കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന് ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി. നാലാം പ്രതി ഷഫീഖ് ഉള്‍പ്പെടെ നാലുപേരെ വെറുതെ വിട്ടു. മുഖ്യപ്രതി നാസറിനെതിരേ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. കേസില്‍ ഏഴു പേരാണ് കുറ്റക്കാര്‍. കേസിലെ രണ്ടാംഘട്ട വിധിയാണ് ഇന്ന് 11.30 ഓടെ പ്രഖ്യാപിച്ചത്. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പ്രസ്താവിച്ചു. കൊച്ചി എന്‍ഐഎ കോടതി ജഡ്ജി അനില്‍ കെ. ഭാസ്ക്കറാണ് വിധി പ്രഖ്യാപിച്ചത്. ആദ്യ ഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30ന് വിധിപറഞ്ഞു. 31 പ്രതികളില്‍ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. ഇതിനു ശേഷം കേസില്‍ പിടികൂടിയ പതിനൊന്നു പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേസില്‍ ഒന്നാം പ്രതി…
Read MoreCategory: Edition News
900 രൂപ വേണമെന്ന ആംബുലൻ ഡ്രൈവറുടെ നിർബന്ധം; നഷ്ടമാക്കിയത് ഒരു ജീവൻ
പറവൂർ: പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ച സംഭവത്തിൽ വീട്ടമ്മയെ വിദഗ്ധ ചികിത്സക്കായി ആംബുലൻസിൽ കൊണ്ടുപോകാൻ വൈകിയതിന് കാരണം വാടക ഇനത്തിൽ മുഴുവൻ തുകയും വേണമെന്ന നിർബന്ധം. 700 രൂപയാണ് രോഗിയുടെ ബന്ധുക്കളുടെ കൈയിൽ ഉണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവർ ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ഈ സമയത്ത് രോഗി കൂടുതൽ അവശയായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലൻസ് പുറപ്പെട്ടത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയും ചെയ്തു. നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (72) യാണ് മരണപ്പെട്ടത്. സംഭവത്തിൽ ഗവ. താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് കാണിച്ച് അസ്മയുടെ ചെറുമകൻ കെ.എ. മനാഫ്, വാർഡംഗം വി.എ. താജുദ്ദീൻ എന്നിവർ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയിട്ടുണ്ട്. കടുത്ത പനിയെത്തുടർന്ന് ഇന്നലെ രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രോഗം കലശലായതിനെ തുടർന്ന് ജനറൽ…
Read Moreരാഹുൽ ഗാന്ധിയെ പിന്തുണച്ച് രാജ്യ വ്യാപകമായി മൗനസത്യഗ്രഹം
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി മൗനസത്യാഗ്രഹം ആചരിക്കുന്നു. തിരുവനന്തപുരത്ത് രാവിലെ ഗാന്ധി പാർക്കിൽ മൗന സത്യഗ്രഹം ആരംഭിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്തതിനെ തുടർന്നാണ് എഐസിസി മൗനസത്യഗ്രം ആഹ്വാനം ചെയ്തത്. സംസ്ഥാന തലസ്ഥാനങ്ങളിൽ മൗനസത്യഗ്രഹം ആചരിക്കുകയാണ്. അതേസമയം ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ 16നാണ് മൗനസത്യഗ്രഹം. മഴയെത്തുടർന്നാണ് ഇവിടങ്ങളിൽ 16ലേക്ക് മാറ്റിയത്. ഗാന്ധി പാർക്കിലെ പരിപാടിയിൽ ബ്ലോക്ക്തലം മുതൽ കെപിസിസി തലം വരെയുള്ള നേതാക്കൾ പങ്കെടുത്തു. രാഹുലിന്റെ അയോഗ്യതയ്ക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, രാജ് മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, കോണ്‍ഗ്രസ് നേതാക്കളായ…
Read Moreമുഖ്യമന്ത്രിയും മന്ത്രിമാരും ആയുർവേദ ചികിത്സയിൽ; ഇന്നത്തെ മന്ത്രിസഭായോഗവും ഓണ്‍ലൈനിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരിൽ ചിലരും ആയുർവേദ ചികിത്സയിൽ പ്രവേശിച്ച സാഹചര്യത്തിൽ ഇന്നത്തെ പതിവു മന്ത്രിസഭായോഗം ഓണ്‍ലൈനിൽ. സിപിഐയുടെ മന്ത്രി കെ. രാജനും തൃശൂരിൽ ആയുർവേദ ചികിത്സയിലാണ്. ആയുർവേദ ചികിത്സയിലായതിനാൽ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിലേക്കും വരുന്നത് കുറവാണ്. ഇന്നലെ ക്ലിഫ് ഹൗസിലിരുന്നാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ യോഗത്തെ മുഖ്യമന്ത്രി നിയന്ത്രിച്ചത്. മൂന്നാഴ്ചത്തേക്കാണ് ചികിത്സ. കഴിഞ്ഞ ആഴ്ചയാണ് ചികിത്സ തുടങ്ങിയത്. പുതിയ മദ്യനയം സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കുമെന്നാണു സൂചന.
