തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രി കെട്ടിടത്തില്‍ തന്നെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. തുകലശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ. എസ്്. ബിജുവിന്റെ (36) മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നു കണ്ടെത്തിയത്. ഒരാഴ്ചയായിട്ടും ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞുനോക്കിയില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ് 14ന് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ 16നു കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതവും ചേര്‍ന്ന് ആശുപത്രിയില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തുകയും ചെയ്തു. ബിജുവിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തിരുവല്ല പോലീസില്‍ പരാതിയും നല്കി. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തി ശൗചാലയത്തിന്റെ ഭിത്തി തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും തുടരന്വേഷണം നടത്തുമെന്നാണു സൂചന. െ ബിജുവിന്റെ…
Read MoreCategory: Edition News
ആയുര്വേദചികില്സയ്ക്കായി രാഹുല്‍ഗാന്ധി കോട്ടയ്ക്കലിൽ; രാഹുലിന്റെ യാത്ര റോഡു മാര്‍ഗം, വഴിനീളെ വന്‍ പോലീസ്
മലപ്പുറം: ആയുർവേദ ചികിത്സക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടയ്ക്കലിൽ എത്തും. ഉച്ചയോടെ കോട്ടക്കലില്‍ എത്തുമെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തശേഷം അദ്ദേഹം എറണാകുളത്താണുള്ളത്. കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ പരിശോധിച്ചു ചികിത്സ നിശ്ചയിക്കുക. കെ.സി. വേണുഗോപാലും രാഹുലിന് ഒപ്പമുണ്ട്. രാഹുലിന്റെ ചികിത്സയ്ക്കായി ആര്യവൈദ്യശാലയിൽ എല്ലാ വിധ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ പറഞ്ഞു. ഇന്നലെ വൈകുന്നേരം കോട്ടയ്ക്കലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഉമ്മന്‍ചാണ്ടിയുടെ സംസ്കാരചടങ്ങുകള്‍ നീണ്ടുപോയതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അടുത്തദിവസം പ്രിയങ്ക ഗാന്ധിയും കോട്ടയ്ക്കലിലെത്തുമെന്നാണ് അറിയുന്നത്. കോട്ടക്കലിലേക്ക് രാഹുലിന്റെ യാത്ര റോഡു മാര്‍ഗം വഴിനീളെ വന്‍ പോലീസ് സന്നാഹംതൃശൂര്: കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് കര്‍ക്കടക ചികിത്സക്കായുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര റോഡുമാര്‍ഗം. കൊച്ചിയിൽനിന്നു തൃശൂര്‍ വഴി കടന്നുപോകുന്നതിനിടെ രാഹുല്‍ ഗാന്ധി രാമനിലയം ഗസ്റ്റ് ഹൗസില്‍ കയറാന്‍ സാധ്യതയുണ്ടെന്ന…
Read Moreവാഴക്കോട് ആനവേട്ട; റോയിയുടെ അയല്‍വാസിക്കായി തെരച്ചില്‍ ഊര്‍ജിതം; റോയിയുടെ മൊഴികള്‍ വിശ്വസിക്കാതെ വനംവകുപ്പ്
തൃശൂര്‍: കാട്ടാനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചിട്ട സംഭവത്തില്‍ സൂത്രധാരന്‍ അയല്‍വാസിയാണെന്ന മുഖ്യപ്രതിയും ഭൂവുടമയുമായ മണിയഞ്ചിറ റോയിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവം പുറത്തറിഞ്ഞതോടെ അയല്‍വാസി ഒളിവിലാണ്. ഇയാളും പ്രതിപ്പട്ടികയിലുണ്ട്.സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും റോയി വനംവകുപ്പിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് വിശ്വസിച്ചിട്ടില്ല. കാട്ടാനയുടെ ജഡം കണ്ടെടുക്കുന്ന ഈ മാസം 14ന് താനും മറ്റൊരു സുഹൃത്തുമായി യാത്രയിലായിരുന്നുവെന്നാണ് റോയുടെ മൊഴി. ആനയെ കുഴിച്ചിട്ട സ്ഥലത്തിന്റെ ഉടമയെന്ന നിലയില്‍ അധികൃതരെ അറിയിക്കാതിരുന്നത് തെറ്റാണെന്നും റോയ് മൊഴി നല്കി. താനും സുഹൃത്തുക്കളുമായി എസ്റ്റേറ്റില്‍ ഒത്തുകൂടാറുണ്ട്. എന്നാല്‍ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് പങ്കില്ല. കേട്ടറിവ് മാത്രമാണുള്ളത്. കാട്ടാനയെ കൊലപ്പെടുത്തിയതിന് പിന്നില്‍ അയല്‍വാസിയാണെന്നാണ് റോയിയുടെ ആരോപണം. എന്നാല്‍ മൊഴി മുഖവിലക്കെടുക്കാനാവാത്തതാണെന്നും മറുപടികള്‍ വൈരുധ്യമുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. ഒളിവിലായിരുന്ന ഭൂവുടമ റോയിയും സുഹൃത്ത്…
