തളിപ്പറമ്പ്: സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ കേസിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസന്വേഷണത്തിന് കണ്ണൂർ റൂറൽ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പിൻവലിക്കാൻ കടമ്പേരി സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ സമീപിച്ച് 30 കോടി വാഗ്ദാനം ചെയ്തുവെന്നും സമ്മതിച്ചില്ലെങ്കിൽ അവസാനിപ്പിച്ചുകളയുമെന്നും പറഞ്ഞതായി സ്വപ്ന സുരേഷ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പരാതി നൽകിയതും തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തത്. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവിശ്യപ്പെട്ടാണ് കെ. സന്തോഷ് പരാതി നൽകിയത്
Read MoreCategory: Edition News
വിദ്യാർഥിനികളോട് ലൈംഗികാതിക്രമം ! സിപിഎം നേതാവായ അധ്യാപകന്റെ രാജി എഴുതിവാങ്ങി; കെഎസ്യു -യൂത്ത് കോൺഗ്രസ് സമരം വിജയം
അമ്പലപ്പുഴ: വിദ്യാർഥിനികളോട് ലൈംഗികാതിക്രമം കാട്ടിയ അധ്യാപകനും സിപിഎം നേതാവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകെഎസ്യു -യൂത്ത് കോൺഗ്രസ് സമരം വിജയം. അധ്യാപകന്റെ രാജി എഴുതിവാങ്ങി പ്രധാനാധ്യാപിക ഉന്നത അധികാരികൾക്കു കൈമാറി. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിച്ചു. തുടർന്നാണ് അധ്യാപകന്റെ രാജി എഴുതിവാങ്ങിയത്. കാക്കാഴം എസ്എൻവിടിടി ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീജിത്തിനെതിരേ പെൺകുട്ടികൾ നൽകിയ പരാതിയിൽ ഇയാളെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകൻ അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാർഥിനികൾ ഏതാനും ദിവസം മുൻപ് പ്രഥമാധ്യാപികയ്ക്കു പരാതി നൽകിയിരുന്നു. എന്നാൽ, പരാതി പോലീസിനു കൈമാറാനോ നടപടി സീകരിക്കനോ പ്രഥമാധ്യാപിക തയാറായില്ല. തുടർന്നാണ് വിദ്യാർഥി നികൾ നേരിട്ട് പോലീസിൽ പരാതി നൽകിയത്. അധ്യാപകനെ സ്കൂളിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട്…
Read Moreപഠിക്കാൻ മിടുക്കി! സ്നേഹയുടെ ദാരുണാന്ത്യം തകർത്തത് ദരിദ്ര കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും…
അമ്പലപ്പുഴ: സ്നേഹയുടെ ദാരുണാന്ത്യം തകർത്തത് ഒരു ദരിദ്രകുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും. മലപ്പുറം പെരിന്തൽമണ്ണയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പുന്നപ്ര പറവൂർ പൂന്ത്രശേരിയിൽ നിക്സന്റെയും നിർമലയുടെയും ഏകമകൾ അൽഫോൻസ (സ്നേഹമോൾ-22) യുടെ വേർപാടാണ് ഒരു നാടിനെ മുഴുവനും കണ്ണീരിലാഴ്ത്തിയത്. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥിയാണ്. ഇന്നലെ രാവിലെ 6.30 നായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി അശ്വിന്റെ നിലയും ഗുരുതരമാണ്. നിക്സനും നിർമലയും ഒരു കുട്ടിക്കുവേണ്ടിയുള്ള പത്തുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് അൽഫോൻസ ജനിച്ചത്. പഠിക്കാൻ മിടുക്കിയായ കുട്ടിക്ക് മെഡിസിനു സർക്കാർ കോട്ടയിൽ പ്രവേശനം ലഭിച്ചെങ്കിലും കൂലിപ്പണിയെടുത്താണ് നിക്സണും ഭാര്യയും കുട്ടിയെ പഠിപ്പിച്ചത്. നാടിന്റെയും വീടിന്റെയും ഓമനയായിരുന്ന സ്നേഹമോളുടെ വേർപാട് പറവൂർ തീരദേശത്തെ മൊത്തത്തിൽ കണ്ണിരിലാഴ്ത്തി. പെരുന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ രാത്രിയോടെ പറവൂരിൽ എത്തിച്ചു. ഇന്നു രാവിലെ…
Read Moreകൊടും ക്രിമിനൽ… പക്ഷെ വേദനിച്ചാൽ സത്യം പറയും! എങ്ങനെ മറക്കും പഴയിടം ഇരട്ടക്കൊല; പേടിയോടെയേ ഓർക്കാൻ കഴിയുന്ന ഇരട്ടക്കൊല ഇങ്ങനെ…
എരുമേലി: അറിഞ്ഞവരൊന്നും ഒരിക്കലും മറക്കില്ല പഴയിടം ഇരട്ടക്കൊലക്കേസ്. റിട്ട. സർക്കാർ ഉദ്യോഗസ്ഥരും പിതൃസഹോദരിയുമായ തീമ്പനാല്‍ തങ്കമ്മയെയും (68) ഭര്‍ത്താവ് ഭാസ്കരന് നായരെയും (71) ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശി (38) യെ പേടിയോടെയേ ആർക്കും ഓർക്കാൻ കഴിയൂ. ആ കേസിന്റെ വിധി നാളെ കോട്ടയം ജില്ലാ സെഷൻസ് കോടതി പറയുമ്പോൾ പത്ത് വർഷം മുമ്പ് പഴയിടത്തെ ഇരുനില വീട്ടിൽ കൊല്ലപ്പെട്ടു കിടന്ന ആ രണ്ട് വയോധികരുടെയും ദൃശ്യം നാട്ടുകാരുടെ മനസിൽ ഭീതിയായി മായാതെയുണ്ടാകും. 2013 ഓഗസ്റ്റ് 28ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ ആ കൊലപാതകങ്ങൾ. ഒടുവിൽ പിടിക്കപ്പെട്ടശേഷം നിയമത്തിന്റെ പഴുതിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭുവനേശ്വറിലും കോല്‍ക്കത്തയിലും ചെന്നൈയിലും ഷോപ്പിംഗ് മാളുകളിൽ മോഷണങ്ങൾ നടത്തി പിടിയിലാവുകയായിരുന്നു. കുറ്റകൃത്യങ്ങൾ നിരവധി പുതിയ കാർ വാങ്ങാൻ വേണ്ടിയാണ് മാല മോഷണം തുടങ്ങിയതെന്ന് കോട്ടയത്ത് പിടിക്കപ്പെട്ടപ്പോൾ…
Read Moreഭരണിക്കാവിൽ വയോധികന്റെ ദുരൂഹമരണം; നെഞ്ചിന് മുകളിൽ രക്തം കട്ടപിടിച്ച നിലയിൽ; രണ്ടു മക്കൾ കസ്റ്റഡിയിൽ
കായംകുളം: ഭരണിക്കാവിൽ വയോധികനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭരണിക്കാവ് ആറാം വാർഡിൽ ലക്ഷ്മി ഭവനത്തിൽ ഉത്തമ (70)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് അവിവാഹിതരായ മക്കൾ ഉദയകുമാർ(40), ഇല്യാസ്(35 എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. ഇന്നലെ വൈകിട്ട് 5. 45 ഓടെയാണ് ഉത്തമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾക്കൊപ്പമാണ് ഉത്തമൻ താമസിച്ചുവന്നത്. ഇരുവരും മദ്യത്തിന് അടിമകളായിരുന്നു. മദ്യലഹരിയിൽ ഇവർ പിതാവിനെ മർദിക്കുമായിരുന്നുവെന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് മക്കളെ കസ്റ്റഡിയിലെടുത്തത്. മരിച്ച ഉത്തമന്റെ നെഞ്ചിന് മുകളിൽ രക്തം കട്ടപിടിച്ച നിലയിൽ മുറിവുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണന്ന സംശയമാണ് പോലീസിനുള്ളത്. ഉത്തമന്റെ മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. ഉത്തമന്റെ ഭാര്യ ചെങ്ങന്നൂരിൽ ഓർഫനേജിലാണ് കഴിയുന്നത്.
