തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാത്ത ഗവർണറു ടെ നടപടി നിയമസഭയോടുള്ള അവഗണനയും അവഹേളനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് ഇന്ന് സഭയിൽ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ ഒറ്റക്ക് സമരം നടത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ ഭയന്ന് സമരത്തിൽ നിന്ന് പിൻമാറി പൊതുസമ്മേളനമാക്കി ചുരുക്കിയെന്നും സതീശൻ പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ധനപരമായ കാര്യങ്ങൾ അല്ലാതെ നയപ്രഖ്യാപനത്തിൽ ഒരു വിമർശനവുമില്ല. കേരളീയം, നവകേരള സദസ് എന്നിവയുടെ പേരിൽ വ്യാപകപണപ്പിരിവ് നടത്തി. ഇതിന്റെ കണക്കുകളും സ്പോണ്‍സർമാരുടെ വിവരങ്ങളും വിവരാവകാശം വഴി ചോദിച്ചിട്ടും സർക്കാർ നൽകിയില്ല. കേരളത്തിൽ സർക്കാരിന്റെ ധൂർത്ത് കാരണം എല്ലാ വകുപ്പുകളുടെയും പ്രവർത്തനം താറുമാറായി. ലൈഫ് മിഷൻ പദ്ധതി പൂർണമായി തകർന്നു. 700 കോടിയിൽപരം രൂപ വകയിരുത്തിയിട്ട് ആകെ നൽകിയത് 18 കോടി മാത്രമാണ്.…
Read MoreCategory: Edition News
എപിപിയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ; ഫോണിലെ ഉള്ളടക്കം നിർണായകം
കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. സിറ്റി ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യുവിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. അന്വേഷണ സംഘത്തിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാറിന്റെ ഉത്തരവിൽ പറയുന്നില്ല. ഇക്കാര്യത്തിൽ കൂടി തീരുമാനം ഉണ്ടായ ശേഷമായിരിക്കും അന്വേഷണം തുടങ്ങുക. കേസ് സംബന്ധമായ ഫയലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരവൂർ പോലീസ് ഇന്നു തന്നെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും എന്നാണ് വിവരം. ഇതിൽ അനീഷ്യയുടെ ആത്മഹത്യാ കുറിപ്പ്, ഡയറിക്കുറിപ്പുകൾ, ബന്ധുക്കളുടെ മൊഴികൾ, മൊബൈൽ ഫോൺ എന്നിവയും ഉൾപ്പെടും. അതേ സമയം സംഭവത്തിൽ ആരോപണ വിധേയരായ എപിപി, ഡിഡിപി എന്നിവർക്കെതിരേ നടപടി വന്നേക്കും എന്ന സൂചനയുമുണ്ട്. ഇവരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കൊല്ലം ബാർ അസോസിയേഷന്റെ ആവശ്യം. ഇരുവരെയും ബഹിഷ്കരിക്കാനും അസോസിയേഷൻ ജനറൽ…
Read Moreവീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചു
ചെറുപുഴ: വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ തീയിട്ടു നശിപ്പിച്ചു. ചെറുപുഴ ബാലവാടി റോഡിലെ പ്ലാക്കുഴിയിൽ ബിനോയിയുടെ ഓട്ടോറിക്ഷയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ തീയിട്ടു നശിപ്പിച്ചത്. സംഭവം നടക്കുമ്പോൾ ബിനോയി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തീ ഉയരുന്നതുകണ്ട് അയൽവാസിയാണ് ബിനോയിയെ വിളിച്ച് വിവരം പറയുന്നത്. ഉടൻ തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. തൊട്ടടുത്തു കിടന്ന ടവേര കാറിനും ചെറിയ രീതിയിൽ കേടുപറ്റി. ഷെഡിന്റെ ഷീറ്റും വീടിന്റെ ഭിത്തിയുമൊക്കെ തീ കത്തിയതിനാൽ കരിപിടിച്ചു കിടക്കുകയാണ്. ഓട്ടോറിക്ഷയ്ക്കരുകിൽ ചാക്കിൽ കെട്ടിവെച്ചിരുന്ന അടയ്ക്കയും കത്തിനശിച്ചിട്ടുണ്ട്. ചെറുപുഴ എസ്എച്ച്ഒ ടി.പി. ദിനേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോളോ അതുപോലുള്ള എന്തെങ്കിലും ഒഴിച്ച ശേഷം തീയിട്ടതാകാമെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക് വിദഗ്ധർ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തും. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
Read Moreഎന്റെ മകനോട് ഇത്രയും ക്രൂരത വേണ്ടായിരുന്നു; റോഡില്‍ കളിച്ചതിനു 10 വയസുകാരനു ക്രൂരമര്‍ദനം; അയൽവാസിക്കെതിരേ കേസെടുത്ത് പോലീസ്