Read Moreകോട്ടയം ഇന്നലെ ഉറങ്ങിയില്ല; മണിക്കൂറുകളോളം കാത്തുനിന്നത് ആയിരങ്ങൾ
ജെവിന്‍ കോട്ടൂര്കോട്ടയം: തിരുവനന്തപുരത്തുനിന്നു ഹൃദയമുരുകി നീങ്ങിയ വിലാപയാത്രയ്ക്ക് വേഗം ഒട്ടുമില്ലായിരുന്നു. ഒരു പകലും രാത്രിയും നീണ്ട കാത്തിരിപ്പിനുശേഷം ഒടുവിൽ കോട്ടയം തീര്‍ത്ത ജനസാഗരത്തിലേക്ക് യാത്ര എത്തി. ആൾക്കൂട്ടം ലഹരിയായി ജീവിച്ച കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 27 മണിക്കൂർ പിന്നിട്ടാണ് ഇന്നു രാവിലെ അദ്ദേഹത്തിന്റെ തട്ടകമായ കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. സംസ്ഥാനത്തിന്റെ വിവിധിയിടങ്ങളിൽനിന്ന് പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ഇന്നലെ മുതൽ കോട്ടയത്തേക്ക് എത്തിക്കൊണ്ടിരുന്നത്. ഇന്നലെ രാവിലെ ഏഴിനാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് വിലാപയാത്ര ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എംസി റോഡിനിരുവശവും പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞിനെ അവസാനമായി ഒരു നോക്കു കാണാനായി കൈകൂപ്പി കാത്തുനിന്നത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും പാര്‍ട്ടി പ്രവര്‍ത്തകരും സമുദായനേതാക്കളും തുടങ്ങി ആബാലവൃദ്ധം ജനങ്ങളാണു…
Read Moreബാലുശേരി എക്സൈസ് ഓഫീസിന് തീയിട്ടതാര്? കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ കണ്ടെത്തി പോലീസ്
കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി 19ൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലുശേരി എക്സൈസ് ഓഫീസിന് തീയിട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. അക്രമത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ അക്രമകാരണം വ്യക്തമല്ല. സംഭവസമയത്ത് ഡ്യുട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിഎടുത്തിട്ടുണ്ട്. ലഭിച്ച സൂചനകള്‍ പ്രകാരം സംഭവം ആസൂത്രിതമാണെന്നാണ് കുരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും അത്തോളി പോലീസിന് കൈമാറിയതായി ബാലുശേരി എക്സൈസ് റേഞ്ച് ഓഫീസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ ഓഫീസിന് മുന്നിലെ വാതിലില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. പുക ഉയരുന്നത് ഓഫീസിനുള്ളില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ. ദീപേഷും ആര്.കെ. റഷീദും കാണുകയായിരുന്നു. ഇവർ വെള്ളം ഒഴിച്ച് തീയണയച്ചതിനാല് വലിയ അപകടം ഒഴിവായി. പുറത്ത് നിര്‍ത്തിയിട്ടിരുന്ന എക്സൈസ് ജീപ്പിലും പൊട്രോളൊഴിച്ചിട്ടുണ്ട്. സീറ്റ് കുത്തിക്കീറുകയും ചെയ്തു. കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് ഉേദ്യാഗസ്ഥരും പേരാമ്പ്ര, അത്തോളി…
Read Moreപോലീസ് സ്റ്റേഷനില്‍നിന്ന് എത്തിച്ചയാള്‍ ആശുപത്രി അടിച്ചു തകര്‍ത്തു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സംഭവിച്ചത്
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ആശുപത്രി അടിച്ചു തകർത്തു. കണ്ണൂർ ചാലാട്, പൊന്നൻപാറ അരയൻ കണ്ടി ഷാജിത്ത്(46) ആണ് അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 12നാണ് സംഭവം. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷാജിത്ത് സ്റ്റേഷനിലെ ഗ്രിൽസിൽ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു. തുടർന്ന് തലയ്ക്ക് മുറിവ് പറ്റിയ ഇയാളെ കൊയിലാണ്ടി പോലീസ് മെഡിക്കൽ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം ഡ്രസിംഗ് റൂമിൽ എത്തിയപ്പോഴാണ് ഇയാൾ വീണ്ടും അക്രമാസക്തനായത്. തല കൊണ്ട് റൂമിലെ ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഭയചകിതരായി. പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ മെഡിക്കൽ കോളജിളഏക്ക് മാറ്റി. ഇതിനിടെ പോലീസ് സ്റ്റേഷൻ ഡ്രൈവർ പി.ഒ. രമേശന്റെ കൈകൾക്കും പരിക്കേറ്റു.
