തിരുവനന്തപുരം: നിയമനക്കോഴക്കേസിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗൂഢാലോചന നടന്നുവെന്ന ആരോപണം തെളിയിക്കാനാകാതെ പോലീസ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി എംവി. ഗോവിന്ദനും മന്ത്രിയുടെ ഓഫീസിനെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതാണ് ഗൂഢാലോചന കണ്ടെത്താൻ സാധിക്കാത്തതിന് കാരണമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതികളായ ബാസിത്തും അഖിൽ സജീവും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതും പരസ്പര വിരുദ്ധവുമായ മൊഴികൾ നൽകുകയും കേസിലെ മറ്റൊരു പ്രതിയായ ലെനിൻ രാജിനെ പിടികൂടാൻ സാധിക്കാത്തതുമാണ് ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് തടസമെന്നാണ് അറിയാൻ സാധിച്ചത്. മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിന്റെ നിർദേശാനുസരണമാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു ഒരു ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം താൻ ഉന്നയിച്ചതെന്നാണ് മലപ്പുറം സ്വദേശിയായ ഹരിദാസ് ഏറ്റവും അവസാനം കന്റോണ്‍മെന്റ് പോലീസിൽ മൊഴി നൽകിയത്. ബാസിത്തിനെ അറസ്റ്റ് ചെയ്ത് പോലീസ് നടത്തിയ ചോദ്യം…
Read MoreCategory: Edition News
കൃഷിനാശം അറിഞ്ഞ് ചാനലും മെമ്പറുമെത്തി; എല്ലാമടിയും മാറ്റി പാഞ്ഞെത്തി ഉദ്യോഗസ്ഥരും; ജീവനക്കാരുടെ ശുഷ്കാന്തി കണ്ട് അന്തംവിട്ട് കർഷകർ
വടക്കഞ്ചേരി: കൃഷി നാശം പരിശോധിക്കാൻ വിമുഖത കാട്ടിയ ഉദ്യോഗസ്ഥർ സ്ഥലത്ത് മാധ്യമപ്രവർത്തകരും പഞ്ചായത്ത് മെംബറും എത്തിയിട്ടുണ്ടെന്നറിഞ്ഞതോടെ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് പാഞ്ഞെത്തി പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് വള്ളിയോട് പൂക്കാടാണ് അധികൃതരുടെ ഈ ശുഷ്കാന്തി കണ്ട് ജനം അന്തംവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് ഇവിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ അംബിക മുരളീധരൻ എന്ന വീട്ടമ്മ കൃഷി ചെയ്തിരുന്ന നേന്ത്രവാഴകൾ കൂട്ടത്തോടെ ഒടിഞ്ഞുവീണത്. 500 നേന്ത്രവാഴകളിൽ 200 എണ്ണം ഒടിഞ്ഞു നശിച്ചു. കുല വന്ന് ഏതാനും ആഴ്ചയായതു മുതൽ മൂപ്പെത്താറായ കുലകൾ വരെയുണ്ട് ഒടിഞ്ഞുവീണവയുടെ കൂട്ടത്തിൽ. പൂക്കാട് അംബികയും ഇവരുടെ മക്കളായ ശ്രീജിത്തും ശ്രീക്കുട്ടിയും ചേർന്നാണ് വാഴകൃഷി നടത്തുന്നത്. മക്കൾ ഇരുവരും വിദ്യാർഥികളാണ്. ഭർത്താവ് മരിച്ച അംബിക പാട്ടത്തിന് സ്ഥലം എടുത്താണ് വാഴകൃഷിയും പശു വളർത്തലുമായി മക്കളുടെ പഠനവും മറ്റു ജീവിത ചെലവുകളും കൂട്ടിമുട്ടിച്ചു പോകുന്നത്. പലയിടത്തുനിന്നായി വായ്പ എടുത്താണ്…
Read Moreലീഗ് അയഞ്ഞു, വിടാതെ സമസ്ത; പി.എം.എ. സലാമിനെ കെട്ടിയിടണമെന്ന് ജിഫ്രി തങ്ങൾ
കോഴിക്കോട്: പ്രസ്താവന തര്ക്കത്തില്നിന്നു മുസ് ലിം ലീഗ് അയഞ്ഞെങ്കിലും വിടാതെ സമസ്ത. സമസ്തയ്ക്കെതിരേ നിരന്തരം പരാമര്‍ശങ്ങളുമായി രംഗത്തെത്തിയ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെ പി.കെ. കുഞ്ഞാലിക്കുട്ടി കൈവിട്ടെങ്കിലും ആക്ഷേപങ്ങൾ ഉന്നയിച്ചവരെ ആദ്യമേ തടയണമായിരുവെന്നാണ് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രതികരണം. സലാമിനെ പോലുള്ളവരെ ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക, അതുമല്ലെങ്കിൽ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു കാസർഗോഡ് നീലേശ്വരത്ത് എസ് വൈഎസ് പരിപാടിയിൽ ജിഫ്രി തങ്ങളുടെ പ്രതികരണം. പരസ്യ പ്രസ്താവന അവസാനിപ്പിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോടാണ് ജിഫ്രി തങ്ങളുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ആരെയും ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്തക്കറിയാമെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. സമസ്തയ്ക്ക് അതിനുള്ള ശക്തിയുണ്ട്. സമസ്തയില്‍ ആരെല്ലാം വേണമെന്ന് തീരുമാനിക്കാന്‍ ആരെയും ഗേറ്റ് കീപ്പറാക്കിയിട്ടില്ല. എസ് വൈ എസ് സമസ്തയുടെ ഊന്നുവടി മാത്രമല്ല. ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാന്‍…
