തിരുവനന്തപുരം: നവജാതശിശുവിനെ വിൽപ്പന നടത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയെ തിങ്കളാഴ്ച അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. മാരായമുട്ടം സ്വദേശി അഞ്ജുവിനെയാണ് വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി തന്പാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ രണ്ട് ദിവസത്തെ തെളിവെടുപ്പിന് വിട്ട് തരണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കരമന സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് അഞ്ജു നാല് ദിവസം പ്രായമുള്ള തന്റെ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയത്. പ്രതിയുടെ സുഹൃത്തിനെയും കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്പാനൂർ എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read MoreCategory: Edition News
ലൈജുവിന്റെ കടയിലെ ജീവനക്കാരിയോടുളള വൈരാഗ്യം; വ്യാപാരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
ചെറുതോണി: മരിയ മെഡിക്കൽ സ്റ്റോർ ഉടമ പഞ്ഞിക്കാട്ടിൽ ലൈജുവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തടിയമ്പാട് നെല്ലിക്കുന്നേൽ ജനീഷ് വർഗീസ് (37), രണ്ടാം പ്രതി നെടുങ്കണ്ടം പാമ്പാടുംപാറ ചരുവിള പുത്തൻവീട്ടിൽ രതീഷ് കണ്ണൻ ( 27 ) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയുടെ ബന്ധുവും ലൈജുവിന്റെ കടയിലെ ജീവനക്കാരിയുമായ വ്യക്തിയോട് പ്രതി ജനീഷിനുള്ള വൈരാഗ്യവും തുടർന്നുണ്ടായ സംശയവുമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ യുവതി ഇടുക്കി പോലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണം കടയുടമ ലൈജുവാണെന്ന സംശയമാണ് സംഭവത്തിനു പിന്നിൽ. കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ലൈജുവിന്റെ കടയിലെ ജീവനക്കാരിക്കെതിരേ മൊഴി നൽകിയിരുന്നു. ആസിഡ് നല്‍കിയത് കടയിലെ ജീവനക്കാരിയാണെന്നാണ് പ്രതികൾ…
Read Moreവെള്ളിത്തിരയില്‍ കള്ളപ്പണം; നിര്‍മാതാക്കളെയും നടന്മാരെയും ചോദ്യം ചെയ്തേക്കും
കൊച്ചി: മലയാള സിനിമ നിര്‍മാണ മേഖലയില്‍ കള്ളപ്പണ ഇടപാടുകള്‍ സംശയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ ഭാഗമായി ഇഡി സംശയിക്കുന്നവരില്‍ നിന്ന് വൈകാതെ മൊഴി രേഖപ്പെടുത്തിയേക്കും. വിദേശത്തുനിന്നടക്കം കള്ളപ്പണം സിനിമ മേഖലയിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പ് ചില നിര്‍മാതാക്കളുടെയും നടന്മാരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ മേഖലയില്‍ അന്വേഷണവുമായി ഇഡിയും എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു നിര്‍മാതാവില്‍നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട അതേരേഖകള്‍ തന്നെയാണ് ഇഡിയും ആവശ്യപ്പെട്ടത് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് സൂചന ചിലര്‍ നിരീക്ഷണത്തില്‍ നിര്‍മാതാക്കളായ ചില നടന്മാരും അഞ്ചോളം നിര്‍മാതാക്കളെയും കേന്ദ്ര ഏജന്‍സി നിരീക്ഷിച്ച് വരുന്നതായാണ് വിവരം. മലയാള സിനിമയിലേക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ കള്ളപ്പണം ഒഴുകുന്നതാണ് വിവരം. സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മാതാവിനെയും…
Read Moreബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി നടന്നു; വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിന് കൈമാറിയേക്കും. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായാണ് സൂചന. ബയോമൈനിംഗ് കരാറേറ്റെടുത്ത സോണ്ട കമ്പനിയും കോര്പറേഷന് ഉദ്യോഗസ്ഥരും തീപിടിത്തത്തിന് ഉത്തരവാദികളാണെന്നാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മാലിന്യം ബ്രഹ്മപുരത്തേക്ക് തരം തിരിക്കാതെയാണ് എത്തിച്ചിട്ടുള്ളതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാര്‍ അവസാനിക്കുന്നതിന് തലേദിവസമാണ് മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. കരാര്‍ തുകയില്‍ കുറച്ചു പണം സോണ്ടയ്ക്ക് കോര്പറേന് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ അവസാനിക്കാറിയിട്ടും ബയോമൈനിംഗ് പൂര്‍ത്തിയായിരുന്നില്ല. ഇതിനാല്‍ കരാര്‍ കമ്പനി തന്നെയാണ് ഇവിടെ തീയിട്ടത് എന്നാണ് റിപ്പോര്‍ട്ടിലുള്ള വിവരം. കരാര്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ വീണ്ടും കരാര്‍ ലഭിക്കില്ലെന്ന വിലയിരുത്തലും ഇതിനു പിന്നിലുള്ളതായും വിജിലന്‍സ് വ്യക്തമാക്കുന്നു.
