വടകര: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായതിനു പിന്നാലെ പ്രതിയുടെ വീടിനുനേരേ ബോംബ് ആക്രമണം. പുതുപ്പണം കോട്ടക്കടവ് കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൾ റസാഖി(61)നെയാണ് പീഡനക്കേസിൽ വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചത്.അബ്ദുൾ റസാഖിന്റെ കുടുംബം വീട്ടിൽനിന്നു പുറത്തുപോയ സമയത്തായിരുന്നു സംഭവം. പേടിച്ചുകരഞ്ഞ പെൺകുട്ടിക്ക് മിഠായി വാങ്ങാൻ പണം നൽകിയ പ്രതി സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ പിടികൂടിയ പ്രതിയെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുംചെയ്തു. പിന്നാലെയാണ് അബ്ദുൾ റസാഖിന്റെ വീടിനുനേരേ ആക്രമണമുണ്ടായത്. വീടിനുനേരേ പെട്രോൾ ബോംബെറിഞ്ഞ് അഞ്ച് ജനൽ ഗ്ലാസുകൾ തകർത്തു. വീടിന്റെ മുൻ വാതിലിനും ചെറിയ കേടുപാടുണ്ട്. വീടിന്റെ ചുമരിലാണ് ബോംബ് പതിച്ചത്.
Read MoreCategory: Edition News
പോലീസ് ചമഞ്ഞു യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
തില്ലങ്കേരി: പോലീസ് ചമഞ്ഞു യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. തില്ലങ്കേരി ടൗണിൽ ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തില്ലങ്കേരി സ്വദേശികളായ സുവിൻ (26), വൈഷ്ണവ് ( 24), അഭിഷേക് (25), മിഥുൻ (26) എന്നിവരെ യുവതിയുടെ പരാതി പ്രകാരം മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തില്ലങ്കേരി ടൗണിൽ വച്ച് തന്നെ പോലീസ് ആണെന്ന് പറഞ്ഞെത്തിയ നാലു യുവാക്കൾ ബലമായി തടഞ്ഞുവെച്ചു ബാഗ് പരിശോധിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി മുഴക്കുന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലാകുന്നത്.
Read Moreപാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ്
പാലക്കാട് : പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കൽ മൂത്താട്ടുപറന്പ് സുന്ദരന്റെ മകൾ സുനില(42), മകൻ രോഹിത്( 19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(23) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ അഞ്ചു മണിയോടെ സിനിലയുടെ അമ്മ അടുക്കളയിലെത്തിയപ്പോഴാണ് മൂവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്ന പ്രദേശവാസികളെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ദുരൂഹതയൊന്നും പോലീസ് സംശയിക്കുന്നില്ല. പ്രദേശവാസികളുമായി കുടുംബം അധികം അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read Moreവടകരയിൽ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ട് ലക്ഷം കവർന്നു; ഹാക്കര്ക്കായി അന്വേഷണം
വടകര: രണ്ട് ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ ഇടപാടുകാരന് രണ്ട് ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. അക്കൗണ്ട് ഹാക്ക് ചെയ്താണു പണം തട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മയ്യന്നൂരിലെ വണ്ണത്താംകണ്ടി സിഎച്ച് ഹൗസിൽ ഇബ്രാഹിമിനാണ് പണം നഷ്ടമായത്. അന്വേഷണത്തെ തുടർന്ന് ഹാക്കറുടെ അക്കൗണ്ടിൽനിന്ന് 65,000 രൂപ മരവിപ്പിച്ചതായി സൈബർ പോലീസ് ഇബ്രാഹിമിനെ അറിയിച്ചിട്ടുണ്ട്. എസ്ബിഐ വില്യാപ്പള്ളി ശാഖയിലെ അക്കൗണ്ടിൽനിന്ന് 99,999 രൂപയും ബാങ്ക് ഓഫ് ബറോഡയുടെ വടകര അടക്കാതെരുവ് ശാഖയിലെ അക്കൗണ്ടിൽ നിന്ന് 99,999 രൂപയുമാണ് നഷ്ടമായത്. ഞായറാഴ്ച പകൽ 1.57നാണ് എസ്ബിഐ ശാഖയിലെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി ഇബ്രാഹിമിന് ഫോണിൽ മെസേജ് വന്നത്. 2.15 ഓടെ മെസേജ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നോക്കിയപ്പോഴാണ് ഇതേ സമയത്തുതന്നെ ബാങ്ക് ഓഫ് ബറോഡയിൽനിന്നു പണം പിൻവലിച്ചതായ മെസേജും കണ്ടത്. ആക്സിസ് ബാങ്ക് വഴി പിൻവലിച്ചതായാണ് മെസേജിൽ ഉള്ളത്. ഇക്കാര്യം…