Read Moreസ്വന്തം ആളുകളെ തിരുകിക്കയറ്റാനുള്ള ശ്രമം; ഭാരവാഹിപ്പട്ടിക ഒന്നു ചുരുക്കിത്തരുമോ; ഡിസിസികളോടു കെപിസിസി
കോഴിക്കോട്: സ്വന്തം ആളുകളെ തിരുകിക്കയറ്റാനുള്ള ശ്രമം മൂലം ‘വലുതായ’ ഡിസിസി ഭാരവാഹി പാനൽ പട്ടിക ചുരുക്കിനല്കാന് ഡിസിസി കളോട് കെപിസിസി. ഭാരവാഹിപട്ടികയിലേക്ക് ഇരട്ടിയോളം ആളുകളുടെ പേരുകളാണ് പുനഃസംഘടനയുടെ ഭാഗമായി ഓരോ ഡിസിസിക ളും നൽകിയിരിക്കുന്നത്. ജംേബാ പട്ടിക അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വ്യക്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ല കാര്യങ്ങൾ പോകുന്നത്. എംപി കോക്കസും നേതൃത്വത്തിനെതിരേ അതൃപ്തിയുള്ളവരും പുനഃസംഘടനാ വിഷയം ഹൈക്കമാന്‍ഡില്‍ എത്തിച്ചതോടെ കെപിസിസി നേതൃത്വം പ്രതിരോധത്തിലാണ്. വലിയ പട്ടിക ഡിസിസി തലത്തില്‍തന്നെ ചുരുക്കിത്തരട്ടെ എന്നാണ് കെപിസിസിയുടെ നിലപാട്. ജില്ലാ നേതൃത്വത്തില്‍നിന്നു പേരു പോകുകയും എന്നാല്‍ കെപിസിസി നേതൃത്വം ആ പേര് വെട്ടുകയും ചെയ്താല്‍ അത് ഭാരവാഹിത്വം മോഹിക്കുന്നവരുടെ നീരസത്തിനു കാരണമാ കും. ഇതിന്റെ ഉത്തരവാദിത്വം ഡിസിസികളുടെ തലയിലിടാനാണു കെപിസിസി ശ്രമം. ജില്ലാ കമ്മിറ്റികളാകട്ടെ നേരെ തിരിച്ചും ശ്രമിക്കുന്നു. ഫലത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലോടെ കെപിസിസിക്ക് തലവേദന…
Read Moreഫാരിസ് അബൂബക്കർ ലണ്ടനിലെന്ന് ബന്ധുക്കൾ; 7 ദിവസത്തിനകം ചെന്നൈയിലെ ഓഫീസിലെത്തണമെന്ന് ആദായനികുതി വകുപ്പ്
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡിനെത്തുടര്‍ന്ന് ഇദ്ദേഹം ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ നോട്ടീസ്. ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്ന് ബന്ധുക്കളും ജീവനക്കാരും അറിയിച്ചതിനെത്തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കൊച്ചിയിലെ ഓഫീസിന് പുറമേ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദിബസാറിലെ കുടുംബവീട്ടിലും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് എറണാകുളം നഗരത്തിലെ ഓഫീസിലായിരുന്നു പരിശോധന. മുളവുകാട്ടുള്ള 15 ഏക്കറിന്റെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചതായാണ് സൂചന. ഇന്നലെ രാവിലെ എട്ടിനാണ് പരിശോധന ആരംഭിച്ചത്. രാത്രിവൈകിയും തുടര്‍ന്നു.റിയല്‍ എസ്റ്റേറ്റ് കള്ളപ്പണ ഇടപാടുകള്‍, രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനം എന്നീ ഇടപാടുകളെ പറ്റിയാണ് ആദായ നികുതി അന്വേഷിക്കുന്നത് ചേര്ത്തലയുള്പ്പടെയുള്ള വിവിധ…
Read Moreആ ചിരിയിൽ ഹുമയൂൺ വീണു; സ്വത്ത് എഴുതി നൽകാമെന്ന് വാഗ്ദാനം നൽകി യുവതി തട്ടിച്ചത് 12 ലക്ഷം
