പാലാ: മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവിനു ജീവപര്യന്തം തടവും പത്തു വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. അന്തിനാട് മൂപ്പന്മല ഭാഗത്തുള്ള കാഞ്ഞിരത്തുംകുന്നേല്‍ ഗോപാല കൃഷ്ണന് ചെട്ടിയാര്‍ക്കാണ് കഠിനതടവ് വിധിച്ച് പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്. മകന് ഷിനുവിനെ 2021 സെപ്റ്റംബർ 23 രാത്രിയിൽ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. ഷിനുവിന്റെ രണ്ടാം മരണവാര്‍ഷികത്തിന്റെ തലേദിവസമാണ് വിധി പ്രസ്താവിച്ചിട്ടുള്ളത്. പ്രതിയായ ടി. ഗോപാലകൃഷ്ണന് ചെട്ടിയാര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം കഠിനതടവും 326 എ വകുപ്പു പ്രകാരം പത്തു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവിനും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.…
Read MoreCategory: Edition News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി 12000 പേജുള്ള ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)സമര്‍പ്പിക്കും. 50 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും സമര്‍പ്പിക്കുക. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന് പി. സതീഷ് കുമാര്‍, ഇടനിലക്കാരന് പി.പി. കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി.ആര്. അരവിന്ദാക്ഷന്, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഇന്ന് ഇഡി സമര്‍പ്പിക്കുന്നത്. തട്ടിപ്പിന്റെ പിന്നിലെ ആസുത്രകർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാണ് ഇഡി കണ്ടെത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത…
Read Moreനിയന്ത്രണം തെറ്റി ബൈക്ക് പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
പരിയാരം: ബൈക്കുമായി പാലത്തില്‍നിന്ന് പുഴയിലേക്ക് വീണ യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണു (20) വാണ് മരിച്ചത്. പാണപ്പുഴ മാത്ത്വയൽ പാലത്തിൽനിന്നു പുഴയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന ബൈക്ക് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺക്രീറ്റ് തിട്ടയിൽ തട്ടി യുവാവ് വെള്ളത്തില്‍ വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും സമീപത്തെ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന യുവാക്കളും ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരണം സംഭവിച്ചു. മാതമംഗലം ഭാഗത്തുനിന്നു പാണപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം. കുറച്ച് വർഷങ്ങൾക്ക് മുന്നേ ബസും ബൈക്കും കൂട്ടിയിടിച്ച് ഇതേ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അന്ന് പറ്റിയ പരിക്കിൽ നിന്ന് മുക്തനായി സ്വകാര്യ ബസിൽ കണ്ടക്ടറായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അപകട വിവരമറിഞ്ഞ് പയ്യന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയും…
Read Moreശസ്ത്രക്രിയ കഴിഞ്ഞു, കാന്‍സറിനെ തോല്‍പ്പിക്കും: നിഷ ജോസ്
കോട്ടയം: തനിക്ക് അർബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ നിഷ ജോസ്. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വീഡിയോയയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാന്‍സറിനെ തോല്‍പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നും കാന്‍സറിനെ കീഴടക്കിയിട്ടേയുള്ളൂ കാര്യമുള്ളുവെന്നും നിഷ വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിച്ചുവരികയാണ് നിഷ. കാന്‍സര്‍ രോഗികള്‍ക്ക് ബോധവത്കരണം നടത്തുന്നതിലും മുടി മുറിച്ചു നല്കുന്നതിലുമൊക്കെ സജീവയായിരുന്നു. ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്നു. എല്ലാ വര്‍ഷവും പതിവായി ചെയ്യുന്ന മാമോഗ്രാം പരിശോധനയിലാണ് സ്തനാര്‍ബുദം കണ്ടെത്തിയതെന്നും കുടുംബത്തിന്റെ പിന്തുണയും ശക്തിയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്നും നിഷ പറയുന്നു.