Read Moreതലശേരിയിൽ തെരുവുനായകളുടെ വിളയാട്ടം; എഴുപതുകാരൻ ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു
തലശേരി: നഗരമധ്യത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് എഴുപതുകാരനുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം. തെരുവുനായ പിന്തുടർന്നപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. രണ്ടാം ഗേറ്റ്, ചിറക്കര, ചേറ്റംകുന്ന്, പഴയ ബസ് സ്റ്റാൻഡ്എന്നിവിടങ്ങളിലാണ് കാൽ നടയാത്രക്കാർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റത്. രണ്ടാം ഗേറ്റിൽ വെച്ച് കടിയേറ്റ ഗോവിന്ദ ഭവനത്തിൽ സദാനന്ദ (70)നെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഇടതു കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്. ചേറ്റംകുന്നിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ മണി, ചിറക്കരയിലെ നാഗമ്മ എന്നിവരുൾപ്പെടെ മറ്റ് അഞ്ച് പേർക്കുമാണ് കടിയേറ്റത്.
Read Moreവ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; വിദ്യ സമര്‍പ്പിച്ച വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി
പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ സമര്‍പ്പിച്ച വ്യാജരേഖയുടെ പ്രിന്റ് അഗളി പോലീസ് എറണാകുളം പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍നിന്നു കണ്ടെടുത്തു. ഇവിടെനിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിന്റ് എടുത്തതെന്നു പോലീസ് പറഞ്ഞു.കഫേ ഉടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണില്‍നിന്ന് വിവരങ്ങള്‍ വീണ്ടെടുത്തത്. അട്ടപ്പാടി കേസില്‍ ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കും. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടെയും സഹായമില്ലാതെ ആണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖയുടെ അസല്‍ പകര്‍പ്പ് നശിപ്പിച്ചെന്നും പറഞ്ഞിരുന്നു. പ്രിന്റ് എടുത്ത പാലാരിവട്ടത്തെ കഫേ ഒരു വർഷം മുമ്പ് പൂട്ടി പോയിരുന്നു. ഇപ്പോള്‍ കഫേ ഉടമയെ കണ്ടെത്തിയാണ്് പോലീസ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്.
Read Moreപേപ്പട്ടി ശല്യം രൂക്ഷം; നായ്ക്കളെ പിടിക്കാൻ ജനപ്രതിനിധികളും
മാന്നാർ: തെരുവുനായയ്ക്കളെ പിടിക്കാൻ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും രംഗത്തിറങ്ങി. തെരുവുനായശല്യം രൂക്ഷമായ മാന്നാറിലെ പാവുക്കരയിലാണ് ഇവർ നേരിട്ട് പട്ടി പിടിത്തത്തിന് ഇറങ്ങിയത്. ഈ പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമായതിനാൽ ജനം പരിഭ്രാന്തിയിലായിരുന്നു. ഇതേ തുടർന്നാണ് നായ്ക്കളെ പിടികൂടാനായി ഇന്നലെരാത്രിയിൽ പഞ്ചായത്ത് പ്രസിഡനന്റടക്കമുള്ള ജനപ്രതിനിധികൾ രംഗത്തിറങിയത്. പഞ്ചായത്ത് മൂന്നാം വാർഡിലാണ് പേപിടിച്ച നായ നിരവധി തെരുവ് നായ്ക്കളെ കടിച്ചതായി നാട്ടുകാർ പരാതിപ്പെട്ടത്. ഇരുചക്ര വാഹന യാത്രക്കാരടക്കം വഴിയാത്രികരെ കടിക്കാനായി ഓടിക്കുകയും നാൽക്കാലികളെ കടിക്കാനെത്തുകയും ചെയ്തതോടെ ഈ നായയെ വലയിലാക്കാൻ പഞ്ചായത്ത് ശ്രമം ആരംഭിച്ചു. എബിസി പദ്ധതിയിൽ പ്രവർത്തിക്കുന്ന ചേർത്തല സ്വദേശികളായ സ്മിത, ദിലീപ് എന്നീ പട്ടിപിടിത്തക്കാരെയും രാത്രി തന്നെ പാവുക്കരയിലെത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, സെക്രട്ടറി സുനിൽ . സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ശാലിനി രഘുനാഥ്, സലിം പടി പുരയ്ക്കൽ, അംഗങ്ങളായ സെലീന നൗഷാദ്, വി.ആർ.…
