കൊച്ചി: ഒരു കിലോ കഞ്ചാവുമായി ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിലായ കേസിൽ പ്രതി കഞ്ചാവ് എത്തിച്ചത് പശ്ചിമബംഗാളിൽ നിന്ന്. കേസുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശി ഫർമാൻ (19) ആണ് എളമക്കര, ഇടപ്പിള്ളി ഭാഗങ്ങളിൽ കൊച്ചി സിറ്റി ഡാൻസാഫും, എളമക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇടപ്പള്ളി എച്ച്എംസി റോഡിൽ നിന്ന് പിടിയിലായത്. ഇടപ്പളളി ഭാഗത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിൽ പോയി വരുന്പോഴാണ് കഞ്ചാവ് എത്തിക്കുന്നത്. കിലോ കണക്കിനായിരുന്നു കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ആവശ്യക്കാർക്ക് ചെറിയ പൊതികളിലാക്കിയാണ് വില്പന നടത്തിയിരുന്നതെന്ന് എളമക്കര പോലീസ് ഇൻസ്പെക്ടർ എസ്.ആർ. സനീഷ് പറഞ്ഞു. മുന്‍പും ഇയാൾ ഇത്തരത്തിൽ വൻ തോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read MoreCategory: Edition News
ആറു കോടിയുടെ നികുതി തട്ടിപ്പ്; രേഖകൾ പരിശോധിക്കുന്നു; പെരുമ്പാവൂർ സ്വദേശിയെ നൗഷാദ് അറസ്റ്റിൽ
കൊച്ചി: പെരുന്പാവൂർ സ്വദേശി ആറു കോടി രൂപയുടെ നികുതി വെട്ടിച്ച സംഭവത്തിൽ ജിഎസ്ടി ഇന്റലിജൻസ് രേഖകൾ പരിശോധിക്കുന്നു. എറണാകുളം മേഖലാ ഡെപ്യൂട്ടി കമ്മീഷണർ ജോണ്സണ് ചാക്കോയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നികുതി വെട്ടിപ്പു നടത്തിയ ഫൈബർ വാതിലുകളുടെ നിർമാതാക്കളായ നവരംഗ്, ഒലീവ് എന്നീ സ്ഥാപനങ്ങളുടെ ഉടമ പെരുന്പാവൂർ സ്വദേശി നൗഷാദാണ് ഇന്നലെ അറസ്റ്റിലായത്. ആറുകോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതോടെ ഇടപ്പള്ളിയിലെ ജിഎസ്ടി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്.
Read Moreഹൈക്കോർട്ട്- വൈപ്പിൻ സർവീസ്; കൊച്ചി വാട്ടർ മെട്രോ 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: കൊച്ചിയുടെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 25ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഹൈക്കോർട്ട്- വൈപ്പിൻ സർവീസാണ് ആദ്യം ആരംഭിക്കുന്നത്. വൈറ്റില-കാക്കനാട് റൂട്ടും ഉടൻ സർവീസ് തുടങ്ങും. മിനിമം 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്.നഗരത്തോടു ചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കഐഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 76 കിലോ മീറ്റർ നീളുന്ന 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. 23 വലിയ ബോ്ട്ടുകളും 55 ചെറിയ ബോട്ടുകളുമാണ് പദ്ധതിയിലുള്ളത്. 7.6 കോടി രൂപയാണ് ഒരു ബോട്ടിന്റെ വില. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും പ്രവർത്തിപ്പിക്കാവുന്ന ബോട്ടുകളിൽ നൂറുപേർക്ക് സഞ്ചരിക്കാം.