Read Moreമുഹമ്മദ് സല്മാന് “ചില്ലറക്കാരനല്ല’; കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണി; വിൽപനയും പണമിടപാടും ഡിജിറ്റൽ സംവിധാനത്തിലൂടെ
കൊച്ചി: വില്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി മുഹമ്മദ് സല്മാന് (28) പിടിയിലായ സംഭവത്തില്‍ ഇയാളുടെ ഗൂഗിള്‍ പേ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് വാട്സ് ആപ് വഴി മെസേജ് അയച്ചാണ് ഇയാൾ വില്പന നടത്തിയിരുന്നത്. കേരളത്തിലെ ഇയാളുടെ മറ്റ് ഇടനിലക്കാരെയും ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ ആളുകളുടെയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുലഌഒരുക്കത്തിലാണ് പോലീസ്. പള്ളുരുത്തിയില്‍ കഴിഞ്ഞിടെ പിടികൂടി 174 കിലോ കഞ്ചാവ് കേസിലും ഇയാളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. കഞ്ചാവ് കിലോക്ക് 4000 രൂപയ്ക്ക് വെസ്റ്റ് ബംഗാളില്‍ നിന്നും വാങ്ങി റീട്ടെയില്‍ ആയി ഇവിടെ 40000 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. ബംഗാളില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കൊച്ചി നഗരത്തിലടക്കം ഇയാള്‍ക്ക് ഇടിലക്കാരുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. ബംഗളില്‍ നിന്ന്…
Read Moreഡോക്ടറെ കൊലപ്പെടുത്തിയ കേസന്വേഷണം ക്രൈംബ്രാഞ്ചിന്; ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് 15ന്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. റൂറൽ എസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ഉന്നതതലങ്ങളിൽനിന്നുള്ള നിർദേശം. പ്രതി സന്ദീപ് ലഹരിക്കടിമയാണെങ്കിലും വ്യക്തമായ തെളിവുകളോ കേസുകളോ ഇല്ലാത്തത് അന്വേഷണവ്യാപ്തി വർധിപ്പിക്കും. സന്ദീപിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിന്റെ വിവരങ്ങൾ അന്വേഷസംഘം ശേഖരിക്കും. യാതൊരു പ്രകോപനവുമില്ലാതെ യാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. ഇയാളുടെ മാനസിക ആരോഗ്യ റിപ്പോർട്ടും കേസിന് നിർണായകമാണ്. കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനയെ കുത്തികൊലപ്പെടുത്തിയ കേസിൽ ആരോഗ്യവകുപ്പ് അന്വേഷണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി 15ന് ആരോഗ്യ ഡയറക്ടറേറ്റിന് നൽകുമെന്നാണ് സൂചന. ഡെപ്യൂട്ടി ഡിഎംഒ ഷാജൻ മാത്യുവിനാണ് അന്വേഷണ ചുമതല . ഇതിനകം തന്നെ നിരവധിപേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.ഇന്നും മൊഴിയെടുപ്പ് തുടരും. ഇന്നലെ ആശുപത്രി സൂപ്രണ്ടിന്റെയും ആംബുലൻസ് ഡ്രൈവർമാരുടെയും…
Read Moreമോക്ക ചുഴലിക്കാറ്റ് തീവ്രമാകുന്നു; അഞ്ച് ദിവസം മഴ; കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല
തിരുവനന്തപുരം: അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്ലാദേശ് – മ്യാന്മാര് തീരം തൊടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. പരമാവധി 145 കിലോമീറ്റർ വേഗതയിൽ ആയിരിക്കും കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ചുഴലിക്കാറ്റ് കേരളത്തെ…
