ഉ​ക്രൈ​ൻ യൂ​ണി​വേ​ഴ്സി​റ്റി​ലെ പ​ഠ​ന​ത്തി​ന് ഫീ​സി​ള​വ് വാ​ങ്ങി​ന​ൽ​കാം; കൊ​ല്ലം​കാ​ര​ന് ന​ഷ്ടം 15 ല​ക്ഷം; ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: ഉ​ക്രൈ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ​ഠ​ന​ത്തി​ന് ഫീ​സി​ള​വ് ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​തി​ന​ഞ്ചേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. കോ​റോം മു​ത്ത​ത്തി​യി​ലെ പി.​ ആ​കാ​ശ് ബാ​ബു​വി​ന്‌​വേ​ണ്ടി പി​താ​വ് സു​ധീ​ര്‍ ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കൊ​ല്ലം കി​ളി​ക്കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ റി​യാ​സ് മു​ഹ​മ്മ​ദ്, ഷ​ജാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2021 ജൂ​ണ്‍ 28 നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​ക്രൈ​യി​നി​ലെ വി​എ​ന്‍ ക​ര്‍​സെ​യ്ന്‍ ഖോ​ര്‍​കി​വ് നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ 2020 മു​ത​ല്‍ 2026 വ​രെ​യു​ള്ള പ​ഠ​ന​ത്തി​ന് പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ന് അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നു. ഫീ​സ് ഒ​ന്നി​ച്ച​ട​ച്ചാ​ല്‍ ര​ണ്ടാം വ​ര്‍​ഷം മു​ത​ല്‍ ആ​റാം​വ​ര്‍​ഷം വ​രെ​യു​ള്ള പ​ഠ​ന​ത്തി​ന് ഫീ​സി​ള​വ് ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം കി​ളി​ക്കൊ​ല്ലൂ​രു​ള്ള മേ​ക്ക് വേ ​ഇ​ഡ്യു​ക്കേ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം മു​ഖേ​ന പ​രാ​തി​ക്കാ​ര​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​വ​ഴി 15,75,000 രൂ​പ സ്ഥാ​പ​ന​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍, എ​തി​ര്‍​ക​ക്ഷി​ക​ളാ​യ കൊ​ല്ല​ത്തെ സ്ഥാ​പ​ന​യു​ട​മ​ക​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ പ​ണ​മ​ട​ക്കാ​തേ​യും…

Read More

ക​ന​ക​ക്കു​ന്ന് കൈ​യ​ട​ക്കി ശ്വാ​ന​ൻ​മാ​ർ; രാ​പ്പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു ഭീ​ഷ​ണി​യാ​കു​ന്നു; നാ​യ്ക്ക​ളെ ക​ന​ക​ക്കു​ന്നി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന കാ​ര​ണം ഇ​താ​ണ്…

പേ​രൂ​ര്‍​ക്ക​ട: എ​ല്ലാ സീ​സ​ണി​ലും സ​ഞ്ചാ​രി​ക​ളുാ​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്നി​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍ വി​ഹ​രി​ക്കു​ന്നു. പ്ര​ധാ​ന ക​വാ​ടം ക​ട​ന്ന് മു​ന്നി​ലേ​ക്കു ചെ​ല്ലു​മ്പോ​ള്‍ കൊ​ട്ടാ​ര​ഭാ​ഗം എ​ത്തു​ന്ന​തി​ന് മു​മ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളി​ലാ​ണ് ഇ​വ വി​ഹ​രി​ക്കു​ന്ന​ത്.രാ​പ്പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ​യാ​ണ് ഇ​രി​പ്പി​ട​ങ്ങ​ള്‍ ഇ​വ കൈ​യ​ട​ക്കു​ന്ന​ത്. ഒ​ഴി​വു​വേ​ള​ക​ള്‍ ചെ​ല​വി​ടു​ന്ന​തി​നും ഫോ​ട്ടോ ഷൂ​ട്ടു​ക​ള്‍​ക്കും മ​റ്റു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​ത്.പ്ര​ത്യേ​കി​ച്ചും ന​വം​ബ​ര്‍, ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ളി​ല്‍ ക​ന​ക​ക്കു​ന്ന് ജ​ന​നി​ബി​ഢ​മാ​കും. ഈ ​അ​വ​സ​ര​ങ്ങ​ളി​ല്‍ ഒ​രു ഇ​രി​പ്പി​ട​മ​ന്വേ​ഷി​ച്ചാ​ല്‍ അ​തി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ​യാ​ണ് കാ​ണാ​നാ​കു​ന്ന​ത്.വേ​സ്റ്റ് ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് ക​ന​ക​ക്കു​ന്നി​ലേ​ക്ക് തെ​രു​വു​നാ​യ്ക്ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. ത​ണ​ല്‍​പ​റ്റി കി​ട​ക്കാ​നാ​വ​ശ്യ​മാ​യ വൃ​ക്ഷ​ങ്ങ​ള്‍ ഇ​തി​നു​ള്ളി​ലു​ള്ള​തും ഇ​വ​യെ ഇ​വി​ടെ ചേ​ക്കേ​റാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു.ന​ഗ​ര​സ​ഭ​യു​ടെ ഊ​ര്‍​ജ്ജി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ തെ​രു​വു​നാ​യ് ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ‍

