ചെറായി: കൈംബ്രാഞ്ച് പോലീസ് ചമഞ്ഞ് തട്ടിപ്പ്, മധ്യവയസ്കനെ നാട്ടുകാർ പിടികൂടി മുനമ്പം പോലീസിലേൽപ്പിച്ചു. നായരമ്പലം കുരുടൻ പറമ്പിൽ ഷിയാസ് – 57 ആണ് പിടിയിലായത്. തുടർന്ന് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുഴുപ്പുളളി ബീച്ചിലെത്തിയ പതിനേഴുകാരനെയും സുഹൃത്തുക്കളെയും താൻ പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ്. ബീച്ചിൽ തർക്കം തുടർന്നതോടെയാണ് നാട്ടുകാർ ഇടപെട്ടതും ആളെ പിടികൂടി പോലീസിലേൽപിച്ചതും. കാക്കി പാന്റും പോലീസ് ഷൂവും കാക്കി സോക്സുമാണ് ഇയാൾപതിവായി അണിയുന്നതത്രേ. തുടർന്ന് ബീച്ചിലെത്തുന്ന കമിതാക്കളെയും മറ്റും പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും മൊബൈലും കവരുകയാണ് ഇയാളുടെ പതിവെന്നും പോലീസ് അറിയിച്ചു.
Read MoreCategory: Edition News
വ്യാപാരി സിദീഖിന്റെ കൊലപാതകം; പ്രതികളുടെ റിമാൻഡ് നീട്ടി; ജയിലിൽ വെച്ച് ചോദ്യം ചെയ്ത് പോലീസ്
കോഴിക്കോട്: ഒളവണ്ണയിലെ ലോഡ്ജ് നടത്തിപ്പുകാരൻ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ റിമാന്റ് കാലാവധി കോടതി നീട്ടി. വല്ലപ്പുഴ ചെറുകോട് അച്ചീരിത്തൊടി മുഹമ്മദ് സിബിൽ (23), ചെർപ്പുളശേരി ചളവറ കുട്ടുതൊടി കദീജത്തുൽ ഫർഹാന (18), പാലക്കാട് മേച്ചേരി വല്ലപ്പുഴ വാലുപറന്പിൽ മുഹമ്മദ് ആഷിഖ് (26), എന്നിവരുടെ റിമാന്റ് കാലാവധിയാണ് കോഴിക്കോട് ജെഎഫ്സിഎം-4 ഈ മാസം 21 വരെ നീട്ടിയത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.ഇതേ തുടർന്ന് ജയിലിൽ വെച്ച് പോലീസ് പ്രതികളെ ചോദ്യം ചെയ്തിരുന്നു. സിദീഖിനെ കൊന്ന് കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി കൊക്കയിൽ തള്ളിയെന്നാണ് കേസ്. മൃതദേഹം അട്ടപ്പാടി അഗളി ചുരത്തിൽ നിന്നാണ് കണ്ടെടുത്തത്. സിദീഖിനെ മെയ് 18നാണ് കാണാതായത്. ഭാര്യ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. എരഞ്ഞിപ്പാലത്തെ ഡി…
Read Moreകടയ്ക്കുമുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഹൈവേ പോലീസിന്റെ പിഴ; പ്രതിഷേധം അറിയിച്ച് വാഹന ഉടമകൾ
അമ്പലപ്പുഴ: കടക്കുമുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഹൈവേ പോലീസിന്റെ പിഴ. അമ്പലപ്പുഴ ജംഗ്ഷന് കിഴക്ക് ഭാഗത്ത് പാർക്കു ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തിയെടുത്താണ് ഹൈവേ പോലീസ് പിഴ ചുമത്തുന്നത്. കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ കടകൾക്കു മുന്നിൽ വാഹനം പാർക്കു ചെയ്യുമ്പോൾ ഹൈവേ പോലീസെത്തി ചിത്രമെടുത്ത് പിഴയീടാക്കുകയാണ്. അമ്പലപ്പുഴയിൽ പാർക്കിംഗ് സംവിധാനമെങ്ങുമില്ല. സാധനങ്ങൾ വാങ്ങാൻ വരുന്ന തങ്ങൾ വാഹനങ്ങൾ എവിടെ പാർക്കു ചെയ്യുമെന്നാണ് വാഹന ഉടമകളുടെ ചോദ്യം.പാർക്കിംഗ് സംവിധാനമൊരുക്കിയ ശേഷം ഇവിടെ പാർക്കു ചെയ്തില്ലെങ്കിൽ പിഴയീടാക്കാൻ പോലീസിന് അധികാരമുണ്ട്. അമ്പലപ്പുഴ ജംഗ്ഷന് കിഴക്കു ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും കാരണമാകുന്ന തരത്തിൽ വാഹനങ്ങളിൽ വഴിയോരക്കച്ചവടം നടത്തുന്നത് കണ്ണടക്കുന്ന പോലീസാണ് കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ പിഴിയുന്നത്. വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് പഞ്ചായത്തു തന്നെ ജില്ലാ കളക്ടർ, പൊതു മരാമത്ത് വകുപ്പ്, പോലീസ് എന്നിവരോട് ആവശ്യപ്പെട്ടതാണ്. വഴിയോരക്കച്ചവടത്തിന് പോലീസും…
Read Moreകൊച്ചി നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ച കേസ്; കൊല്ലപ്പെട്ട സാബുവിനൊപ്പം വന്ന സ്ത്രീയെ അന്വേഷിച്ച് പോലീസ്
