ചിറ്റൂർ:താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ചയാൾ അക്രമാസക്തമായി ഭീകരത സൃഷ്ടിച്ചു. ഇന്നലെ രാത്രി പത്തി നാണ് പുരം പോലീസ് ചികിത്സക്കായി മധ്യവയസ്കനെ ശരീരത്തിലുണ്ടായ മുറിവുകൾ ചികിത്സ നൽകാൻ ആശുപത്രിയിലെത്തിച്ചത്.തമിഴും മലയാളവും ഇടകലർന്നു സംസാരിക്കുന്നയാൾ് മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു ആശുപത്രി ഒ.പി കൗണ്ടറിന്റെ ചില്ല് അടിച്ചു തകർത്തു.സ്ഥലത്തുണ്ടായിരുന്ന നഴ്സിനേയും മർദ്ദിച്ചു.ആശുപത്രിയിൽ ചികിത്സക്കെത്തിയ കുഞ്ഞിനു നേരേയും പ്രതി അക്രമണത്തിനു തുനിച്ചു.മധ്യവയസ്കൻ അനിയന്ത്രിതമായതോടെ ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നു സ്ഥലത്തെത്തിയ ചിറ്റൂർ പോലിസ് പ്രതിയെ കീഴടക്കി വിലങ്ങു വെച്ചു.ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ളവർ അക്രമസംഭവങ്ങളിഞ്ഞ് പരിഭ്രാന്തരായി. ഇന്നലെ വൈകുന്നേരം മിനാക്ഷിപുരം നെടുന്പാറയിൽ വെച്ചാണ് നാട്ടുകാർ മധ്യവയസ്കനെ കണ്ടത് യാതൊരു മടിയുമില്ലാതെ നെടുന്പാറയിലെ വീടുകളിൽ കയറിയിറങ്ങി വിരുതനെ നാട്ടുകാർ പിടികൂടി അറിയിച്ചതിനെ തുടർന്ന് എത്തിയ മീനാക്ഷിപുരം പോലീസ് ആംബുലൻസിൽ കയറ്റിയാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷമാണ് വിരുതൻ കൂടുതൽ അക്രമണപ്രവണത കാണിച്ചത്. നെടുന്പാറയിൽ ഇയാളെ നാട്ടുകാർ…
Read MoreCategory: Palakkad
വ്യത്യസ്ഥനാണ് ഈ ജനപ്രതിനിധി; പഞ്ചായത്ത് അംഗമെന്ന നിലയിൽ ലഭിക്കുന്ന അലവൻസിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ മൂന്നാംവാർഡ് കോണ്ഗ്രസ് മെംബർ ആർ.സുരേഷ് എല്ലാറ്റിലും വ്യത്യസ്തനാണ്. സ്വന്തമായി വീടില്ലെങ്കിലും മെംബർ എന്ന നിലയിൽ ലഭിക്കുന്ന അലവൻസിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമാണ്. കഴിഞ്ഞദിവസവും വാർഡിലെ വൃദ്ധജനങ്ങളുമായി തിരുവനന്തപുരത്തേക്ക് ടൂർ പോയി. തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, മ്യൂസിയം, കോവളം ബീച്ച്, ശംഖുമുഖം തുടങ്ങിയ കാഴ്ചകൾ കണ്ടാണ് മെംബർ സുരേഷിന്റെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം തിരിച്ചെത്തിയത്. ബസ് വാടകയ്ക്ക് വിളിച്ചാണ് ടൂർ പോയത്. ബസിന്റെ വാടകയും മറ്റു ചെലവുകളുമെല്ലാം ഏറിയ പങ്കും എടുക്കുക സുരേഷ് തന്നെ. വാടകവീട്ടിൽ ചെറിയ തോതിലുള്ള കാറ്ററിംഗ് പരിപാടികളുള്ളതിനാൽ രണ്ടുദിവസത്തെ ടൂറിന് ഭക്ഷണസാധനങ്ങളും കരുതിയിരുന്നു.ഇതുവരെ സ്വന്തംനാടുവിട്ട് പുറംലോകം കാണാത്തവർ, കാഴ്ചകളുടെ വർണഭംഗി ആസ്വദിക്കാത്തവർ, സമൂഹം ഒറ്റപ്പെടുത്തിയവർ തുടങ്ങിയവരെയാണ് ടൂറിനായി സുരേഷ് കൊണ്ടുപോകുക. തന്നാലാകുന്നത് മറ്റുള്ളവർക്കായി ചെയ്യുകയെന്ന ലളിതമായ ആദർശങ്ങളെ നാല്പതുകാരനായ സുരേഷിനുള്ളൂ.ചെരിപ്പോ വാഹനമോ സുരേഷിനില്ല. നഗ്നപാദനായിട്ടാണ് വാർഡിൽ കറങ്ങുക. വലിയ…