Read Moreസംഗീതിന്റെ മരണകാരണം അറിയാന്‍ വിശദമായ പരിശോധന
പത്തനംതിട്ട: പതിനാറ് ദിവസങ്ങള്‍ക്ക് മുമ്പ് മലയാലപ്പുഴ തലച്ചിറയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഗീതിന്റെ മരണകാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് പോലീസ്. സംഗീതിന്റെ മൃതദേഹം ഇന്നലെ രാവിലെ പമ്പാനദിയില്‍ ആറന്മുള സത്രക്കടവിനു സമീപമാണ് കണ്ടെത്തിയത്. തലച്ചിറ കൈനിക്കര വീട്ടില്‍ പരേതനായ സജിയുടെയും ജെസിയുടെയും മകനാണ് സംഗീത് (സുനു – 24). സത്രക്കടവില്‍ യുവാവിന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ആറന്മുള, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്കുശേഷം സംഗീതിന്റെ ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. മൃതദേഹം പൂര്‍ണമായി ജീര്‍ണിച്ച അവസ്ഥയിലായിരുന്നെങ്കിലും ധരിച്ചിരുന്ന വസ്ത്രങ്ങളാണ് തിരിച്ചറിയാന്‍ സഹായകമായത്. സംഗീതിന്റെ തിരോധാനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് യുവാവിനന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞഒന്നിന് രാത്രി എട്ടോടെയാണ് സംഗീതിനെ കാണാതായത്. സുഹൃത്തിനന്റെ മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനാണ് സംഗീത് ഓട്ടോ…
Read Moreക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം
മാന്നാർ: ബുധനൂർ കുന്നത്തൂർ കുളങ്ങര ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. നാല് കാണിക്കവഞ്ചികളാണ് പൂട്ടു പൊളിച്ച് പണം മോഷ്ടിച്ചത്. ക്ഷേത്രത്തിന്റെ ഗേറ്റിന്റെ തൂണിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി, ആന കൊട്ടിൽ, സോപാനപ്പടി, യക്ഷിയമ്പലം എന്നിവിടങ്ങളിലെ കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്ന് പണം അപഹരിച്ചിരിക്കുന്നത്. ഈ കാണിക്ക വഞ്ചികളെല്ലാം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചവ ആയിരുന്നു. കോൺക്രീറ്റ് തകർത്ത ശേഷമാണ് വഞ്ചികൾ കുത്തിത്തുറന്നിരിക്കുന്നത്.നവാഹ യജ്ഞം നടക്കുന്നതിനാൽ രാത്രി 10 മണി വരെ ക്ഷേത്രത്തിൽ ആളുണ്ടായിരുന്നു. ഒരു മണിയോടെയാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടന്ന മോഷണത്തിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഈ മാസം ആറാം തീയതിയാണ് അവസാനമായി വഞ്ചികളിൽ നിന്നു പണം ക്ഷേത്ര ഭരണസമിതി എടുത്തത്. നാലു വഞ്ചികളിൽ നിന്നായി പതിനായിരം…
Read Moreആലുവയിൽ 4.5 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ 4.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്. കേസിൽ കോട്ടയം വാഴപ്പിള്ളി മറ്റംകരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ജെസ്പിൻ ജോസഫ്(19), കോട്ടയം ചങ്ങനാശേരി അങ്ങാടി കരയിൽ കോട്ടയ്ക്കൽ വീട്ടിൽ സോണി റോയി (20)എന്നിവരാണ് അറസ്റ്റിലായത്. ആലുവ എക്സൈസ് റേഞ്ചും ആലുവ ആർപിഎഫും ആലുവ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം മൂന്നോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് 4.5 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തിരുവനന്തപുരം വരെ പോകുന്ന ഷാലിമാർ എക്സ്പ്രസ് വന്നതിന് ശേഷം പ്ലാറ്റ്ഫോം ഒന്നിൽ ആലുവ റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും അറസ്റ്റിലായത്. ജെസ്വിൻ കോട്ടയത്ത് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയും സോണി അങ്കമാലിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുമാണ്. ചങ്ങനാശേരി മേഖലയിൽ കോളജ് വിദ്യാർഥികൾക്കിടയിൽ ചില്ലറ വില്പനക്കായി എത്തിച്ചതാണ് കഞ്ചാവ്. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും യുവാക്കൾ മൊഴി…