Read Moreമൊബൈൽഫോണിനെ ചൊല്ലിയുള്ള തർക്കം; നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കോട്ടയംകാരൻ
ചവറ :നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയായ നിർമാണ തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗം (54) ആണ് മരിച്ചത്. സംഭവവുമായിബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായിചോദ്യം ചെയ്തുവരികയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. മൊബൈൽഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് ചവറ പോലീസ് പറഞ്ഞു. ബിജു കന്പിപ്പാര കൊണ്ട് മഹാലിംഗത്തെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പുത്തൻതുറയിലുള്ള ഒരു ക്ഷേത്രത്തിന്റെ പുനർനിർമാണ പ്രവർത്തന ജോലിക്കെത്തിയതായിരുന്നു മഹാലിംഗം. നാലുതൊഴിലാളികളിൽ മൂന്നുവരും അതിഥി തൊഴിലാളികളാണ്. ക്ഷേത്രത്തിന് സമീപം ടാർപ്പ കെട്ടിയായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്. മൃതദേഹം ചവറ പോലീസ് ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 22 മുതല്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ സമരത്തിനൊരുങ്ങി ഹർഷിന
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുൻപിൽ ഉപവാസമിരിക്കും. തനിക്ക് അർഹമായ നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു. നേരത്തെ മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന സമരം നടത്തിയപ്പോൾ മന്ത്രി വീണാ ജോർജ് നേരിട്ടെത്തിയാണ് ഹർഷിനയുമായി സംസാരിച്ച് സമരം അവസാനിപ്പിച്ചത്. പൂർണ പിന്തുണയും ഹർഷിനയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു.പിന്നാലെ സർക്കാർ ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. എന്നാൽ രണ്ട് ലക്ഷം താൻ അഞ്ച് വർഷം അനുഭവിച്ച വേദനയ്ക്ക് പരിഹാരമാവില്ലെന്നും തനിക്ക് അർഹമായ നീതി ലഭിക്കണമെന്നുമാണ് ആവശ്യം. ഹര്‍ഷിനയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നാളിതുവരെയായിട്ടും സംഭവത്തില്‍ കുറ്റക്കാര്‍ ആരെന്ന കാര്യം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.
Read Moreതാനൂര്‍ ബോട്ടപകടം; നിയമലംഘനം നടത്തിയത് മുതലാളിയുടെ അറിവോടെ; ബോട്ടുടമയ്ക്കു കുരുക്കു മുറുക്കി സാങ്ക്രിന്റെ മൊഴി
സ്വന്തം ലേഖകന്‍ കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് അപകടത്തിൽപ്പെട്ട ബോട്ടിന്റെ സ്രാങ്കായ ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി.ഇതോടെ താനൂര്‍ ബോട്ടപകടത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ ഒന്നുകൂടി വെളിച്ചത്തായി. അതിനിടെ താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ബോട്ടുടമയുടെ ഉന്നത ഉദ്യേഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങളും പുറത്തുവന്നു.റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്.…
Read More