കേരള എക്‌സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട തമിഴ്‌നാട്ടില്‍; പിടികൂടിയത് 450 കന്നാസില്‍ കരുതി!യ 15,750 ലിറ്റര്‍ സ്പിരിറ്റ്

പാ​ല​ക്കാ​ട്: ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ ചി​ന്ന​ക്കാ​ണൂ​രിൽ വൻ സ്പിരിറ്റ് വേട്ട. ഗ​ണേ​ശ​ൻ എ​ന്ന വ്യ​ക്തി യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തുനി​ന്നാണ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​നായി ത​യാ​റാ​ക്കി​യ സ്പി​രി​റ്റി​ന്‍റെ വ​ൻ ശേ​ഖ​രം ക​ണ്ടെ​ത്തിയത്. 450 ക​ന്നാ​സു​ക​ളി​ലാ​യി ക​രു​തി​വ​ച്ചി​രു​ന്ന 15,750 ലി​റ്റ​ർ സ്പി​രി​റ്റാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് ഐ​ബി​യും, സ്പെ​ഷ്യ​ൽ സ്ക്വാ​ഡും സം​യു​ക്ത​മാ​യാണ് സ്പിരിറ്റ് വേട്ട നടത്തിയത്. ഇ​ന്ന​ലെ തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളി ഭാ​ഗ​ത്തു പോ​ലീ​സ് പി​ടി​കൂ​ടി​യ സ്പി​രി​റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് ഐ​ബി ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. തൃ​ശൂ​ർ സ്പി​രി​റ്റ് കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ര​ഹ​സ്യ​മാ​യും അ​തി സാ​ഹ​സി​ക​മാ​യും ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് കേ​ര​ള എ​ക്സൈ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്പി​രി​റ്റ് വേ​ട്ട ന​ട​ന്ന​ത്. പി​ടി​കൂ​ടി​യ സ്പി​രി​റ്റി​നു കേ​ര​ള​ത്തി​ൽ…

Read More

കുതിരാനിലെ റെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി ലൈ​ൻ സ്ഥാ​പി​ക്കൽ; നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു

വ​ട​ക്ക​ഞ്ചേ​രി: പ​വ​ർ ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി ഈ ​മാ​സം 27 മു​ത​ൽ ര​ണ്ടാ​ഴ്ച കാ​ലം കു​തി​രാ​നി​ൽ വാ​ഹ​ന​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന അ​റി​യി​പ്പി​നു വ്യ​ത്യ​സ്ത​മാ​യി ഇ​ന്ന​ലെ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ട്ര​ഞ്ച് കു​ഴി​ക്കാ​നാ​യി രാ​വി​ലെ 11 മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഒ​റ്റ​വ​രി​യാ​യാ​ണ് വി​ട്ട​ത്. വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഇ​ത് തു​ട​ർ​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​രം വാ​ഹ​ന​നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നാ​ണ് ഹൈ​വേ പോ​ലീ​സ് പ​റ​യു​ന്ന​ത്.ജ​നു​വ​രി 27 മു​ത​ൽ ഫെ​ബ്രു​വ​രി പ​ത്ത് വ​രെ​യും ഫെ​ബ്രു​വ​രി 27 മു​ത​ൽ മാ​ർ​ച്ച് പ​ത്തി​വ​രെ​യും വാ​ഹ​ന​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു നാ​ലു​ദി​വ​സം മു​ന്പ് അ​റി​യി​ച്ചി​രു​ന്ന​ത്. തു​ര​ങ്ക​പാ​ത താ​ത്കാ​ലി​ക​മാ​യി തു​റ​ക്കാ​തെ ഒ​രു മാ​സ​ത്തോ​ളം കു​തി​രാ​നി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം​കൊ​ണ്ട് വ​രു​ന്ന​തി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പു​യ​രു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ മു​ന്ന​റി​യി​പ്പി​ല്ലാ​ത പെ​ട്ടെ​ന്ന് വാ​ഹ​ന നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ​ത്. ു