Read Moreപ്രണയത്തിന്റെ പേരിൽ വിളിച്ചുവരുത്തി മർദനം; യുവാവിന്റെ ആത്മഹത്യയിൽ അഞ്ച് പേര് പിടിയില്‍
മാനന്തവാടി: പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ മര്‍ദനമേറ്റ യുവാവ് മനോവിഷമം മൂലം ആത്മഹത്യചെയ്ത സംഭവത്തില്‍ അഞ്ച് യുവാക്കള്‍ പിടിയിലായി. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ. ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. അജ്മലിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കട്ടയാട് ഗീതാലയം സജേഷ് (44), പുതുശേരി തെക്കേതില്‍ വിശാഖ് (23), പുതുശേരി മച്ചാനിക്കല്‍ എം.ബി. അരുണ്‍ (23), പാണ്ടിക്കടവ് പാറവിളയില്‍ ശ്രീരാഗ് (21), വെണ്മണി അരിപ്ലാക്കല്‍ മെല്ബിന് മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച അജ്മലിന് പ്രതികളില്‍ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായും ഇക്കാര്യം ചൂണ്ടിക്കാട്ടി അറസ്റ്റിലായവര്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അജ്മലിനെ ഇയാളുടെ സുഹൃത്ത് വഴി അഗ്രഹാരം പുഴയ്ക്ക് സമീപം വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. തടയാന്‍ ശ്രമിച്ച അജ്മലിന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അജ്മലിന്റെ ഫോണുകള്‍…
Read Moreപയ്യന്നൂരിലെ മൂന്ന് കടകളിൽ മോഷണം; വേഷങ്ങൾ മാറിമാറി മോഷണംനടത്തിയത് ഒരാൾ; സിസിടിവി ദൃശ്യം പുറത്ത് വിട്ട് പോലീസ്
പയ്യന്നൂര്‍: പയ്യന്നൂരില്‍ മൂന്നിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സുല്‍ഫക്സ് മാട്രസ് ആൻഡ് ഫര്‍ണിച്ചര്‍, ഐ മാക്സ് ഫൂട്ട്വെയര് ആൻഡ് ബാഗ്, മൈത്രി ഹോട്ടല്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മോഷണങ്ങള്‍ക്ക് പിന്നില്‍ പയ്യന്നൂരിലെ സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ചയിലെ പ്രതിയെന്ന് സൂചന. വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. സുല്ഫക്സില് നിന്ന് പതിനയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടു. ഗോഡൗണിന്റെ ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച സ്ഥാപനം തുറന്നിരുന്നില്ല. ഇന്നലെ തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഇതിനോടു ചേര്‍ന്നുള്ള പഴയങ്ങാടി ബീവി റോഡിലെ നൗഫലിന്റെ ഐ മാക്സ് ഫൂട്ട്വെയര് കടയില്‍ നിന്ന് 51,000 രൂപ നഷ്ടമായി. കൂടാതെ ഒരു ബാഗും ഒരു ജോഡി ഷൂസും മോഷ്ടാവ് അപഹരിച്ചു. സ്ഥാപനത്തിന്റെ പിറകിലെ വെന്റിലേഷനിലൂടെ മോഷ്ടാവ് നുഴഞ്ഞുകയറുകയായിരുന്നുവെന്നാണ് അനുമാനം. മൈത്രി ഹോട്ടലില്‍ നിന്ന് 300 രൂപയുടെ…
Read Moreഇത്രയും മോശപ്പെട്ട സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും മോശപ്പെട്ട സർക്കാർ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി. എഐ കാമറ, കെ.ഫോണ്‍, മാസപ്പടി ഉൾപ്പെടെ എല്ലാ കാര്യത്തിലും എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ള നടത്തി. കെഎസ്ആർടിസി, കെഎസ്ഇബി എന്നിവയെ കടുത്ത ബാധ്യതയിലും നഷ്ടത്തിലുമാക്കി. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കി അഴിമതി നടത്താൻ ശ്രമിച്ചു. ആയിരം കോടി രൂപ ബോർഡിന് നഷ്ടം വരുത്തി. ജനങ്ങളുടെ മേൽ സർക്കാർ എല്ലാ രംഗത്തും കടുത്ത ബാധ്യത അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More