തിരുവല്ല: ബാങ്കിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയെയും മകനെയും തല്ലിച്ചതച്ചയാള്‍ അറസ്റ്റില്‍. കുറ്റൂര്‍ വെള്ളാഞ്ചേരില്‍ വീട്ടില്‍ സുരേഷിനെയാണ് (53) തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് സുരേഷ് ബുധനാഴ്ച രാത്രി ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം തടയാന്‍ എത്തിയ 12 വയസുകാരനായ മകനെയും സുരേഷ് ഉപദ്രവിച്ചു. രോഗിയായ ഭാര്യയുടെ പേരിലുള്ളതാണ് സ്ഥിര നിക്ഷേപം. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കള്‍ ചേര്‍ന്ന് ഭാര്യയെയും മകനെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ തിരുവല്ല പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യത്തിന് അടിമയായ സുരേഷ് ഭാര്യയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 29നു രാത്രി എട്ടരയോസെുരേഷ് ഓടിച്ചിരുന്ന കാര്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്നീട് ഇയാളുടെ വീട്ടില്‍…
Read MoreCategory: Edition News
ടേണിനെചൊല്ലി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ തമ്മിലടി; മൂന്നുപേര്‍ അറസ്റ്റില്‍
അടൂര്‍: ഓട്ടം കാത്തു കിടക്കുന്നതിനിടെ, ടേണിനെചൊല്ലി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മൂന്നു പേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 10.30 ന് അടൂര്‍ ജനറല്‍ ആശുപത്രിയ്ക്ക് മുന്നിലെ ആംബുലന്‍സ് സ്റ്റാന്‍ഡിലാണ് സംഭവം, അടിപിടിയില്‍ പരിക്കേറ്റ ഡ്രൈവര്‍ ശ്രീലേഷിന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ചിരണിക്കല്‍ പള്ളിതാഴേതില്‍ ശ്യാം പ്രകാശ് (25) പിറവന്തൂര്‍ പുരുഷ മംഗലത്ത് രാഹുല്‍(28), കൊടുമണ്‍ ഈറമുരുപ്പല്‍ സുനില്‍ ഭവനില്‍ സുബിന് (25) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെയും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ടേണിനെ സംബന്ധിച്ച് തര്‍ക്കങ്ങളും സംഘര്‍ഷവും ഉണ്ടായിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരെ രാത്രികാലങ്ങളില്‍ പരിശോധിക്കുക, ഇവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു.
Read Moreകൊലപാതകമോ… ആത്മഹത്യയോ ?ചങ്ങനാശേരി ബോട്ട് ജെട്ടിക്കുളത്തില് മൃതദേഹം കണ്ടെത്തിയ സംഭവം; പോലീസ് രഹസ്യാന്വേഷണം തുടങ്ങി
ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിക്കുളത്തില് തലമൂടിക്കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമോ… ആത്മഹത്യയോ. പോലീസ് രഹസ്യാന്വേഷണം തുടങ്ങി. പ്ലാസ്റ്റിക് ഉപയോഗിച്ച് തല മൂടിക്കെട്ടിയിരുന്നതിനാലാണ് പോലീസിനു സംശയം ഉയരുന്നത്. തല മൂടിക്കെട്ടി വെള്ളത്തിലെ പോളക്കെട്ടിലേക്ക് ഇയാള്‍ സ്വയം ചാടിയതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തി ബോട്ട്ജെട്ടിക്കുളത്തിലേക്കു തള്ളിയതാണോ എന്ന സംശയമാണ് ഉയരുന്നത്. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരികയാണ്. മൃതദേഹം കണ്ടെത്തിയ ചുറ്റുപാടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. രണ്ടു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ജീര്‍ണാവസ്ഥയിലാണ്. ഇന്നലെ രാവിലെ ബോട്ടുജെട്ടിക്കുളത്തിനു സമീപം എത്തിയവരാണ് ബോട്ട്ജെട്ടിയിലെ പോളക്കൂട്ടത്തിനിടയില് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമാര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ എത്തുമോ എത്തുമോ എന്നറിയാല്‍ ഏതാനുദിവസങ്ങള് സൂക്ഷിക്കും. ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Read Moreകാടാച്ചിറ സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പ്; മുൻ മാനേജരായ ജ്യോത്സ്യൻ റിമാൻഡിൽ; ബാങ്ക് ജീവനക്കാർക്കെതിരേ നടപടിക്കു സാധ്യത
പി. ജയകൃഷ്ണൻ കണ്ണൂര്‍: കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്റെ പനോന്നേരി ശാഖയിലെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ സെക്രട്ടറിയും പിന്നീട് മാനേജരുമായിരുന്ന പ്രമുഖ ജ്യോത്സ്യൻ പ്രവീണ്‍ പനോന്നേരി റിമാൻഡിൽ. തലശേരി എസിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്. ചാല സ്വദേശിനി മാസങ്ങൾക്ക് മുന്‍പ് എടക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടക്കാട് എസ്എച്ച്ഒ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ക്ഷേത്രങ്ങളിൽ സപ്താഹയജ്ഞം നടത്തുന്നയാളാണ് പ്രവീൺ. സ്ഥിരനിക്ഷേപം നടത്തിയവരുടെ പണം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പ്രവീണ്‍ പനോന്നേരി തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചില ബാങ്ക് ജീവനക്കാർക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് സൂചന. നിരവധിപേരുടെ വ്യാജ ഒപ്പും മറ്റും ഇട്ട് തുക തട്ടിയെടുക്കാൻ സെക്രട്ടറിക്ക് മാത്രമായി കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. 2017 മുതല്‍ 2021 വരെയുള്ള വിവിധ സമയങ്ങളിലായി ചാല സ്വദേശിനി രജനി ബാങ്കില്‍…
Read Moreരമാദേവി കൊലക്കേസ്; വാദഗതികള്‍ പൊളിയുമെന്നായപ്പോള്‍ വീടും വസ്തുവും വിറ്റ് ജനാര്ദനന് നായര്‍
കോഴഞ്ചേരി: ഭാര്യയെ കൊലപ്പെടുത്തി 17 വര്‍ഷവും താന്‍ നിരപരാധിയെന്ന വാദം നിരത്താന്‍ ഭര്‍ത്താവിനു കഴിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരിലും അത്ഭുതം ഉളവാക്കുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച പുല്ലാട് രമാദേവി കൊലക്കേസില്‍ ഭര്‍ത്താവ് 17 വര്‍ഷത്തിന് ശേഷം അറസ്റ്റിലായ ഭര്‍ത്താവ് ജനാര്ദ്ദനന് നായര്‍ അന്വേഷണസംഘത്തെ വഴിതെറ്റിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. പുല്ലാട് വടക്കേ കവല വടക്കേ ചട്ടുകുളത്ത് വീട്ടില്‍ രമാദേവി (50) കൊല്ലപ്പെടുന്നത് 2006 മേയ് 26നാണ്. കേസില്‍ റിട്ടയേഡ് പോസ്റ്റ് മാസ്റ്റര്‍ കൂടിയായ ഭര്‍ത്താവ് സി ആര് ജനാര്ദ്ദനന് നായര്‍ (75) ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാന്‍ വേണ്ടിവന്നത് 17 വര്‍ഷവും ഒന്നരമാസവും. ഒടുവില്‍ കൊലപാതകം നടന്ന വീടും സ്ഥലവും വിറ്റതും ആയുധം കണ്ടെടുത്ത കിണര്‍ മൂടിയതുമെല്ലാം സ്വയം നടത്തിയ ആസൂത്രിത നീക്കങ്ങളുടെ ഭാഗം തന്നെ. ആരുടെയും സഹായമില്ലാതെ ഇത്രയും കാലം പിടിച്ചു നിന്ന ജനാര്ദനന് നായര്‍ക്ക് ചുമലമുത്തുവിന്റെ തിരോധാനത്തിനു പിന്നിലെ…
Read Moreതളിപ്പറമ്പ് നഗരത്തിൽ തെരുവുനായ ആക്രമണം; 3 പേർക്ക് കടിയേറ്റു; പരിക്കേറ്റവർ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ
തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കപ്പാലത്തെ സി. ജാഫര്‍, തൃച്ചംബരം സ്വദേശി എസ്. മുനീര്‍, പട്ടുവം സ്വദേശി പി.വി. വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കാലിനാണ് മൂന്നുപേര്‍ക്കും കടിയേറ്റത്. മുനീറിന് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കടിയേറ്റത്. ജാഫറിനെ മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലെ കടയുടെ മുന്നില്‍ പത്രം വായിച്ച് നില്‍ക്കുമ്പോഴും വിനോദിനെ ഹൈവേയില്‍ നില്‍ക്കുമ്പോഴുമാണ് തെരുവുനായ കടിച്ചത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ആദ്യം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നേരത്തെ തന്നെ തളിപ്പറമ്പിലെ തെരുവുനായ ശല്യത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ ബധിര വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ ജില്ലയില്‍ അങ്ങോളമിങ്ങോളം തെരുവുനായ ആക്രമണം ഉണ്ടായിരുന്നു.
Read Moreഹൈസ്പീഡ് റെയിൽ; കെ.വി.തോമസിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളില്‍ സംശ മെന്ന് കെ മുരളീധരൻ
കോഴിക്കോട്: സില്‍വര്‍ലൈനിന് ബദല്‍ പദ്ധതിയൊരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളിൽ സംശയങ്ങളു ണ്ടെന്ന് കെ. മുരളീധരൻ എംപി. ഇക്കാര്യത്തിൽ ഡിപിആർ വന്നിട്ട് കൂടുതൽ ചർച്ചയാകാമെന്നും മുരളീധരൻ. കേരള സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായ കെ.വി.തോമസിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളില്‍ സംശയമുണ്ട്. കെ.വി. തോമസ് ഇ. ശ്രീധരനെ കണ്ടതിന് അടുത്ത ദിവസം തന്നെ കോടികൾ ചെലവുള്ള പ്രോജക്ടിന് കുറിപ്പ് തയാറായി. ഉടൻ ഡൽഹിക്ക് അയക്കുന്നു. അതേസമയത്തുതന്നെ കെ. സുരേന്ദ്രൻ വന്ന് ഇ. ശ്രീധരനെ കാണുന്നു. ഇത് ഹൈസ്പീഡ് റെയിലിന്റെ കുറിപ്പാണോ അതോ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന്റെ സീറ്റി ന്റെ എണ്ണം കുറയ്ക്കാനുള്ള കുറിപ്പാണോയെന്ന് മാത്രമേ അറിയാനുള്ളുവെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.
