തിരുവാര്‍പ്പ്: കോട്ടയം-തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിനു മുന്പിൽ സിഐടിയു തൊഴിലാളികള്‍ കൊടികുത്തി നടത്തുന്ന സമരം അവസാനിപ്പിക്കും വരെ ബസിനു മുമ്പില്‍ ലോട്ടറി വിറ്റുള്ള പ്രതിഷേധ സമരം തുടരുമെന്ന് വെട്ടികുളങ്ങര ബസുടമ രാജ് മോഹന്‍. കഴിഞ്ഞ ദിവസമാണ് സിഐടിയു നേതൃത്വത്തില്‍ ബസ് കൊടികുത്തി തടഞ്ഞത്. തിരുവാര്‍പ്പ് ബസ് സ്റ്റാൻഡിലാണ് പ്രതിഷേധസമരം രണ്ടു ദിവസമായി നടത്തുന്നത്. നാലു ബസുകളുടെ ഉടമയാണ് രാജ്മോഹന്‍. കൊടികുത്തി സമരം നടത്തിയവരില്‍ വെട്ടിക്കുളങ്ങര ബസിലെ തൊഴിലാളികള്‍ ഇല്ലെന്നും രാഷ്ട്രീയ വൈരാഗ്യമാണ് സമരത്തിനു പിന്നിലെ കാരണമെന്നും തന്റെ സംരംഭത്തെ തകര്‍ക്കുകയാണ് സമരവുമായി ഇറങ്ങിയവരുടെ ലക്ഷ്യമെന്നും രാജ് മോഹന്‍ ആരോപിക്കുന്നു. ഇന്നലെ സിഐടിയു തൊഴിലാളി യൂണിയനും രാജ്മോഹനും ലേബര്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിശ്ചിത കളക്ഷന്‍ ലഭിച്ചാല്‍ നല്‍കേണ്ട ബാറ്റ് സംബന്ധിച്ച തര്‍ക്കമാണ് ബസ് ഉടമയും മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയുവും…
Read MoreCategory: Edition News
കൂട്ടത്തോടെ സ്ഥലംമാറ്റം; നീതി തേടി ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി പനി പടരുന്നതിനിടയില്‍ ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. വിദൂര ജില്ലകളിലേക്കുള്ള സ്ഥലംമാറ്റത്തിനെതിരേ നീതിതേടി ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ കയറിയിറങ്ങുകയാണ്. കോടതിയെ സമീപിച്ച മിക്കവര്‍ക്കും സ്റ്റേ ലഭിച്ചിട്ടുണ്ട്. ഈ മാസം 16നാണ് 106 അസി. സര്ജന്മാരെ സ്ഥലംമാറ്റിക്കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ ഏക ജാലകത്തില്‍ കൊണ്ടുവരുന്നതിനുള്ള വെബ് അധിഷ്ഠിത സംവിധാനമായ സ്പാര്‍ക്ക് (സര്‍വീസ് ആന്‍ഡ് പേറോള്‍ അഡ്മിനിസ്ട്രേീറ്റീവ് റിപ്പോസിറ്ററി ഫോര്‍ കേരള) വഴിയാണ് ജീവനക്കാരുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നത്. സര്‍വീസ് കാലം തുടങ്ങിയതുമുതല്‍ ഇതുവരെയുള്ള സ്ഥലംമാറ്റത്തിന്റെ വിശദാംശങ്ങള്‍ ഇതില്‍ അപ്ലോഡ് ചെയ്തിരുന്നു. സ്പാര്‍ക്ക് വഴിയാണ് സ്ഥലംമാറ്റം നടന്നത്. സ്ഥലംമാറ്റത്തിന്റെ കരട് പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പരാതിയുള്ളവര്‍ക്ക് അപ്പീലിനു അവസരം നല്കി. രണ്ടാമത്തെ പട്ടികക്കുശേഷമാണ് ഇപ്പോള്‍ അവസാന പട്ടിക പുറത്തിറക്കിയത്. അപ്പീല്‍ പരിഗണിക്കാതെയാണ്…
Read Moreധനകോടി ചിറ്റ്സ് തട്ടിപ്പ്; രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി തട്ടിച്ചത് 200 കോടി; ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ നഷ്ടപ്പെട്ടവർ
