പുത്തൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പട്ടികജാതി യുവതിയെ വിജനമായ പുരയിടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി റബര്‍മരത്തില്‍ കെട്ടിയിട്ട് വായ്ക്കുള്ളില്‍ കരിയില കുത്തിത്തിരുകി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എസ്.എന്‍. പുരം സ്വദേശി ലാലുമോന് (34) ആണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. പുത്തൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്കുള്ള യാത്രാമധ്യേ വിജനമായ റബര്പുരയിടത്തിന് അടുത്തെത്തിയപ്പോള്‍ യുവതിയെ ലാലുമോന് തടഞ്ഞുനിര്‍ത്തി അടിക്കുകയും റബര്പുരയിടത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഫോൺ എറിഞ്ഞുടച്ചു.
Read MoreCategory: Edition News
യൂണിഫോം കളർ കോഡ്; ടൂറിസ്റ്റ് ബസുകൾക്കെതിരെ ഇന്നു മുതൽ നടപടി; വാഹനങ്ങൾ പിടിച്ചെടുക്കും
തിരുവനന്തപുരം: ഏകീകൃത കളർ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ തീരുമാനം ഇന്നു മുതൽ കർശനമായി നടപ്പാൻ തീരുമാനിച്ചു. കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. യൂണിഫോം കളർ കോഡിൽ അല്ലാത്ത ബസുകൾ ഇന്ന് മുതൽ ഓടാൻ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചു. വെള്ള നിറവും വയലറ്റ് വരയുമെന്ന യൂണിഫോം കോഡ് നടപ്പാക്കാൻ നേരത്തെ ഡിസംബർ വരെ സമയം നൽകിയിരുന്നുവെങ്കിലും ഇന്നലത്തെ യോഗത്തിൽ ഉടനടി കർശനമാക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം അപകടകരമായ രീതിയിൽ ഓടുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാൻ മൊബൈൽ ആപ്പ് സംവിധാനം ഒരുക്കും. പൊതുജനങ്ങൾക്ക് വാട്ടസ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം. ജിപിഎസ് ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സിഎഫ് കാൻസൽ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങും. എആർഐ അംഗീകാരമുള്ള നിർമാതാക്കളുടെ ജിപിഎസ് സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.
Read Moreതൃക്കാക്കരയിൽ തെരുവുനായ ആക്രമണം; 12 പേർക്ക് കടിയേറ്റു; എല്ലാവരെയും കടിച്ചത് ഒരേ തെരുവുനായ
കാക്കനാട്: തൃക്കാക്കരയിൽ പ്രഭാത നടത്തത്തിനിറങ്ങിയ 12 പേർക്ക് തെരുവുനായയുടെ കടിയേറ്റു. തൃക്കാക്കര അമ്പലം, കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസ്, കൊച്ചിൻ പബ്ലിക് സ്കൂൾ റോഡ്, എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രണമുണ്ടായത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് കരുതുന്നത്. രാവിലെ ആറോടെ കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസിനകത്തു കൂടി നടന്നു പോയവർക്കാണ് ആദ്യം നായയുടെ കടിയേറ്റത്. പിന്നീട് പൈപ്പ് ലൈൻ റോഡുവഴി ഇറങ്ങിയ നായ കണ്ടവരെയെല്ലാം കടിച്ച് പരിക്കേൽപ്പിച്ചു. കൊച്ചിൻ പബ്ളിക് സ്കൂൾ റോഡിലൂടെ നടന്നുപോയ രണ്ട് തമിഴ് തൊഴിലാളിൾക്കും കടിയേറ്റു. പീന്നീട് തൃക്കാക്കര പുക്കാട്ടുപടി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന തൃ ക്കാക്കര യൂണിറ്റി റോഡിൽ അബ്ദുൾ കരീമിനെയും കടിച്ച തെരുവുനായ തൃക്കാക്കര അമ്പലത്തിനടുത്ത് ഗ്രീൻഗാർഡൻ റോഡിലൂടെ ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മയെ കടിക്കാൻ ശ്രമിച്ചു. പക്ഷേ നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നു നായ ഓടി മറഞ്ഞു.രണ്ടാഴ്ച മുമ്പ് യൂണിവേഴ്സിറ്റി കാമ്പസ് റോഡിൽ…