കണ്ണൂർ: സ്വത്ത് എഴുതി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശി ഹുമയൂണിന്റെ പരാതിയിൽ കാപ്പാട് സ്വദേശിനി രാഖി (47) ക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. രാഖിയുടെ പേരിലുള്ള സ്വത്തുവകകൾ എഴുതി നൽകാമെന്നു പറഞ്ഞു പല തവണകളായി ഹുമയൂണിന്റെ കൈയിൽനിന്ന് രാഖി 12 ലക്ഷം തട്ടിയെന്നാണു പരാതിയിൽ പറയുന്നത്. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും രാഖി നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
Read Moreപട്ടാളക്കാരന്റെ വിധവയെ പീഡിപ്പിച്ച പട്ടാളക്കാരന് പിടിയില്‍; വിവാഹ വാഗ്ദാനം നൽകി വിധവയിൽ നിന്ന് തട്ടിയെടുത്തത് 12 ലക്ഷം
പയ്യന്നൂര്‍: വിധവയെ പീഡിപ്പിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. പട്ടാളക്കാരന്റെ വിധവയാണു പീഡനത്തിനിരയായ സ്ത്രീയും. സ്ത്രീയുമായി അടുപ്പമുണ്ടാക്കിയശേഷം പട്ടാളക്കാൻ ബലാത്സംഗം ചെയ്യുകയായിരുന്നു. പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലെ 32കാരിയുടെ പരാതിയിലാണ് മൈസൂരുവിലെ മനോജ് കുമാര്‍ (40) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. 2021 ലാണ് പരാതിക്കാസ്പദമായ സംഭവം. കണ്ണൂര്‍ ഡിഎസ്സി ക്യാമ്പില്‍ ജോലി ചെയ്തുവരവേ പട്ടാളക്കാരന്റെ വിധവയായ പരാതിക്കാരിയുമായി അടുപ്പം കാണിക്കുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നുമാണു പരാതി. ഇക്കാലയളവില്‍ പരാതിക്കാരിയില്‍നിന്നും 12,50,000 രൂപ വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ടായിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത പോലീസ് ഇയാളെ പിടികൂടിയത്.
Read Moreതലസ്ഥാനത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ചയാൾ ഒളിവിൽ തന്നെ; കേസിൽ അലംഭാവം കാട്ടിയ പോലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പാറ്റൂരിൽ മൂലവിളാകത്ത് ടൂ വീലർ യാത്രക്കാരിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹെൽമറ്റ് ധരിച്ച ഒരു യുവാവ് കടന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നന്പരോ അക്രമിയുടെ മുഖമോ വ്യക്തമല്ല. പ്രദേശത്ത് സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്. അതേ സമയം വീട്ടമ്മയ്ക്കെതിരേ കഴിഞ്ഞ 13 ന് രാത്രി പതിനൊന്ന് മണിക്ക് അക്രമം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അക്രമിയെ കണ്ടെ ത്താൻ പോലീസിന് സാധിക്കാത്തത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ പതിമൂന്നിന് രാത്രിയാണ് മൂലവിളാകം സ്വദേശിനിയായ നാൽപ്പത്തിയൊൻപത് കാരിയായ വീട്ടമ്മ തലവേദനയ്ക്കുള്ള മരുന്ന് വാങ്ങാനായി ടൂ വീലറിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്ര തിരിച്ചത്. ഇതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് കടന്ന് പിടിക്കുകയും തല മതിലിൽ ശക്തിയായി…
Read More