Read Moreരണ്ട് രൂപയെ ചൊല്ലി തർക്കം, കൈയാങ്കളി; കണ്ടക്ടർക്കും യാത്രക്കാരനുമെതിരേ കേസ്; കണ്ണൂരിലെ സംഭവം ഇങ്ങനെ…
കണ്ണൂർ: രണ്ട് രൂപ ബാക്കി നൽകാത്തതിനെ ചൊല്ലി യാത്രക്കാരനും കണ്ടക്ടറും തമ്മിൽ ഏറ്റുമുട്ടി. പൊടിക്കുണ്ടിൽനിന്ന് ബസിൽ കയറിയ യാത്രക്കാരനായ രതീശനും കണ്ടക്ടർ റജിനാസും തമ്മിലാണ് ഏറ്റുമുട്ടിയത്. കണ്ണാടിപറമ്പിൽനിന്നു ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സംഗീത് ബസിലാണ് സംഭവം.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബസിൽ കയറിയ രതീശന്റെ അടുത്ത് ടിക്കറ്റ് എടുക്കാനെത്തിയപ്പോൾ രണ്ട് രൂപ ചില്ലറ നൽകണം എന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. ചില്ലറയില്ലെന്ന് രതീശൻ അറിയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഒടുവിൽ കൈയാങ്കളിയുമായി. ഒടുവിൽ ബസിൽ ഉണ്ടായിരുന്ന പോലീസുകാരൻ ടൗൺ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും ഇരുവർക്കുമെതിരേ പോലീസ് കേസെടുക്കുകയുമായിരുന്നു.
Read Moreകൂട് വെച്ച് കാത്തിരുന്നിട്ടും കടുവയെത്തിയില്ല; പെരുനാട്ടിലെ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം
പെരുനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ പെരുനാട്ടിൽ ഡ്രോൺ നിരീക്ഷണം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പെരുനാട്ടിലെ ബഥനിമല, കോളാമല, കൂനംകര ഭാഗങ്ങളിൽ കടുവയെ കണ്ടിരുന്നു. വളർത്തുമൃഗങ്ങൾ ഇവയുടെ ആക്രമണത്തിനു വിധേയമാകുകയും ചെയ്തു. കൂട് സ്ഥാപിച്ചു കടുവയെ പിടികൂടാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ പട്ടാപ്പകലും കടുവയുടെ സാന്നിധ്യമുണ്ടായി. തുടർന്ന് കടുവയെ കണ്ടെത്തുന്നതിലേക്കു ഡ്രോൺ നിരീക്ഷണത്തിന് തീരുമാനമെടുക്കുകയായിരുന്നു. ഇന്നലെയാണ് ആധുനിക ഡ്രോണിന്റെ സഹായത്തോടെ കടുവയെ നിരീക്ഷിക്കാൻ തുടങ്ങിയത്. കൂനംകര ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കടുവ കാണാമറയത്ത് തുടരുകയാണ്. വരും ദിവസങ്ങളിലും ഡ്രോൺ നിരീക്ഷണം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെ പെരുനാട്ടിലെ തോട്ടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാൻ ആരംഭിച്ചിട്ടുണ്ട്. ടാപ്പിംഗ് നിലച്ചു കിടക്കുന്ന തോട്ടങ്ങളിൽ കാടുവളർന്നിരിക്കുന്നതിനാൽ കടുവയ്ക്ക് നാട്ടിൽ തന്നെ താവളം ആകുകയാണെന്ന ആക്ഷേപം ഉണ്ട്.
