പയ്യന്നൂര്‍: വെള്ളൂര്‍ ആലിന്‍കീഴിലെ മുപ്പത്തിരണ്ടുകാരിയേയും മകനേയും കാമുകനൊപ്പം പോലീസ് ഊട്ടിയിൽ കണ്ടെത്തി. ഭാര്യയെയും അഞ്ചുവയസുള്ള മകനേയും കാണാതായെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പയ്യന്നൂര്‍ പോലിസ് യുവതിയേയും മകനേയും പെരുമ്പയിലെ യുവാവിനേയും ഊട്ടിയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയ യുവതിയേയും കുട്ടിയേയുമാണ് കാണാതായത്. പെരുമ്പയിലെ ഒരു യുവാവുമായി അടുപ്പമുള്ളതായി സംശയിക്കുന്നതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ടായിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read MoreCategory: Edition News
തലയ്ക്കടിയേറ്റു വീണതാ..! ചിലപ്പോള്‍ കരയും, അല്ലെങ്കല്‍ അട്ടഹസിച്ച് ചിരിക്കും; ലഹരിക്കെതിരായ പോരാട്ടത്തിനിടയില്‍ മദ്യ ലഹരിയിലായ യുവാവിന്റെ പരാക്രമം
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരായ പോരാട്ടം നടത്തുന്നതിനിടയില്‍ കൊയിലാണ്ടിയില്‍ ലഹരി തലയ്ക്കുപിടിച്ച് യുവാവിന്റെ പരാക്രമം. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച്കൊണ്ട് സംസ്ഥാന വ്യാപകമായ കാമ്പയിൻ നടക്കുന്നതിനിടെയാണ് മദ്യലഹരിയിലായ യുവാവിന്റെ പരാക്രമം. കൊയിലാണ്ടി ടൗണ്‍ഹാളിലെ ഗെയിറ്റിന് മുന്‍വശത്തെ ഈ കാഴ്ച ആരെയും കണ്ണ് തുറപ്പിക്കുന്നതാണ്. മദ്യലഹരിയില്‍ ഒരു യുവാവ് എന്തൊക്കയോ പുലമ്പുന്നു. ചിലപ്പോള്‍ കരയും. അല്ലെങ്കല്‍ അട്ടഹസിച്ച് ചിരിക്കും. തലയടിച്ച് നിലത്ത് വീഴും. തലകൊണ്ട് ഗെയിറ്റിനെ ഇടിച്ച് പരാക്രമം കാണിക്കും. ഈ കാഴ്ചകണ്ട് ബസ് യാത്രക്കാരും നാട്ടുകാരും ഈ യുവാവിന് ചുറ്റും കൂടി നില്ക്കുന്നു. അവരില്‍ ചിലര്‍ എന്തൊക്കയെ ചോദിക്കാന്‍ ശ്രമിച്ചപ്പേള്‍ അവരെ അക്രമിക്കാന്‍ ഒരുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ച് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ട്പോയി. ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാനത്തെ യുവാവാണെന്ന് മാത്രമേ ഇയാളെക്കുറിച്ച് അറിവുള്ളൂ. കൊയിലാണ്ടിയില്‍ സമീപ…
Read Moreആ തന്ത്രവും പാളി! ബൊലേറോ പിക്കപ്പില്‍ രഹസ്യ അറ, മണം വരാതിരിക്കാന്‍ പഴകിയ മീന്‍; കണ്ണൂർ സ്വദേശികള്‍ കുടുങ്ങി
മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. ബൊലേറോ പിക്കപ്പ് വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ച 155 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വിൽപ്പനക്കായെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശികൾ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കൾവീട്ടിൽ ഹർഷാദ്(25), തലശ്ശേരി വടക്കുംപാട് സ്വദേശി മുഹമ്മദ് റാഹിൽ(20) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സി അലവി, എസ് ഐ മുഹമ്മദ് യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ബൊലേറോ പിക്കപ്പ് വാഹനത്തിൽ രഹസ്യ അറയുണ്ടാക്കി പാക്കറ്റുകളിലാക്കി അടുക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്. വിജയ വാഡയിൽ നിന്നും ആന്ധ്ര പോലീസ് വാഹനം പരിശോധിച്ചെങ്കിലും രഹസ്യ അറ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാനായി കണ്ടെയ്നറിനുള്ളിൽ പഴകിയ മീൻ വെച്ചിരുന്നു. പെരിന്തൽമണ്ണ ഡി വൈ…