Read More

ആ​ര്യ​ന്പ​ള്ളം കു​ടി​വെ​ള്ള ത​ട​യ​ണ​യ്ക്ക് മു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യ​ണം

ചി​റ്റൂ​ർ: കു​ടി​വെ​ള്ള ത​ട​യ​ണ​യ്ക്കു മു​ക​ളി​ലു​ള്ള റോ​ഡു​വ​ക്ക​ത്തെ മാ​ലി​ന്യം ത​ള്ള​ലും തീ​ക​ത്തി​ക്ക​ലും ത​ട​യാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ആ​ര്യ​ന്പ​ള്ളം വ​ൻ​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി ത​ട​യ​ണ​യ്ക്കു മീ​തെ​യാ​ണ് ഗു​രു​ത​ര​മാ​യ നീ​തി നി​ഷേ​ധം. കോ​ഴി​വേ​സ്റ്റ്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും ചാ​ക്കി​ൽ​കെ​ട്ടി നി​ല​ന്പ​തി​പ്പാ​ലം വി​ള​യോ​ടി റോ​ഡ​രി​കി​ലാ​ണ് ത​ള്ളു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് കൂ​ടു​ത​ൽ വീ​ടു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്ക് ഏ​റെ സൗ​ക​ര്യ​മു​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ​രി​കി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം കു​പ്പി​ക​ൾ ത​ട​യ​ണ ഭാ​ഗ​ത്തേ​ക്കാ​ണ് എ​റി​യു​ന്ന​ത്. കേ​ടു​വ​ന്ന ട​യ​ർ, പാ​ഴ് വ​സ്തു​ക്ക​ൾ എ​ന്നി​വ​യും ഈ ​സ്ഥ​ല​ത്തു ക​ത്തി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു മൂ​ല​മു​ണ്ടാ​കു​ന്ന മാ​ലി​ന്യം ത​ട​യ​ണ വെ​ള്ള​ത്തി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​തു. മീ​ൻ ക​ച്ച​വ​ട​ക്കാ​ർ വി​ല്പ​ന ക​ഴി​ഞ്ഞാ​ൽ പെ​ട്ടി ശു​ചീ​ക​ര​ണ​വും ത​ട​യ​ണ വെ​ള്ള ത്തി​ലാ​ണ്. പ​തി​നാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തും ത​ട​യ​ണ വെ​ള്ള​ത്തി​ലാ​ണ്. ഒ​രു​വ​ർ​ഷം​മു​ന്പ് കു​ടി​വെ​ള്ള​ത്തി​ന് രു​ചി​വ്യ​ത്യാ​സ​വും ക​ല​ക്ക​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ചി​റ്റൂ​ർ​പു​ഴ പാ​ലം ത​ട​യ​ണ​യി​ൽ സ​മാ​ന​മാ​യ…