Read Moreപാപമുക്തിക്കായി തിരുവില്വാമല പുനർജനി നൂഴൽ നാളെ
തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല പുനർജനി നൂഴൽ ചടങ്ങ് നാളെ നടക്കും. വിശ്ചികമാസത്തിലെ വെളുത്ത പക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിലാണ് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ പരിപാവനമായ നൂഴൽ ചടങ്ങ്. ഭക്തിനിർഭരമായ പുനർജനി നൂഴൽ ചടങ്ങിന് നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി നിരവധിയാളുകൾ ഈ ദിവസം പുനർജനിപുണ്യം തേടി ഇവിടെയെത്തും. തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയുടെ കിഴക്കേ അടിവാരത്തിലാണ് പുനർജനി ഗുഹ. പുലർച്ചെ അഞ്ചിന് വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെ മേൽശാന്തി പ്രത്യേക പൂജകൾ നടത്തി നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിക്കുക. രാവിലെ മുതൽ രാത്രിവരെ തുടരുന്ന നൂഴൽ ചടങ്ങിൽ ആയിരത്തോളം ഭക്തർക്കാണ് പങ്കെടുക്കുക. എന്നാൽ സാക്ഷ്യം വഹിക്കാൻ പതിനായിരത്തോളം ആളുകളാണ് എത്താറുള്ളത്. തിരുവില്വാല ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ്. ഗുഹ സ്ഥിതി ചെയ്യുന്നിടത്തേക്ക് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയും ഇവിടെയെത്താം. നൂറുകണക്കിന് സ്ത്രീകളും പുനർജനി നൂഴൽ കാണാനെത്തുമെങ്കിലും സ്ത്രീകൾ ഗുഹക്കകത്തേക്ക് പ്രവേശിക്കാറില്ല. പരശുരാമൻ…
Read Moreവലയസൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുക്കങ്ങളായി ശാസ്ത്രപ്രചാരകർ
പാലക്കാട്: 26 ന് രാവിലെ സംഭവിക്കുന്ന സൂര്യഗ്രഹണത്തെ വരവേല്ക്കാൻ വിപുലമായ പരിപാടികളുമായി ശാസ്ത്രപ്രചാരകർ രംഗത്ത്. കേരളശാസ്ത്ര സാഹിത്യപരിഷത്ത്, ലൈബ്രറി കൗണ്സിൽ, കെഎസ് ടിഎ, ബാലസംഘം, കുടുംബശ്രീ, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വ്യാപകമായ ക്ലാസുകൾ ആരംഭിച്ചു. കൂടാതെ വായനശാലകൾ, തൊഴിലിടങ്ങൾ, തെരുവുകൾ, അയൽക്കൂട്ടങ്ങൾ എന്നിവിടങ്ങളിലും വരുംദിവസങ്ങളിൽ ക്ലാസുകൾ നടക്കും.സ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചു സൗരോത്സവങ്ങളും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സുരക്ഷിതമായി സൂര്യഗ്രഹണം വീക്ഷിക്കുവാൻ പത്തുരൂപ മാത്രം വിലയുളള സൗരകണ്ണടകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. സൗരക്കണ്ണടകൾ ആവശ്യമുളളവർക്ക് 9645 694 647, 9495 778 063 നന്പറുകളിൽ ബന്ധപ്പെടാം.