Read Moreആധുനിക സൗകര്യങ്ങൾ എല്ലാം ഇവിടെയുണ്ട്; കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ ഇനി മിനുക്കുപണി മാത്രം
കോട്ടയം: കെഎസ്ആർടിസിയുടെ ബസ് ടെർമിനൽ നിർമാണം അവാസനഘട്ടത്തിൽ. അവസാനവട്ട മിനുക്കു പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. 6000 ചതുരശ്രയടി വലിപ്പമുള്ള ബസ് ടെർമിനലും 5000 ചതുരശ്രയടിയിലുള്ള യാർഡുമാണ് പുതിയ കെട്ടിടത്തിൽ നിർമിച്ചിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ട് കോടി രൂപ മുടക്കിയാണ് ബസ് ടെർമിനൽ നിർമിക്കുന്നത്. രാത്രി യാത്രികർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമ മുറി, പുരുഷൻമാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്ലറ്റ് സംവിധാനം, അധുനിക റിസർവേഷൻ കൗണ്ടർ, പോലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി ചെളിക്കുഴിയായി കിടന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുൻകൈയെടുത്താണ് ആധുനിക നിലവാരത്തിൽ നിർമാണം നടത്തിയത്. കെട്ടിട നിർമാണം പൂർത്തിയായി. പെയിന്റിംഗ് ജോലികളും പൂർത്തിയായി. ഇന്റർലോക്ക് കട്ടകൾ പാകുകയും ചെയ്തു. അവേശഷിക്കുന്ന ഇന്റർലോക്കിംഗും…
Read More‘ചതിയുടെ പത്മവ്യൂഹം’ സ്വപ്നയുടെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്ത്; സ്വർണക്കടത്ത് കേസ് വീണ്ടും കത്തിക്കാനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൂടുതൽ വെളിപ്പെടുിത്തലുകളുമായി സ്വപ്നയുടെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തു വന്നതോടെ സ്വർണക്കടത്ത് വിവാദത്തിന് വീണ്ടും ചൂടുപിടിക്കുന്നു. കേസിൽ അറസ്റ്റിലായതിനു പിന്നാലെ സ്വപ്നയുടേതായി വന്ന ശബ്ദസന്ദേശം ആദ്യം തന്നെ വിവാദമായിരുന്നു. കേസിൽ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ മന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ സംശയ മുനയിലായിരുന്ന ആ സമയത്താണ് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നത്. ഇത് വലിയ രാഷ്ട്രീയവിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. എന്നാൽ എൽഡിഎഫ് സർക്കാരിന് തുടർഭരണം കിട്ടുന്നതിനായാണ് സർക്കാരിലെ ഉന്നതരുടെ നിർദേശ പ്രകാരം താൻ അത്തരത്തിലൊരു ശബ്ദസന്ദേശം റിക്കാർഡ് ചെയ്തതെന്നാണ് സ്വപ്ന പുറത്തിറങ്ങാൻ പോകുന്ന ആത്മകഥയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകളും സ്വപ്ന നടത്തുന്നുണ്ട്. തുടർഭരണം എന്നത് എല്ലാ വിവാദങ്ങളെയും തള്ളിക്കളയുന്നതിനുള്ള തുറുപ്പു ചീട്ടായി സർക്കാരും ഇടതുമുന്നണിയും ഉപയോഗിക്കുന്നതിനിടയിലാണ് സ്വപ്ന കൂടുതൽ വെളിപ്പെടുത്തലുമായി എത്തിയിട്ടുള്ളത്. ഇത്…
Read Moreകാതടപ്പിക്കുന്ന ഹോണില്ല, കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റില്ല;അടിപൊളി ട്രിപ്പിന് കെഎസ്ആർടിസിയും; വിനോദയാത്ര ആഘോഷമാക്കി വിളക്കുമാടം സ്കൂൾ വിദ്യാർഥികൾ
