മൂ​​ലേ​​ട​​ത്ത് എ​​ട്ടുപേ​​രെ ക​​ടി​​ച്ച നാ​​യ ച​​ത്തു; നായയ്ക്ക്  പേവിഷബാധയുണ്ടാകുമോയെന്ന ഭയത്തിൽ നാട്ടുകാർ

മൂ​​ലേ​​ടം: ആ​​റു വ​​യ​​സു​​ള്ള കു​​ട്ടി ഉ​​ള്‍​പ്പെ​​ടെ എ​​ട്ടു പേ​​രെ ക​​ടി​​ച്ച നാ​​യ ഇ​​ന്ന​​ലെ രാ​​വി​​ലെ ച​​ത്തു. ഇ​​തോ​​ടെ നാ​​യ​​യ്ക്ക് പേ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടെ​​ന്നു​​ള്ള സം​​ശ​​യ​​ത്തി​​ലാ​​ണ് നാ​​ട്ടു​​കാ​​ര്‍. ചൊ​​വ്വാ​​ഴ്ച​​യാ​​ണ് മൂ​​ലേ​​ടം കു​​റ്റി​​ക്കാ​​ട് ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം അ​​ക്ര​​മാ​​സ​​ക്ത​​നാ​​യ നാ​​യ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ ക​​ടി​​ച്ച​​ത്. നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി​​യെ തു​​ട​​ര്‍​ന്നാ​​ണ് അ​​ധി​​കൃ​​ത​​ര്‍ എ​​ത്തി നാ​​യ​​യെ പി​​ടി​​കൂ​​ടി കൂ​​ട്ടി​​ല​​ട​​ച്ച​​ത്. എ​​ന്നാ​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ നാ​​യ ചാ​​കു​​ക​​യാ​​യി​​രു​​ന്നു. പ്ര​​ദേ​​ശ​​വാ​​സി​​യു​​ടെ നാ​​യ കെ​​ട്ടു​​പൊ​​ട്ടി​​ച്ച് വ​​ന്ന​​താ​​ണെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്ന​​ത്. മ​​റ്റു നാ​​യ്ക്ക​​ളെ​​യും വ​​ള​​ര്‍​ത്തു​​മൃ​​ഗ​​ങ്ങ​​ളെ​​യും ക​​ടി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു​​ള്ള സം​​ശ​​യ​​മാ​​ണ് ഇ​​പ്പോ​​ള്‍ നാ​​ട്ടു​​കാ​​രെ പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​ക്കു​​ന്ന​​ത്. ഇ​​ത് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Read More

മുത്തച്ഛന്‍റെ പ്രായമുള്ളയാൾ മൂ​ന്നു വ​യ​സു​കാ​രി​യോട് ചെയ്തത് കൊടും ക്രൂരത;  ഒളിവിൽപ്പോയ 73കാ​ര​ൻ പി​ടി​യി​ൽ

കു​മ​ളി: മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ആ​ന​വി​ലാ​സം ശാ​സ്താം​ന​ട സ്വ​ദേ​ശി മു​ത്തു​രാ​ജി( 73 )നെ ​കു​മ​ളി പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ക​ഴി​ഞ്ഞ 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​വി​ലെ വീ​ടീ​നു വെ​ളി​യി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന മ​റ്റു കു​ട്ടി​ക​ളെ വീ​ടു​ക​ളി​ലേ​യ്ക്കു പ​റ​ഞ്ഞു​വി​ട്ട​ ശേ​ഷം മൂ​ന്നു​വ​യ​സു​കാ​രി​യെ ഊ​ഞ്ഞാ​ലിലി​രു​ത്തി മു​ത്തു​രാ​ജ് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ കു​ട്ടി​യു​ടെ അ​മ്മ വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ച്ചു. ചൈ​ൽ​ഡ് ലൈ​നി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം വി​വ​രം പോ​ലീ​സി​നു കൈ​മാ​റി. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ മു​ത്തു​രാ​ജി​നെ തേ​നി​യി​ൽ​നി​ന്നു കു​മ​ളി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കു​മ​ളി എ​സ്എ​ച്ച്ഒ ജോ​ബി​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Read More

നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും..! എ​ടി​എം കൗ​ണ്ട​റി​ൽ  പാമ്പ് കയറി; ര​ണ്ട് മ​ണി​ക്കൂ​ർ സേ​വ​നം മുടക്കിയത് നീർക്കോലി

 കോ​തമം​ഗ​ലം: കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ലെ ഒ​രു ബാ​ങ്ക് ശാ​ഖ​യോ​ട് ചേ​ര്‍​ന്നു​ള്ള എ​ടി​എം കൗ​ണ്ട​റി​ൽ ക​യ​റി​യ നീ​ർ​ക്കോ​ലി പാ​മ്പ് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. ഒ​രു പാ​മ്പ് ക​യ​റി​പോ​കു​ന്ന​ത് ക​ണ്ട​താ​യി എ​ടി​എം കൗ​ണ്ട​റി​ലെ​ത്തി​യ​വ​ർ ബാ​ങ്കി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് മ​ണി​ക്കൂ​റോ​ളം എ​ടി​എം അ​ട​ച്ചി​ട്ടു. എ​ന്ത് പാ​മ്പാ​ണെ​ന്നോ വ​ലു​പ്പം എ​ത്ര​യാ​ണെ​ന്നോ വ്യ​ക്ത​ത​യി​ല്ല. പു​റ​ത്തു​നി​ന്നും നോ​ക്കു​മ്പോ​ള്‍ പാ​മ്പി​നെ കാ​ണാ​താ​യ​തോ​ടെ മെ​ഷ്യ​ന് അ​ക​ത്തേ​ക്ക് ക​ട​ന്നി​രി​ക്കാം എ​ന്ന് അ​ധി​കൃ​ധ​രും സം​ശ​യി​ച്ചു. പി​ന്നീ​ട് മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നെ വ​ളി​ച്ചു​വ​രു​ത്തി പ​രി​ശോ​ധി​ച്ച് നീ​ര്‍​ക്കോ​ലി കു​ഞ്ഞി​നെ മെ​ഷീ​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​ന്പി​നെ മാ​റ്റി​യ ശേ​ഷം എ​ടി​എം കൗ​ണ്ട​ര്‍ ഇ​ട​പാ​ടു​കാ​ര്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.

Read More

ജ​നാ​ധി​പ​ത്യം അ​സ്ത​മി​ച്ച് ഏ​കാ​ധി​പ​ത്യം നി​ല​വി​ൽ വ​ന്ന സ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെന്ന് ചാ​ണ്ടി ഉ​മ്മ​ൻ

ചി​റ്റൂ​ർ: ജ​നാ​ധി​പ​ത്യം അ​സ്ത​മി​ച്ച് ഏ​കാ​ധി​പ​ത്യം നി​ല​ന​വി​ൽ വ​ന്ന സ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു. പു​തി​യ ത​ല​മു​റ​യെ സൃ​ഷ്ട്ടി​ക്കു​ന്ന​വ​രാ​ണ് യ​ഥാ​ർ​ത്ഥ നേ​താ​ക്ക​ളെ​ന്നും എം​എ​ൽ​എ​മാ​ർ​ക്ക് ഒ​രു നി​യ​മം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​റ്റൊ​രു നി​യ​മം എ​ന്ന​താ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ൽ നി​ല​നി​ല്ക്കു​ന്ന നി​യ​മ വ്യ​വ​സ്ഥ ഇ​ത് മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യേ​ല്ക്കു​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ. ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​യ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​മേ​ഷ് അ​ച്യു​ത​ൻ, കെ.​എ​സ്. ത​നി​കാ​ച​ലം, പി.​എ​സ്. ശി​വ​ദാ​സ്, കെ.​എ​സ്. ജ​യ​ഗോ​ഷ്, പ്ര​തീ​ഷ് മാ​ധ​വ​ൻ, കെ.​മ​ധു, പി.​ര​തീ​ഷ്, പെ​രി​യ​സ്വാ​മി മാ​സ്റ്റ​ർ, ജി​തേ​ഷ് നാ​രാ​യ​ണ​ൻ, സി.​സി. സു​നി​ൽ, സ​ജീ​ഷ് ച​ന്ദ്ര​ൻ, ര​തീ​ഷ് പു​തു​ശേ​രി, എ.​ഷ​ഫീ​ഖ്, വി.​കെ. വ​ത്സ​ൻ, ആ​തി​ര തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു. ശ്രീ​ജി​ത്ത് ത​ത്ത​മം​ഗ​ലം സ്വാ​ഗ​ത​വും പു​തു​താ​യി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്…