Read Moreജനനായകനെ കാണാന്‍ അപരനും; പത്തൊന്‍പത് വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ അപരനായി മിമിക്രിവേദികളില്‍ രഘു
സീമ മോഹന്‍ലാല്‍കൊച്ചി: കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ അപരനായി മിമിക്രിവേദികളില്‍ തിളങ്ങിയ രഘു കളമശേരി പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ കോട്ടയത്ത് കാത്തുനിൽക്കുകയാണ്. കാണുമ്പോഴെല്ലാം തന്നെ ചേര്‍ത്തുപിടിച്ച് അനുകരണം നന്നായിട്ടുണ്ടെന്ന് സ്നേഹപൂര്‍വം പറയാറുള്ള പ്രിയനേതാവിനെക്കുറിച്ചു പറയുമ്പോള്‍ അദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. പ്രൊഡ്യൂസര്‍ ഡയാനാ സില്‍വസ്റ്റര്‍ നിര്‍മിച്ച ജനകീയ ഹാസ്യപരിപാടിയായ സിനിമാലയിലൂടെയായിരുന്നു രഘു കളമശേരി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അനുകരിച്ചു തുടങ്ങിയത്. 2004 ഓഗസ്റ്റ് 31 ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ എ.കെ. ആന്റണിയുടെ ഡ്യൂപ്പ് ചെയ്തുകൊണ്ടിരുന്ന രാജീവ് കളമശേരിയാണ് രഘുവിനോട് ഉമ്മന്‍ചാണ്ടിയുടെ ഡ്യൂപ്പ് ചെയ്തു നോക്കാന്‍ പറഞ്ഞത്. ചെറിയൊരു ശ്രമം എന്ന രീതിയില്‍ ചെയ്ത ആ അനുകരണം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ആളുകള്‍ക്കിടയില്‍ തന്നെ തിരിച്ചറിയാനുള്ള എന്‍ട്രി അതിലൂടെ ലഭിച്ചുവെന്ന് രഘു കളമശേരി പറയുന്നു. 2006ല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായപ്പോഴും 2011 ല്‍ രണ്ടാമതും…
Read Moreകെഎസ്ആർടിസി: ജൂൺ മാസത്തെ പെൻഷൻ വിതരണത്തിന് തുക അനുവദിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസി യിലെ വിരമിച്ച ജീവനക്കാർക്ക് ജൂൺ മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 70,16,00,534 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. പെൻഷൻ തുക നേരിട്ട് വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസി എം ഡിയുടെ പേരിലാണ് പണം അനുവദിച്ചത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും പെൻഷൻ നേരിട്ടാണ് വിതരണം ചെയ്തത്. പെൻഷൻ വിതരണം നടത്തി കൊണ്ടിരുന്നത് സഹകരണ ബാങ്കുകൾ മുഖേനയായിരുന്നു. സഹകരണ ബാങ്കുകൾ കൂടുതൽ പലിശ ആവശ്യപ്പെട്ടതിനാൽ ആറ് മാസമായി സഹകരണ ബാങ്കുകൾ മുഖേനയുള്ള പെൻഷൻ വിതരണം നിർത്തിവെച്ചിരിക്കയാണ്.
Read Moreചക്രവാതചുഴി; മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രം
തിരുവനന്തപുരം: ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 22നു മലപ്പുറം, കണ്ണൂർ കാസർക്കോട് ജില്ലകളിലും 23 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിനും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം അറിക്കുന്നു. കേരള തീരത്ത് ഇന്ന് രാത്രി 11.30 മുതൽ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീര ദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര…
Read More“പോയാല്‍ ഒരു ലൈക്ക്, കിട്ടുക 150 രൂപ’; വീണ്ടും തലപൊക്കി തട്ടിപ്പുസംഘം
കൊച്ചി: “പോയാല്‍ ഒരു ലൈക്ക്, കിട്ടുക 150 രൂപ…’ സമൂഹമാധ്യമങ്ങളില്‍ കാണുന്ന ഇത്തരം വാഗ്ദാനത്തില്‍ വീണു പോകരുതെന്ന മുന്നറിയിപ്പുമായി പോലീസ്. സമൂഹ മാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ലൈക്കും ഷെയറും കൂട്ടാന്‍ സഹായിക്കാം എന്ന വ്യാജേന എത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. ചെറിയ ഇരയെ ഇട്ടു വലിയ മീനിനെ പിടിക്കുക എന്ന തന്ത്രമാണ് ഇത്തരം തട്ടിപ്പുകാര്‍ പുറത്തെടുക്കുന്നത്.ആദ്യമാദ്യം ചെറിയ ജോലികള്‍ക്ക് തട്ടിപ്പുസംഘം അര്‍ഹിക്കുന്നതിനേക്കാള്‍ പ്രതിഫലം നല്‍കും. പ്രതിദിനം 10,000 രൂപയില്‍ അധികം സമ്പാദിക്കാം എന്ന പരസ്യം നടത്തിയാണ് തട്ടിപ്പിന്റെ ആദ്യ ചുവടുവപ്പ് നടത്തുക. ഇതില്‍ ആകൃഷ്ടരായി വരുന്നവരെ ഒരു ലിങ്ക് വഴി ടെലിഗ്രാം പേജില്‍ എത്തിക്കുകയും അവിടെ നിങ്ങളുടെ ചിത്രങ്ങള്‍ക്കും റീല്‍സുകള്‍ക്കും ലൈക്, ഷെയര്‍ ചെയ്ത സ്ക്രീന്‍ ഷോട്ട് അയച്ചാല്‍ നിശ്ചിത തുക ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും.…
Read More