കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നാരോപിച്ച് തനിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ് ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കോഴിക്കോട് കല്ലായി സ്വദേശി അഡ്വ. എം.ആര്. ഹരീഷ് നല്കിയ പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി കെ.എം. ഷാജിക്കെതിരേ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. കെ.എം. ഷാജി അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങി 1.62 കോടി രൂപ ചെലവിട്ടു വീടുവച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതിയില്ലാതെയാണ് തനിക്കെതിരേ കേസെടുത്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.
Read MoreCategory: Edition News
ബിരുദ വിദ്യാര്‍ഥിയെ ലഹരി നല്കി പീഡിപ്പിച്ചു ചുരത്തില്‍ ഉപേക്ഷിച്ച സംഭവം; കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍
കോഴിക്കോട്∙ താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍. ജിനാഫ് എന്നയാളാണ് പിടിയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽവച്ചാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ താമരശേരി സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ താമരശേരിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്ക് മരുന്നുവില്പന നടത്തുന്നയാളാണെന്നാണ് വിവരം. താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ ബിരുദ വിദ്യാര്‍ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന് കുട്ടി വീട്ടിൽ എത്തിയില്ലെന്ന് വീട്ടുകാർ അറിയിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പോലീസിന് പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ…
Read Moreയുവതിയെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍; ഉണ്ണി പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ
അഞ്ചല്‍: യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. അഞ്ചല്‍ മലവെട്ടം സ്വദേശി ഉണ്ണി (41) യെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. ഉണ്ണിയുടെ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ ഭാര്യ മഞ്ജു (36) വിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണിയും മഞ്ജുവും കുറച്ചു അധികം നാളുകളായി പിണക്കത്തിലാണ്. ഉണ്ണി ഇടയ്ക്കിടെ മഞ്ജു താമസിക്കുന്ന ഏറം മലവെട്ടത്തുള്ള വീട്ടില്‍ എത്തി വഴക്കിടാറുണ്ട്. കഴിഞ്ഞ ദിവസവും വീട്ടില്‍ എത്തി വഴക്കിട്ട ഉണ്ണി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മഞ്ജുവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉണ്ണി ഇതിനു മുമ്പും മഞ്ജുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ആക്രമണം തടഞ്ഞ ബന്ധുവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഉണ്ണി അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഉണ്ണിയെ അറസ്റ്റുചെയ്യുകയായിരുന്നു. വൈദ്യ പരിശോധനക്കും…
Read Moreകഞ്ചാവ് കടത്തിയ കാർ തടയാൻ ശ്രമിച്ച പോലീസിനുനേരെ കാർ ഓടിച്ചു കയറ്റി; സാഹസികമായി കാറും പ്രതിയേയും കസ്റ്റഡിയിലെടുത്ത് പോലീസ്
പാരിപ്പള്ളി: കഞ്ചാവ് കടത്തി കൊണ്ടു വന്ന കാർ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടയിൽ കാർ പോലീസിന്റെ നേരെ ഓടിച്ചു കയറ്റി. ഒരു സി പി ഒയ്ക്ക് പരിക്കേറ്റു. ഒടുവിൽ പോലീസ് കാർ തടഞ്ഞുനിർത്തി കാറും കഞ്ചാവും എംഡി എം എയും കസ്റ്റഡിയിലെടുത്തു.ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് കടത്തികൊണ്ട് വന്ന് ചില്ലറ വില്പനക്കാർക്ക് കൈമാറുന്ന മൊത്തക്കച്ചവടക്കാരൻ കാരംകോട് കണ്ണേറ്റ സനൂജ് മനസിലിൽ സനൂജ് ആണ് അറസ്റ്റിലായത്. അഞ്ച് കിലോ കഞ്ചാവും 14 ഗ്രാം എം ഡി എം എ യും ഇത് കടത്താൻ ഉപയോഗിച്ച ആർട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് കാർ തടയാൻ ശ്രമിച്ചപോലീസിനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച സനുജിന്റെ പരാക്രമത്തിൽ ഒരു സിവിൽ പോലീസ് ഓഫീസർക്ക് പരിക്കേറ്റു. പാരിപ്പള്ളി സ്റ്റേഷനിലെ സിപി ഒ സായിറാമിനാണ് പരിക്കേറ്റത്.…
Read Moreമൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാഭീഷണി; താഴെ മക്കളെ എത്തിച്ച് പോലീസിന്റെ അനുനയിപ്പിക്കൽ ശ്രമം…
മറയൂർ: മറയൂർ പെട്രോൾ പമ്പ് ജംഗ്ഷനിൽ മൊബൈൽ ഫോൺ ടവറിനു മുകളിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മറയൂർ മിഷൻവയൽ സ്വദേശി നരി എന്ന മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ പ്രശ്നത്തെത്തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് മണികണ്ഠപ്രഭു ടവറിൽ കയറിയത്. മറയൂർ സിഐ ടി.സി. മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് മണികണ്ഠ പ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ച് സംസാരിച്ചശേഷം ഇയാൾ താഴെ ഇറങ്ങുകയായിരുന്നു.