Read More

വൃ​ദ്ധ​സ​ദ​ന​ത്തി​ന് സ​ർ​ക്കാ​ർ മു​ട​ക്കി​യ​ത് കോ​ടി​ക​ൾ; ​അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ കാ​രി​ക്കോ​ട്ടെ വൃ​ദ്ധ​സ​ദ​നം

ക​ടു​ത്തു​രു​ത്തി: നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കാ​രി​ക്കോ​ട്ടെ സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തു വൈ​കു​ന്നു. കെ​ട്ടി​ട​ത്തി​ന് ലി​ഫ്റ്റി​ല്ലാ​ത്ത​താ​ണ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​ന്‍ വൈ​കു​ന്ന​ത്. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ക്കോ​ടാ​ണു വൃ​ദ്ധ​സ​ദ​നം. ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​ത്തി​നു പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ മാ​ത്ര​മെ​യു​ള്ളൂ. സ്ഥ​ല സൗ​ക​ര്യ​ത്തി​ന്‍റെ പ​രി​മി​തി മൂ​ലം 50 പേ​രെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട സ്ഥാ​പ​ന​ത്തി​ല്‍ 25 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഇ​താ​ണ് കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി മു​ള​ക്കു​ളം വൃ​ദ്ധ​സ​ദ​നം മെ​ച്ച​പ്പെ​ട്ട നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ട​ത്. വൃ​ദ്ധ​സ​ദ​നം കൂ​ടു​ത​ല്‍ വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കി​യാ​ണ് ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​ത്. 2013 കാ​ല​ഘ​ട്ട​ത്തി​ല്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു ഡോ. ​എം.​കെ. മു​നീ​ര്‍ അ​നു​മ​തി ന​ല്‍​കി​യ ഒ​രു കോ​ടി രൂ​പ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​ത്. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​നു കൈ​മാ​റി​യ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ര​ണ്ട്…

Read More

കു​രു​തി​ക്ക​ള​മാ​യി കോട്ടയം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്

കോ​ട്ട​യം: കു​രു​തി​ക്ക​ള​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ അ​ശാ​സ്ത്രീ‍​യ നി​ർ​മാ​ണ​മാ​ണ് അ​പ​ക​ടം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ബ​സ് നി​ർ​ത്തി​യി​ടു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റാ​നു​മി​റ​ങ്ങാ​നും പ്ര​ത്യേ​ക ട്രാ​ക്ക് ഇ​ല്ലാ​ത്ത​തു​മാ​ണു പ​ല​പ്പോ​ഴും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. നേ​ര​ത്തെ സ്റ്റാ​ൻ​ഡി​ൽ ര​ണ്ട് പ്ലാ​റ്റ് ഫോ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബ​സു​ക​ൾ ഏ​ത് പ്ലാ​റ്റ് ഫോ​മി​ൽ എ​ത്തു​മെ​ന്നു യാ​ത്ര​ക്കാ​ർ​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ ഒ​റ്റ പ്ലാ​റ്റ് ഫോം ​മാ​ത്ര​മാ​ണു​ള്ള​ത്. സ്റ്റാ​ൻ​ഡ് പി​ടി​ച്ചി​രി​ക്കു​ന്ന ബ​സ് ഇ​റ​ങ്ങി​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് പി​ന്നാ​ലെ വ​രു​ന്ന ബ​സു​ക​ൾ​ക്ക് പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് ക​യ​റാ​ൻ സാ​ധി​ക്കൂ. ബ​സു​ക​ൾ​ക്ക് സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റാ​ൻ ക​ഴി​യാ​തെ വ​രു​ന്പോ​ൾ എം​സി റോ​ഡി​ൽ ഗ​താ​ഗ​ത കു​രു​ക്കി​നും കാ​ര​ണ​മാ​കും. സ​മാ​ന​മാ​യ രീ​തി​യി​ൽ മു​ൻ​പും പ​ല അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഗൗ​നി​ച്ചി​രു​ന്നി​ല്ല. ബ​സി​ന് ഓ​ട്ട​മാ​റ്റി​ക് വാ​തി​ൽ ഇ​ല്ലാ​തി​രു​ന്ന​തും ഇ​ന്ന​ല​ത്തെ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി. വാ​തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ യാ​ത്രി​ക​നു സ്വ​ന്തം ഇ​ഷ്ട​ത്തി​ന് വാ​തി​ൽ തു​റ​ക്കാ​നാ​വി​ല്ല. ബ​സ്…

