ്രതി ബാബു മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിൽപ്പത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മൂന്നുപേരുടെ കൊലപാതകത്തിന് വഴിയായത്. സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി പലപ്രാവശ്യം വെട്ടുകയായിരുന്നു. ബാബു മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദത്തില്‍ പറഞ്ഞു. തന്റെ അച്ഛന് മരിച്ചതിനു ശേഷം മാനസീക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും ഇതിന് ചികിത്സയിലാണെന്നും ബാബു പറഞ്ഞു. കുടുംബ പശ്ചാത്തലം പരിഗണിക്കണം. കുറ്റകൃത്യത്തിനു മുമ്പ് സമൂഹത്തില്‍ വിലയുള്ള ആളായിരുന്നു. എന്നാല്‍ അമ്മയുടെ…
Read Moreസർവീസ് മേശം, ആലത്തൂരിലെ ബാറിൽ വെടിവയ്പ്; മാനേജർക്ക് നേരെ വെടിവെച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ
പാലക്കാട് : ആലത്തൂർ കാവശേരിയിലെ ബാറിൽ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മാനേജർക്ക് പരിക്കേറ്റു. ആറ് മാസം മുന്‍പ് പ്രവർത്തനം ആരംഭിച്ച ബാറിലാണ് വെടിവയ്പ്പ് നടന്നത്. ബാറിൽ മദ്യപിക്കാനെത്തിയ സംഘവും മാനേജരുമായുണ്ടായ സംഘർഷത്തിനൊടുവിലാണ് വെടിവയ്പ്പ നടന്നത്. ബാറിലെ സർവീസ് മോശമാണമെന്ന് പറഞ്ഞാണ് മദ്യപിക്കാനെത്തിയ സംഘം മാനേജർക്കെതിരെ തിരിഞ്ഞത്. മറ്റു പ്രകോപനങ്ങളോന്നും ഇല്ലാതെ അഞ്ചംഗ മദ്യപസംഘം മാനേജരായ രഘുനന്ദനു നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് ബാറിലെ ജീവനക്കാരും മറ്റു ദൃക്സാക്ഷികളും പറഞ്ഞു. സംഭവം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയും അഞ്ചുപേരെയും അറസ്റ്റു ചെയ്തു. ഇതിൽ നാലുപേർ പാലക്കാട് കഞ്ചിക്കോട് സ്വദേശികളാണ് ഇവരെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. വെടിയേറ്റ ബാർ മാനേജർ രഘുന്ദന്റെ പരിക്ക് ഗുരുതരമല്ല.
Read Moreഹജ്ജ് യാത്രാനിരക്ക് വർധന; കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണം; മുസ്ലിംലീഗ് പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയിൽ മുസ് ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. നിരക്കു കൂടിയതിൽ കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ, സൗദി എയർലൈൻസിന്റെ തുകയിലേക്കു നിരക്കു കുറയ്ക്കണമെന്നും റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയതു വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇത്തവണ പതിനാലായിരത്തോളം തീർഥാടകർ കരിപ്പൂർ വഴി യാത്രയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. യാത്രാനിരക്കു കൂടിയ സാഹചര്യത്തിൽ അപേക്ഷ മാറ്റി നൽകുക എളുപ്പമല്ല, വലിയ ബാധ്യതയാണ് കേന്ദ്ര സർക്കാരിന്റെയും വിമാന കമ്പനികളുടെയും നടപടി യാത്രക്കാർക്കുണ്ടാക്കുക. കരിപ്പൂർ വിമാനത്താവളത്തിൽ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇതു കാരണമുള്ള അധികച്ചെലവു…
Read More