സ്വന്തം ലേഖകന്‍ കോഴിക്കോട്: പ്രതിപക്ഷപാര്‍ട്ടികളുടെ ബഹിഷ്കരണത്തിനിടയിലും കേരളീയം പരിപാടിക്ക് ദേശീയ ശ്രദ്ധലഭിച്ച സന്തോഷത്തില്‍ ഇടതുസര്‍ക്കാര്‍. കമല്ഹാസന്, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും ടിറ്റ്വറുകളിലും കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട ഫോട്ടോകളും ആശംസകളും പങ്കുവച്ചതോടെ വിവാദങ്ങള്‍ക്കിടയിലും കേരളീയം സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് സിപിഎം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിനേ നേരിട്ടുകൊണ്ടിരിക്കേ കോടികള്‍ ചെലവഴിച്ച് കേരളീയം പരിപാടി നടത്തുന്നത് ധൂര്‍ത്താണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. തുടര്‍ന്ന് ഇവര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കേരളീയം പരിപാടിയുമായി മുന്നോട്ടുപേകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തിയതും ചടങ്ങില്‍ മോഹന്‍ലാല്‍ സെല്‍ഫിയും എല്ലാം കേരളീയത്തിന് വലിയ മൈലേജുണ്ടാക്കി. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെകുറിച്ച് സര്ക്കാസര്ക്കാര് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയതും തുടര്‍ന്ന് സത്യവാങ്മൂലം സംസ്ഥാനത്തെ അപമാനിക്കലാണെന്ന് കോടതിയുടെ പരമര്‍ശവും സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയ സന്ദര്‍ഭത്തിലാണ് ‘കേരളീയം’ സര്‍ക്കാരിന് തെല്ലൊരാശ്വാസം പകരുന്നത്. പ്രതിപക്ഷത്തിന്റെ ധൂര്‍ത്ത്…
Read MoreCategory: Edition News
ക്ലാസിലെ പെൺകുട്ടിയോടു സംസാരിച്ചതിനു വിദ്യാര്‍ഥിക്കു മർദനം; അധ്യാപകനെതിരേ ജാമ്യമില്ലാ കേസ്
മലപ്പുറം: ക്ലാസിലെ പെൺകുട്ടിയോടു സംസാരിച്ചതിനു വിദ്യാര്‍ഥിയെ അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി പോലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മർദ്ദിച്ച കേസിൽ സ്കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസ്. ഐപിസി 341, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്ഥിയെയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മകന്റെ ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ് അകാരണമായി മര്‍ദ്ദിച്ചതെന്നു മാതാവു പറഞ്ഞു. ക്ലാസിലെ പെണ്‍കുട്ടികളോടു സംസാരിക്കുന്നതിനിടയില്‍ അധ്യാപകന് മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തിരുന്നു. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധ്യാപകനില്‍നിന്നു വിശദീകരണം തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ…
Read Moreമലദ്വാരത്തിലൂടെയുള്ള ഗോൾഡ് കടത്ത് വർധിക്കുന്നു; മുസ്തഫ ഒളിപ്പിച്ചത് ഒരു കിലോയോളം സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽനിന്ന് ഒരു കിലോയോളം വരുന്ന സ്വർണം പോലീസ് പിടികൂടി. ചപ്പാരപ്പടവ് സ്വദേശി മുസ്തഫയിൽ നിന്നാണ് 47 ലക്ഷത്തോളം രൂപ വരുന്ന 832 ഗ്രാം സ്വർണം പിടികൂടിയത്. വിമാനത്താവളത്താവള പരിസരത്തുനിന്ന് എയർപോർട്ട് പോലീസാണ് സ്വർണം പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം മട്ടന്നൂർ എയർപോർട്ട് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി യാത്രക്കാരൻ പിടിയിലായത്. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുസ്തഫ. കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയ്ക്കുശേഷം പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നു പുറത്ത് ഇറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 900 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 832…