കോട്ടയം: കാതടപ്പിക്കുന്ന ഹോണില്ല, കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റില്ല എങ്കിലും കെഎസ്ആർടിസിയിലും അടിപൊളി ട്രിപ്പ് പോകാം, ആസ്വദിക്കാം. പഠന വിനോദയാത്ര കെഎസ്ആർടിസി ബസിൽ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പാലാ പൈക വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ. വടക്കഞ്ചേരി അപകടത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ വാഹന പരിശോധനകൾ കർക്കശമാക്കിയപ്പോൾ നേരത്തേ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് യാത്രയിൽ നിന്നും പിന്മാറിയതോടെയാണ് സ്കൂൾ അധികൃതർ പാലായിലെ കഐസ്ആർടിസി അധികൃതരെ സമീപിച്ചത്. സ്കൂൾ അധികൃതരെ നിരാശരാക്കാതെ കഐസ്ആർടിസി അധികൃതർ തങ്ങളുടെ ഡിപ്പോയിലെ ഏറ്റവും നല്ല ബസ് വിനോദയാത്രയ്ക്കായി അനുവദിച്ചു. കഴിഞ്ഞ ദിവസം സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന 30 കുട്ടികളും അഞ്ച് അധ്യാപകരും വാഗമണിനാണ് വിനോദയാത്ര പോയത്. ബസിലെ ഹൃദ്യമായ സംഗീതം ആസ്വദിച്ച വിദ്യാർഥികൾ പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തു. രാവിലെ 6.30നു പോയ സംഘം വൈകുന്നേരം ആറോടെ…
Read Moreകോട്ടയത്തിന്റെ ഊട്ടി ഓർമയാകുന്നു; നഗരത്തിലെത്തുന്നവർക്കു കുറഞ ചെലവിൽ അന്തിയുറങ്ങാൻ ഒരിടം; നിലംപൊത്തുന്നത് നഗരഹൃദയത്തിലെ ഗൂഗിൾ മാപ്പ്
കോട്ടയം: തമിഴ്നാട്ടിൽ മാത്രമായിരുന്നില്ല ഊട്ടി. കോട്ടയത്തുമുണ്ടായിരുന്നു ഒരു ഊട്ടി. കോട്ടയത്തിന്റെ സ്വന്തം ഊട്ടി ലോഡ്ജ്. തിരുനക്കരയിലെ ഊട്ടി ലോഡ്ജ് ഓർമയിലേക്ക് നിലം പൊത്തുന്നു. തിരുനക്കര ബസ്സ്റ്റാൻഡ് കോംപ്ലക്സ് പൊളിക്കുന്നതോടെ കോട്ടയത്തെ മീറ്റിംഗുകളുടെ കേന്ദ്രമായ ഊട്ടി ലോഡ്ജും ഓർമയാകുകയാണ്. 1970-80 കാലഘട്ടത്തിൽ കോട്ടയത്തെ യോഗങ്ങളുടെയും കൂട്ടായ്മകളുടെയും പ്രധാന വേദിയായിരുന്നു തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ ഊട്ടി ലോഡ്ജ്. ഗൂഗിൾ മാപ്പ് ഇല്ലാത്ത കാലത്തു പെട്ടെന്നു കണ്ടെത്താൻ കഴിയുന്ന മട്ടിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടമായിരുന്നു ഉൗട്ടി ലോഡ്ജ്. 1970 ജനുവരി 20നു ഹോട്ടൽ വ്യാപാരിയായ വി.കെ.സുകുമാരനാണ് ഊട്ടി ലോഡ്ജ് തുറക്കുന്നത്. കോട്ടയത്ത് എത്തുന്ന കച്ചവടക്കാരിൽ പലരും അന്തിയുറങ്ങാൻ സ്ഥലം അന്വേഷിച്ച് അന്ന് എത്തിയിരുന്നതു സുകുമാരന്റെ കടയിലായിരുന്നു. നഗരത്തിൽ കച്ചവടത്തിനും മറ്റുമായി എത്തുന്നവർക്കു കുറഞ ചെലവിൽ അന്തിയുറങ്ങാൻ ഒരിടം ഒരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലോഡ്ജ് തുറന്നത്. ഊട്ടിയിൽ എന്നായിരുന്നു സുകുമാരന്റെ വീട്ടുപേര്.…
Read Moreഒറിജിലിനെ വെല്ലും കുറിപ്പടികൾ…! ലഹരി പകരുന്ന ഗുളിക വാങ്ങാന്‍ ഡോക്ടറുടെ വ്യാജ കുറിപ്പടി; വിദ്യാര്‍ഥി പിടിയിൽ