കൊച്ചി: വാക്കുതര്‍ക്കത്തിനിടെ നഗരമധ്യത്തില്‍ യുവാവിനെ വയോധികന് കുത്തിക്കൊന്ന സംഭവത്തില്‍ സാബുവിനൊപ്പം വന്ന സ്ത്രീയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നഗരത്തില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 45 വയസുള്ള സാബുവാണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇയാളുടെ സ്വദേശം എവിടെയാണെന്ന് കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചി സ്വദേശി സി.എ. റോബിന്(71)നെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതി എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അവിടെനിന്നാണ് ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറിയത്. ഇരുവരും വഴിയോരത്ത് അന്തിയുറങ്ങുന്നവരാണ്. കഴിഞ്ഞ ദിവസം രാത്രി ഒരു സ്ത്രീയുമായി വന്ന സാബുവിനെ പ്രതി റോബിന് തുറിച്ചു നോക്കിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ റോബിന് കൈയിലിരുന്ന കത്തി…
Read Moreആര്‍ഷോയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് കേസ്; കെഎസ്യു നേതാക്കളെ ഉടന്‍ ചോദ്യം ചെയ്യും; അഖില നന്ദകുമാർ ഹാജരായി
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നും നാലും പ്രതികളായ അലോഷ്യസ് സേവ്യര്‍, സി.എ. ഫാസില്‍ എന്നിവരെ അന്വേഷക സംഘം ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും ഇവര്‍ ഹാജരായിരുന്നില്ല. അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തു. കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഖില നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ക്രൈംബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളമാണ് അഖിലയെ ചോദ്യം ചെയ്തത്. കെ. വിദ്യയുടെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കോളജിലെത്തിയത്. ഈ വാര്‍ത്ത ലൈവ് ആയി നല്‍കുന്നതിനിടെ കോളജിലുണ്ടായിരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ആര്‍ഷോയ്ക്കെതിരേ…
Read Moreവിമാനത്തിൽ കറങ്ങി മോഷണം: തെലുങ്കാന സ്വദേശിയെ എയർപോർട്ടിൽ കുടുക്കി തിരുവനന്തപുരം പോലീസ്
തിരുവനന്തപുരം: വിമാനത്തിൽ കറങ്ങി മോഷണം നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാവ് സംപതി ഉമാപ്രസാദിനെ (23) അടുത്ത ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങും. സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. മറ്റ് വിമാനത്താവളങ്ങളിൽ ഇയാൾ എത്തിയിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റിയിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട ് മോഷണകേസുകളും പേട്ടയിൽ ഒരു മോഷണ കേസുമാണ് ഇയാൾക്കെതിരെ കണ്ടെ ത്തിയിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പേട്ടയിൽ വീട് കുത്തിതുറന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസ് ഉൾപ്പെടെ നിരവധി കവർച്ചകൾ ഇയാൾ നടത്തിയിട്ടുണ്ടെ ന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. തെലങ്കാന സ്വദേശിയായ ഉമാപ്രസാദിനെതിരെ ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മോഷണ കേസുകൾ നിലവിലുണ്ടെ ന്ന് പോലീസ്…