Read Moreടൂറിസ്റ്റ് ബസുകള്‍ ‘ഒളിവില്‍’! പരിശോധന വര്‍ക്ക്ഷോപ്പുകളിലേക്കും; സടകുടഞ്ഞെഴുന്നേറ്റ് മോട്ടോര്‍ വാഹന വകുപ്പും പോലീസും
സ്വന്തം ലേഖകന്കോഴിക്കേറ്റ്: രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസുകള്‍ നടപടി ഭയന്ന് പുറത്തിറക്കാത്ത സാഹചര്യത്തില്‍ വര്ക്കുഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. വീടുകളിലും സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും നിര്‍ത്തിയിട്ട ബസുകള്‍ കണ്ടെത്താന്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെത്തി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് നടപടി കടുപ്പിച്ചപ്പോള്‍ മിക്ക ടൂറിസ്റ്റ് ബസുകളും റോഡില്‍ നിന്ന് ഉള്‍വലിഞ്ഞിരിക്കുകയാണ്. ബസുടമകൾ തിരക്കിൽ!വര്ക്ക്ഷോപ്പുകളിലെത്തി അധിക ഫിറ്റിംഗുകള്‍ അഴിച്ചു മാറ്റുന്ന തിരക്കിലാണ് ബസുടമകള്‍. പിഴയും മറ്റ് നടപടികളും വരുമെന്നതിനാല്‍ തത്കാലം സര്‍വീസ് നിര്‍ത്തിവച്ച ടൂറിസ്റ്റ് കമ്പനികളും ഉണ്ട്. വടക്കഞ്ചേരി അപകടത്തിനുശേഷം റോഡില്‍ നിറയെ പരിശോധനയാണ്. മോട്ടോര്‍ വാഹന വകുപ്പും പോലീസും സടകുടഞ്ഞെണിറ്റു. ടൂറിസ്റ്റ് ബസുകളെല്ലാം റോഡില്‍ തടഞ്ഞിട്ടു വിശദമായ പരിശോധനയാണ്. നിയമലംഘനം നടന്നവയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുന്നുണ്ട്. ഈ സാചര്യത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ റോഡിലിറക്കാതെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. നിറവും രൂപവും മാറ്റി!വടക്കഞ്ചേരി അപകടം ടൂറിസ്റ്റ്…
Read Moreപലതവണ മുങ്ങി, ഒടുവിൽ കുടുങ്ങി; പീഡനക്കേസ് പ്രതിയെ തമിഴ് നാട്ടില്‍നിന്നു തന്ത്രത്തിൽ പിടികൂടി പോലീസ്
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി പിടിയില്‍. ഏനാദിമംഗലം മാരൂര്‍ കണ്ടത്തില്‍ പറമ്പില്‍ അഭിജിത്താണ് (20) കൂടല്‍ പോലീസ് പിടിയിലായത്.പീഡനത്തേ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ട നടപടികളും മറ്റും കൈക്കൊണ്ടിരുന്നു. ആന്ധ്രയിലേക്കു കടന്നുസംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ സാഹസികമായാണ് കൂടല്‍ പോലീസ് വലയിലാക്കിയത്. കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി പുഷ്പകുമാറാണ് അന്വേഷണം നടത്തിയത്. കേരളം വിട്ട പ്രതി, ആന്ധ്രാപ്രദേശില്‍ പിതാവ് താമസിക്കുന്ന സ്ഥലത്തേക്കാണ് ആദ്യം പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷനുകള്‍ മനസിലാക്കിയ പോലീസ് സംഘം അവിടേക്ക് നീങ്ങുമ്പോഴേക്കും, പ്രതി അവിടെ നിന്നു മുങ്ങിയിരുന്നു. പോലീസ് എത്തുന്നതിനു മുന്പ്ഫോണ് ലൊക്കേഷന്‍ പിന്തുടര്ന്ന് അന്വേഷണം പുരോഗമിക്കവേ, ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നു.…