Read More

നെന്മാറ-​പോ​ത്തു​ണ്ടി റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

നെന്മാ​റ: നെന്മാറ-​പോ​ത്തു​ണ്ടി റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. നി​ല​വി​ലു​ള്ള പാ​ത​യു​ടെ വീ​തി​യി​ൽ നെന്മാറ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ മു​ത​ൽ പോ​ത്തു​ണ്ടി​ഡാം വ​രെ എ​ട്ടു​കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് വീ​ണ്ടും ടാ​ർ ചെ​യ്തു ന​വീ​ക​രി​ക്കു​ന്ന​ത്. റോ​ഡ് തു​ട​ങ്ങു​ന്ന​തു​മു​ത​ൽ കു​റ​ച്ചു​ദൂ​രം​വ​രെ ഇ​രു​വ​ശ​വും കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും. ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​മ​നു​സ​രി​ച്ച് 2.5 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ന​വീ​ക​ര​ണം. നെ​ല്ലി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു​സ​മീ​പം ടൂ​റി​സ്റ്റ് ബം​ഗ്ലാ​വി​ലേ​ക്ക് ക​യ​റി​പോ​കു​ന്ന ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ എ​തി​രേ വ​രു​ന്ന വാ​ഹ​നം ദൃ​ശ്യ​മാ​ക​ത്ത​ക്ക​വി​ധ​ത്തി​ൽ ഉ​യ​രം​കൂ​ടി​യ സ്ഥ​ലം വെ​ട്ടി​നി​ര​പ്പാ​ക്കി റീ​ടാ​റിം​ഗ് ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. എ​ന്നാ​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും സ്ഥാ​പി​ച്ചി​ട്ടു​ള്ള ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളും ടെ​ലി​ഫോ​ണ്‍ കേ​ബി​ളു​ക​ളും ത​ട​സ​മാ​കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വെ​ട്ടി​നി​ര​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. 5.5 മു​ത​ൽ ആ​റു​മീ​റ്റ​ർ വീ​തി​വ​രു​ന്ന റോ​ഡി​ൽ മൂ​ന്നു സെ​ന്‍റി​മീ​റ്റ​ർ ക​ന​ത്തി​ലാ​യി​രി​ക്കും ടാ​റിം​ഗ്. പോ​ത്തു​ണ്ടി​മു​ത​ൽ നെ​ല്ലി​യാ​ന്പ​തി വ​രെ​യു​ള്ള ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. നെന്മാറ-​പോ​ത്തു​ണ്ടി റോ​ഡു​പ​ണി​യും പൂ​ർ​ത്തി​യാ​യാ​ൽ നെ​ല്ലി​യാ​ന്പ​തി യാ​ത്ര സു​ഗ​മ​മാ​യി തീ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നെ​ല്ലി​യാ​ന്പ​തി നി​വാ​സി​ക​ൾ.…

Read More

 പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് ചേ​മ്പൻ​കു​ളം  മലിനമായി കിടക്കുന്നു; കടുത്ത വേനലിന് മുൻപ് കുളം   വൃത്തിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ത​ത്ത​മം​ഗ​ലം:​ചേ​ന്പ​ൻ​കു​ളം പാ​യ​ലും പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളും നി​റ​ഞ്ഞ് മ​ലി​ന​മാ​മാ​വു​ന്ന​തി​നാ​ൽ ഉ​ട​ൻ ശു​ചീ​ക​ര​ണം ന​ട​ത്തി ഉ​പ​യോ​ഗ​പ്ര​ഥ​മാ​ക്ക​ണ​മെ​ന്ന​താ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ശ​ക്ത​മാ​യ വേ​ന​ലി​ലും കു​ള​ത്തി​ൽ ജ​ല​സ​മൃ​ദ്ധ​മാ​യി​രി​ക്കും. സ​മീ​പ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും ഈ ​കു​ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ഈ ​സ്ഥ​ല​ത്ത് പ​ത്തോ​ളം ബ​സ്സു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​യി ചേ​ന്പ​ൻ​കു​ളം ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന് ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും കു​ള​ങ്ങ​ൾ ക​നാ​ലു​ക​ൾ മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ഇ​പ്പോ​ഴും പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ൾ വ്യാ​പി​ച്ച് കി​ട​പ്പു​ണ്ട്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​രി​ക​ളെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ക്കാൻ ​ഉ​ത്സാ​ഹി​ക്കു​ന്ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജ​ലാ​ശ​യ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ൽ കു​പ്പി​ക​ളും ഇ​ത​ര​മാ​ലി​ന്യ​വും ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ വൈ​മ​ന​സ്യം കാ​ണി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ​പ്ലാ​സ്റ്റി​ക് നി​ർമാ​ർ​ജ​ന വി​ഷ​യ​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ പ്ര​കൃ​തി വി​നാ​ശം വ​രു​ത്തു​ന്ന വി​ധം ജ​ല ശ്രോ​ത​സ്സു​ക​ളി​ൽ പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ മ​ലി​ന്യം…