Read Moreവണ്ടിത്താവളം ടൗൺ സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല: യാത്രക്കാർ ദുരിതത്തിൽ
വണ്ടിത്താവളം: ടൗണിൽ ബസ് സ്റ്റാൻഡ് ഉൽഘാടനം കഴിഞ്ഞ് രണ്ടു മാസമായിട്ടും ബസ്സുകൾ കയറാത്തത് കാരണം യാത്രക്കാർ ഇപ്പോഴും റോഡുവക്കത്താണ് ബസ് കാത്തു നിൽക്കുന്നത്. ടൗണിലെ യാത്രക്കാർക്ക് ബസ് വെയ്റ്റിങ്ങിന് ഒരു ഷെഡ്ഡും പോലും നിലവിലില്ല. ഒരു സ്വകാര്യ വ്യക്തിയാണ് ബസ്റ്റ് സ്റ്റാൻഡ് നിർമ്മിച്ച്ബന്ധപ്പെട്ട പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറിയത്. സ്റ്റാൻഡിനകത്ത് കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി പലതവണ ബസ്സുകൾ കയറാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനുള്ള പ്രാഥമിക നടപടികൾ പോലും ഉണ്ടാവു ന്നില്ലെന്നതാണ് യാത്രക്കാരുടെ പരാതി.വണ്ടിത്താവളം ഹയർ സെക്കന്ററി സ്കൂളിൽ 3000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ദൂര സ്ഥലങ്ങളിൽ നിന്നും ബസ്സുകളിലാണ് സ്ക്കൂളിലെത്തുന്നത്. സ്ക്കൂൾ വിടുന്പോൾ നൂറുകണക്കിനു വിദ്യാർത്ഥികൾ റോഡിൽ ബസ് കാത്ത് നിൽക്കുന്നത് അപകട ഭീഷണയിലാണ്.പൊള്ളാച്ചി തൃശ്ശൂർ അന്തർസംസ്ഥാന പാതയെന്നതിനാൽ ഇടതടവില്ലാതെ ചരക്കു ലോറികൾ ചീറിപ്പായുന്ന…
Read Moreകെഎസ്ആർടിസി പാലക്കാട് ഡിപ്പോയിൽ ജീവനക്കാർ മണ്ണുസദ്യ വിളന്പി പ്രതിഷേധിച്ചു
പാലക്കാട്: ഇടതുസർക്കാർ ഭരണത്തിൽ കയറി മുപ്പത്താറുമാസവും ശന്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ മണ്ണുസദ്യ വിളന്പി പ്രതിഷേധിച്ചു. മേശയിൽ ഇലയിട്ട് മണ്ണുവിളന്പിയായിരുന്നു പ്രതിഷേധം. കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾപോലും വിശപ്പു സഹിക്കാനാകാതെ മണ്ണുതിന്നുന്ന വാർത്തകൾ വരുന്പോൾ തുടർച്ചയായി ശന്പളം നിഷേധിക്കപ്പെടുന്ന കെഎസ്ആർടിസി ജീവനക്കാരുടെ സ്ഥിതിയും വിഭിന്നമല്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് പറഞ്ഞു. തുടർച്ചയായി ഭരിച്ച ഇടതു വലതു സർക്കാരുകളുടെ നയവൈകല്യങ്ങൾമൂലം തകർച്ചയെ നേരിടുന്ന കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ടുമെന്റാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യവും ജീവനക്കാർക്ക് പണിയെടുത്ത ശന്പളവും നല്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.കെ.ബൈജു, വർക്കിംഗ് പ്രസിഡന്റ് എൻ.കെ.കണ്ണൻ, ജോയിന്റ് സെക്രട്ടറി വി.വിജയൻ, എം.കണ്ണൻ, അനീഷ് എന്നിവർ പ്രസംഗിച്ചു.
Read Moreസ്വകാര്യബസ് നിയന്ത്രണംവിട്ട് ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
പാലക്കാട്: ടൗണ് ബസ് സ്റ്റാൻഡ് ഇറക്കത്തിൽ നിയന്ത്രണംവിട്ട സ്വകാര്യബസ് റോഡരികിലെ ജ്വല്ലറി ഷോപ്പിലേക്ക് ഇടിച്ചുകയറി. പാലക്കാടുനിന്നും മലന്പുഴയിലേക്ക് പോകുന്ന വിഷ്ണുപ്രിയ ട്രാവൽസ് ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.ബസിന്റെ എയർബ്രേക്ക് തകരാറിലായാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതായതോടെ കടയുടെ ഭാഗത്തേക്ക് ബസ് ഇടിച്ചു നിർത്തുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. കട തുറക്കാത്തതിനാൽ വൻദുരന്തം ഒഴിവായി. തുടർന്ന് പത്തരയോടെയാണ് ബസ് ഇവിടെനിന്നും നീക്കം ചെയ്തത്. ടി.ബി റോഡിൽ സ്വകാര്യബസുകളുടെ മത്സരപാച്ചിൽ പതിവാണ്. കൂടാതെ ടൗണ് ബസ് സ്റ്റാൻഡിൽനിന്നും സ്വകാര്യബസുകൾ മത്സരിച്ചാണ് റോഡിലേക്ക് ഇറങ്ങുന്നത്. മുന്പ് സമാനരീതിയിൽ നിയന്ത്രണംവിട്ട് ഇറങ്ങിയ സ്വകാര്യബസ് രണ്ടുപേരുടെ ജീവനെടുത്ത് വൈദ്യുതഭവനു മുന്നിലെ കടകൾക്കു മുന്നിലെ ചാലിൽ ഇറങ്ങിയാണ് നിന്നത്. ഈ അപകടത്തെ തുടർന്ന് ടൗണ് ബസ് സ്റ്റാൻഡ് മുതൽ വൈദ്യുത ഭവൻ വരെയുള്ള ഭാഗത്തായി റോഡിൽ മൂന്ന് ഹംബുകൾ സ്ഥാപിച്ചു. എന്നാൽ ഹംബുകൾക്കു മുകളിലെ സീബ്രാലൈൻ മാഞ്ഞതോടെ…
Read Moreനന്ദിയോടെ വാലാട്ടിക്കാട്ടി; ഇരുമ്പുകമ്പിയിൽ തല കുടുങ്ങിയ നായയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
ചിറ്റൂർ: വീടിനു മുന്നിലെ ഇരുന്പ് ഗെയിറ്റിൽ തല കുടുങ്ങി അവശനിലയിലായ തെരവു പട്ടിയെ ഫയർഫേഴ്സ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി.സൗദാംബിക ജംഗ്ഷൻ ഫിറോസ് ഖാന്റെ മകൻ ഫഹദിന്റ വിട്ടുഗെയിറ്റിലാണ് നായയുടെ തല കന്പികൾക്കിടയിൽപ്പെട്ടത്.ഇന്നലെ കാലത്ത് 8.30നായിരുന്നു സംഭവം.അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ സി.സജികുമാറിന്റെ നേതൃത്വത്തിലെത്തിയ ജീവനക്കാരാണ് കന്പികൾക്കിടയിലകപ്പെട്ടതല പുറത്തെടുത്ത് നായയെ രക്ഷപ്പെടുത്തിയത്.