Read Moreഒരിക്കലും ചെയ്യാൻ പാടില്ലാത്തത്; സിഎംഡിക്കെതിരേ ഫേയ്സ് ബുക്ക് പോസ്റ്റിട്ട കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ മുൻ സിഎംഡിയേയും ഇപ്പോഴത്തെ സിഎംഡിയേയും പരാമർശിച്ചു കൊണ്ട് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ട ജീവനക്കാരന് സസ്പെൻഷൻ. പെരുമ്പാവൂർ യൂണിറ്റിലെ ഇൻസ്പെക്ടർ സുനിൽ ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്.മുൻ സി എം ഡി ടോമിൻ ജെ തച്ചങ്കരിയേയും ഇപ്പോഴത്തെ സി എം ഡി ബിജു പ്രഭാകറെയും പരാമർശിക്കുന്നതാണ് അച്ചടക്ക നടപടിയ്ക്ക് വഴി വെച്ച കുറിപ്പ്. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ മാസങ്ങൾക്ക് മുമ്പേ കുറിപ്പ് നിലനില്‍ക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. സൂപ്പർവൈസറി തസ്തികയിലുള്ള ഒരു ജീവനക്കാരന്റെ ഭാഗത്തു നിന്നും ഇത്തരം നടപടികൾ പാടില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് സസ്പെൻഷൻ.
Read Moreവളഞ്ഞവഴി പണിയെടുത്തപ്പോൾ കൈവന്നത് 50 ലക്ഷം; വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തൽ ജിയോളജിസ്റ്റ് ദമ്പതികൾക്ക് എട്ടിന്റെ പണി
പത്തനംതിട്ട: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച ജിയോളജിസ്റ്റ് ദമ്പതികൾക്ക് സസ്പെൻഷൻ. നിലവിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ദക്ഷിണ മേഖല സ്ക്വാഡിന്റെ ചുമതല വഹിക്കുന്ന എസ്. ശ്രീജിത്ത്, വകുപ്പിന്റെ ആസ്ഥാനത്ത് ജിയോളജിസ്റ്റായ ഭാര്യ എസ്.ആർ. ഗീത എന്നിവരെയാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഇവർ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന സമയത്ത് 49.75 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ശ്രീജിത്തിനെതിരായ പരാതിയിലായിരുന്നു അന്വേഷണം. അന്വേഷണത്തിനിടെ ഭാര്യയുടെ സ്വത്തു വിവരങ്ങളും പരിശോധനയ്ക്ക് വന്നു. 2014 മേയ് ഒന്നു മുതൽ 2019 ഡിസംബർ 31 വരെയുളള സാമ്പത്തിക ഇടപാടുകളാണ് വിജിലൻസ് സംഘം പരിശോധിച്ചത്.
Read Moreസോപ്പിന് തീവില, കണ്ണുനീറി ജനം..! ഓരോ മാസവും വിലവർധിപ്പിച്ച് ജനങ്ങളെ കമ്പനികൾ കൊള്ളയടിക്കുന്നെന്ന് പരാതി
തുറവൂർ: സോപ്പിന്റെ വില ഓരോ മാസവും വർധിപ്പിച്ച് സോപ്പ് കമ്പനികൾ ജനങ്ങളെ പിഴിയുന്നെന്ന് പരാതി. രണ്ട് മാസം മുമ്പ് ലക്സ് സോപ്പിന് 36 രൂപയായിരുന്നത് ഇപ്പോൾ 80 രൂപയാണ് വില. കുളിക്കുന്ന പിയേഴ്സ് സോപ്പ് ഒന്നിന് 62 രൂപയായിരുന്നത് ഇപ്പോൾ 100 രൂപയാണ്. മറ്റു കമ്പനി സോപ്പുകളുടെ വിലയും 40 മുതൽ നൂറു ശതമാനം വരെയാണ് വർധന. സോപ്പുപൊടിയുടെയും അവസ്ഥയും ഇതുതന്നെയാണ്. ജനങ്ങൾ അരിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവർധന ചർച്ച ചെയ്യുമ്പോൾ സോപ്പിന്റെ വില ശ്രദ്ധിക്കാത്തതാണ് സോപ്പു കമ്പനിക്കാരുടെ തീക്കൊള്ളയ്ക്കു കാരണം. നാട്ടിൽ പുറങ്ങളിൽ ഉത്പാദിപ്പിക്കുന്ന കുളിക്കുന്ന സോപ്പിന്റെയും സോപ്പുപൊടിയുടെയും വില വർധിക്കാത്തത് സാധാരണ ജനങ്ങൾക്ക് ആശ്വാസമാണെങ്കിലും ചുരുക്കം ചില കടകൾ മാത്രമാണ് ഇവ വിൽക്കുന്നത്.