Read More

പരാതി പറയാനാകാതെ നാട്ടുകാർ, പരാതി പറഞ്ഞ് പോലീസും; അമ്പലപ്പുഴ പോ​ലീ​സ് സ്റ്റേ​ഷ​നിൽ ഫോ​ൺ തകരാറിൽ; പരാതി പരിഹരിക്കാതെ ബിഎസ്എൻഎൽ

അ​മ്പ​ല​പ്പു​ഴ: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫോ​ൺ ത​ക​രാ​റി​ൽ. പ​രാ​തി​യും അ​റി​യി​പ്പും ന​ൽ​കാ​നാ​കാ​തെ പൊ​തു​ജ​നം. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 0477-2272022 എ​ന്ന ലാ​ഫോ​ൺ ന​മ്പ​രാ​ണ് രണ്ടുമാ​സമാ​യി ത​ക​രാ​റി​ലാ​യ​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തിന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ കേ​ബി​ളു​ക​ൾ മു​റി​ഞ്ഞ​താ​ണ് ഫോ​ൺ ത​ക​രാ​റി​ലാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. ഇ​തുസം​ബ​ന്ധി​ച്ച് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ബി​എ​സ്എ​ൻഎല്ലിൽ പ​രാ​തി ന​ൽ​കി​യി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ സ്റ്റേ​ഷ​നി​ലെ ലാ​ൻഡ് ഫോ​ണി​ലേ​ക്ക് വി​ളി​ക്കു​ന്ന​വ​രാ​ണ് കു​ഴ​യു​ന്ന​ത്. വാ​ഹ​നാ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യ ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ടവിവരം അ​റി​യി​ക്കു​ന്ന​തി​ന് ആ​ളു​ക​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചാ​ൽ കു​ഴ​യു​ക​യാ​ണ്. അ​തുകൊ​ണ്ടുത​ന്നെ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം വാ​ഹ​നാ​പ​ക​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് ര​ക്ഷാപ്ര​വ​ർ​ത്ത​നം വൈ​കു​ന്ന​തും പ​തി​വാ​ണ്. പൊ​തുജ​ന​ത്തി​നു പ​ല​ർ​ക്കും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ന​മ്പ​രു​ക​ൾ അ​റി​യാ​ത്ത​തി​നാ​ൽ വി​വ​ര​മ​റി​യി​ക്കാ​ൻ സ്റ്റേ​ഷ​ൻ ന​മ്പ​രി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ത് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ പൊ​തു​ജ​നം ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്തര​മാ​യി ത​ക​രാർ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ക​യാ​ണ്.  