Read Moreപാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി; കേസെടുത്ത് പോലീസ്
ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെ പോയതായി പരാതി. കാറുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ സ്വദേശിയുടെ കാറാണ് റോഡുവക്കിലൂടെ നടന്നു പോകുകയായിരുന്ന മീറ്റ്ന എസ് ആർകെ നഗർ കറുത്തതാടി കൃഷ്ണൻകുട്ടിയുടെ മകൻ സന്തോഷ് കുമാറിനെ (39) ഇടിച്ചു വീഴ്ത്തിയത്. കഴിഞ്ഞദിവസം കയറംപാറയിൽ കൂടി നടന്നുപോകുകയായിരുന്ന സന്തോഷ് കുമാറിനെ അതിവേഗം വന്ന കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. യുവാവിനെ ഇടിച്ചുവീഴ്ത്തിയ കാര്യം ബോധ്യമായിട്ടും കാർ നിർത്താതെപോയി. ഗുരുതരമായി പരിക്കേറ്റ സന്തോഷ്കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്കും മാറ്റി. ശിരസിനു മാരകമായി മുറിവേറ്റ യുവാവിന്റെ താടിയെല്ല് പൂർണമായും തകർന്നു. വാരിയെല്ലിനും കാര്യമായ ക്ഷതംപറ്റി. ഹാർട്ടിന് ഓപ്പറേഷൻ വേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു. യുവാവ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. നിർമാണതൊഴിലാളിയായ സന്തോഷ് കുമാർ…
Read Moreയുവാവിന്റെ ചികിത്സക്കായി കാരുണ്യയാത്ര നടത്തി മാതാ ബസ് ജീവനക്കാർ മാതൃകയാകുന്നു
വടക്കഞ്ചേരി:രണ്ട് കിഡ്നിയും തകരാറിലായി തുടർ ചികിത്സകൾക്ക് പണമില്ലാതെ ദുരിതമനുഭവിക്കുന്ന പ്രധാനി സ്വദേശി സന്ദീപിന്റെ ചികിത്സക്കായി പണം സ്വരൂപിക്കാൻ തച്ചനടി വടക്കഞ്ചേരി മംഗലംഡാം പൊൻകണ്ടം റൂട്ടിൽ സർവ്വീസ് നടത്തുന്ന മാതാ ബസിന്റെ കാരുണ്യ യാത്ര ആരംഭിച്ചു. ഇന്ന് രാവിലെ തച്ചനടിയിൽ പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ യാത്ര ഉദ്ഘാടനം ചെയ്തു. വള്ളിയോട് മിച്ചാരംക്കോട് സൗഹൃദ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാരുണ്യ യാത്ര സജ്ജമാക്കിയിട്ടുള്ളത്.ബസിൽ നിന്നും ഇന്ന് കിട്ടുന്ന കളക്ഷൻ മുഴുവൻ സന്ദീപിന്റെ ചികിത്സാ ചെലവിലേക്കായി കൈമാറും. ബസ് റൂട്ടിലെ പ്രധാന കവലകളിൽ സംഭാവന ബോക്സുകളും വെച്ചിട്ടുണ്ട്. വൈകീട്ട് ഇതിൽ നിന്നുള്ള പണവും സ്വരൂപിച്ച് സന്ദീപ് ചികിത്സാ നിധിയിലേക്ക് നൽകുമെന്ന് സൗഹൃദയുടെ ഭാരവാഹികൾ പറഞ്ഞു. സന്ദീപ് ജനസഹായ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള പണ സ്വരൂപണവും ഒപ്പം നടക്കുന്നുണ്ട്.
Read More