മണ്ണാർക്കാട്: മണ്ണാർക്കാടും പരിസരപ്രദേശങ്ങളിലും ഹെൽമെറ്റ് വില്പനയിൽ വൻവില ഈടാക്കുന്നതായി പരാതി. കഴിഞ്ഞദിവസങ്ങളിൽ ഹെൽമറ്റ് വില്പനയിൽ വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധിതമാക്കിയതോടെയാണ് ഈ സ്ഥിതിയുണ്ടായത്. നൂറുമുതൽ ഇരുന്നൂറു രൂപവരെയാണ് വില ഉയർന്നിരിക്കുന്നത്. അതേസമയം ഹെൽമറ്റ് നിർമാണകന്പനികളൊന്നും വിലവർധിപ്പിച്ചിട്ടില്ല. ഫരീദാബാദ്, ബെൽഗാവ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് ബ്രാൻഡഡ് മൂല്യത്തിലുള്ള ഹെൽമറ്റുകൾ കേരളത്തിലേക്ക് എത്തുന്നത്. ഉത്തരേന്ത്യയിൽ മൂന്നുമാസം മുന്പുതന്നെ പിൻസീറ്റുകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നതിനാൽ കന്പനികൾ നേരത്തെ ഉത്പാദനം വർധിപ്പിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിലൊന്നും കന്പനികൾ വിലവർധിപ്പിച്ചിരുന്നില്ല. നിലവിൽ കച്ചവടക്കാരാണ് വൻതോതിൽ തുക വർധിപ്പിച്ച് ഹെൽമറ്റുകൾ വില്ക്കുന്നത്. ഇതിനുപുറമേ ഇതര സംസ്ഥാനങ്ങളിൽനിന്നും ഗുണമേന്മയില്ലാത്ത ഹെൽമറ്റും സംസ്ഥാനത്തേക്ക് വ്യാപകതോതിൽ എത്തുന്നുണ്ട്. തമിഴ്നാട്ടിൽ കുടിൽവ്യവസായംപോലെ ഹെൽമറ്റ് നിർമിക്കുന്ന കേന്ദ്രങ്ങളുണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ ഇടപെട്ട് ഇവയുടെ വില നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
Read MoreCategory: Palakkad
മലമ്പുഴ കുടിവെള്ളപദ്ധതിക്കു ജലസംഭരണി നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാൻ അനുമതി
മലന്പുഴ: മലന്പുഴ കുടിവെള്ളപദ്ധതിക്കു ജലസംഭരണി നിർമിക്കാൻ അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ സ്ഥലം ഏറ്റെടുത്ത് വാട്ടർ അഥോറിറ്റിക്ക് കൈമാറാൻ ജില്ലാ കളക്ടർക്ക് സർക്കാർ ഉത്തരവുനല്കി. വാട്ടർ അഥോറിറ്റി ആവശ്യപ്പെടുന്ന 62 സെന്റ് സ്ഥലം ഏറ്റെടുത്ത് നല്കാനാണ് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്.മലന്പുഴ പഞ്ചായത്തിൽ ജലസംഭരണി നിർമിക്കാൻ ഏതാനും വ്യക്തികൾ നേരത്തെ സ്ഥലം വിട്ടുനല്കിയിട്ടുണ്ട്. മരുതറോഡ് പഞ്ചായത്തിലെ രണ്ടു സ്കൂളുകളുടെ കോന്പൗണ്ടിൽനിന്ന് ജലസംഭരണി സ്ഥാപിക്കാനാവശ്യമായ സ്ഥലം ഇതോടെ ലഭ്യമായിരിക്കുകയാണ്. 75 കോടി പദ്ധതി നടപ്പാക്കുന്നതിനു ഇനി തടങ്ങളില്ല. പദ്ധതി പൂർത്തിയാകുന്നതോടെ മലന്പുഴ നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെയും കുടിവെള്ളപ്രശ്നങ്ങൾക്ക് പരിഹാരമാകും. വി.എസ്.