Read Moreജെഫിന്റെ കൊലപാതകം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ച പ്രതി സുല്‍ത്താന്‍ബത്തേരി താഴമുണ്ട മണിക്കുന്ന് മുത്തപ്പനെ (രാജമുത്തു-27) ചോദ്യം ചെയ്തതില്‍ നിന്നാണ് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കാനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു. കേസില്‍ തമിഴ്നാട് സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘം കരുതുന്നു. തമിഴ്നാട്ടില്‍ ഇയാള്‍ എത്താന്‍ ഇടയുള്ള സ്ഥലങ്ങളിലൊക്കെ പോലീസ് അന്വേഷിച്ചെങ്കിലും അവിടെയെങ്ങും ഇയാള്‍ എത്തിയിരുന്നില്ല. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനവുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ ചുരുളഴിച്ചത്. ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചക്കോ (28), ഇയാളുടെ…
Read Moreകെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്ക്കില്ല; ഇറച്ചിയില്‍ ഹോര്‍മോണ്‍ എന്ന പ്രചാരണം വ്യാജമെന്ന് മന്ത്രി ചിഞ്ചുറാണി
കൊച്ചി: ഹോര്‍മോണ്‍ കുത്തിവയ്ച്ചുള്ള ഇറച്ചിക്കോഴികളാണ് സംസ്ഥാനത്ത് വില്പനയ്ക്കെത്തിക്കുന്നതെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് മൃഗസംരക്ഷ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. ഹോര്‍മോണ്‍ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്ക്കില്ല. സാധാരണ തീറ്റ നല്കിയാല് തന്നെ കോഴികള്‍ക്ക് തൂക്കം ലഭിക്കുമെന്നതിനാല്‍ അനാവശ്യമായി ഹോര്‍മോണ്‍ കുത്തിവയ്ച്ച് ഭാരം വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രായോഗിക ബുദ്ധിയില്‍ ചിന്തിച്ചാല്‍ മനസിലാകുന്നതേയുള്ളെന്നും മന്ത്രി പറഞ്ഞു. ഭക്ഷോത്പാദന വിതരണ മേഖലയില്‍ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്താനായി രൂപം നല്കിയ ട്രസ്റ്റ് ഓഫ് സേഫ്റ്റി ആന്‍ഡ് ടേസ്റ്റ് (ടോസ്റ്റ്) ന്റെ ആഭിമുഖ്യത്തില്‍ ബോള്‍ഗാട്ടി കണ്വന്ഷന് സെന്ററില്‍ നടത്തിയ പ്രഥമ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മായം കലരാത്ത ആരോഗ്യകരവും പോഷക സംപുഷ്ടവുമായ ഭക്ഷണം വിളമ്പുകയെന്നതാണ് ഭക്ഷ്യസുരക്ഷയുടെ ലക്ഷ്യം. ഇത് ഭക്ഷ്യോത്പാദകരുടെയും വില്പനക്കാരുടെയും കടമയും ഉത്തരവാദിത്തവുമാണ്. ഇടയ്ക്കിടെ സംഭവിക്കുന്ന ഭക്ഷ്യവിഷബാധ വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍ നിരന്തരം പരിശോധന നടത്തി…
Read Moreഗ്രൂപ്പു തർക്കം നടുറോഡിലും; കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാരുടെ തമ്മിലടി
കരുനാഗപ്പള്ളി: യുഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയിൽ കോൺഗ്രസുകാർ തമ്മിൽ ഗ്രൂപ്പ് തിരിഞ്ഞ് പോർവിളിയും തമ്മിലടിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധം ഇതോടെ തെരുവിലെ കയ്യാങ്കളിയിൽ എത്തി. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ.ദേവരാജൻ, മണ്ഡലം പ്രസിഡന്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംതറ ജംഗ്ഷനിൽ എത്തുന്നതിന് മുമ്പ് തന്നെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങിയിരുന്നു. ജാഥ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും ചിതറി ഓടി. ഒരു സംഘം കെ.സി.വേണുഗോപാലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞുപോയത്. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇരുപക്ഷത്തെയും പിടിച്ചു മാറ്റിയത്. തുടർന്ന് ജാഥാസ്വീകരണം നടത്താതെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷം സംബന്ധിച്ച വീഡിയോ…
Read Moreജഗതിയിൽ കാർ വിൽപ്പനശാലയിൽ തീപിടിത്തം: രണ്ട് കാറുകൾ കത്തിനശിച്ചു;ലക്ഷങ്ങളുടെ നഷ്ടം
