മുക്കം: പത്ത് വർഷം മുമ്പ് വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് വിഷുദിനത്തിൽ ബിജെപി നേതാവിന്റെ വീടിന് മുമ്പിൽ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസ സമരം. ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര സ്വദേശിയുമായ സോമസുന്ദരൻ എന്ന ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ് ബിജെപി മലപ്പുറം ജില്ലാ ഭാരവാഹി കീഴുപറമ്പ് തൃക്കളയൂർ സ്വദേശി ജയകൃഷ്ണൻ എന്ന സോമന്റെ വീടിനു മുൻപിൽ ഉപവാസം നടത്തിയത്. 2014 ൽ മൂന്നു ലക്ഷം രൂപ വാങ്ങുകയും അതിൽ രണ്ട് ലക്ഷം രൂപതിരിച്ചു നൽകിയില്ല എന്നുമാരോപിച്ചായിരുന്നു ഉപവാസം. 2014ൽ ജയകൃഷ്ണൻ എന്ന സോമൻ മണ്ഡലം പ്രസിഡന്റും പരാതിക്കാരനായ സോമസുന്ദരൻ സെക്രട്ടറിയുമായ സമയത്താണ് പണം കൈമാറിയത്. നിരവധി തവണ ബന്ധപ്പെട്ടതിനെ തുടർന്ന് 2018ൽ മകളുടെ വിവാഹ സമയത്ത് ഒരു ലക്ഷം രൂപ തിരിച്ചുനൽകിയതായും പരാതിക്കാരൻ പറയുന്നു. ബാക്കി പണത്തിനായി നിരവധി നേതാക്കളെ ഉൾപ്പെടെ ബന്ധപ്പെടുത്തി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലന്നും…
Read MoreCategory: Edition News
ശരീരമാസകലം പൊള്ളല്‍, ടോയ്ലറ്റില് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും..! ദുരൂഹ സാഹചര്യത്തിൽ വയോധിക മരിച്ച നിലയിൽ
ചെങ്ങന്നൂർ: ദുരൂഹ സാഹചര്യത്തിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പിരളശേരി ഒലേപ്പുറത്ത് മേലത്തേതിൽ രാജുവില്ലയിൽ പരേതനായ രാജു വർഗീസിന്റെ ഭാര്യ ആലീസ് വർഗീസിനെ (68)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് വീട്ടിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടത്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ടോയ്ലറ്റിൽ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തി.അത്മഹത്യയാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. രാവിലെ തോനയ്ക്കാട്ടുള്ള മകൾ ജീന ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് അയൽവാസികളാണ് വീടിനുള്ളിൽ മുതദേഹം കണ്ടെത്തിയത്. ചെങ്ങന്നൂർ എസ്.ഐ എം .സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പ്രാഥമിക അന്വേഷണം നടത്തി മേൽനടപടികൾ സ്വീകരിച്ചു .
Read Moreമകന് ദൃശ്യങ്ങള്‍ പകര്‍ത്തി! പാറശാലയില്‍ യുവതിയെ ഭര്‍തൃപിതാവ് മര്‍ദിച്ചതായി പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: പാറശാലയില്‍ യുവതിയെ ഭര്‍ത്താവിന്റെ അച്ഛന് മര്‍ദിച്ചെന്ന് പരാതി. പരശുവയ്ക്കല്‍ സ്വദേശി സ്റ്റീഫന്റെ ഭാര്യ പ്രേമലതയാണ് ഭര്‍ത്താവിന്റെ അച്ഛന് രാമചന്ദ്രനെതിരേ പരാതി നല്‍കിയിരിക്കുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് രാമചന്ദ്രൻ മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രേമലതയെ മര്‍ദിക്കുന്നത് കണ്ട മകന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ പ്രേമലത പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read Moreഎംഡിഎംഎയുമായി നിയമ വിദ്യാർഥികൾ അറസ്റ്റിലായ കേസ്; കുട്ടികൾക്കു പിന്നിലെ കരങ്ങൾക്ക് വിലങ്ങിടാനൊരുങ്ങി പോലീസ്
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് നിയമവിദ്യാർഥികൾ അറസ്റ്റിലായ കേസിൽ പ്രതികൾക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് സംശയം. കേസുമായി ബന്ധപ്പെട്ട് പാലക്കാട് പട്ടാന്പി എടപ്പറന്പിൽ ശ്രീഹരി (22), പട്ടാന്പി കക്കാടത്ത് സുഫിയാൻ (21), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ അജ്മൽ ഷാഹ് (22) എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 14.90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽനിന്ന് സ്വന്തം ആവശ്യത്തിനായാണ് എംഡിഎംഎ എത്തിച്ചതെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇത്ര അളവിൽ എംഡിഎംഎ കണ്ടെടുത്തതിനാൽ ഇവരുടെ മാത്രം ആവശ്യത്തിനല്ലെന്നാണ് പോലീസ് നിഗമനം.