Read More

ഡോ​ക്ട​റു​ടെ 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു; 4 പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: കൊ​റി​യ​ര്‍ വ​ഴി എം​ഡി​എം​എ എ​ത്തി​യു​ണ്ടെ​ന്ന് വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ നാ​ലു പേ​രെ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ ഫോ​ണി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഡോ​ക്ട​ര്‍​ക്കു വ​ന്ന കൊ​റി​യ​ര്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് അ​തി​ല്‍ എം​ഡി​എം​എ ഉ​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​താ​യും ഇ​തി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്കാ​യി ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന ന​മ്പ​റും ഉ​ണ്ടാ​യി​രു​ന്നു. ആ ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ റി​സ​ര്‍​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​മ്പ​ര്‍ ന​ല്‍​കി. തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​കാ​നാ​യി ഡോ​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്ര​കാ​രം ഡോ​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 40 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. ഡി​സം​ബ​ര്‍ 29, 30…

Read More

ഡ്രൈ ​ഡേ​യി​ല്‍ മ​ദ്യ​വി​ല്പ​ന; ത​ക്കാ​ളി സൂ​ര​ജ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത് കാ​ടു​പി​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ

കൊ​ച്ചി: ഡ്രൈ ​ഡേ​ക​ളി​ല്‍ ചി​ല്ല​റ​യാ​യും കു​പ്പി​യാ​യും മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ത​ക്കാ​ളി സൂ​ര​ജ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത് കാ​ടു​പി​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍. മ​ദ്യം വീ​ട്ടി​ല്‍ സൂ​ക്ഷി​ക്കാ​തെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ മ​ദ്യ​വി​ല്പ​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ണ്ണ​ല ആ​ലി​ന്‍ ചു​വ​ട് അം​ബേ​ദ്ക​ര്‍ റോ​ഡ് സ്വ​ദേ​ശി നെ​ല്ലി​തു​രു​ത്തി​പ്പ​റ​മ്പി​ല്‍ ത​ക്കാ​ളി എ​ന്ന് വി​ളി​ക്കു​ന്ന സൂ​ര​ജ് (28) ആ​ണ് എ​ക്‌​സൈ​സ് പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ലും മ​റ്റ് കാ​ടു​പി​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി​ട്ട് ആ​വ​ശ്യ​ക്കാ​ര്‍ വ​രു​മ്പോ​ള്‍ ചെ​ന്ന് എ​ടു​ത്ത് കൊ​ടു​ക്കു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. സൂ​ര​ജി​നെ​തി​രേ മ​ദ്യ​വി​ല്പ​ന സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ പ​രാ​തി​ക​ള്‍ ഇ​തി​ന് മു​ന്‍​പ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ശോ​ധ​നാ സ​മ​യം മ​ദ്യ​വു​മാ​യി പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചി​രു​ന്ന എ​ക്‌​സൈ​സ് സം​ഘം ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​വ​രു​ടെ വേ​ഷ​ത്തി​ലെ​ത്തി സാ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തെ മ​തി​ല്‍ കെ​ട്ടി​നു​ള്ളി​ല്‍​നി​ന്ന് ഇ​യാ​ള്‍ മ​ദ്യം എ​ടു​ത്ത് എ​ക്‌​സൈ​സ് സം​ഘ​ത്തി​ന് കൊ​ടു​ത്തു. തു​ട​ര്‍​ന്ന് മ​തി​ല്‍…

Read More

മൈ​ല​പ്ര കൊ​ല​ക്കേ​സ്; പ്രതികളെക്കുറിച്ച് ഒരുവിവരവുമില്ല; അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ക്കാനൊരുങ്ങി പോലീസ്