പേരൂർക്കട: ജഗതി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടു കാറുകൾ പൂർണ്ണമായി കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു . ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ഡി.പി.ഐ ജംഗ്ഷന് സമീപം താമസിക്കുന്ന നവീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള “മൈ സൈറ ഓട്ടോ കെയർ പ്രൈവറ്റ് ലിമിറ്റഡ്” എന്ന സ്ഥാപനത്തിന്റെ ഗാരേജിൽ സൂക്ഷിച്ചിരുന്ന രണ്ടു വാഹനങ്ങൾ കത്തിയത്. ഒരു മാരുതി ആൾട്ടോ കാറും ഹോണ്ട ബ്രിയോ കാറുമാണ് കത്തിയത്. സ്ഥാപനം തുറക്കുന്നതിന് മുമ്പാണ് തീപിടിത്തം ഉണ്ടായത് എന്നതിനാൽ അത്യാഹിതമൊന്നും ഉണ്ടായിട്ടില്ല. ഷോറൂമിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട പരിസരവാസികളാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ഷോട്ട് സർക്യൂട്ട് ആണോ മറ്റെന്തെങ്കിലും ആണോ തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിലെ ലാൻഡ് ലൈൻ നമ്പർ കുറെ നാളായി…
Read Moreമദ്യപാനത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ
ഹരിപ്പാട്: മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ. ചെങ്ങന്നൂർ ഇലഞ്ഞിമേൽ കോലത്ത് വീട്ടിൽ സതീശന്റെ മകൻ സജീവാണ് ( ഉണ്ണി – 32) മരിച്ചത്. സംഭവത്തിൽ സജീവിന്റെ സുഹൃത്തുക്കളായ നങ്ങ്യാർകുളങ്ങര തുണ്ടിൽ വീട്ടിൽ പ്രവീൺ (27), അരുൺ ഭവനത്തിൽ അരുൺ (33) എന്നിവരെ കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുഭാഗത്തായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ പ്രവീണും അരുണും ചേർന്ന് സജീവിനെ മർദിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മർദനത്തിൽ അവശനിലയിലായ സജീവിനെ സുഹൃത്തുക്കളായ പ്രവീൺ, അരുൺ, മനോജ് എന്നിവർ ചേർന്ന് വാഹനത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് ആദ്യഘട്ടത്തിൽ ഇവർ പറഞ്ഞത്. സംശയം തോന്നിയ ജീവനക്കാർ ഇവരെ തടഞ്ഞു വയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസ്…
Read Moreനിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി; ആർക്കും പരിക്കില്ല; ബസ് വരുന്നത്കണ്ട് കുട്ടികൾ ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി
കോട്ടയം: നാല്പാത്തിമല-അതിരമ്പുഴ റോഡിൽ പന്പ് ഹൗസിനു സമീപം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു സംഭവം. മ്ലാങ്കുഴി മായിൻകുട്ടിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. കോട്ടയം പിറവം റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. വീടിന്റെ മുൻഭാഗം തകർന്നു. സ്കൂൾ കുട്ടികളടക്കം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. സംഭവസ്ഥലത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. അതിരന്പുഴ യൂണിവേഴ്സിറ്റി മാന്നാനം റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ നാല്പാത്തിമല-അതിരമ്പുഴ റോഡിലൂടെയാണ് ബസ് സർവീസ്.
Read Moreപിന്നിലത്തെ ബസ് ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ; കോഴിക്കോട്ടെ ദമ്പതിമാരുടെ അപകടമരണം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ
കോഴിക്കോട്: വേങ്ങരിയിൽ സ്വകാര്യബസിനിടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദന്പതിമാർ മരിച്ച സംഭവത്തിൽ ബസിന്റെ ഉടമയെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് – നരിക്കുനി റൂട്ടിലോടുന്ന തിരുവോണം ബസ് ഇടിച്ചാണ് തിങ്കളാഴ്ച കക്കയാട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവർ മരിച്ചത്.മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജംഗ്ഷന് സമീപം തിങ്കഴാളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പുറകിലേക്ക് തിരുവോണം എന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടു ബസുകൾക്കുമിടയിൽപ്പെട്ട ദന്പതികൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷൈജുവിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനാണ് ഷൈജു. വിദ്യാർത്ഥികളായ അശ്മിതയും അശ്വന്തുമാണ് മക്കള്‍.
Read More