Read Moreകോഴിക്കോട് ഇനി ‘സാഹിത്യനഗരം’; യുനെസ്കോ ‘സാഹിത്യനഗരം’ പദവി സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യനഗരം
കോഴിക്കോട്: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ഇനി ‘സാഹിത്യനഗരം’. യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ ‘സാഹിത്യനഗരം’ എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്പറേഷന് നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്. ബഷീറും എസ്.കെ. പൊറ്റെക്കാട്ടും കെ.ടി. മുഹമ്മദും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ഓർമകൾ ധന്യമാക്കി കോഴിക്കോട് ഇനി സാഹിത്യ നഗരം എന്നറിയപ്പെടും. രേവതി പട്ടത്താനം മുതൽ ലിറ്ററേച്ചർ ഫെസ്റ്റ് വരെ ചരിത്രത്തിൽനിന്ന് വർത്തമാനകാലം വരെ സഞ്ചരിക്കുന്ന സാഹിത്യസപര്യ കോഴിക്കോടിന് സ്വന്തമാണ്. രാജ്യാന്തര സഞ്ചാരികളുടെ തൂലിക തുമ്പിൽ എക്കാലവും കുറിച്ചിടപ്പെട്ട നഗരത്തിന്റെ അതിന്റെ ഗതകാല വൈഭവം ലോകം അംഗീകരിക്കുകയാണ്.ലോക സാഹിത്യത്തെ അടുത്തറിയാനും മലയാള സാഹിത്യം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കാനും പുതിയ പദവി വഴിയൊരുക്കും. യുനെസ്കോ…
Read Moreകേരളീയം പരിപാടി ബഹിഷ്കരിച്ച് പ്രതിപക്ഷം; ധൂർത്തിനെതിരെ ബിജെപി മാർച്ച്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയ്ക്കെതിരെ ബഹിഷ്കരണവും പ്രതിഷേധവുമായി പ്രതിപക്ഷം. കോണ്‍ഗ്രസും യുഡിഎഫും കേരളീയം പരിപാടി ബഹിഷ്കരിച്ചു. കേരളീയം പരിപാടിയോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും നേരത്തെ വ്യക്തമാക്കിയിരുന്നു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുന്പോൾ സർക്കാർ വലിയ ധൂർത്ത് നടത്തി ജനങ്ങളുടെ മേൽ അധിക നികുതിഭാരം ചുമത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തലസ്ഥാനത്തെ റോഡുകളിലും ജനവാസമേഖലകളിലും വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ യാതൊരു നടപടിയും സ്വീകരിക്കാതെ കേരളീയത്തിലൂടെ സർക്കാർ വൻ ധൂർത്ത് നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലർമാരും പ്രവർത്തകരും കേരളീയം പരിപാടി നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാർച്ച് നടത്തിയെങ്കിലും ഏജീസ് ഓഫീസിന് മുന്നിൽ വച്ച്പോലീസ് മാർച്ച് തടഞ്ഞു.
Read Moreപെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; പോക്സോ കേസിൽ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്, തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന പുഴവാത് ഹിദായത് നഗറിൽ തോട്ടുപറമ്പ് വീട്ടിൽ സുജിതാ(24)ണ് പെരുനാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽനിന്നും പെൺകുട്ടിയെ കാണാതായിരുന്നു. സ്കൂളിലേക്ക് പോയ കുട്ടിയെ സുജിത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. തട്ടിക്കൊണ്ടുപോകലിനും ബലാൽസംഗത്തിനും പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, ഇൻസ്പെക്ടർ യു. രാജിവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുമൊത്ത് ഇയാളെ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്പെക്ടർക്കൊപ്പം എസ്ഐ റെജി തോമസ്, എഎസ്ഐ അച്ചൻകുഞ്ഞ്, എസ്സിപിഒമാരായ സുഷമ കൊച്ചുമ്മൻ, ആശ ഗോപാലകൃഷ്ണൻ, നെൽസൻ, അജിത്, സിപിഒമാരായ ശരത്, വിഷ്ണു, വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.