Read Moreകിഴക്കൻ മേഖലയിൽ കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ ; കോട്ടയത്ത് ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് വൈക്കത്ത്
കോട്ടയം: കനത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ കിഴക്കൻ മേഖലയിൽ വേനൽ മഴ. പൂഞ്ഞാർ, ചോലത്തടം, ചേന്നാട്, പാലാ, മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിൽ വേനൽ മഴ പെയ്തു. ഇന്നലെ വൈകുന്നേരം 5.30 മുതൽ ആരംഭിച്ച മഴ അരമണിക്കൂറോളം നീണ്ടുനിന്നു. ചിലയിടങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴവും പെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്.കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ കൊടും ചൂടായിരുന്നു. പകലും രാത്രിയും ഒരേ പോലെ ചൂട് അനുഭവപ്പെടുകയായിരുന്നു. മഴ പെയ്ത പ്രദേശങ്ങളിൽ ചൂടിന് ചെറിയ ആശ്വാസമായിട്ടുണ്ട്.അടുത്ത രണ്ടു ദിവസങ്ങളിൽ ഇടിയോടുകൂടിയ വേനൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നു. മഴ പെയ്താലും ഒരു ദിവസം കഴിയുന്പോൾ തന്നെ വീണ്ടും ചുട്ടുപുഴുക്കുന്ന അവസ്ഥയിലാണ്. കടൽ, കായൽ കാറ്റിനും ചൂട് വർധിച്ചിരിക്കുകയാണ്. കടൽ, കായൽ ജലവും ചുട്ടുപഴുത്തിരിക്കുകാണ്. വൈക്കത്താണ് ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. കുമരകം, പൂഞ്ഞാർ, കോട്ടയം എന്നിവിടങ്ങളിലും…
Read More‘പോയത് പ്രധാനപ്പെട്ട നേതാവൊന്നുമല്ല’; ജോണി നെല്ലൂരിനെ പരിഹസിച്ച് സതീശൻ
ചവറ: ജോണി നെല്ലൂർ രാജിവച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം പ്രധാനപ്പെട്ട നേതാവാണെന്ന് കരുതുന്നില്ലെന്നും സതീശൻ പരിഹസിച്ചു. കേരള കോൺഗ്രസിന്റെ പ്രതിനിധിയായാണ് യുഡിഎഫ് യോഗങ്ങളിൽ ജോണി നെല്ലൂർ പങ്കെടുത്തിരുന്നത്. അദ്ദേഹം കേരള കോൺഗ്രസ് വിട്ടതോടെ അവർ മറ്റൊരാളെ പ്രതിനിധിയായി അയയ്ക്കുമെന്നും സതീശൻ പറഞ്ഞു. ബാബു ജോർജ് കോൺഗ്രസ് വിട്ടതിൽ പാർട്ടിക്ക് ഒന്ന് സംഭവിക്കില്ലെന്നും സതീശൻ പ്രതികരിച്ചു. ബാബു നിലവിൽ സസ്പെൻഷനിൽ ആയിരുന്നു. പോകുന്നവർ പോട്ടെ എന്നും സതീശൻ പറഞ്ഞു.
Read Moreഉത്സവസ്ഥലത്ത് ഗുണ്ടാസംഘം യുവാവിന്റെ മുഖം തകർത്തു; അക്രമികളെ സംരക്ഷിച്ച് പേരാമ്പ്ര പോലീസ്; യുവാവിന്റെ ശബ്ദസന്ദേശം പുറത്ത്
തലശേരി: പേരാമ്പ്രയിൽ ഉത്സവസ്ഥലത്ത് ഗുണ്ടാസംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചു. മുഖത്ത് ഗുരുതരമായ പരിക്കുകളോടെ പേരാമ്പ്ര കൈപ്പറമ്പ് കിഴക്കേ മാണിക്കോത്ത് കണ്ടിവീട്ടിൽ അഭിനവി (23) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ ക്രൂരമായി അക്രമിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് അഭിനവിന്റെ മാതാപിതാക്കൾ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയത് നാല് ദിവസം. ഒടുവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, എഫ്ഐആറിൽനിന്ന് ഗുണ്ടകളെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ പോലീസ് അക്രമി സംഘത്തിലെ രണ്ടുപേരെ കേസിൽനിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച് പോലീസിന്റെ നിയമവിരുദ്ധ നീക്കങ്ങൾ വിശദീകരിക്കുന്ന അക്രമത്തിനിരയായ യുവാവിന്റെ ശബ്ദസന്ദേശം രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. കഴിഞ്ഞ 14 ന് രാത്രിയാണ് കല്ലൂർകാവ് ഉത്സവസ്ഥലത്ത് ഗുണ്ടാ സംഘം അഭിനവിനെ ക്രൂരമായി ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിനവിന്റെ മുഖത്ത് ആറ് തുന്നലുകളാണുളളത്. മാതാപിതാക്കൾ നാല് ദിവസം സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പോലീസ് കേസെടുക്കാൻ തയാറാകാത്തതിനെ…
Read Moreട്രെയിന്‍ തീവയ്പ് കേസ്; ഷാറൂഖിന്റെ ലക്ഷ്യമെന്തെന്ന് കണ്ടെത്താനാവാതെ കേരള പോലീസ്; ചോദ്യങ്ങൾക്ക് ഉത്തരം തേടി എന്‍ഐഎ
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎക്ക് കൈമാറിയതോടെ അന്വേഷണത്തിനു വേഗതയേറും. പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി മുഖേനയാണ് പ്രതി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. രാജ്യദ്രോഹക്കുറ്റമായതിനാല്‍ ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്. തീവയ്പിനു പിന്നിലെ ലക്ഷ്യം കണ്ടെത്തുകയാണ് എന്‍ഐഎയുടെ പ്രധാന ദൗത്യം. കേസന്വേഷണം നടത്തിയിരുന്ന കേരള പോലീസിലെ ക്രൈംബ്രാഞ്ച് സംഘത്തിനു ഷാറൂഖിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേരള പോലീസ് ഈ കേസിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിട്ടുള്ളത്. പ്രതിക്കെതിരേ യുഎപിഎ ചുമത്തിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തിപ്പെട്ടത്. ഡല്‍ഹിയില്‍നിന്ന് എത്തി കോഴിക്കോട് എലത്തൂരില്‍ ആക്രമണം നടത്താന്‍ പ്രതി തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പലതവണ ക്രൈംബ്രാഞ്ച് സംഘം ചോദിച്ചിട്ടും ഇതിനു വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. തീവയ്പിനു പ്രാദേശിക…
Read Moreഎന്തൊരു ചൂടാടാ ഉവ്വേ ഇത്… വൈദ്യുത ബിൽ കുതിക്കുന്നു; ഓടിട്ട വീടുകളെ ഓർത്ത് മനം കുളിർപ്പിച്ച് പഴയ തലമുറ; വിയർത്തൊലിക്കുന്ന രാത്രികൾ…
വി. ശ്രീകാന്ത്പുകച്ച് പുറത്ത് ചാടിക്കുക എന്ന പ്രയോഗം ആപ്തവാക്യം പോലെ ഏറ്റെടുത്ത് വെയിൽ കാഠിന്യം കൂട്ടി മുന്നേറുകയാണ്. അകത്തിരിക്കുന്പോൾ പുകച്ച് പുറത്ത് ചാടിക്കാനും പുറത്തിറങ്ങിയാൽ ചുട്ട് പൊള്ളിച്ച് നിലംപരിശാക്കാനും വിദഗ്ധനാണെന്ന് വെയിൽ വീണ്ടും തെളിയിച്ചു. ദിവസേന വിയർത്തൊലിച്ച വസ്ത്രങ്ങളുടെ എണ്ണം കൂടുന്നു… അലക്കാനും കുളിക്കാനുമുള്ള വെള്ളത്തിന്റെ അളവ് കുറയുന്നു… വെള്ളം കുടിച്ച് കുടിച്ച് സൂര്യതാപത്തെ ചെറുക്കാൻ പലരും പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ഏശുന്നില്ല. അകവും പുറവും വേവുകയാണ്. അതുകണ്ട് ആനന്ദപുളകിതനായി വെയിൽ വീണ്ടും തന്റെ പവറ് കാട്ടുന്പോൾ പാവം ജനങ്ങൾ വെയിലേ ഒന്ന് പോയിത്തരുമോയെന്ന് ഉള്ള് തുറന്ന് പ്രാർഥിക്കാൻ തുടങ്ങിയിട്ടുണ്ട്. ശരിക്കും ഈ വെയിൽ ആരോടുള്ള കലിപ്പാണ് ഇപ്പോള്‍ ഇവിടെ തീർത്തോണ്ടിരിക്കുന്നത്. വൈദ്യുത ബിൽ കുതിക്കുന്നുചൂടിനെ തോൽപ്പിക്കാൻ സീലിംഗ് ഫാനും ടേബിൾ ഫാനും പിന്നെ കൂളറും എസിയും എല്ലാം ഇപ്പോൾ മുഴുവൻ സമയ പ്രവർത്തനത്തിലാണ്.…
Read More