കൊച്ചി: മെഡിക്കല്‍ സ്റ്റോറില്‍നിന്നു ലഹരി പകരുന്ന ഗുളിക വാങ്ങാന്‍ 25 വയസുകാരന് കമ്പ്യൂട്ടറില്‍ കുറിപ്പടി തയാറാക്കി നല്കിയ സ്കൂള്‍ വിദ്യാര്‍ഥി പിടിയില്‍. നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥി പിടിയിലായത്. മാനസിക പ്രശ്നങ്ങള്‍ക്കും നാഡീസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു ലഭിക്കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി വേണം. ഈ പ്രശ്നം മറികടക്കാനാണ് കൃത്രിമമായി കുറിപ്പടി തയാറാക്കിയത്. ഒറിജിനലിനെ വെല്ലുന്ന കുറിപ്പടിയുമായി ലഹരി വാങ്ങിയ ആളെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോഴാണ് നിരന്തരമായി വിദ്യാര്‍ഥി വ്യാജ കുറിപ്പടികളുണ്ടാക്കി നല്കിയ വിവരം പുറത്തുവന്നത്. കുറിപ്പടികള്‍ തയാറാക്കി നല്‍കുന്നതിനൊപ്പം ലഹരി ഉപയോഗവും പതിവാക്കിയ എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിയെയും കേസില്‍ പ്രതി ചേര്‍ത്തു. നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളും രാത്രി തുറന്നിരിക്കുന്ന കഫേകളിലും നിരന്തരം പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കി.…
Read Moreകിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്സിനെ കാണാനില്ല! മുങ്ങിയത് വീട്ടമ്മയുടെ സ്വർണവും പണവുമായി; ഒടുവില്‍…
കോഴഞ്ചേരി: സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്സ് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും അപഹരിച്ചു. കേസിൽ കട്ടപ്പന കുന്തളംപാറ തവളപ്പാറ മാറ്റത്തിൽ വീട്ടിൽ പ്രദീപ് കുമാറിനെ (39)കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു. കവിയൂർ പടിഞ്ഞാറ്റുശേരി ചിറത്തലക്കൽ രഞ്ജി ജോർജിന്റെ ഭാര്യ ഷിജിമോൾ മാത്യുവിന്റെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. കുടുംബവീടായ തെള്ളിയൂർ മുണ്ടനിൽക്കുന്നതിൽ വീട്ടിൽ ഷിജിയുടെ പിതാവിനെ പരിചരിക്കാനെത്തിയതാണ് ഇയാൾ. കഴിഞ്ഞ ഓഗസ്റ്റ് 14നാണ് യുവാവ് ഷിജിമോളുടെ അച്ഛനെ പരിചരിക്കാനെത്തിയത്. മൂന്നുദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണവളയും രണ്ട് ഗ്രാം തൂക്കം വരുന്ന ഒരുജോഡി സ്വർണക്കമ്മലും രണ്ട് പവന്റെ മോതിരവും, 10000 രൂപയും നഷ്ടപ്പെട്ടു. വീട്ടിൽ നിന്നും പുരുഷനഴ്സിനെ കാണാതായതോടെ സെപ്റ്റംബർ ഒന്നിന് ഷിജിമോൾ കോയിപ്രം സ്റ്റേഷനിലെത്തി മൊഴിനൽകിയതിനെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ…
Read Moreഇതോ ദൈവത്തിന്റെ സ്വന്തം നാട് ? മൃതദേഹം കയറ്റാൻ കുടിയിലെ ജീപ്പുകാർ തയാറായില്ല; കമ്പിളിയിൽ കെട്ടി ചുമന്നത് കിലോമീറ്ററുകൾ
മറയൂർ: മറയൂരിലെ ആദിവാസി കുടിയിൽ കൊല്ലപ്പെട്ട രമേശിന്റെ മൃതദേഹം പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുടിയിൽനിന്ന് കമ്പിളിയിൽ കെട്ടി ചുമന്നാണ് മറയൂരിൽ എത്തിച്ചത്. മറയൂരിൽനിന്ന് ആറ് കിലോമീറ്റർ അകലെയാണ് പെരിയകുടി. ഇവിടേക്ക് മറയൂരിൽ നിന്ന് ഓഫ് റോഡ് ജീപ്പുകൾ മാത്രമാണ് പോകുന്നത്. കുടിയിലെ എല്ലാ ആവശ്യങ്ങൾക്കും മറയൂർ ടൗണിൽ പോകുന്നതിനും ഈ ജീപ്പുകൾ തന്നെയാണ് കുടിക്കാർ ഉപയോഗിക്കുന്നത്. പെരിയകുടിയിൽ പത്തോളം ജീപ്പുകൾ ഉണ്ടായിരുന്നിട്ടും കൊലപാതകമായതിനാൽ കുടിയിലെ ജീപ്പുകാർ മൃതദേഹം കയറ്റാൻ തയാറാകാതെവന്നതോടെയാണ് മൃതദേഹം കമ്പിളിയിൽ കെട്ടി ചുമന്നത്.
Read More