തലശേരി: കേരളത്തിലും കർണാടകയിലുമായി 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ധനകോടി കോടി ചിറ്റ്സ് ആൻഡ് ധന കോടി നിധി ഡയറക്ടർമാരുടെ അറസ്റ്റ് തലശേരി പോലീസ് രേഖപ്പെടുത്തും. സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന കമ്പനിയുടെ ഡയറക്ടർമാരായ യോഹന്നാൻ മറ്റത്തിൽ, ജോർജ്, സജി സെബാസ്റ്റ്യൻ എന്നിവരുടെ അറസ്റ്റ് കോടതിയുടെ അനുമതിയോടെ വെള്ളിയാഴ്ച ജയിലിൽ തലശേരി പോലീസ് രേഖപ്പെടുത്തും. ഇതിനിടയിൽ പണം നഷ്ടപ്പെട്ടവർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. സുൽത്താൻ ബത്തേരി ആസ്ഥാനമായിട്ടാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. സാലി യോഹന്നാൻ മറ്റത്തിൽ, സോണി ജേക്കബ്, ജിൻസി, അശ്വതി, നിധിൻ, ജോർജ് മറ്റത്തിൽ രൂപ ബേസിൽ എന്നിവരും കേസിൽ പ്രതികളാണ്. ധന കോടി കമ്പനി തലശേരിയിൽ നിന്നും മാത്രം തട്ടിയെടുത്തത് അഞ്ച് കോടി രൂപയാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. തലശേരി പോലീസ് ഇതുവരെ 40 കേസുകൾ…
Read Moreഅതീവ ജാഗ്രത വേണം; സംസ്ഥാനത്ത് പനി പടർന്ന് പിടിക്കുന്നു; കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. പനിക്കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. പനിക്കേസുകളിൽ വർധന ഉണ്ടാകുമെന്നു കഴിഞ്ഞ മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. ഡെങ്കിപ്പനി കൂടുതൽ പടർന്നുപിടിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണമെന്നും മന്ത്രി പറഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ല. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ല. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കും. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെ…
Read Moreവാട്സാപ്പ് സ്റ്റാറ്റസിലെ ചുംബന രംഗം; തലശേരിയിലെ ഹണിട്രാപ്പ്: ഒളിവിൽപോയ പത്തൊമ്പതുകാരി അനന്യയെ തേടി പോലീസ്
തലശേരി: മധ്യവയസ്കനെ ഹണി ട്രാപ്പിൽപെടുത്തി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തിൽ ഇരുപതുകാരിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിലെ അംഗമെന്നു സംശയിക്കുന്ന അനന്യയെ തേടിയാണ് പോലീസ് വിവിധ മേഖലകളിൽ തെരച്ചിൽ നടത്തി വരുന്നത്. ഹണി ട്രാപ്പ് സംഘത്തിൽ അംഗമായ അനന്യ സംഭവത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു രക്ഷപെട്ട യുവതിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ അറസ്റ്റിലായ ചിറക്കര ലോട്ടസിനടുത്ത് താമസിക്കുന്ന ജിതിൻ (23), ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി അശ്വതി (19), പാനൂർ മുത്താറിപ്പീടികയിലെ ഷഫ്നാസ് (23), കതിരൂർ വേറ്റുമ്മലിലെ കെ.സുബൈർ (33) എന്നിവർ റിമാൻഡിലാണ്. ഹണിട്രാപ്പ് സംഘം സമാനമായ ഇത്തരം ഓപ്പറേഷനുകൾ വേറെ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. ചുംബന രംഗം വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് സംഘം ഇരകളെ വലയിലാക്കിയിരുന്നതെന്നാണ് പോലീസിന് ലഭിച്ചിരുന്നു. അശ്വതിയുടെ വാട്സാപ്പ്…
