പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് ചേ​മ്പൻ​കു​ളം  മലിനമായി കിടക്കുന്നു; കടുത്ത വേനലിന് മുൻപ് കുളം   വൃത്തിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ത​ത്ത​മം​ഗ​ലം:​ചേ​ന്പ​ൻ​കു​ളം പാ​യ​ലും പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളും നി​റ​ഞ്ഞ് മ​ലി​ന​മാ​മാ​വു​ന്ന​തി​നാ​ൽ ഉ​ട​ൻ ശു​ചീ​ക​ര​ണം ന​ട​ത്തി ഉ​പ​യോ​ഗ​പ്ര​ഥ​മാ​ക്ക​ണ​മെ​ന്ന​താ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ശ​ക്ത​മാ​യ വേ​ന​ലി​ലും കു​ള​ത്തി​ൽ ജ​ല​സ​മൃ​ദ്ധ​മാ​യി​രി​ക്കും. സ​മീ​പ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും ഈ ​കു​ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ഈ ​സ്ഥ​ല​ത്ത് പ​ത്തോ​ളം ബ​സ്സു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​യി ചേ​ന്പ​ൻ​കു​ളം ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്.

ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന് ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും കു​ള​ങ്ങ​ൾ ക​നാ​ലു​ക​ൾ മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ഇ​പ്പോ​ഴും പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ൾ വ്യാ​പി​ച്ച് കി​ട​പ്പു​ണ്ട്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​രി​ക​ളെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ക്കാൻ ​ഉ​ത്സാ​ഹി​ക്കു​ന്ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജ​ലാ​ശ​യ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ൽ കു​പ്പി​ക​ളും ഇ​ത​ര​മാ​ലി​ന്യ​വും ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ വൈ​മ​ന​സ്യം കാ​ണി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

​പ്ലാ​സ്റ്റി​ക് നി​ർമാ​ർ​ജ​ന വി​ഷ​യ​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ പ്ര​കൃ​തി വി​നാ​ശം വ​രു​ത്തു​ന്ന വി​ധം ജ​ല ശ്രോ​ത​സ്സു​ക​ളി​ൽ പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ മ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ മു​തി​രു​ന്നി​ല്ലെ​ന്ന​തും പൊ​തു​ജ​ന പ​രാ​തി​യു​ണ്ട്.​വീ​ടു​ക​ളി​ൽ ഉ​ണ്ടാ​വു​ന്ന മാലി​ന്യം സം​ഭ​രി​ച്ചു സം​സ്ക്ക​രി​ക്കാ​ൻ വ​നി​താ ഹ​രി​ത​സേ​ന​യും ന​ഗ​ര​സ​ഭ രൂ​പീ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി ക​ഴി​ഞ്ഞു.​ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​നാ​ലു​ക​ളി​ലും ,കാ​ഡാ ചാ​ലു​ക​ളി​ലും ഇ​പ്പോ​ഴും മാ​ലി​ന്യം വ്യാ​പ​കമാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

Related posts