അച്യുതാനന്ദൻ എംഎൽഎയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ പദ്ധതി. നടപടിക്രമങ്ങൾ വേഗത്തിലാക്കന്നതിന് അദ്ദേഹത്തിന്റെ ഇടപെടലുണ്ടായിരുന്നു.2017-18 ബജറ്റിലാണ് പദ്ധതിക്കായുള്ള 75 കോടി രൂപ പ്രഖ്യാപിച്ചത്. പിന്നീട് കിഫ്ബി പദ്ധതി ഏറ്റെടുത്ത് രണ്ടു ഘട്ടങ്ങളിലായുള്ള നിർമാണത്തിന് തുക അനുവദിക്കുകയായിരുന്നു. ആദ്യപടിയായി ജലസംഭരണി നിർമാണം പൂർത്തിയാക്കൽ,…
Read Moreനഗരസഭ എയറോബിക് കന്പോസ്റ്റ് യൂണിറ്റ് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിന് റെഡ് സിഗ്നൽ
ഒറ്റപ്പാലം: നഗരസഭ നിർമിക്കാൻ ഉദ്ദേശിക്കുന്ന എയറോബിക് കന്പോസ്റ്റ് യൂണിറ്റ് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ റെഡ് സിഗ്നൽ. നഗരസഭയുടെ ആവശ്യം നിരാകരിച്ചതോടെ സ്വന്തം സ്ഥലത്ത് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനവുമായി ഒറ്റപ്പാലം നഗരസഭ മുന്നോട്ട്. കണ്ണിയംന്പുറത്തും തോട്ടക്കരയിലുമാണ് എയറോബിക് കന്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കാൻ ഒറ്റപ്പാലം നഗരസഭ പൊതുമരാമത്ത് വകുപ്പ്നോട് സ്ഥലം ആവശ്യപ്പെട്ടത്. എന്നാൽ റോഡരികുകളിൽ സ്ഥലം അനുവദിക്കാൻ സാധിക്കില്ലെന്നും അപകടങ്ങൾ ഉണ്ടാകാൻ ഇതുമൂലം സാധ്യതയുണ്ടെന്നും ഭാവിയിൽ റോഡ് വികസനം ഉണ്ടാവുന്ന ഘട്ടത്തിൽ യൂണിറ്റുകൾ പൊളിച്ചുമാറ്റാൻ സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പ് ഒറ്റപ്പാലം നഗരസഭയുടെ ആവശ്യം നിരാകരിച്ചത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് സ്ഥലം അനുവദിച്ചില്ലെങ്കിൽ നഗരസഭയുടെ സ്ഥലത്ത് എയറോബിക് കന്പോസ്റ്റ് യൂണിറ്റ് നിർമാണം നടത്തുമെന്ന് ഒറ്റപ്പാലം നഗരസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൈവമാലിന്യ സംസ്കരണത്തിനുള്ള എയറോബിക് കന്പോസ്റ്റ് യൂണിറ്റ് നിർമാണത്തിന് അനുമതി നിഷേധിച്ച പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനത്തിനെതിരെ നഗരസഭ കനത്ത പ്രതിഷേധത്തിലാണ്. യൂണിറ്റുകൾ സ്ഥാപിക്കാൻ…
Read Moreസംസ്ഥാന കലോത്സവം: സ്വർണക്കപ്പിനും കലാപ്രതിഭകൾക്കും വരവേൽപ് നല്കി
പാലക്കാട്: കാഞ്ഞങ്ങാട് നടന്ന അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സുവർണ കിരീടമണിഞ്ഞ ജില്ലാ ടീമിന് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നല്കി. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിന്നൊടുവിൽ തുടർച്ചയായി രണ്ടാമതും ജില്ലയെ ഒന്നാമതെത്തിച്ച കലാപ്രതിഭകളെ പിഎംജിഎച്ച് എസ് എസ് പരിസരത്തുനിന്ന് ബാന്റ് വാദ്യത്തിന്റെ അകന്പടിയോടെ സ്വീകരണ കേന്ദ്രമായ ഗവണ്മെന്റ് മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് ആനയിച്ചു. തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് വിദ്യാർത്ഥികളും കലാസ്നേഹികളും ആർപ്പുവിളികൾ മുഴക്കിയും ഹർഷാരവങ്ങളോടെയും വിജയികളെ വരവേറ്റു. തുടർന്ന നടന്ന സ്വീകരണ സമ്മേളനത്തിൽ മുനിസിപ്പൽ ചെയർപേഴ്സണ് പ്രമീള ശശിധരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഷാഫി പറന്പിൽ എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ പി.കൃഷ്ണൻ, ടീം മാനേജർ പി.തങ്കപ്പൻ, ഡയറ്റ് പ്രിൻസിപ്പൽ എ.രാജേന്ദ്രൻ, പ്രോഗ്രാം കണ്വീനർ എം.കൃഷ്ണദാസ്, വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ ടി.ജയപ്രകാശ്, അധ്യാപക…
Read More“ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽ..’ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാലക്കാട്: കേരള പോലീസിന് ഹെലികോപ്റ്റർ വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. “ഇദ്ദേഹം വിജയനാണോ അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ… ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നു..’ എന്ന് ബൽറാം പരിഹാസരൂപേണ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreചികിത്സാ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ഓട്ടോ ഡ്രൈവർമാരുടെ കാരുണ്യയാത്ര
വടക്കഞ്ചേരി: ഇരുവൃക്കകളും തകരാറിലായ പ്രധാനി സ്വദേശി സന്ദീപിന്റെ ചികിത്സക്ക് പണം സ്വരുപിക്കാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ കാരുണ്യ യാത്ര നടത്തി. ഒരു ദിവസം മുഴുവൻ ഓട്ടം പോയി വാടകയായി കിട്ടുന്ന തുക മുഴുവൻ ചികിത്സാ ഫണ്ടിലേക്ക് സംഭാവന ചെയ്താണ് ചെറുപുഷ്പം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ മാതൃകയായത്.ഷിബു, രമേഷ്, രവീന്ദ്രൻ, മുഹമ്മദ്, അബ്ദുൾ ഖാദർ ,ഷക്കീർ ,കൃഷ്ണദാസൻ എന്നിവരാണ് ഓട്ടോ ഓടിച്ച പണം യുവാവിന്റെ ചികിത്സക്കായി നൽകിയത്.
Read Moreഹരി കോങ്ങാടിന്റെ ശില്പചാരുതയ്ക്ക് യുആർഎഫ് നാഷണൽ റെക്കോർഡ്
കോങ്ങാട്: അറുന്നൂറിലേറെ വ്യക്തികളെ ഗ്രാനൈറ്റിൽ പകർത്തിയ ഹരി കോങ്ങാടിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ മാർബിൾ സ്റ്റോണ് കാറ്റഗറിയിൽ വിശിഷ്ട അംഗീകാരം.യുആർഎഫ് ജൂറിഹെഡ് ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് പ്രഖ്യാപനം നടത്തി. കെ.വി.വിജയദാസ് എംഎൽഎ പുരസ്കാരം സമ്മാനിച്ചു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലത അധ്യക്ഷത വഹിച്ചു. എം.