Read More

 അശ്രദ്ധയുടെ അ​പ​ക​ട​പ​ര​ന്പ​ര; ദേ​ശീ​യ​പാ​ത വ​ഴി​പോ​കു​ന്ന ബ​സു​ക​ൾ ത​ട​യുമെന്ന്  നാ​ട്ടു​കാ​ർ

വ​ട​ക്ക​ഞ്ചേ​രി: അ​പ​ക​ട​പ​ര​ന്പ​ര​ക​ൾ അ​ര​ങ്ങേ​റു​ന്ന അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത വ​ഴി പോ​കു​ന്ന ബ​സു​ക​ൾ ത​ട​യു​മെ​ന്ന് നാ​ട്ടു​കാ​ർ. ഇ​വി​ടെ സ​ർ​വീ​സ് റോ​ഡു​വ​ഴി ബ​സു​ക​ൾ പോ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.ര​ണ്ടു​വ​ർ​ഷം​മു​ന്പ് ഇ​വി​ടെ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​യ​പ്പോ​ൾ വാ​ർ​ഡ് മെം​ബ​ർ മു​ത​ൽ മ​ന്ത്രി​യും എം​പി​യു​മൊ​ക്കെ സ്ഥ​ല​ത്തെ​ത്തി സ​ർ​വീ​സ് റോ​ഡു​വ​ഴി ബ​സു​ക​ൾ പോ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും​ദി​വ​സം മാ​ത്രം തീ​രു​മാ​നം ന​ട​പ്പാ​കു​ക​യും പി​ന്നീ​ട് പ​ഴ​യ​മ​ട്ടി​ൽ ദേ​ശീ​യ​പാ​ത വ​ഴി​യാ​യി ബ​സു​ക​ളു​ടെ പാ​ച്ചി​ൽ.സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​കാ​ത്ത ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്താ​ൽ തീ​രാ​വു​ന്ന വി​ഷ​യ​ത്തി​ൽ പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര താ​ത്പ​ര്യ​മെ​ടു​ക്കു​ന്നി​ല്ല​ത്രേ. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ ശേീ​യ​പാ​ത​യി​ലാ​ണ് ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്. ഇ​വി​ടെ ബ​സ് ബേ ​ഇ​ല്ലാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത​യു​ടെ പ്ര​ധാ​ന ലൈ​നി​ൽ ത​ന്നെ​യാ​ണ് ബ​സു​ക​ൾ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തും ക​യ​റ്റു​ന്ന​തും.സി​ഗ്ന​ൽ​പോ​ലും കാ​ണി​ക്കാ​തെ​യാ​ണ് പ​ല​പ്പോ​ഴും ദേ​ശീ​യ​പാ​ത​യു​ടെ ന​ടു​വി​ൽ ബ​സു​ക​ൾ പെ​ട്ടെ​ന്ന് നി​ർ​ത്തി അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. ഇ​വി​ടെ ബ​സ് ബേ ​നി​ർ​മി​ക്കു​ക​യോ അ​ത​ല്ലെ​ങ്കി​ൽ നി​ല​വി​ലു​ള്ള…

Read More

അ​പ​ക​ട​ഭീ​ഷ​ണി​യാ​യ ക​ന്നി​മാ​രി ക​നാ​ൽ പാ​ല​ത്തി​ന് കൈ​വ​രി നി​ർ​മി​ക്ക​ണം; പൊതുമരാമത്ത് വകുപ്പിന്‍റെ  അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു

ചി​റ്റൂ​ർ: അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ന്നി​മാ​രി ക​നാ​ൽ​പാ​ല​ത്തി​ന് കൈ​വ​രി നി​ർ​മി​ക്ക​ണ​മെ​ന്ന സ​മീ​പ​വാ​സി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം ശ​ക്ത​മാ​യി. ഈ ​ആ​വ​ശ്യ​ത്തി​നു​നേ​രെ പൊ​തു​മ​രാ​മ​ത്തു മു​ഖം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ​നി​ന്നും താ​ഴെ​വീ​ണ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ പി​ന്നീ​ടെ​ത്തു​ന്ന​തു മ​റ്റൊ​രു അ​പ​ക​ടം ന​ട​ക്കു​ന്പോ​ഴാ​ണ്. നാ​ല്പ​തു യാ​ത്ര​ക്കാ​രു​മാ​യി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​യ ബ​സ് പാ​ല​ത്തി​ൽ​നി​ന്നും നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ൽ വീ​ണ അ​പ​ക​ടം ന​ട​ന്നി​രു​ന്നു. പാ​ല​ത്തി​ൽ എ​തി​രേ​വ​ന്ന വാ​ഹ​ന​ത്തി​നു വ​ഴി​മാ​റി​കൊ​ടു​ക്കു​ന്ന​തി​നി​ടെ പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച് യു​വ​ക​ർ​ഷ​ക​ൻ സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചി​രു​ന്നു. മീ​നാ​ക്ഷി​പു​രം ഭാ​ഗ​ത്തും​നി​ന്നും വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ പാ​ലം ക​ട​ക്കു​ന്ന​തും ഭീ​തി​യി​ലാ​ണ്. അ​ന്പ​തു​വ​ർ​ഷം മു​ന്പു നി​ർ​മി​ച്ച പാ​ലം പ​ല ത​വ​ണ​യാ​യി റോ​ഡ് വി​ക​സ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​സ്താ​രം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ല​ത്തി​നു കൈ​വ​രി നി​ർ​മാ​ണം പ​ല കാ​ര​ണം പ​റ​ഞ്ഞു പൊ​തു​മ​രാ​മ​ത്ത് നീ​ട്ടി​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.…

Read More

 വടക്കഞ്ചേരിയിൽ  മ​ക​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​ത്തി​ൽ സ​ഹി​കെ​ട്ട്  യു​വാ​വി​നെ പി​താ​വ്  അ​ടി​ച്ചുകൊ​ന്നു  

വ​ട​ക്ക​ഞ്ചേ​രി: മ​ക​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​ത്തി​ൽ സ​ഹി​കെ​ട്ട പി​താ​വ് മ​ക​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. തേ​നി​ടു​ക്ക് നെ​ല്ലി​യാം​പാ​ടം കു​ന്നം​കാ​ട് മ​ന്നാ​പ​റ​ന്പി​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ബെ​യ്സി​ൽ (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്താ​യി​യെ (65) വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.വീ​ടി​നു​ള്ളി​ൽ ഹാ​ളി​ലെ സ്റ്റെ​യ​ർ​കെ​യ്സി​ന​ടു​ത്താ​ണ് ബെ​യ്സി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച് മ​രി​ച്ച നി​ല​യി​ൽ കി​ട​ന്നി​രു​ന്ന​ത്. സ​മീ​പ​ത്ത് വ​ടി​യും മ​റ്റും കി​ട​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് കൃ​ത്യം ന​ട​ന്നി​ട്ടു​ള്ള​ത്. ഭാ​ര്യ സാ​റാ​മ്മ​യെ മ​റ്റൊ​രു മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ടാ​ണ് മ​ത്താ​യി മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​ന​ട​ത്തി​യ​തി​നു ശേ​ഷം പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ മ​ത്താ​യി മ​ക​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് ഉ​ട​ൻ വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​പി​ച്ച് വീ​ട്ടു​കാ​രു​മാ​യി സ്ഥി​രം വ​ഴ​ക്കു​ണ്ടാ​കു​ന്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞാ​ണ് ബെ​യ്സി​ൽ വ​ഴ​ക്ക് നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​തി​നു മു​ൻ​പും പ​ല​ത​വ​ണ ഇ​ത്ത​ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ പ്ര​ശ്നം തീ​ർ​ക്കാ​ൻ വീ​ട്ടി​ലെ​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ വ​ഴ​ക്കു തീ​ർ​ക്കാ​നാ​യി​രി​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് സു​ഹൃ​ത്ത് വീ​ട്ടി​ൽ വ​ന്ന​ത്. എ​ന്നാ​ൽ വാ​തി​ൽ…