Read More

വെറും കൈയോടെ പോകണ്ട, രണ്ട്കഷ്ണം കപ്പ എടുക്കട്ടെ… മാ​വേ​ലി സ്റ്റോ​റിന് മുന്നിൽ ക​പ്പ പു​ഴു​ങ്ങി പ്ര​തി​ഷേ​ധി​ച്ച് മഹിളാ കോൺഗ്രസ്

വെ​ള്ളൂ​ർ: സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ് വെ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളൂ​ർ സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റി​ന് മു​ന്നി​ൽ ക​പ്പ പു​ഴു​ങ്ങി നാ​ട്ടു​കാ​ർ​ക്കു വി​ത​ര​ണം ചെ​യ്തു പ്ര​തി​ഷേ​ധി​ച്ചു. സ​ബ്സി​ഡി നി​ര​ക്കി​ൽ​ല​ഭി​ച്ചി​രു​ന്ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ​യാ​യി​ട്ട് ആ​ഴ്ച​ക​ളാ​യി. കു​റ​ഞ്ഞ നി​ര​ക്കി​ൽ കി​ട്ടി​യി​രു​ന്ന മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. സി​വി​ൽ സ​പ്ലൈ​സ് സ്റ്റോ​റു​ക​ളി​ൽ സ​ബ്സി​ഡി നി​ര​ക്കി​ൽ സാ​ധ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യ​ത്യ​സ്ത​മാ​യ സ​മ​ര​പ​രി​പാ​ടി​യു​മാ​യി മ​ഹി​ളാ കോ​ൺ​ഗ്ര​സ് രം​ഗ​ത്ത് വ​ന്ന​ത്. സ​മ​ര​പ​രി​പാ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​റ്റി ടോ​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ന്ധു ബി​നോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കോ​ൺ​ഗ്ര​സ് ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി. ​കു​മാ​രി ക​രു​ണാ​ക​ര​ൻ, കെ.​എ. ച​ന്ദ്രി​ക, കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ൽ, എം.​ആ​ർ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Read More

സു​രേ​ഷ് ഗോ​പി​ക്കെ​തി​രാ​യ കേ​സി​ല്‍ കു​റ്റ​പ​ത്രം വൈ​കും

കോ​ഴി​ക്കോ​ട്: ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തു വൈ​കും. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ്റ​പ​ത്രം പ​ര​മാ​വ​ധി വൈ​കി​പ്പി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി മ​ല്‍​സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വി​ഷ​യം അ​തു​വ​രെ ലൈ​വാ​ക്കി നി​ര്‍​ത്താ​ന്‍ പോ​ലീ​സി​ല്‍ സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത​തി​നാ​ല്‍ അ​റ​സ്റ്റ് സാ​ധ്യ​ത മു​ന്‍​കൂട്ടി ക​ണ്ട് സു​രേ​ഷ് ഗോ​പി ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കു​ര്‍ ജാ​മ്യ​ത്തി​ന് സ​മീ​പി​ച്ചി​ട്ടു​ണ്ട്.​ ഹ​ര്‍​ജി​യി​ല്‍ തീ​രു​മാ​ന​മ​ായി​ട്ടി​ല്ല. സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ​യു​ള്ള കേ​സി​ല്‍ പോ​ലീ​സ് അന്വേഷ​ണം ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ ന​ട​ക്കാ​വ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​ന്ന് ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യയ്​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്ന് 354 എ, ​ഉ​പ​വ​കു​പ്പു​ക​ളാ​യി 1,4 എ​ന്നി​വ​യാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്.​ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം ആ​റു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രി​ല്‍നി​ന്ന് പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍…