പി.ബിന്ദു, അഷ്റഫ് തറയിൽ, പി.എ.ഗോകുൽദാസ്, വി.സേതുമാധവൻ, എസ്.പി.ജയദേവൻ, ടി.അജിത് തുടങ്ങിയവർ പങ്കെടുത്തു. അന്താരാഷ്ട്ര വ്യക്തിത്വങ്ങളെയും രാഷ്ട്രീയ സിനിമാ പ്രമുഖരെയും ഗ്രാനൈറ്റിൽ തനിമ ചോരാതെ കൊത്തിയുണ്ടാക്കിയതോടെയാണ് ശില്പികളും സമൂഹവും ഹരിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒന്നര പതിറ്റാണ്ടായി മാർബിൾ സ്റ്റോണ് ചിത്ര നിർമിതിയിൽ സജീവമായ ഇദ്ദേഹത്തിന്റെ കരവിരുതിൽ മെനഞ്ഞെടുത്തത് അനേകം ശേഖരങ്ങൾ. സങ്കീർണമായ കരകൗശലവൈദഗ്ധ്യവും ധിഷണയും എടുത്തുകാട്ടുന്നവയാണ് ഓരോ കൊത്തുചിത്രവും. ചിത്രങ്ങളുടെ പ്രതിപാദ്യവിഷയങ്ങൾ പലതാകാം. ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച് ഏതുമുഖവും ചിത്രവും മുദ്രണം ചെയ്യും. എന്നാൽ എല്ലാം തികച്ചും അതുല്യവും വിശിഷ്ടവുമായവയാണ്. ജന്മനാ ലഭിച്ച കഴിവുകളെ…
Read Moreവെള്ളത്തിൽ പൊങ്ങികിടക്കുന്ന ബൈബിൾ; വിശ്വാസ പ്രതീകങ്ങളുടെ അത്യപൂർവ്വ ശേഖരങ്ങളുമായി സിസ്റ്റർ ഫ്ളോറന്റയിന്റെ ജപമാല പ്രദർശനം
വടക്കഞ്ചേരി: വാട്ടർ പ്രൂഫ് ബൈബിൾ, നാലായിരത്തിൽപരം വിവിധയിനം കൊന്തകൾ, 60 ഭാഷകളിലുള്ള ബൈബിൾ തുടങ്ങി ഇന്നലെ വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളി ഹാളിൽ സിസ്റ്റർ ഫ്ളോറന്റയിൻ ഒരുക്കിയത് വിശ്വാസ പ്രതീകങ്ങളുടെ കൗതുക ലോകം. ദിവ്യകാരുണ്യ ആരാധന സഭാംഗമായ സിസ്റ്ററിന്റെ അരനൂറ്റാണ്ടിലേറെ കാലത്തെ സമാഹാരങ്ങളുടെ പ്രദർശനമാണ് ഹാളിൽ മനോഹരമായി ഒരുക്കിയിരുന്നത്. പരിശുദ്ധ മാതാവിന്റെ ജീവചരിത്രം, മാതാവിന്റെ പ്രത്യക്ഷങ്ങൾ എന്നിവയെല്ലാം പടവും വിവരങ്ങളുമായാണ് തയ്യാറാക്കിയിട്ടുള്ളത്. മാതാവിന്റെ ജീവചരിത്ര സ്റ്റാന്പ് ,സന്പൂർണ്ണ ബൈബിൾ സ്റ്റാന്പുകൾ, നിരവധി വിദേശ ഭാഷകൾ ഉൾപ്പെടെ 60ൽ പരം ഭാക്ഷകളിലുള്ള ബൈബിളുകൾ, വെള്ളത്തിൽ പൊങ്ങി കിടക്കുന്ന അമേരിക്കയിൽ നിന്നുള്ള ബൈബിൾ, ഭാരതീയ തനിമയിലുള്ള മാതാവിന്റെ ചിത്ര ശേഖരം, ജപമാല ചൊല്ലി കിട്ടുന്ന പ്രത്യേകമായ 15 അനുഗ്രഹങ്ങൾ, മാതാവിന്റെ ലുത്തിനിയയുടെ ചിത്രങ്ങൾ, 60 വിശുദ്ധരുടെ തിരുശേഷിപ്പുകൾ തുടങ്ങി വിശ്വാസികൾക്ക് പ്രിയപ്പെട്ട നിരവധി കാഴ്ചയനുഭവങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. പാലാ കുറുമണ്ണ്…
Read Moreസർഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും അക്കിത്തത്തിന്റെ കൈമുതലെന്ന് മന്ത്രി എ. കെ ബാലൻ