Read More

 ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കൽ കു​തി​രാ​നി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം 27 മു​ത​ൽ

തൃ​ശൂ​ർ: പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​തി​രാ​നി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. ജ​നു​വ​രി 27 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ​യും ഫെ​ബ്രു​വ​രി 27 മു​ത​ൽ മാ​ർ​ച്ച് 10 വ​രെ​യും ര​ണ്ട് ഘ​ട്ട​മാ​യി പ​ണി ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ച​ര​ക്ക് ലോ​റി​ക​ൾ വൈ​കീ​ട്ട് അ​ഞ്ചി​ന് ശേ​ഷ​മാ​യി​രി​ക്കും ക​ട​ത്തി​വി​ടു​ക. കെ.​എ​സ്.​ആ​ർ.​ടി.​സി പ്രൈ​വ​റ്റ് ബ​സ് സ​ർ​വീ​സു​ക​ൾ ത​ട​സ്സ​പ്പെ​ടി​ല്ല. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഒ​റ്റ​വ​രി​യാ​യാ​ണ് ക​ട​ത്തി​വി​ടു​ക. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സി​നൊ​പ്പം സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ ആ​ദി​ത്യ, പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​തി​നി​ധി, ആ​ർ.​ടി.​ഒ, ബ​സ് ഓ​ണേ​ഴ്സ് ട്ര​ക്ക് ഓ​ണേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ, എ​ണ്ണ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, കെ.​എ​സ്.​ഇ. ബി. ​ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ഞ്ചി​നീ​യ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

ജ​ല​ല​ഭ്യ​ത​ ഉ​പ​യോ​ഗി​ക്കാ​ത്ത​ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണമെന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി

പു​തു​ക്കാ​ട്: ജ​ല​ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യ കൃ​ഷി​രീ​തി​ക​ൾ അ​വ​ലം​ബി​ച്ചാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് വ​ൻ​നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. തോ​ട്ടു​മു​ഖം ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ന്‍റെ​യും, അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ വി​പു​ലീ​ക​ര​ണം ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്തെ ജ​ല​ല​ഭ്യ​ത മു​ന്നി​ൽ ക​ണ്ട് കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. ര​ണ്ട​ര ഇ​ര​ട്ടി​യി​ല​ധി​കം ജ​ല​മാ​ണ് ഓ​രോ വ​ർ​ഷ​വും പാ​ഴാ​യി പോ​കു​ന്ന​ത്. ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ച്ചും ക​ർ​ഷ​ക​ർ അ​റി​വ് ന​ൽ​കി​യും ശാ​സ്ത്രീ​യ​മാ​യി കൃ​ഷി ഒ​രു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പ​ടെ​യു​ള്ള​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ.​എ​ച്ച്.​ഷം​സു​ദീ​ൻ, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ലാ​പ്രി​യ സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​രാ​ജേ​ശ്വ​രി, ജ​യ​ശ്രീ കൊ​ച്ചു​ഗോ​വി​ന്ദ​ൻ, ശ്രീ​ജ അ​നി​ൽ, ഷീ​ല മ​നോ​ഹ​ര​ൻ, വാ​ട്ട​ർ അ​ഥോറി​റ്റി ടെ​ക്നി​ക്ക​ൽ മെ​ന്പ​ർ ടി.​ര​വീ​ന്ദ്ര​ൻ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More