Read Moreമനുഷ്യന്റെ ക്രൂരതയിൽ പക്ഷിക്കു ദാരുണാന്ത്യം; മരത്തിന് മുകളിൽ പ്ലാസ്റ്റിക് നൂലിൽ കുടങ്ങി തൂങ്ങിയാടിയത് മണിക്കൂറുകളോളം
കുമരകം: മനുഷ്യന്റെ ക്രൂരതയ്ക്കിരയായി പക്ഷിക്കു ദാരുണാന്ത്യം. തൊണ്ടയിൽ കുരുങ്ങിയ ചൂണ്ടയുമായി മരച്ചില്ലയിലെ പ്ലാസ്റ്റിക് നൂലിൽ മണിക്കൂറുകളോളം തൂങ്ങിക്കിടുന്ന മുണ്ടി ഇന്നലെ രാത്രിചത്തു. കുമരകം ഗവ. ആശുപത്രി റോഡിൽ മനയത്ത് പാലത്തിനു സമീപത്തെ വലിയ തണൽമരത്തിന്റെ മുകളിലാണ് മുണ്ടി പ്ലാസ്റ്റിക് നൂലിൽ തൂങ്ങികിടന്നത്. മുണ്ടിയുടെ നിസഹായവസ്ഥ കണ്ടു സമീപവാസികൾ എത്തിയെങ്കിലും വളരെ ഉയരത്തിൽ തൂങ്ങിക്കിടന്നതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. വയലിൽ എത്തുന്ന വെളിര്, മുണ്ടി തുടങ്ങിയ പക്ഷികളെ ചൂണ്ടയിൽ മീൻ തീറ്റയായിട്ട് കുമരകം മേഖലയിൽ വ്യാപകമായി പിടിക്കുന്നുണ്ട്.
Read Moreപുരാവസ്തു തട്ടിപ്പ് കേസ്; പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച ചോദ്യം ചെയ്യും
കൊച്ചി: മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച ചോദ്യം ചെയ്യും. ഐജി ലക്ഷ്മണ, മുന്‍ ഡിഐജി എസ്.സുരേന്ദ്രന് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. അവധിയിലായിരുന്ന അന്വേഷണോദ്യാഗസ്ഥന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്. റസ്റ്റം മടങ്ങിയെത്തിയ ശേഷം പ്രതികളെ ചോദ്യം ചെയ്യാനുള്ള നീക്കം. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കേസില്‍ മോന്‍സനുമായി ബന്ധമുണ്ടെന്ന് കണ്ട് 2022 നവംബര്‍ മുതല്‍ സസ്പെന്‍ഷനിലായിരുന്ന ഐജി ലക്ഷ്മണ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍വീസില്‍ തിരികെ കയറിയിരുന്നു. കേസ് ഐജി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. പുരാവസ്തുക്കള്‍ വാങ്ങുന്നതിനായി ആന്ധ്രാസ്വദേശിയെ മോന്സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്ന് കണ്ടെത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി പോലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
Read Moreഅന്ന് ഇടതുപക്ഷത്തിനായി എം.വി. രാഘവന് ചോദിച്ചു; “ഏക സിവില്‍കോഡ് വേണമെന്നു ന്യൂനപക്ഷത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ?’
തോമസ് വർഗീസ്തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരേ ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന ഇടതുപക്ഷം 38 വര്‍ഷം മുമ്പ് നിയമസഭയില്‍ ഏക സിവിൽ കോഡിനായി ശക്തമായി വാദിച്ചിരുന്നുവെന്നു നിയമസഭാ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആ വാദത്തെ മുന്നില്‍നിന്നു നയിച്ചത് അന്നത്തെ സിപിഎമ്മിന്റെ താര നേതാവ് എം.വി. രാഘവന് ഉള്‍പ്പെടെയുള്ളവരും.ഏഴാം നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ 1985 ജൂലൈ ഒന്‍പതിന് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തുനിന്നു പ്രധാനമായി മുന്നോട്ടു വച്ച ചോദ്യം ഏകീകൃത സിവില്‍കോഡ് ആയിരുന്നു. ഏകസിവില്‍ കോഡ് സംബന്ധിച്ച് എം.വി. രാഘവന് ഉന്നയിച്ച ചോദ്യമിങ്ങനെ-കേരളത്തില്‍ ഒരു സിവില്‍ കോഡ് ഇല്ലാത്തതുകൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ധാരാളമാണ്. അതു പരിഗണിച്ച് ഒരു പുതിയ സിവില്‍ കോഡ് ഈ രാജ്യത്തെ ന്യൂനപക്ഷത്തിനു കൂടി ആവശ്യമാണെന്നു അവരെ ബോധ്യപ്പെടുത്തുന്നതിനും ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങള്‍ നടപ്പിലാക്കുന്നതിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ? മുഖ്യമന്ത്രി കെ. കരുണാകരന് സഭയില്‍…
Read More