Read Moreപതിനാറ് ഫിസിക്കൽ ഡ്യൂട്ടി; ശമ്പളവ്യവസ്ഥയിൽ നേരിയ ഇളവ് വരുത്തി കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെ എസ് ആർ ടി സി യിൽ ഒരു മാസം 16 ഫിസിക്കൽ ഡ്യൂട്ടി ചെയ്തില്ലെങ്കിൽ ശമ്പളം അനുവദിക്കേണ്ടതില്ല എന്ന വ്യവസ്ഥയിൽ നേരിയ ഇളവ് പ്രഖ്യാപിച്ചു. അവധി എടുത്തതിന്റെ വ്യക്തമായ കാരണങ്ങളും അനുബന്ധരേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കിയാൽ അതാത് മാസംതന്നെ ശമ്പള ബിൽ തയാറാക്കും. 16 ഫിസിക്കൽ ഡ്യൂട്ടി ചെയ്യാത്തവർ ശമ്പളം അനുവദിക്കണമെന്നാവശ്യപ്പെട്ട് മേലിൽ ചീഫ് ഓഫീസിലേയ്ക്ക് അപേക്ഷയുമയയ്ക്കരുത്. തലേ മാസം 26 മുതൽ ശമ്പളമാസം 25 വരെയുള്ള ഹാജർ നില പരിശോധിച്ചാണ് ശമ്പള ബിൽ തയാറാക്കുന്നത്. 16 ഫിസിക്കൽ ഡ്യൂട്ടി തികയാത്തവർക്ക് ശമ്പളം അതാത് മാസം നല്‍കില്ല. പിന്നീട് സപ്ലിമെന്ററിയായാണ് അനുവദിക്കുന്നത്. ഇത് മൂലം യഥാസമയം ശമ്പളം കിട്ടാത്തതിന്റെ ബുദ്ധിമുട്ടുകൾ ഏറെയാണ്. ജീവനക്കാർ കുട്ടികളുടെ വിദ്യാഭ്യാസകാരണങ്ങൾ,ബന്ധുക്കളുടെ മരണം, വിവാഹം, അപകടങ്ങൾ, ആശുപത്രി തുടങ്ങി വിവിധ കാരണങ്ങളാലാണ് ജീവനക്കാർ അവധി എടുക്കുന്നത്. ഇത്തരം കാരണങ്ങളാൽ…
Read Moreധനസഹായം വാഗ്ദാനംചെയ്തു തട്ടിപ്പ്: പ്രതിയുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു പോലീസ്
കൊല്ലം: പള്ളിയിൽ നിന്ന് വിധവകൾക്കുള്ള ധനസഹായം അനുവദിച്ചു എന്നു പറഞ്ഞ് വീട്ടമ്മയിൽ നിന്ന് 7000 രൂപ തട്ടിയെടുത്ത ആളിന്റെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു. മയ്യനാട് – മുക്കം റോഡിൽ ഗുരുനാഗപ്പൻ കാവിന് സമീപം കാവഴികത്ത് വീട്ടിൽ ശകുന്തളയാണ് തട്ടിപ്പിന് ഇരയായത്.പള്ളിയുടെ പ്രതിനിധി എന്ന് പറഞ്ഞ് ശകുന്തളയുടെ വീട്ടിൽ എത്തിയയാൾ പെൺ മക്കളുള്ള വിധവകൾക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ച കാര്യം പറഞ്ഞു. രണ്ട് ലക്ഷം രൂപ വീട് വയ്ക്കുന്നതിനും ഒരു ലക്ഷം രൂപ ധനസഹായവുമാണെന്ന് പറഞ്ഞു.തുക ലഭിക്കാൻ അനാഥ മന്ദിരത്തിന് 7000 രൂപ സംഭാവന നൽകി രസീത് നൽകണമെന്നും ശകുന്തളയോട് പറഞ്ഞു. ധനസഹായത്തിന് അപേക്ഷ നൽകിയിട്ടില്ലന്ന് പറഞ്ഞപ്പോൾ പള്ളിയിൽ നിന്ന് നൽകിയ ലിസ്റ്റിൽ പേരുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ ശകുന്തള അയൽക്കാരിൽ നിന്ന് 3000 രൂപയും വാങ്ങി എടിഎമ്മിൽ നിന്ന് 4000 രൂപയും പിൻവലിച്ച് ഇയാൾക്ക്…
Read Moreവഴക്കിനിടെ പക്ഷം ചേർന്നതിന്റെ പേരിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമം: കൊട്ടിയത്ത് രണ്ടു പേർ അറസ്റ്റിൽ
കൊട്ടിയം : യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. തഴുത്തല വില്ലേജിൽ പുതുച്ചിറ തൊടിയിൽ പുത്തൻ വീട്ടിൽ ഷൈൻ ബാബു (30) പുതുച്ചിറകുന്നും പുറത്ത് വീട്ടിൽ രഞ്ജിത്ത് (32) എന്നിവരെയാണ് പിടികൂടിയത്. കേസിൽ മൂന്ന് പ്രതികൾ കൂടിയുണ്ടെന്ന് പോലീസ് പറഞ്ഞു. തൃക്കോവിൽവട്ടം മുഖത്തല ടെമ്പിൾ നഗർ 159 ചിത്തിരയിൽ അനന്തു (23) വിനാണ് വെട്ടേറ്റത്. അനന്തു ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 16 – ന് തൃക്കോവിൽ വട്ടം എം ആർ ഹോളോ ബ്രിക്സ് ഫാക്ടറിയ്ക്ക് സമീപം വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ അനന്തുവിന്റെ സുഹൃത്ത് അഖിലും ഇപ്പോൾ അറസ്റ്റിലായ ഷൈൻ ബാബുവുമായി വഴക്കുണ്ടായി. ഇതിൽ അനന്തു, അഖിലിന്റെ പക്ഷം ചേർന്നു. ഈ വൈരാഗ്യമാണ് അനന്തുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണമെന്ന് പോലീസ് പറയുന്നു. കൊട്ടിയം എസ്.ഐ. സുജിത് ജി നായർ , എസ് ഐ…