Read More26കാരിയുടെ മരണം; ലോഡ്ജിൽ കൂടെ താമസിച്ചിരുന്ന യുവാവിനെ തേടി പോലീസ്; പരാതിയുമായി യുവതിയുടെ മാതാപിതാക്കളും
കൊച്ചി: ബാത്ത് റൂമില്‍ വീണു പരിക്കേറ്റുവെന്നു പറഞ്ഞ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 26കാരി മരിച്ച സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് സ്വദേശി ലിന്‍സിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്. എളമക്കരയിലെ ലോഡ്ജില്‍ കഴിഞ്ഞ 16നാണ് ഇവര്‍ ആണ്‍സുഹൃത്തിനൊപ്പം താമസം തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ബാത്ത് റൂമില്‍ വീണു പരിക്കേറ്റെന്നു പറഞ്ഞ് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെത്തിയാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന യുവതി ഇന്നലെ മരിച്ചു. അതേസമയം, സംഭവത്തിനുശേഷം കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്നും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സനീഷ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreബീഹാറിൽ നിന്നെത്തിയ കീർത്തി കുമാറിന്റെ കീർത്തി ‘ഹാൻസ്’ കച്ചവടത്തിൽ; പരിചയക്കാര്‍ക്കും സ്ഥിരം ഉപഭോക്താക്കള്‍ക്കും മാത്ര കച്ചവടം; ഒടുവിൽ…
കൊട്ടിയം : ബീഹാർ സ്വദേശിയുടെ കടയിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. കണ്ണനല്ലൂർ ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപം ബീഹാർ സ്വദേശിയായ കീർത്തി കുമാർ (18) നടത്തിവന്ന കടയിൽ നിന്നാണ് കച്ചവടത്തിനായി സൂക്ഷിച്ചുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ണനല്ലൂർ പോലീസ് പിടിച്ചെടുത്തത്. കോട്പ നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.എസ്എച്ച്ഒ വി.ജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അരുൺഷാ, എഎസ്ഐ ഹരി സോമൻ, എസ്സിപിഒ ഹുസൈൻ, ദിനേശ്, എന്നിവരുടെ സംഘമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കണ്ണനല്ലൂർ പ്രദേശത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്പനയും ഉപയോഗവും വര്‍ധിച്ചുവരികയാണെന്ന് വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. കച്ചവടവും കൈമാറ്റവും രഹസ്യമാണെന്ന് മാത്രം. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വർധിച്ചിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ രഹസ്യ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി പോലീസിന് വിവരം…
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; മാരകായുധവുമായി ആക്രമണം നടത്തി ആറംഗസഘം; പ്രതികളെ ഓടിച്ചിട്ട് പിടിച്ച് മാന്നാർ പോലീസ്