പാലക്കാട്: സർഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നൽകിയ ദാർശനികതയായിരുന്നു അക്കിത്തത്തെ മലയാള കവിതാ ലോകത്തെ കുലപതിയാക്കയതെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജ്ഞാനപീഠം ലഭിച്ച അക്കിത്തം അച്യുതൻ നന്പൂതിരിയെ കുമരനെല്ലൂരിലുള്ള വസതിയിൽ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാൻ വൈകിപ്പോയി. അർഹതപ്പെട്ടത് ഏത് സമയത്തായാലും ലഭിക്കും. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അക്കിത്തത്തെ സന്ദർശിച്ചിരുന്നു. അതിനു ശേഷമാണ് അദ്ദേഹത്തിന് പത്മ പുരസ്ക്കാരത്തിനായി ശുപാർശ ചെയ്തത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കുകയും, അതിനോടൊപ്പം ശുപാർശ ചെയ്ത പത്മഭൂഷൻ നിരസിക്കുകയായിരുന്നു. ഇതിന് മുന്പ് ജ്ഞാനപീഠം നേടിയ എം .ടി വാസുദേവൻ നായർ ചെറുപ്പത്തിൽ അക്കിത്തത്തിന്റെ വീട്ടിൽ വന്നാണ് പുസ്തകങ്ങൾ വായിച്ചിരുന്നത്. ഇ.എം എസുമായി അഭേദ്യമായ ആത്മ ബന്ധമാണ് അക്കിത്തത്തിന് ഉണ്ടായിരുന്നത് എന്നും മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ കലാ കിരീടം നേടാൻ സംഭാവന നൽകിയ…
Read Moreക്രിസ്മസ് വരവറിയിച്ച് കടകളിൽ താരകകൂട്ടങ്ങൾ നിറഞ്ഞു തുടങ്ങി
വടക്കഞ്ചേരി: ക്രിസ്മസിന്റെ വരവറിയിച്ച് കടകളിൽ താരകകൂട്ടങ്ങൾ നിറഞ്ഞു തുടങ്ങി. പലവർണങ്ങളിലും രൂപങ്ങളിലുമായി അഴകുവിടർത്തുന്ന നക്ഷത്രക്കൂടുകളാണ് തൂങ്ങുന്നത്. നക്ഷത്രവിളക്കുകൾ തെളിയുന്നതോടെ എവിടെയും ഒരു പുത്തൻ ഉണർവും ദൃശ്യമാകും. കുട്ടികളും ഏറെ സന്തോഷിക്കുന്ന ദിനങ്ങൾ. ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ ക്രൈസ്തവർ ഇരുപത്തിയഞ്ച് നോന്പിന്റെ ചൈതന്യത്തിലേക്കും പ്രവേശിച്ചു. നോന്പിന്റെ വ്രതാനുഷ്ഠാനങ്ങളിൽ അശരണർക്കൊപ്പം ക്രിസ്മസ് സ്നേഹം പങ്കിടുന്നവരും ഏറെയാണ്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, രോഗികൾ തുടങ്ങിയ സ്ഥലങ്ങളിൽപോയി സംഭാവന നല്കിയും മറ്റും ആഘോഷം അർഥപൂർണമാക്കുന്നവരുമുണ്ട്. കാലത്തിനൊപ്പം നക്ഷത്രവിളക്കുകളിലും മാറ്റമുണ്ടെങ്കിലും അഞ്ചുകാലുള്ള സാധാരണ നക്ഷത്രത്തിനു തന്നെയാണ് ക്രിസ്മസിന്റെ കാഴ്ചഭംഗിയുള്ളത്.സൂപ്പർസ്റ്റാറുകളുടെ ജന്മനാടെന്നു പറയുന്ന കുന്നംകുളത്തുനിന്നു തന്നെയാണ് നക്ഷത്രങ്ങൾ കൂടുതലായി എത്തുന്നത്. സ്റ്റെപ്പ് ഫ്ളവർ ലോട്ടസ് എന്ന നക്ഷത്രവിളക്ക് പുതുമയുള്ള നക്ഷത്രകടകളിൽ സ്ഥാനം പിടിക്കുന്നുണ്ട്. ഇക്കുറി നക്ഷത്രങ്ങൾക്ക് വലിയ വിലവർധനവില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ബേക്കറികളിൽ കൊതിയൂറുന്ന കേക്കുകളും എത്തുന്നുണ്ട്.
Read More