Read Moreഎസ്എഫ്ഐ നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ്; കടുപ്പിച്ച് സർവകലാശാലകൾ; കേരള സർവകലാശാല നിഖിലിനെതിരേ പരാതി നൽകും
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരേ ഉയർന്ന വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടി സ്വീകരിക്കാനൊരുങ്ങി കേരള സർവകലാശാല. സർവകലാശാല ഇന്നു ഡിജിപിക്ക് പരാതി നൽകും. അക്കാഡമിക് തലത്തിലും നിയമപരവുമായുമുള്ള നടപടികൾക്കാണ് സർവകലാശാലയുടെ തീരുമാനം. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഇന്നു തന്നെ ഡിജിപിക്കും പരാതി നൽകുമെന്നാണ് അറിയുന്നത്. സംഭവത്തിൽ കോളജ് അധികൃതർക്ക് വീഴ്ചയുണ്ടായെന്നും സർവകലാശാല വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രിൻസിപ്പലിനോട് വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കാനാണ് വൈസ് ചാൻസലറുടെ നിർദേശം. നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെ പഠിച്ചിരുന്നുവെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കലിംഗ യൂണിവേഴ്സിറ്റിയിൽ നിഖിൽ പഠിച്ചിട്ടുണ്ടോ എന്ന വിവരം കേരള സർവകലാശാല ഔദ്യോഗികമായി തേടും. ഇത് സംബന്ധിച്ച കത്ത് കലിംഗ യൂണിവേഴ്സിറ്റിക്ക് ഇന്ന്…
Read Moreനാലാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം ! തിരുവല്ലയില്‍ 67കാരനായ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
തിരുവല്ലയില്‍ നാലാംക്ലാസുകാരിക്ക് നേരെ ഓട്ടോ ഡ്രൈവറിന്റെ ലൈംഗികാതിക്രമമെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) അറസ്റ്റിലായി. കുട്ടി സ്കൂളില്‍ പോയിരുന്നത് ഇയാളുടെ ഓട്ടോയിലായിരുന്നു. വര്‍ഗീസിന്റെ ഓട്ടോയിലാണ് കഴിഞ്ഞ കുറെ നാളുകളായി ഒന്‍പതുവയസുകാരിയും സഹപാഠികളും സ്കൂളിലേക്ക് പോകുകയും വീട്ടിലേക്ക് തിരികെ വരികയും ചെയ്തിരുന്നത്. സ്കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ സഹപാഠികളെ വീടുകളില്‍ ഇറക്കിവിട്ട ശേഷം, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നവഴിയില്‍ വിജനമായ പ്രദേശത്ത് വച്ച് നാലാംക്ലാസുകാരിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറി എന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം കുട്ടിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറുന്നത് നാട്ടുകാരില്‍ ഒരാള്‍ കാണുകയായിരുന്നു. ഇക്കാര്യം കുട്ടിയുടെ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അമ്മ തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read More