മാന്നാർ: മദ്യപിക്കാൻ പണം ചോദിച്ച് നൽകാത്തതിനെ തുടർന്ന് മാരകായുധവുമായി ആക്രമണം നടത്തി പിടിയിലായവർ നിരവധി കേസുകളിലെ പ്രതികൾ. ഗുണ്ടാലിസ്റ്റിൽ ഉൾപ്പടെയുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആറംഗ സംഘം പണം നൽകാഞ്ഞതിനെ തുടർന്ന് മൂന്ന് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഈ ആറംഗ സംഘത്തെ പോലിസ് പിടികൂടി റിമാൻഡ് ചെയ്തു. ചെന്നിത്തല പഞ്ചായത്ത് കാരാഴ്മ പൗവത്തിൽ ജി സുനിൽ (40), വാര്യത്ത് വീട്ടിൽ സിജി (38), കാരാഴ്മ കിഴക്ക് പൂയ്യപ്പള്ളിൽ ജെ ജോൺസൺ (39), വെട്ടുകുളഞ്ഞിയിൽ വിനീഷ് (ഉണ്ണി ബോസ് – 38), ഒരിപ്രം ദ്വാരകയിൽ ബിബിൻ (35), ഒരിപ്രം കണ്ടത്തിൽ വീട്ടിൽ ആർ. ഷിബു (35) എന്നിവരെയാണ് മാന്നാർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. വിദേശത്ത് ജോലിക്കു ശേഷം അവധിക്ക് നാട്ടിലെത്തിയ വലിയകുളങ്ങര പൈനുംമൂട്ടിൽ ഗോപാലകൃഷ്ണൻ (45)…
Read Moreകാഞ്ഞിരപ്പള്ളിയിൽ പ്രചാരണം നിലയ്ക്കാതെ മുഴക്കവും പുലിയും: അന്വേഷണത്തിന് ഭൗമശാസ്ത്രജ്ഞരും പോലീസും
എരുമേലി: ഭൂമിക്കടിയിൽനിന്നു തുടർച്ചയായി മുഴക്കം കേട്ടെന്ന പ്രചാരണം വ്യാപകമായതോടെ അന്വേഷണം നടത്താൻ പോലീസിൽ നീക്കം. ഒപ്പം സ്ഥലത്ത് നേരിട്ട് അന്വേഷണത്തിനും തെളിവെടുപ്പിനുമായി സെന്റർ ഫോർ എർത്ത് സയൻസിലെ വിദഗ്ധ സംഘം ഇന്നെത്തും. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് ഡയറക്ടർ പ്രഫ. ജ്യോതി രഞ്ജന്റെ മേൽനോട്ടത്തിൽ ഭൗമശാസ്ത്രജ്ഞനായ ഡോ.ജെ.കെ. തോംസന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് എത്തുക. കഴിഞ്ഞ ദിവസങ്ങളിൽ ചേനപ്പാടിയിലും പരിസരങ്ങളിലുമാണ് ഭൂമിക്കടിയിൽനിന്നു മുഴക്കം കേട്ടത്. തുടർന്ന് ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കാരണം കണ്ടെത്താനായില്ല. ഭൂചലനം അനുഭവപ്പെട്ടതായി ഇടുക്കി കുളമാവ് ഡാമിലെ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടില്ല. ഇത് മുഴക്കം സംബന്ധിച്ച് സംശയം സൃഷ്ടിച്ചിരുന്നു. അടുത്ത ദിവസം പുലർച്ചെ വീണ്ടും മുഴക്കം അനുഭവപ്പെട്ടെന്ന് നാട്ടുകാർ അറിയിച്ചതോടെ ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കപ്പെട്ടു. എരുമേലിയിലെ നിർദിഷ്ട വിമാനത്താവള പദ്ധതിക്ക് എതിരായി ഭൂമിക്കടിയിലെ മുഴക്കങ്ങൾ പ്രചരിപ്പിക്കുന്നതായി പരാതി ഉയർന്നു. ഇതോടെയാണ്…
Read Moreതലശേരി സബ് ജയിലിൽ സഹതടവുകാരാൽ ആക്രമിക്കപ്പെട്ട തടവുകാരന്റെ നില ഗുരുതരം
തലശേരി: തലശേരി സ്പെഷൽ സബ് ജയിലിൽ ക്രൂര മർദ്ദനത്തിനിരയായ റിമാൻഡ് പ്രതിയുടെ നില ഗുരുതരം. കണ്ണിന്റെ കൃഷ്ണമണിയുൾപ്പെടെ തകർന്ന ഗുരുതരാവസ്ഥയിലുള്ള പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. വനിതാ കായിക താരങ്ങളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന വില്യംസിനെ സഹതടവുകാർ അക്രമിക്കുകയായിരുന്നു. വെള്ളം കുടിക്കുന്ന സ്റ്റീൽ മൊന്ത കൊണ്ടുള്ള അക്രമത്തിലാണ് ഇയാളുടെ കണ്ണിനു ഗുരുതരമായി പരിക്കേറ്റത്. കണ്ണൂർ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Read More