Read Moreവിസ വാഗ്ദാനം നല്കി ബന്ധുക്കളുടെ ലക്ഷങ്ങൾ തട്ടി; അമ്മ അറസ്റ്റിൽ; മകളെ തേടി പോലീസ്
ഉളിക്കൽ: യുകെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളുടെ പക്കൽനിന്നു 40 ലക്ഷത്തോളം രൂപ തട്ടിയ കർണാടക ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിലുള്ള മിനിമോൾ മാത്യുവിനെ (58) തൃശൂരിലെ കുണ്ടൻ ചേരിയിലെ വാടക വീട്ടിൽനിന്ന് ഉളിക്കൽ സിഐ സുധീർ കല്ലനും സംഘവും അറസ്റ്റ് ചെയ്തു. ആറളം, ഉളിക്കൽ, ്രശീകണ്ഠപുരം സ്റ്റേഷനിൽ ഇവർക്കെതിരേ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ മിനി പിടിയിലായത്. പോലീസ് വരുന്നതറിഞ്ഞ് കൂട്ടുപ്രതിയായ മകൾ ശ്വേത ഒളിവിൽ പോയി. സമാനമായ തട്ടിപ്പിൽ കോട്ടയത്തും തൃശൂരും ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗളൂരു ഭാഗത്ത് ഇവർക്കെതിരേ സമാനമായ നാലോളം തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടകയിലെ വീട്ടിൽനിന്നാണ് ഇവർ തൃശൂരിലേക്ക് താമസം മാറിയത്. രണ്ട് ലക്ഷം രൂപയോളം ശമ്പളം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് ബന്ധുക്കളിൽനിന്നു ബാങ്ക് വഴി പലപ്പോഴായി പണം കൈപ്പറ്റിയ…
Read Moreതീയണയ്ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ചങ്ങനാശേരി: മിത്രക്കരിയില് ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിൽ പടർന്നുപിടിച്ച തീയണയ്ക്കാൻ അഗ്നിശമനസേനയോടൊത്ത് സജീവമായി പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു. മിത്രക്കരി തെക്കേമഠം അരുണ്‍ (34) ആണു മരിച്ചത്. മിത്രക്കരി ക്ഷേത്രത്തിനു സമീപം കാരക്കാട് സുഭാഷിന്റെ വീടിനോട് ചേര്‍ന്ന് ഫര്‍ണിച്ചർ നിര്‍മിക്കുന്ന യൂണിറ്റിനാണ് ഇന്നു പുലര്‍ച്ചെ തീപിടിച്ചത്. തീയണയ്ക്കാൻ സജീവമായി രംഗത്തുണ്ടായിരുന്ന അരുൺ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreതിരുവിതാംകൂർ ദേവസ്വം ബോർഡ് ഇലക്ട്രിക്കൽ ഡിവിഷൻ അഴിമതി; ഗുരുതര ആരോപണവുമായി കോൺട്രാക്ടേഴ്സ്
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇലക്ട്രിക്കൽ ഡിവിഷൻ പ്രവർത്തനം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് ദേവസ്വം ബോർഡ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ ആരോപിച്ചു. ഡിവിഷൻ രൂപീകരിച്ച ആദ്യത്തെ ആറ് മാസം നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടന്നു. എന്നാൽ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് എൻജിനിയർ ചുമതലയേറ്റശേഷം ഓഫീസിന്റെ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലായി. സത്യസന്ധമായി കരാറെടുത്ത് ജോലി ചെയ്തുപൂർത്തികരിച്ച കരാറുകാരുടെ ബില്ലുകൾ കെട്ടിക്കിടക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു കടമെടുത്ത് ജോലിചെയ്യുന്ന സാധാരണക്കാരായ കരാറുകാരാണ് ഇവിടെയുള്ളത്. 2019 മുതൽ കഴിഞ്ഞ മാസംവരെ 50 കോടി രൂപയുടെ കുടിശികയുണ്ട്. എല്ലാ മേഖലയിലും ആധുനികവത്കരണ നടപടികൾ കൈക്കൊള്ളുന്പോഴും ദേവസ്വം ബോർഡിൽ ഇ ടെൻഡർ നടത്താത്തത് ചില ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ്. ഇത് അഴിമതിക്കു കളമൊരുക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
Read Moreഒപി ആരംഭിക്കാൻ വൈകി; ഡോക്ടറെ ചീത്തവിളിച്ച് മധ്യവയസ്കൻ