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര​യി​ലെ വ്യാ​പാ​രി പു​തു​വേ​ലി​ല്‍ ജോ​ര്‍​ജ് ഉ​ണ്ണൂ​ണ്ണി​യു​ടെ (73) കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ക്കും. ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ചു കാര്യമാ​യ സൂ​ച​ന​യി​ല്ല. പ​ല​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രെ വി​ട്ട​യ്ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. പ​റ​ക്കോ​ടു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഘ​ത്തി​നു സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടാ​കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പോ​ലീ​സ്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍​ക്ക് പ​ങ്കി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ച്ച​ത്.ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ജോ​ര്‍​ജി​ന്‍റെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ഒ​മ്പ​ത് പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ക​ട​യി​ല്‍​നി​ന്നു പ​ണ​വും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മോ​ഷ​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്നു ത​ന്നെ​യാ​ണ് പോ​ലീ​സ് നി​ഗ​മ​ന​വും. മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ ജോ​ര്‍​ജി​നെ കെ​ട്ടി​യി​ട്ടും വാ​യി​ല്‍ തു​ണി തി​രു​കി​യും ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ല്ല​രീ​തി​യി​ല്‍ മു​ന്നേ​റു​ന്നു​വെ​ന്നാ​ണ് ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Read More

ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്കേ​റു​ന്നു, നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കും; 10 മു​ത​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ് ഇ​ല്ല; അരവണ കിട്ടാത്തതിനാൽ മലയിറങ്ങാൻ മടിച്ച് ഭക്തർ

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്കു വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കും. തി​ര​ക്കു ക​ണ​ക്കി​ലെ​ടു​ത്ത് ശ​ബ​രി​മ​ല​യി​ല്‍ പ​ത്തു മു​ത​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ് ഉ​ണ്ടാ​കി​ല്ല. മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗി​ന്‍റെ എ​ണ്ണ​വും കു​റ​ച്ചു. അ​ര​വ​ണ​യ്ക്കു നേ​രി​ട്ട ക്ഷാ​മ​വും ക്ര​മീ​ക​ര​ണ​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​ര​വ​ണ ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​യ​തോ​ടെ ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം മ​ല​യി​റ​ങ്ങാ​ന്‍ ഭ​ക്ത​ര്‍ മ​ടി​ക്കു​ക​യാ​ണ്. പ്ര​ധാ​ന കൗ​ണ്ട​റി​നു മു​മ്പി​ല്‍ ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം ക്യൂ ​നി​ന്നാ​ണ് പ​ല​രും അ​ര​വ​ണ വാ​ങ്ങി​യ​ത്. പ​ത്തി​ല​ധി​കം മ​ണി​ക്കൂ​റു​ക​ള്‍ ക്യൂ ​നി​ന്ന് ശ​ബ​രി​മ​ല​യി​ലെ​ത്തി ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷം വീ​ണ്ടും പ്ര​സാ​ദം വാ​ങ്ങാ​നും ക്യൂ ​നി​ല്‍​ക്കേ​ണ്ടി​വ​രു​ന്ന​ത് ഭ​ക്ത​രെ ഏ​റെ വ​ല​യ്ക്കു​ന്നു. മ​ട​ക്ക​യാ​ത്ര​യ്ക്കാ​യി ട്രെ​യി​ന്‍ ബു​ക്ക് ചെ​യ്ത​വ​ര്‍​ക്കു കൃ​ത്യ​മാ​യി മ​ട​ങ്ങാ​നാ​കു​ന്നി​ല്ല. ഇ​തി​നി​ടെ 14ന് ​വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് പ​രി​ധി അ​ന്പ​തി​നാ​യി​ര​വും മ​ക​ര​വി​ള​ക്ക് ദി​ന​മാ​യ 15 ന് ​വെ​ര്‍​ച്വ​ല്‍ ക്യൂ​ബു​ക്കിം​ഗ് പ​രി​ധി നാ​ൽ​പ്പ​തി​നാ​യി​ര​വു​മാ​യും പ​രി​മി​ത​പ്പെ​ടു​ത്തി. മ​ക​ര​വി​ള​ക്ക് ദി​വ​സം ജ്യോ​തി​ദ​ര്‍​ശ​ന​ത്തി​നാ​യി കൂ​ടു​ത​ല്‍ ഭ​ക്ത​ർ തീ​ര്‍​ഥാ​ട​ന​പാ​ത​ക​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന​തി​നാ​ലും ദ​ര്‍​ശ​ന സ​മ​യ​ത്തി​ലെ…

Read More