Read Moreകണ്ണൂരിൽ മയക്കുമരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ ടൗണിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റിൽ. കുറവ പണ്ടാരവളപ്പ് സ്വദേശി സി. മുഹമ്മദ് സഫീർ(23)നെയാണ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽ നിന്നും 14.541 ഗ്രാം മെത്താംഫിറ്റാമിനും 1.200 ഗ്രാം ഹാഷിഷും മയക്കുമരുന്നുകൾ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു. എക്സൈസ് തയ്യിൽ പ്രദേശത്ത് നടത്തിയ പട്രോളിംഗിനിടെ സംശാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തയ്യിൽ- കുറുവ റോഡിൽ വച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. കണ്ണൂർ ടൗൺ ഭാഗത്തും മറ്റും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുഹമ്മദ് സാഫീർ എന്ന് എക്സൈസ് പറഞ്ഞു. കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകനെ കുത്തിയ കേസിലെ പ്രതിയാണ് സാഫീർ. ഈ കേസിൽ 75 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ…
Read Moreസ്വകാര്യ ബസ് പണിമുടക്ക്; ചര്‍ച്ചയ്ക്ക് സര്‍ക്കാരില്ല, ബസുടമകളുടെ പ്രതീക്ഷ ‘കണ്‍സഷനില്‍’ മാത്രം
സ്വന്തം ലേഖകന്‍ കോഴിക്കോട്: ജനത്തെ ബുദ്ധിമുട്ടിലാക്കി സ്വകാര്യ ബസുകളുടെ സൂചനാപണിമുടക്ക് ഇന്നു നടക്കുമ്പോൾ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. വിഷയം മുന്‍പ് ചര്‍ച്ച ചെയ്തുകഴിഞ്ഞതാണെന്നും സീറ്റ് ബെല്‍റ്റിന്റെയും കാമറയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ഗതാഗതമന്ത്രി തന്നെ നേരിട്ട് ബസുടമകളോട് വ്യക്തമാക്കികഴിഞ്ഞു. കാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ ഘടിപ്പിക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന ബസുടമകളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് മുന്‍പുതന്നെ ബസുടമകള്‍ ആവശ്യപ്പെട്ടതനുസരിച്ച് സമയം ഏറെ നല്‍കിയതാണെന്നുമാണ് മന്ത്രി പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷനില്‍ മാത്രമാണ് എന്തെങ്കിലും നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാനുള്ള സാധ്യതയുള്ളത്. അതാകട്ടെ പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയുകയുമില്ല. വിദ്യാര്‍ഥിസംഘടനകളുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ തീരുമാനമുണ്ടാകൂ എന്നുറപ്പാണ്. കണ്സഷന് കാര്യത്തില്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷ ബസുടമകള്‍ക്കും ഉള്ളു. പൊതുവേ അമിത വേഗതയും അപകടങ്ങള്‍ കൂടിയതും മൂലം സീറ്റ് ബെല്‍റ്റ്, കാമറ വിഷയങ്ങളില്‍നിന്നു…
Read Moreറോഡിന്റെ അശാസ്ത്രീയ നിര്‍മാണം;വെളിവയല്‍പടി ഇറക്കത്തില്‍ വീണ്ടുംഅപകടം: അഞ്ചല്‍ സ്വദേശി മരിച്ചു; മൂന്നു പേർക്ക് പരിക്ക്
പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂടിനും മണ്ണാരക്കുളഞ്ഞിക്കും മധ്യേ വെളിവയല്‍പടി ഇറക്കത്തില്‍ വീണ്ടും അപകടം. ഇന്നലെ രാത്രി കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചല്‍ ഏറം തടിക്കാട് രതീഷ് ഭവനില്‍ രതീഷാണ് (42) മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആസാം റൈഫിള്‍സ് ഉദ്യോഗസ്ഥനാണ് മരിച്ച രതീഷ്. ഒപ്പമുണ്ടായിരുന്ന അഞ്ചല്‍ പാര്‍വതി മന്ദിരത്തില്‍ അഭിജിത്തിനും (30) എതിരേ വന്ന കാറിലുണ്ടായിരുന്ന പത്തനംതിട്ട മേരിമാത കോണ്‍വന്റിലെ സിസ്്റ്റര്‍ റോസിറ്റ, സിസ്റ്റര്‍ ഡോണ, സിസ്റ്റര്‍ മരിയ എന്നിവര്‍ക്കും പരിക്കേറ്റു. അഞ്ചലില്‍നിന്നു കട്ടപ്പനയ്ക്കു പോകുകയായിരുന്നു രതീഷും അഭിജിത്തും. കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാര്‍ കൂത്താട്ടുകുളത്തുനിന്നു പത്തനംതിട്ടയ്ക്കു വരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെയും സിസ്റ്റര്‍ ഡോണയെയും കോട്ടയം മെഡിക്കല്‍ കോളജിലും മറ്റു രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിഎം റോഡിനന്റെ പുനര്‍നിര്‍മാണത്തിനുശേഷം ഈ ഭാഗത്ത് അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. വളവും ഇറക്കവും നിറഞ്ഞ ഭാഗത്ത് മണ്ണാരക്കുളഞ്ഞിയില്‍ നിന്നു വരുന്ന…
Read More