Read Moreകൈക്കൂലിക്കേസിൽ പിടിയിലായ ഡോക്ടർക്ക് എറണാകുളത്തെ വിവിധ ബാങ്കുകളിലെ അക്കൗണ്ട്; 15 ലക്ഷത്തിന്റെ കണക്ക് അന്വേഷിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്
തൃശൂര്‍: കൈക്കൂലിക്കേസില്‍ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എല്ലുരോഗ വിഭാഗം സര്‍ജനായ ഡോ. ഷെറി ഐസക്കിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു. എറണാകുളത്തെ വിവിധ ബാങ്കുകളില്‍ ഇയാള്‍ക്കുള്ള അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഇതിന്റെ തുടരന്വേഷണം എറണാകുളത്തെ വിജിലന്‍സ് സ്പെഷല്‍ സെല്‍ നടത്തും. അതേസമയം, തൃശൂരിലെ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളതായി അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോ. ഷെറി ഐസക്കിന്റെ തൃശൂരിലെ വീട്ടില്‍നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 15 ലക്ഷത്തിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. തുടർന്നു ഡോക്ടറെ സര്‍വീസില്‍നിന്നു സസ്പെൻഡ് ചെയ്തിരുന്നു. 25വരെ വിജിലന്‍സ് കോടതി ഡോക്ടറെ റിമാന്‍ഡു ചെയ്തിരിക്കുകയാണ്. ഡോക്ടറെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ നല്‍കുന്നില്ലെന്നും കൃത്യമായ തെളിവുകളോടെ പിടികൂടിയതിനാല്‍ ഇനി ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി സി.ജി. ജിംപോള്‍ പറഞ്ഞു. പിടിയിലായ സമയത്ത് ചോദ്യം…
Read Moreഗൃഹനാഥനെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്ഐയുടെ മകനും സംഘവും പിടിയിൽ
ഇടുക്കി: രാത്രി വീടു കയറി ഗൃഹനാഥനെ ആക്രമിച്ച മോഷണ സംഘം സ്വര്‍ണ മാല കവര്‍ന്നു. കാമാക്ഷി മാളൂര്‍ സിറ്റിയിലാണ് നാലംഗ സംഘം വീടുകയറി ഗൃഹനാഥനെ ആക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്തത്. കാമാക്ഷി കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ മോഷ്ടാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്നു പേരെ തങ്കമണി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. മാളൂര്‍ സിറ്റി സ്വദേശി വേലംപറമ്പില്‍ തങ്കച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്. തങ്കച്ചന് തനിച്ചാണ് ഇവിടെ താമസിക്കുന്നത്. രാത്രി വീട്ടിലെത്തിയ സംഘം അതിക്രമിച്ചു കയറി തങ്കച്ചനെ ആക്രമിക്കുകയായിരുന്നു. പിന്നീട് സ്വര്‍ണ മാല തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നു. തങ്കച്ചന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്ഐ എന്നറിയപ്പെടുന്ന ബിജുവിന്റെ മകന്റെ നേതൃത്വത്തിലാണ് കവര്‍ച്ചയും ആക്രമണവും നടന്നതെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളില്‍…
Read Moreഇസ്ലാമിക സ്വത്തവകാശം: എം.വി. ഗോവിന്ദനു മറുപടിയുമായി എസ്എംഎഫ്
കോഴിക്കോട്: സംഘപരിവാർ അജണ്ടയായ ഏക സിവിൽകോഡിനെതിരേ പ്രതിഷേധങ്ങൾ ശക്തമാക്കുന്പോഴും വ്യക്തികളുടെ നിയമത്തിൽ മാറ്റം വരുത്തണമെന്നും ലിംഗസമത്വവാദവും ഉന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് എസ്എംഎഫ് നേതാക്കൾ. ഇസ് ലാമിക സ്വത്തവകാശത്തിൽ സ്ത്രീകളോടു വിവേചനമില്ല. സ്ത്രീയുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. സ്ത്രീ തന്റെ സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിനുപോലും ചെലവഴിക്കേണ്ടതില്ലെന്നാണ് ശരിഅത്ത് പറയുന്നത്. ഇതു സ്ത്രീകൾക്ക് നൽകുന്ന പരിഗണനയാണ്. പുരുഷന്റെ സ്വത്തിൽനിന്നു പകുതി സ്ത്രീക്ക് നൽകണം എന്നു പറയുന്നതിലൂടെ അവർക്ക് കൂടുതൽ അവകാശമാണ് ലഭിക്കുന്നത്. ഇതു തിരിച്ചറിയാതെയാണ് വിമർശിക്കുന്നത്. അതു മനസിലാക്കാതെയാണ് കമ്യൂണിസ്റ്റുകാരും വിമർശിക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നവർ രാഷ്ട്രീയം മതത്തിൽ ഇടപെടുന്നതിന് എന്തു ന്യായമാണ് കാണുന്നതെന്ന് എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി, സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഹംസ റഹ്മാനി…
Read More