Read Moreകെഎസ്ആർടിസിയേയും കാറിനെയും ഒരുമിച്ച് മറികടക്കാൻുള്ള ശ്രമം പാളി; വടക്കഞ്ചേരി അപകടത്തിൽ ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ
പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോജോയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ഡ്രൈവർ ജോജോ പത്രോസിനെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം പോലീസ് കേസെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ബസ് ഉടമയ്ക്കെതിരേ കേസെടുക്കാനും നിർദേശമുണ്ട്. ഡ്രൈവർ ജോജോയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അപകടം നടന്നശേഷം ജില്ലാ പോലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെക്കുറിച്ചും പോലീസ് അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. അപകടമുണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാമായിരിക്കും പോലീസ് അന്വേഷിക്കുക. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുന്നതും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോജോ, ബസ് ഉടമക അരുൺ എന്നിവരെ കൊല്ലം ചവറയിൽ പോലീസ് പിടികൂടിയത്. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങൾ…
Read Moreഅധികാരികളെ, ആ ചെറ്യേ സ്പാനറൊന്നെടുക്കൂ..! ഒരാഴ്ചയായി റോഡ് റോളർ റോഡിനു നടുവിൽ; ഗതാഗതതടസവും അപകടഭീതിയും
തീക്കോയി: തീക്കോയി-വാഗമണ്‍ റൂട്ടിൽ റോഡിനു നടുവിലൊരു റോഡ് റോളര്‍. വാഗമണ്‍ റോഡ് പുനരുദ്ധാരണത്തിന് എത്തിച്ച റോഡ് റോളറാണ് തകരാറിലായി റോഡിനു നടുവില്‍ കിടക്കുന്നത്. തീക്കോയിയിലെ പെട്രോള്‍ പമ്പിനു മുന്നിലാണ് റോഡിന്റെ പകുതിയോളം കവര്‍ന്നു റോഡ് റോളര്‍ ഗതാഗതം തടസപ്പെടുത്തുന്നത്. തിരക്കേറിയ വാഗമണ്‍ റോഡില്‍ വളവോട് കൂടിയ ഭാഗത്താണ് ഈ അപകടക്കെണി റോഡിൽ കിടക്കുന്നത്. കഴിഞ്ഞ മാസം അവസാനമാണ് ഈ ഭാഗത്തു റോഡുപണികള്‍ പുനരാരംഭിച്ചത്. എന്നാല്‍, പണികള്‍ പുരോഗമിക്കുന്നതിനിടെ റോളര്‍ തകരാറിലായി. ഇതോടെ പണിയും നിലച്ചു.നാലു ടാര്‍ വീപ്പുകള്‍ നാലു വശത്തും നിരത്തി ടേപ്പ് വലിച്ചൊട്ടിച്ചു ഇപ്പ ശര്യാക്കിത്തരാമെന്നു പറഞ്ഞു പണിക്കാര് സ്ഥലം വിട്ടു. ഇപ്പോള്‍ ദിവസങ്ങളായി ഈ വലിയ വാഹനം റോഡില്‍ത്തന്നെ കിടക്കുകയാണ്.പമ്പിലേക്കു വാഹനങ്ങള്‍ കയറുന്നതിനും ഇറങ്ങുന്നതിനുമൊപ്പം വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ കൂടിയാകുന്നതോടെ ഇവിടെ വലിയ അപകട സാഹചര്യമാണ് നിലവിലുള്ളത്. ഒരാഴ്ചയോളമായിട്ടും വാഹനം നന്നാക്കാനോ റോഡില്‍നിന്നു മാറ്റിയിടാനോ…
Read More