Read Moreസ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നതിൽ കോടതിക്കും അതൃപ്തി; അറസ്റ്റ് ഉടൻ ഉണ്ടാകുമോ?
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റു വൈകുന്നതിൽ കോടതിക്കു പോലും അതൃപ്തി ഉണ്ടായ സാഹചര്യത്തിൽ സ്വപ്നയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമോ?. കോഴക്കേസിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ടായിട്ടും അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടെന്നു ഇന്നലെ കേസ് പരിഗണിക്കവേ ഹൈക്കോടതി ആരാഞ്ഞു. പ്രതിപ്പട്ടികയിലുള്ളയാളെ അറസ്റ്റു ചെയ്യാത്തത് ഗൗരവമുള്ള വിഷയമാണെന്നു കോടതി വ്യക്തമാക്കി. അഴിമതിയിൽ സ്വപ്നയ്ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.ലൈഫ് മിഷൻ കേസിൽ അറസ്റ്റ് ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിന് ശേഷം കേസിൽ മറ്റു പ്രതികളെ ഇഡി അറസ്റ്റ് ചെയ്തിരുന്നില്ല. കേസിലെ പ്രധാന പ്രതികളെ ഉൾപ്പെടെ നിരവധി പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ലൈഫ്മിഷൻ കേസിൽ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്ന സുരേഷെന്നും ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Read More140 കോടി രൂപ സർക്കാർ അനുവദിച്ചു; പെൻഷൻ കെഎസ്ആർടിസി നേരിട്ട് വിതരണം ചെയ്യും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസിയിൽനിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ നേരിട്ട് വിതരണം ചെയ്യും. പെൻഷൻ വിതരണം നടത്തി കൊണ്ടിരുന്നത് സഹകരണ സംഘങ്ങളുടെ കൺസോർഷ്യം മുഖേനയായിരുന്നു. കൺസോർഷ്യത്തെ പെൻഷൻ വിതരണത്തിൽ നിന്നും ഒഴിവാക്കി.മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 140 കോടി രൂപ സർക്കാർ ഇന്നലെ അനുവദിച്ചു. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വിരമിച്ച ജീവനക്കാർ ആഹാരത്തിനും മരുന്നിനും പണമില്ലാതെ വലയുകയാണ്. ഡിപ്പോകൾക്ക് മുന്നിൽ ധർണ സമരവും നടത്തിവരികയാണ്. പെൻഷൻ കാർ കോടതിയേയും സമീപിച്ചിരുന്നു. കേസ് 22-ലേയ്ക്ക് മാറ്റി വച്ചിരിക്കയാണ് കോടതി. സർക്കാർ 140 കോടി അനുവദിച്ചതോടെ ഇന്നു മുതൽ പെൻഷൻ വിതരണം ചെയ്യാൻ കഴിയുന്ന സ്ഥിതിയായി. 2018 ഫെബ്രുവരി മുതൽ സഹകരണ സംഘങ്ങളുടെ കൺസോർഷ്യമാണ് കെ എസ് ആർ ടി സി യുടെ പെൻഷൻ വിതരണം ചെയ്തു കൊണ്ടിരുന്നത്. എട്ട് ശതമാനം പലിശയോടെയാണ് കൺസോർഷ്യത്തിന് പണം തിരിച്ചു…
Read Moreകായംകുളം കായലിലെ അപകടം; മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിൽ
ഹരിപ്പാട് :കായംകുളം കായലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ കൃഷ്ണകാന്തിന്റെ മകൻ ഗൗതം കൃഷ്ണ(14)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറുമണിയോടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു.രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മഹാദേവികാട് പാരൂർ പറമ്പിൽ പരേതനായ പ്രദീപ്കുമാറിനന്റെ മകൻ ദേവപ്രദീപ് (14), ചിങ്ങോലി ലക്ഷ്മി നാരായണത്തിൽ അശ്വനി മോഹനനന്റെ മകൻ വിഷ്ണു നാരായണൻ (14) എന്നിവരാണ് മരിച്ചത്. ചൂളത്തെരുവിന് പടിഞ്ഞാറ് കായംകുളം കായലിൽ എന്‍ടിപിസിക്ക് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവിൽ എൻടിപിസിയുടെ സോളാർ പാനൽ കാണാൻ എത്തിയതാണ് വിദ്യാര്‍ഥികള്‍. പിന്നീട് കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കായംകുളത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 9 30 ഓടെയാണ് രണ്ട് പേരുടെയും മൃതദേഹം കിട്ടിയത്. ഗൗതമിനായി ഏറെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ…
Read Moreലഹരിമൂത്താൽ ഇങ്ങനെയും ചിലർ; റോഡിന്റെ മധ്യത്തിൽ ഡിവൈഡറുകൾ എടുത്തുവെച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ…
മുണ്ടക്കയം: നോക്കിയപ്പോൾ മൊത്തം ഗതാഗതപ്രശ്നം. എന്നാൽ ഇതൊന്നു പരിഹരിച്ചേക്കാം. പിന്നെ ഒട്ടും വൈകിയില്ല. നഗരമധ്യത്തിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ എടുത്ത് നടുറോഡിൽവച്ച് വാഹനഗതാഗതം പൂർണമായും തടഞ്ഞു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും നിശ്ചലമായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ ജംഗ്ഷന് സമീപമാണ് ലഹരിമൂത്ത യുവാവിന്റെ പരാക്രമം അരങ്ങേറിയത്. കാൽനടയാത്രക്കാർക്ക് കടന്നുപോകുവാനായി റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ എടുത്ത് റോഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. പുഞ്ചവയവയൽ സ്വദേശിയായ യുവാവാണ് ലഹരിയുടെ ആലസ്യത്തിൽ റോഡിലെ ഗതാഗതം നിശ്ചലമാക്കിയത്. തുടർന്ന് സ്വകാര്യബസ് ഡ്രൈവർ ബസിൽനിന്നു ഇറങ്ങിവന്ന് ബോർഡുകൾ യഥാസ്ഥലങ്ങളിൽ വച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിലെടുത്തു.
Read Moreഅവർ സുരക്ഷിതരായി..! പതിനെട്ടുകാരി മകളോടൊപ്പം കടത്തിണ്ണയിൽ അന്തിയു റങ്ങിയ കുടുംബത്തിന് വീട് നൽകി കരുണ
ചെങ്ങന്നൂർ: വാടക നൽകാൻ വകയില്ലാതെ വീട് വിട്ടതിനെത്തുടർന്ന് ഉത്സവപ്പറമ്പുകളിലും കടത്തിണ്ണകളും ശരണമാക്കിയ കുടുംബത്തിന് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തുണയാകുന്നു. രണ്ടു പതിറ്റാണ്ടായി വാടകവീടുകളിൽ താമസിച്ചു വരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശി പി.ആർ. സന്തോഷ് (48), ഭാര്യ ഷീല (43), പതിനെട്ടുകാരിയായ മകൾ, പതിമൂന്നുകാരനായ മകൻ എന്നിവർക്ക് ഒന്നിച്ചു പാർക്കാനാണ് കരുണ വീടൊരുക്കുന്നത്. ടൈൽസ് പണിക്കാരനായിരുന്ന സന്തോഷിനു പ്രമേഹം മൂർച്ഛിച്ചതിനെതുടർന്ന് ഇരുകാലുകളിലും വ്രണമായതിനാൽ ജോലിക്കു പോകാനാകാത്ത അവസ്ഥയിലാണ്. നാലു മക്കളിൽ മൂത്തമകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകൾ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. വാടക കുടിശികയായതിനെത്തുടർന്ന് മുളക്കുഴയിലെ വാടകവീട്ടിൽനിന്ന് ഒരുമാസം മുൻപ് ഇറങ്ങേണ്ടി വന്നതിനെത്തുടർന്ന് മറ്റു മക്കൾക്കൊപ്പം ഉത്സവപ്പറമ്പുകളിലും കടത്തിണ്ണകളിലുമാണ് ഇവർ അന്തിയുറങ്ങിയിരുന്നത്. സന്തോഷിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ പത്തനാപുരം ഗാന്ധിഭവൻ ഇവരെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, സന്തോഷിന്റെ രോഗാവസ്ഥ മൂലവും കുട്ടികളോടൊപ്പം താമസിക്കേണ്ടതിനാലും ഇവർ…
Read Moreപ്രസവശേഷം ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; കുട്ടിക്ക് പാൽ നൽകുന്നത് ട്യൂബ് വഴി
ഗാന്ധിനഗര്‍: പ്രസവശേഷം ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു. ട്യൂബ് വഴിയാണ് കുട്ടിക്ക് പാല് നല്കിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഓക്സിജന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ നാലിന് ചെങ്ങന്നൂര്‍ കോട്ട സ്വദേശിനിയാണ് വീട്ടില്‍ വച്ച് പ്രസവശേഷം നവ ജാതശുവിനെ ശുചി മുറിയിലെ ബക്കറ്റില്‍ ഇട്ടത്. പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്പ്രവേശിപ്പിച്ചപ്പോള് ഡോക്ടർമാരോട് യുവതി പറഞ്ഞത് പ്രസവശേഷം കുഞ്ഞ് മരണപ്പെട്ടുവെന്നും അതിനാൽ കുഴിച്ചിട്ടെന്നുമായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന മൂത്ത മകന് പറഞ്ഞത് ശുചിമുറിയിലെ ബക്കറ്റില്‍ ഉണ്ടെന്നായിരുന്നു. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരേയും വിവരം അറിയിച്ചു. പോലീസില്‍ വിവരം ലഭിച്ച ഉടന്‍ എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധനയ്ക്കിടെ കുളിമുറിയില്‍ നിന്നു നവജാത ശിശുവിന്റെ…
Read More