Read More

കെഎസ്ആർടിസി; യൂണിറ്റ് മേധാവികൾക്ക് അലംഭാവമെന്ന് വിലയിരുത്തൽ

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യു​ടെ പ​ല യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്കും അ​ലം​ഭാ​വ​മാ​ണെ​ന്നും ഷെ​ഡ്യൂളു​ക​ൾ കൃ​ത്യ​മാ​യി ഓ​പ്പ​റേ​റ്റു ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തുന്നുവെന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്ത​ലും വി​മ​ർ​ശ​ന​വും. യൂ​ണി​റ്റു​ക​ളു​ടെ ഷെ​ഡ്യൂ​ൾ പൊ​സി​ഷ​ൻ കൃ​ത്യ​മാ​യി ത​യാ​റാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പെ​ർ​ഫോ​മ​യി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി ചീ​ഫ് ഓ​ഫീ​സി​ലേ​ക്ക് അ​യ​യ്ക്ക​ണ​മാ​യി​രു​ന്നു. 27 യൂ​ണി​റ്റു​ക​ൾ ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക്ല​സ്റ്റ​ർ ഓ​ഫീ​സ​ർ​മാ​ർ, അ​സി. ക്ല​സ്റ്റ​ർ ഓ​ഫീ​സ​ർ​മാ​ർ, ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​യി​രു​ന്നു യൂ​ണി​റ്റ് അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യെ​ക്കു​റി​ച്ച് വി​മ​ർ​ശ​നം ഉ​ണ്ടാ​യ​ത്. പ്ര​തി​ദി​നം 15 ല​ക്ഷം കി​ലോ​മീ​റ്റ​ർ ബ​സ് ഓ​ടി​ക്കു​ക​യും 4500 സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു വ​ഴി പ്ര​തി​മാ​സം 240 കോ​ടി വ​രു​മാ​നം നേ​ടു​ക. ഇ​തി​ന് വേ​ണ്ടി യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലു​ള്ള റൂ​ട്ടു​ക​ളി​ൽ ട്രാ​ഫി​ക് ഡി​മാ​ന്‍ഡിന​നു​സ​രി​ച്ച് ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ് തു​ട​ങ്ങി​യ ബ​സു​ക​ൾ…

Read More

പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ല്‍

തൊ​ടു​പു​ഴ: മൂ​ന്നാ​ര്‍ ചി​റ്റു​വ​രൈ എ​സ്റ്റേ​റ്റി​ല്‍ പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക്കാ​യി വ്യാ​പ​ക അ​ന്വേ​ഷ​ണം. ഇ​യാ​ള്‍ ത​മി​ഴ്‌​നാ​ട് വ​ഴി ക​ട​ന്ന​താ​യാ​ണ് സം​ശ​യം. ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി സു​ലൈ​ന്‍ ആ​ണ് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ​ത്. ഇ​യാ​ള്‍ സം​സ്ഥാ​നം വി​ട്ടു പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്ര​തി​ക്കും ഭാ​ര്യ​ക്കു​മെ​തി​രേ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. പ്ര​തി​ക്കാ​യി എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്ന സ​മ​യം പ്ര​തി കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ ഇ​ട​ത്തേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യെ കാ​ണാ​തെ വ​ന്ന​തി​നെത്തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​വ​ശ നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ പ്ര​തി കാ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നു ര​ക്ഷി​താ​ക്ക​ള്‍ വി​വ​രം ചോ​ദി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ജാ​ര്‍​ഖ​ണ്ഡി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കും.

Read More

മൈ​ല​പ്ര​യി​ലെ വ്യാ​പാ​രി​യു​ടെ കൊ​ല​പാ​ത​കം; ക​സ്റ്റ​ഡി​യി​ലാ​യ​വ​രു​ടെ മൊ​ഴി​ക​ള്‍ പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്നു

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര​യി​ലെ വ്യാ​പാ​രി പു​തു​വേ​ലി​ല്‍ ജോ​ര്‍​ജ് ഉ​ണ്ണൂ​ണ്ണി​യെ (73) സ്വ​ന്തം ക​ട​യി​ല്‍ കൊ​ല​പ്പെ​ടു​ത്തി സ്വ​ര്‍​ണ​വും പ​ണ​വും അ​പ​രി​ഹ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​തെ അ​ന്വേ​ഷ​ണ​സം​ഘം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​വ​രി​ല്‍​നി​ന്നു പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ള്‍ ല​ഭി​ച്ച​ത് പോ​ലീ​സി​നെ കു​ഴ​ക്കി. നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. പ​ത്ത​നം​തി​ട്ട, മൈ​ല​പ്ര ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​യാ​ളും ഇ​വ​രി​ലു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​തു​ള്‍​പ്പെ​ടെ അ​മ്പ​തോ​ളം പേ​രു​ടെ മൊ​ഴി ഇ​തി​നോ​ട​കം എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് കൊ​ല​യും ക​വ​ര്‍​ച്ച​യും ന​ട​ന്ന​ത്. ജോ​ര്‍​ജി​ന്‍റെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ഒ​മ്പ​ത് പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ക​ട​യി​ല്‍​നി​ന്നു പ​ണ​വും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മോ​ഷ​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്നു ത​ന്നെ​യാ​ണ് പോ​ലീ​സ് നി​ഗ​മ​ന​വും. മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ ജോ​ര്‍​ജി​നെ കെ​ട്ടി​യി​ട്ടും വാ​യി​ല്‍ തു​ണി തി​രു​കി​യും ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും ഇ​തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​താ​ണ്. മു​മ്പ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍…