Read Moreകെഎസ്ആർടിസി ജീവനക്കാരുടെ പിഎഫ് വിഹിതം 6 ശതമാനമാക്കി കുറയ്ക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി ജീവനക്കാരുടെ പി എഫ് വിഹിതം ആറ് ശതമാനമാക്കി കുറയ്ക്കാൻ നിർദ്ദേശം. ജനറൽ പ്രോവിഡന്റ്് ഫണ്ട് നിയമപ്രകാരം പിഎഫിന്റെ മിനിമം വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ ആറ് ശതമാനമാണ്. കെഎസ്ആർടിസിയുടെ മെമ്മോറാണ്ടത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ സമ്മതപത്രപ്രകാരം മിനിമത്തിൽ കൂടുതൽ പി എഫ് വിഹിതം ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യാം. കെഎസ്ആർടിസി യിൽ മിനിമം പി എഫ് വിഹിതം 10 ശതമാനമാണ് നിലവിൽ. 10 ശതമാനം പി എഫ് വിഹിതം ഈടാക്കുന്നതിനെതിരെ ജീവനക്കാർ രംഗത്ത് വരികയും വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർമാരായ സിയാദ് , വി.എ.ശ്രീലത എന്നിവർ പി എഫ് വിഹിതമായി 6 ശതമാനം മാത്രമേ ശമ്പളത്തിൽ നിന്നും കുറവ് ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ അതനുസരിച്ച് ഉത്തരവിറക്കി. 2015…
Read Moreഎന്‍സിപി ദേശീയ നേതൃത്വത്തിലെ പിളര്‍പ്പ്: കേരളത്തിലും ആശങ്ക; ശരത് പവാറിനൊപ്പമെന്ന് പി.സി. ചാക്ക
തിരുവനന്തപുരം: എന്‍സിപി ദേശീയ നേതൃത്വത്തിലെ പിളര്‍പ്പിന്റെ അലയൊലികള്‍ കേരളാ എന്‍സിപിയിലും വ്യാപിക്കുമോ എന്ന ആശങ്ക. സംസ്ഥാനത്ത് എൻസിപിയിലുള്ള പടലപിണക്കം മുതലെടുക്കാനുള്ള നീക്കം മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാർ പക്ഷം നടത്തുന്നതായി സൂചന. കേരളത്തിലെ എൻ സി പി നേതാക്കളുമായി ഏറെ ബന്ധമുളള മുൻ കേന്ദ്ര മന്ത്രി പ്രഫുൽ പട്ടേൽ കേരളത്തിലെ ചില എൻസിപി നേതാക്കളെ ബന്ധപ്പെട്ടതായും അറിയുന്നു. നിലവില്‍ സംസ്ഥാന ഘടകത്തില്‍ പി.സി ചാക്കോയെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗവും തോമസ്.കെ തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. ആലപ്പുഴ ജില്ലയില്‍ ഇത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും എന്‍സിപി ഓഫീസ് പിടിച്ചടക്കല്‍ വരെയുള്ള അവസ്ഥയിലുമെത്തിയിരുന്നു. ഇതിനിടയിലാണ് സംസ്ഥാത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് കേന്ദ്ര നേതൃത്വം ഒരാഴ്ച്ച മുമ്പ് രണ്ടായി പിളര്‍ന്നത്. ഇതോടെ സംസ്ഥാനത്തും എന്‍സിപിയില്‍ പടലപ്പിണക്കം രൂക്ഷമായിരിക്കയാണ് . ദേശീയ തലത്തില്‍…
Read Moreപാനൂരിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്തിയില്ല; സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം
തലശേരി: പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടുംതാഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫയുടെയും മൈമൂനത്തിന്റെയും മകൻ സിനാനെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കി. രാവിലെ മുതൽ തന്നെ തെരച്ചിൽ പുനഃരാരംഭിച്ചു. ഇന്നലെ രാത്രി 12 വരെ തെരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ഒരാളെ ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻഎഎം കോളജ് കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥി മുഹമ്മദ് ഷഫാദാണ് (20) മരിച്ചത്. ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ-സമീറ ദമ്പതികളുടെ മകനാണ്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കരിക്കും. എൻഎഎം കോളജ് എംഎസ്എഫ് മീഡിയാ വിംഗ് കൺവീനറാണ് ഷഫാദ്.
Read Moreവിമാനത്തിനുളളില്‍ മോശം പെരുമാറ്റം; നടന് വിനായകന് ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: വിമാനത്തിനുളളില്‍ വച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ നടന് വിനായകന് ഹൈക്കോടതി നോട്ടീസയച്ചു. വിമാനക്കമ്പനിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്. മേയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ നടന് മോശമായി പെരുമാറിയെന്നാണ് പരാതി. വ്യോമയാന മന്ത്രാലയം, ഇന്‍ഡിഗോ എയലൈന്‍സ് എന്നിവരെ എതിര് കക്ഷികളാക്കി നല്കിയ ഹരജിയില്‍ വിനായകനെയും കക്ഷി ചേര്‍ക്കാന്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് നിര്‍ദേശിക്കുകയായിരുന്നു.
Read More