ചെങ്ങന്നൂര്‍: റോഡില്‍ കളിച്ചതിനു പത്തുവയസുകാരനെ അയല്‍വാസി മര്‍ദിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസി റോണിക്കെതിരേ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിഐ എ.സി. വിബിന് പറഞ്ഞു. പാണ്ടനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇന്നലെ വൈകുന്നേരമാണു സംഭവം. പാണ്ടനാട് നോര്‍ത്ത് തറയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി നൂര്‍ അഹമ്മദിന്റെയും ജഹുറ ബീഗത്തിന്റെയും മകന് ജഹാന് അഹമ്മദിനാണ് മര്‍ദനമേറ്റത്. ജഹാന് പാണ്ടനാട് ജെബി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്കൂള്‍വിട്ട് വന്നതിനുശേഷം കൂട്ടുകാരുമൊത്ത് റോഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ജഹാന്. അപ്പോള്‍ അതിലെ വന്ന സമീപവാസി റോണി എന്നയാള്‍ റോഡില്‍ പന്തുകളിച്ചതിനെ ചോദ്യം ചെയ്യുകയും ജഹാനെ വടിയു പയോഗിച്ച് പൊതിരെ തല്ലുകയുമായിരുന്നുവെന്നാണ് പരാതി. പിന്നീട് സമീപവാസികളും നാട്ടുകാരും ചേര്‍ന്ന് ജഹാനെ ആശുപത്രിയിലെത്തിച്ചു. കൈക്കും കാലിനും പരിക്കുണ്ട്. മാതാപിതാക്കള്‍ എത്തിയാണ് പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.
Read Moreസര്‍ക്കാര്‍ പാവപ്പെട്ട രോഗികളെ കൊലയ്ക്കു കൊടുക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: ഇടതുസര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ടവരെ മറന്ന് അഴിമതിയും ധൂര്‍ത്തും നടത്തി ദുര്‍ഭരണം തുടരുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. സര്‍ക്കാര്‍ ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുവിതരണം നിര്‍ത്തിവച്ച നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു.കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കന്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ്, പി.എം. സലിം, റ്റി.സി. അരുണ്‍, ടോമി വേദഗിരി, കുഞ്ഞ് ഇല്ലംപള്ളി, തോമസ് കണ്ണന്തറ, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, എം.പി. ജോസഫ്, സോബിന്‍ തെക്കേടം , ബിനു ചെങ്ങളം, ജെറോയി പൊന്നാറ്റില്‍, തോമസ് കല്ലാടന്‍, ജി. ഗോപകുമാര്‍, ജയിസണ്‍…
Read Moreസംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ്; കേരള പോലീസ് ഡല്‍ഹിയിലേക്ക്; മുഖ്യപ്രതിയെ ചോദ്യം ചെയ്യും
കോഴിക്കോട്: കേരളത്തിലെ ആദ്യ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), ഡീപ് ഫേക്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഗുജറാത്ത് മെഹസേന സ്വദേശി കൗഷൽ ഷായുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള അന്വേഷണസംഘം ഡല്‍ഹിയിലേക്ക്. പ്രതിയെ തിഹാര്‍ ജയിലിലെത്തി പോലീസ് ചോദ്യം ചെയ്യും. സൈബര്‍ ക്രൈം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഡൽഹിയിലേക്കു പുറപ്പെട്ടു. കോഴിക്കോട് കോടതിയാണ് 25 മുതൽ 28 വരെ പ്രതിയുള്ള ജയിലിൽ പോയി ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. കൗശൽ ഷായുടെ കൂട്ടാളികൾ നേരത്തെ അറസ്റ്റിലായപ്പോൾ ലഭ്യമായ വിവരങ്ങൾ അടക്കം ഉൾക്കൊള്ളിച്ചുള്ള ചോദ്യാവലിയാണ് അന്വേഷണ സംഘം തയാറാക്കിയിട്ടുള്ളത്. പ്രതിയെ നേരത്തെ കോഴിക്കോട് കോടതിയിൽ ഹാജരാക്കിയപ്പോൾ ചോദ്യം ചെയ്യലിനോടു സഹകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കേസിൽ ഉൾപ്പെട്ട ജറാത്ത് സ്വദേശി ഷെയ്ക്ക് മുർതുസാമിയ ഹയാത്ത് ഭായ് (43), മഹാരാഷ്ട്ര നവി മുംബൈ…
Read Moreഉണ്ണി വ്ളോഗ്സിനെതിരായ ജാതി അധിക്ഷേപം; സംവിധായകൻ അനീഷ് അന്‍വര്‍ക്കെതിരെ അന്വേഷണത്തിനൊരുങ്ങി പോലീസ്