Read More

ശ​ബ​രി​മ​ല​യി​ൽ വീ​ണ്ടും തി​ര​ക്കേ​റി; മ​ക​ര​വി​ള​ക്കു​ദി​വ​സം വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദ​ർ​ശ​ന​ത്തി​ന് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​ക്കും ജി​ല്ലാ പോ​ലീ​സ് ക​ത്തു​ ന​ൽ​കി. 14, 15 തീയ​തി​ക​ളി​ൽ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.14ന് 40,000 ​ആ​യും, 15ന് 20,000 ​ആ​യും ബു​ക്കിം​ഗ് പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണാ​വ​ശ്യം. കൂ​ടാ​തെ, പ​മ്പ​യി​ൽ ഇ​പ്പോ​ൾ ന​ട​ത്തി​വ​രു​ന്ന സ്പോ​ട്ട് ബു​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ച് നി​ല​യ്ക്ക​ലി​ൽ ക്ര​മീ​ക​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കൊ​ല്ലം മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തി​നാ​ൽ, മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ടു​ബ​ന്ധി​ച്ച് ഭ​ക്ത​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ലാ പോ​ലീ​സി​ന്‍റെ നീ​ക്കം. മ​ക​ര​വി​ള​ക്ക് ദി​വ​സം ശ​ബ​രി​മ​ല​യി​ലെ തി​ര​ക്കി​നൊ​പ്പം അ​നു​ബ​ന്ധ​പാ​ത​ക​ളി​ലും ഭ​ക്ത​ർ ജ്യോ​തി​ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് സ​ന്നി​ധാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ൽ 80,000 പേ​ർ​ക്കാ​ണ് വെ​ർ​ച്വ​ൽ ക്യൂ​വി​ലൂ​ടെ ദ​ർ​ശ​നം ല​ഭി​ക്കു​ന്ന​ത്. മ​ക​ര​വി​ള​ക്കു ദി​വ​സം ദ​ർ​ശ​ന​ത്തി​നു​ള്ള സ​മ​യ​ത്തി​ലും കു​റ​വു​ണ്ടാ​കും.  

Read More

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നത്തിൽ നിന്ന് ജി. സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി; പകരം സജി ചെിയാൻ

അ​മ്പ​ല​പ്പു​ഴ: സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽനി​ന്ന് മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി. പു​ന്ന​പ്ര വ​ട​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽനി​ന്നാ​ണ് ജി. ​സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി​യ​ത്. ആ​ർ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ സ്മാ​ര​ക ഓ​ഫീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സു​ധാ​ക​ര​ന്‍റെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീസാ​ണി​ത്. ജി. ​സു​ധാ​ക​ര​നെ അ​മ്പ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി പ​രി​ധി​യി​ലെ പ​ല പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ലും ക്ഷ​ണി​ക്കാ​റി​ല്ല. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലംത​ല ന​വ കേ​ര​ള സ​ദ​സി​ൽ ജി​ല്ല​യി​ലെ ഇ​ട​തു​മു​ന്ന​ണി​യി​ലെ മി​ക്ക പ്ര​മു​ഖ നേ​താ​ക്ക​ളും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ​രി​പാ​ടി​യി​ൽ ജി.​ സു​ധാ​ക​രന്‍റെ അ​സാ​ന്നി​ധ്യം ച​ർ​ച്ച​യാ​യി​രു​ന്നു.വീ​ടി​ന​ടു​ത്ത് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ​ത്തി​യി​ട്ടും സു​ധാ​ക​ര​ൻ എ​ത്തി​യി​രു​ന്നി​ല്ല. ന​വ​കേ​ര​ള സ​ദ​സുമാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ജി. ​സു​ധാ​ക​ര​ൻ ന​ട​ത്തി​യ പ​രോ​ക്ഷ വി​മ​ർ​ശ​നം സം​സ്ഥാ​ന​ത്ത് പൊ​തു​വേ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലും ജി.​…

Read More