കോട്ടയം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം തെക്കേടത്ത് ബിജു ഏബ്രഹാമിനെ (ബിജു തെക്കേടം, 52) യാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാവിലെ ഒമ്പതിന് അയര്‍ക്കുന്നം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി ഒപി ആരംഭിച്ചിട്ടില്ലെന്നുപറഞ്ഞ് ബഹളം വയ്ക്കുകയും ഇവിടെ ഉണ്ടായിരുന്ന ഡോക്ടറെ ചീത്ത വിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ഇവരുടെ വീഡിയോ മൊബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നു. ഇയാള്‍ ബഹളം വയ്ക്കുന്നതായി അറിഞ്ഞ് അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreകോഴിക്കോട് കോര്പറേഷന് അക്കൗണ്ടില്‍നിന്ന് 13 കോടി തട്ടിയ കേസ്; സിബിഐ അന്വേഷിക്കും
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് കോടികൾ തട്ടിയ സംഭവത്തിൽ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു.പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി. കോർപറേഷൻ അക്കൗണ്ടുകളിൽ 13 കോടിയുടെ തട്ടിപ്പാണ് നടന്നത്. പിന്നീട് ബാങ്കധികൃതർ പണം കോർപറേഷന് തിരികെ നൽകിയിരുന്നു. ജൂലൈ മാസം ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പുറത്ത് വന്നത്. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്പറേഷന് ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായാരുന്നു ബാങ്കിന്റെ വിശദീകരണം. പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം കോര്പറേഷന് വിശദമായ അക്കൗണ്ട്…
Read Moreവനം വകുപ്പിന്റേത് കൊടുംക്രൂരത; ജനവാസ മേഖലയിലേക്ക് കാട്ടുപന്നികളെ ഇറക്കിവിട്ടു, പ്രതിഷേധിച്ച് നാട്ടുകാർ
കോട്ടയം: വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനില്‍ കാട്ടുപന്നികളെ ലോറിയിലെത്തിച്ച് തുറന്നുവിട്ട സംഭവത്തിൽ നാട്ടുകാരുടെ വ്യാപകപ്രതിഷേധം. വനം വകുപ്പ് കാട്ടിയത് കൊടും ക്രൂരതയെന്നു കർഷകർ. പ്രദേശ വാസികളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് വാഹനത്തില്‍ എത്തിച്ച പന്നികളെ ഇറക്കിവിട്ട് വനം വകുപ്പ് അധികൃതര്‍ മടങ്ങിയത്. ശബരിമല സീസണ് തുടങ്ങുന്നതിന്റെ ഭാഗമായി പമ്പയില്‍ നിന്നുള്ള കാട്ടുപന്നികളെ ലോറിയില്‍ കൊണ്ടുവന്ന് ജനവാസ മേഖലകളില്‍ ഇറക്കിവിട്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ഇതിനിടയിലാണ് കാട്ടുപന്നികളെ ഇറക്കിവിട്ടിരിക്കുന്നത്. കാട്ടാനയുടെ ശല്യം മൂലം എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം പണി നഷ്ടമാകുന്ന സാഹചര്യമുണ്ട്. നിലവില്‍ 33ഓളം ആനകള്‍ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. കൂടാതെ കാട്ടുപന്നി, കടുവ, പുലി അടക്കമുള്ള വന്യമൃഗശല്യവും രൂക്ഷമാണ്. ആനയുടെ ആക്രമണത്തില്‍നിന്ന് എസ്റ്റേറ്റിലെ തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് പലപ്പോഴും…
Read Moreവീട്ടമ്മയ്ക്കുനേരേ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കര്‍ ഭാഗത്ത് കരിപ്പാത്തോട്ടത്തില്‍ അമല്‍ ബോസി (25)നെയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി 10നു വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഇവരോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരേ എസ് സി /എസ്ടി ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതിക്കായുള്ള തിരച്ചില്‍ ശക്തമാക്കി.
Read More