കൊച്ചി: യുട്യൂബര്‍ ഉണ്ണി വ്ളോഗ്സിനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനൊരുങ്ങി എളമക്കര പോലീസ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആലുവ മജിസ്ട്രേറ്റ് കോടതി ഇന്നലെ എളമക്കര പോലീസിന് നിര്‍ദേശിച്ചിരുന്നു. ജനുവരി അഞ്ചിനായിരുന്നു ഉണ്ണി വ്ളോഗ്സിനെ ചലച്ചിത്ര സംവിധായകനായ അനീഷ് അന്‍വര്‍ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത “രാസ്ത’ എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അനീഷ് അന്‍വറിനെ പ്രകോപിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉണ്ണി വ്ളോഗ്സ് പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് അദ്ദേഹം ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസിന്റെ ഗൗരവം മനസിലാക്കിയ ആലുവ മജിസ്ട്രേറ്റ് ടി.കെ. സന്തോഷ് അന്വേഷണം നടത്താന്‍ എളമക്കര പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ജാനോ ഖാലിദിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത എന്ന ചിത്രത്തിന്റെ റിലീസ് ജനുവരി അഞ്ചിനായിരുന്നു. അതേദിവസം തന്നെ…
Read Moreആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അറുപത്തിയൊന്നുകാരനായ മത്സ്യത്തൊഴിലാളി അറസ്റ്റിൽ
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ ആറ് വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യത്തൊഴിലാളി അറസ്റ്റിൽ. പൊന്നാനി സ്വദേശിയും ആയിക്കരയിലെ മത്സ്യത്തൊഴിലാളിയുമായ വി.പി. ഫൈസലി(61)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ടൗണിൽ ആക്രി പെറുക്കി ജീവിക്കുന്ന ആസാം സ്വദേശിയുടെ മകളെയാണ് തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഫൈസൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ കുട്ടിയുടെ മാതാപിതാക്കൾ വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ പോയിരുന്നു. ക്വാർട്ടേഴ്സിൽ രണ്ട് കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഈ സമയം തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന ഫൈസൽ ആറുവയസുകാരിയെ സ്വന്തം ക്വാർട്ടേഴ്സിലേക്ക് വിളിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് വച്ചു. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreദളിത് യുവാവ് വിനായകന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്സി എസ്ടി കോടതി
തൃശൂർ: തൃശൂർ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണം സംബന്ധിച്ച് തുടരന്വേഷണത്തിന് തൃശൂർ എസ്സി എസ്ടി കോടതി ഉത്തരവിട്ടു. 2017 ജൂലൈയിലാണ് വിനായകൻ മരിച്ചത്. പോലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസിൽ പോലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിക്കുന്നത്. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മർദ്ദിച്ചു എന്ന കേസും ആത്മഹത്യ കേസുമാണ് എടുത്തിട്ടുള്ളത്.
Read Moreതാമരശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അമ്പത് പവൻ മോഷ്ടിച്ചു; കള്ളനെ പിടികൂടാൻ സിസിടിവി ദൃശ്യം തേടി പോലീസ്
കോഴിക്കോട്: താമരശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 50 പവനോളം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക സൂചന. താമരശേരി ഡിവൈഎസ്പി ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന റാണ ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. കൊടുവള്ളി സ്വദേശി അബ്ദുള്‍ സലാമിന്റ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇന്നലെ രാത്രി 7.30-ന് ജീവനക്കാര്‍ ജ്വല്ലറി അടച്ചുപോയിരുന്നു. ഇന്ന് രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. പിറക് വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപകാലത്ത് നടന്ന ജ്വല്ലറി കവര്‍ച്ചകളുടെ സമാനരീതിയാണ് ഇവിടെയും ഉണ്ടായതെന്നാണ് പ്രാഥമിക നഗമനം. സമീപത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. പുലര്‍ച്ചെയായിരിക്കാം മോഷണം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും.
Read More